This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചുണ്ണിരാജ, ഡോ. (1920 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുഞ്ചുണ്ണിരാജ, ഡോ. (1920 - 2005))
(കുഞ്ചുണ്ണിരാജ, ഡോ. (1920 - 2005))
വരി 1: വരി 1:
== കുഞ്ചുണ്ണിരാജ, ഡോ. (1920 - 2005) ==
== കുഞ്ചുണ്ണിരാജ, ഡോ. (1920 - 2005) ==
-
[[ചിത്രം:Vol7p568_Kunjunniraja Dr.jpg|thumb|]]
+
[[ചിത്രം:Vol7p568_Kunjunniraja Dr.jpg|thumb|ഡോ. കുഞ്ചുണ്ണിരാജ]]
മികച്ച സംസ്‌കൃത പണ്ഡിതനും ഗവേഷകനും ഗ്രന്ഥകാരനും. 1920 ഫെ. 26-നു ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം തൃശൂരിലും ഉപരിവിദ്യാഭ്യാസം മദ്രാസിലും ലണ്ടനിലും നിർവഹിച്ചു. മദ്രാസ്‌ സർവകലാശാലയിൽ നിന്നും ലണ്ടന്‍ സർവകലാശാലയിൽ നിന്നും പിഎച്ച്‌.ഡി ലഭിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ യൂണിവേഴ്‌സിറ്റി കോളജിൽ സംസ്‌കൃത ലക്‌ചററായിരുന്നശേഷം മദ്രാസ്‌ സർവകലാശാലയിൽ റീഡറായും 1969 മുതൽ സംസ്‌കൃതവിഭാഗത്തിന്റെ തലവനായും സേവനമനുഷ്‌ഠിച്ചു. 1980-ൽ ഉദ്യോഗത്തിൽനിന്ന്‌ വിരമിച്ചപ്പോള്‍ അഡയാർ തിയോസഫിക്‌ സൊസൈറ്റിയുടെ ഗവേഷണകേന്ദ്രം ഡയറക്‌ടറായി.  

പണ്ഡിതനായിരുന്ന കുമരപുരം കോവിലകത്ത്‌, കാവില്ലം നീലകണ്‌ഠന്‍ നമ്പൂതിരിയുടെ പുത്രനും, മഹാകവി കെ.കെ. രാജയുടെ അനന്തരവനും ആയി ജനിച്ച കുഞ്ചുണ്ണിരാജ, സംസ്‌കൃതപഠന-ഗവേഷണശാഖയ്‌ക്ക്‌ നിസ്‌തുലമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ഇംഗ്ലീഷിൽ അദ്ദേഹം രചിച്ച സംസ്‌കൃതസാഹിത്യത്തിന്‌ കേരളത്തിന്റെ സംഭാവന എന്ന ഗവേഷണഗ്രന്ഥവും, ജ്യോതിശ്ശാസ്‌ത്രവും ഗണിതശാസ്‌ത്രവും കേരളത്തിൽ എന്ന പഠനവും ആണ്‌ ആദ്യകാലകൃതികളിൽ പ്രധാനം. കാറ്റലോഗുകളുടെ കാറ്റലോഗ്‌ എന്ന 10 വാല്യങ്ങളുള്ള ഗ്രന്ഥവിവരണഗ്രന്ഥം സംസ്‌കൃതഗവേഷകർക്ക്‌ വിലപ്പെട്ട റഫറന്‍സാണ്‌. ഇദ്ദേഹം രചിച്ച ഇന്ത്യന്‍ തിയറീസ്‌ ഒഫ്‌ മീനിങ്‌ (Indian Theories of Meaning, 1958) എന്ന ഗ്രന്ഥത്തിൽ  വാക്യപദീയം, ആനന്ദവർധനന്റെ ധ്വന്യാലോകം, സ്‌ഫോടതത്ത്വം മുതലായവയെ അവലംബിച്ചുള്ള ഭാരതീയമായ അർഥവിചാര സിദ്ധാന്തങ്ങള്‍ വിവരിക്കുന്നു. ഭാഷാദർശനം, ഭാഷാചിന്തകള്‍, ഭാഷാഗവേഷണം, ശങ്കരാചാര്യർ, കൂടിയാട്ടം എന്നിവയാണ്‌ മലയാളത്തിൽ രചിച്ച കൃതികള്‍. കാവ്യാലങ്കാരസൂത്രവൃത്തിയും ശാർങദേവന്റെ സംഗീതരത്‌നാകരവും മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ കുഞ്ചുണ്ണിരാജ, മഹാകവി കെ.കെ. രാജയുടെ സമ്പൂർണകൃതികള്‍ സമാഹരിച്ച്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 2005 മേയ്‌ 30-ന്‌ ഇദ്ദേഹം ആലുവയിൽ അന്തരിച്ചു.

09:32, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ചുണ്ണിരാജ, ഡോ. (1920 - 2005)

ഡോ. കുഞ്ചുണ്ണിരാജ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍