This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിയെതുക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.219 (സംവാദം)
(New page: = അടിയെതുക = തമിഴിലെ ദ്വിതീയാക്ഷരപ്രാസം. എതുക എന്നതിന് പൊരുത്തം എന്നര...)
അടുത്ത വ്യത്യാസം →

05:23, 31 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അടിയെതുക

തമിഴിലെ ദ്വിതീയാക്ഷരപ്രാസം. എതുക എന്നതിന് പൊരുത്തം എന്നര്‍ഥം. പദ്യത്തിലെ വരികള്‍തോറും ആദ്യക്ഷരങ്ങള്‍ മാത്രയളവില്‍ ഒത്തിരിക്കുമ്പോള്‍ രണ്ടാമത്തെ അക്ഷരം തുല്യമായിരിക്കുന്ന തരത്തില്‍ നിബന്ധിക്കുന്ന പ്രാസമാണിത്. ലീലാതിലകത്തില്‍ പാട്ടിന് ഉദാഹരണമായി കൊടുത്തിട്ടുള്ള-

  'തരതലന്താനളന്താ, പിളന്താ പൊന്നന്‍

തനക ചെന്താര്‍, വരുന്താമല്‍ ബാണന്‍ തന്നെ കരമരിന്താ പൊരുന്താനവന്‍മാരുടെ കരളെരിന്താ പുരാനേ മുരാരീകണാ' എന്ന രാമചരിതപദ്യത്തില്‍ ഒന്നും മൂന്നും വരികളിലെ രേഫം ഈ പ്രാസത്തിന് ഉദാഹരണമാണ്. നോ: അടിമോന

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍