This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭികേന്ദ്രബലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അഭികേന്ദ്രബലം) |
(→അഭികേന്ദ്രബലം) |
||
വരി 6: | വരി 6: | ||
പദാര്‍ഥങ്ങളുടെ സഹജചലനം പൊതുവേ ഋജുരേഖയിലൂടെ ആണ്. ഉദാ. നിശ്ചലാവസ്ഥയില്‍ നിന്നും സ്വതന്ത്രമായി താഴോട്ടു വീഴുന്ന വസ്തു. ഒരു ചരടിന്റെ അറ്റത്ത് ഒരു കല്ലുകെട്ടി ചരടിനെ അതിവേഗം ചുഴറ്റുന്നു എന്നിരിക്കട്ടെ. കല്ലിനു ഋജുരേഖയില്‍ ചലിക്കാനാണ് സ്വാഭാവികമായ പ്രേരണ. പക്ഷേ, ഇവിടെ അത് വൃത്തപരിധിയിലൂടെ ചലിക്കുന്നു. കല്ലിന്റെ സ്ഥാനത്ത് നിന്നും ചരടു പിടിച്ചിരിക്കുന്ന വിരലിന്റെ സ്ഥാനത്തേക്ക്, അതായത് വൃത്തപരിധിയില്‍ നിന്നും വൃത്തകേന്ദ്രത്തിലേക്ക്, നിരന്തരം പ്രയോഗിക്കപ്പെടുന്ന അഭികേന്ദ്രബലം കല്ലിന്റെ ഋജുരേഖയിലൂടെയുള്ള സ്വാഭാവികചലനം തടസ്സപ്പെടുത്തുകയും അതിനെ വൃത്തപരിധിയിലൂടെ ചലിപ്പിക്കുകയും ചെയ്യുന്നു. ചരട് പ്രയോഗിക്കുന്ന വലിവ് ബലം (Tension) ആണ് ഇവിടെ അഭികേന്ദ്ര ബലമായി വര്‍ത്തിക്കുന്നത്. കൈയില്‍ നിന്നും ചരടുവിട്ടാല്‍ കല്ല് വൃത്തത്തിന്റെ സ്പര്‍ശകദിശ(tangential direction)യില്‍ ഋജുരേഖയിലൂടെ ചലിക്കുന്നതാണ്. സൈക്കിള്‍യാത്രക്കാര്‍ റോഡിലെ വളവുകളില്‍കൂടി സഞ്ചരിക്കുമ്പോള്‍ ദേഹം പാതയുടെ കേന്ദ്രത്തിലേക്കു വളച്ച് അഭികേന്ദ്രബലം പ്രദാനം ചെയ്യുന്നു. | പദാര്‍ഥങ്ങളുടെ സഹജചലനം പൊതുവേ ഋജുരേഖയിലൂടെ ആണ്. ഉദാ. നിശ്ചലാവസ്ഥയില്‍ നിന്നും സ്വതന്ത്രമായി താഴോട്ടു വീഴുന്ന വസ്തു. ഒരു ചരടിന്റെ അറ്റത്ത് ഒരു കല്ലുകെട്ടി ചരടിനെ അതിവേഗം ചുഴറ്റുന്നു എന്നിരിക്കട്ടെ. കല്ലിനു ഋജുരേഖയില്‍ ചലിക്കാനാണ് സ്വാഭാവികമായ പ്രേരണ. പക്ഷേ, ഇവിടെ അത് വൃത്തപരിധിയിലൂടെ ചലിക്കുന്നു. കല്ലിന്റെ സ്ഥാനത്ത് നിന്നും ചരടു പിടിച്ചിരിക്കുന്ന വിരലിന്റെ സ്ഥാനത്തേക്ക്, അതായത് വൃത്തപരിധിയില്‍ നിന്നും വൃത്തകേന്ദ്രത്തിലേക്ക്, നിരന്തരം പ്രയോഗിക്കപ്പെടുന്ന അഭികേന്ദ്രബലം കല്ലിന്റെ ഋജുരേഖയിലൂടെയുള്ള സ്വാഭാവികചലനം തടസ്സപ്പെടുത്തുകയും അതിനെ വൃത്തപരിധിയിലൂടെ ചലിപ്പിക്കുകയും ചെയ്യുന്നു. ചരട് പ്രയോഗിക്കുന്ന വലിവ് ബലം (Tension) ആണ് ഇവിടെ അഭികേന്ദ്ര ബലമായി വര്‍ത്തിക്കുന്നത്. കൈയില്‍ നിന്നും ചരടുവിട്ടാല്‍ കല്ല് വൃത്തത്തിന്റെ സ്പര്‍ശകദിശ(tangential direction)യില്‍ ഋജുരേഖയിലൂടെ ചലിക്കുന്നതാണ്. സൈക്കിള്‍യാത്രക്കാര്‍ റോഡിലെ വളവുകളില്‍കൂടി സഞ്ചരിക്കുമ്പോള്‍ ദേഹം പാതയുടെ കേന്ദ്രത്തിലേക്കു വളച്ച് അഭികേന്ദ്രബലം പ്രദാനം ചെയ്യുന്നു. | ||
- | അഭികേന്ദ്രബലം പദാര്‍ഥത്തിന്റെ ദ്രവ്യമാനം, വേഗം, പാതയുടെ വക്രത (curvature) എന്നിവയെ ആശ്രയിച്ചിരിക്കും. m ദ്രവ്യമാനമുള്ള ഒരു വസ്തു r വ്യാസാര്‍ധമുള്ള ഒരു വൃത്തപരിധിയിലൂടെ v വേഗത്തില്‍ ചലിക്കുകയാണെങ്കില്‍ അതിലനുഭവപ്പെടുന്ന അഭികേന്ദ്രബലം mv<sup>2</sup>/ r അഥവാ & | + | അഭികേന്ദ്രബലം പദാര്‍ഥത്തിന്റെ ദ്രവ്യമാനം, വേഗം, പാതയുടെ വക്രത (curvature) എന്നിവയെ ആശ്രയിച്ചിരിക്കും. m ദ്രവ്യമാനമുള്ള ഒരു വസ്തു r വ്യാസാര്‍ധമുള്ള ഒരു വൃത്തപരിധിയിലൂടെ v വേഗത്തില്‍ ചലിക്കുകയാണെങ്കില്‍ അതിലനുഭവപ്പെടുന്ന അഭികേന്ദ്രബലം mv<sup>2</sup>/ r അഥവാ ω<sup>2</sup> r ആണ് (ω: കോണീയ വേഗം). നോ: അപകേന്ദ്രബലം, അപകേന്ദ്രണം, അഭികേന്ദ്രം |
(പി.സി. കര്‍ത്താ) | (പി.സി. കര്‍ത്താ) |
12:09, 13 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഭികേന്ദ്രബലം
Centripetal Force
ഒരു വക്രപാതയിലൂടെ ചലിക്കുന്ന പദാര്‍ഥത്തില്‍ പാതയുടെ കേന്ദ്രത്തിലേക്ക് സദാ അനുഭവപ്പെടുന്ന ബലം. ഇത് അപകേന്ദ്രബല(centrifugal force)ത്തിനു തുല്യവും വിപരീതവും ആകുന്നു.
പദാര്‍ഥങ്ങളുടെ സഹജചലനം പൊതുവേ ഋജുരേഖയിലൂടെ ആണ്. ഉദാ. നിശ്ചലാവസ്ഥയില്‍ നിന്നും സ്വതന്ത്രമായി താഴോട്ടു വീഴുന്ന വസ്തു. ഒരു ചരടിന്റെ അറ്റത്ത് ഒരു കല്ലുകെട്ടി ചരടിനെ അതിവേഗം ചുഴറ്റുന്നു എന്നിരിക്കട്ടെ. കല്ലിനു ഋജുരേഖയില്‍ ചലിക്കാനാണ് സ്വാഭാവികമായ പ്രേരണ. പക്ഷേ, ഇവിടെ അത് വൃത്തപരിധിയിലൂടെ ചലിക്കുന്നു. കല്ലിന്റെ സ്ഥാനത്ത് നിന്നും ചരടു പിടിച്ചിരിക്കുന്ന വിരലിന്റെ സ്ഥാനത്തേക്ക്, അതായത് വൃത്തപരിധിയില്‍ നിന്നും വൃത്തകേന്ദ്രത്തിലേക്ക്, നിരന്തരം പ്രയോഗിക്കപ്പെടുന്ന അഭികേന്ദ്രബലം കല്ലിന്റെ ഋജുരേഖയിലൂടെയുള്ള സ്വാഭാവികചലനം തടസ്സപ്പെടുത്തുകയും അതിനെ വൃത്തപരിധിയിലൂടെ ചലിപ്പിക്കുകയും ചെയ്യുന്നു. ചരട് പ്രയോഗിക്കുന്ന വലിവ് ബലം (Tension) ആണ് ഇവിടെ അഭികേന്ദ്ര ബലമായി വര്‍ത്തിക്കുന്നത്. കൈയില്‍ നിന്നും ചരടുവിട്ടാല്‍ കല്ല് വൃത്തത്തിന്റെ സ്പര്‍ശകദിശ(tangential direction)യില്‍ ഋജുരേഖയിലൂടെ ചലിക്കുന്നതാണ്. സൈക്കിള്‍യാത്രക്കാര്‍ റോഡിലെ വളവുകളില്‍കൂടി സഞ്ചരിക്കുമ്പോള്‍ ദേഹം പാതയുടെ കേന്ദ്രത്തിലേക്കു വളച്ച് അഭികേന്ദ്രബലം പ്രദാനം ചെയ്യുന്നു.
അഭികേന്ദ്രബലം പദാര്‍ഥത്തിന്റെ ദ്രവ്യമാനം, വേഗം, പാതയുടെ വക്രത (curvature) എന്നിവയെ ആശ്രയിച്ചിരിക്കും. m ദ്രവ്യമാനമുള്ള ഒരു വസ്തു r വ്യാസാര്‍ധമുള്ള ഒരു വൃത്തപരിധിയിലൂടെ v വേഗത്തില്‍ ചലിക്കുകയാണെങ്കില്‍ അതിലനുഭവപ്പെടുന്ന അഭികേന്ദ്രബലം mv2/ r അഥവാ ω2 r ആണ് (ω: കോണീയ വേഗം). നോ: അപകേന്ദ്രബലം, അപകേന്ദ്രണം, അഭികേന്ദ്രം
(പി.സി. കര്‍ത്താ)