This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‌പ്പെട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കാല്‌പ്പെട്ടി)
(കാല്‌പ്പെട്ടി)
 
വരി 1: വരി 1:
== കാല്‌പ്പെട്ടി ==
== കാല്‌പ്പെട്ടി ==
-
[[ചിത്രം:Vol7p402_kalpetti new.jpg|thumb|]]
+
[[ചിത്രം:Vol7p402_kalpetti new.jpg|thumb|കാല്‌പ്പെട്ടി]]
ചെറിയ നാലുകാലുകളോടുകൂടി തടിയില്‍ നിര്‍മിതമായ പെട്ടി. പ്രാചീന കാലങ്ങളിലെ ഗൃഹോപകരണങ്ങളില്‍ ഇതിനു വലിയ സ്ഥാനമുണ്ടായിരുന്നു. വളരെ പണ്ടുമുതല്‌ക്കേ കാല്‌പ്പെട്ടി കേരളത്തില്‍ ഉപയോഗിക്കപ്പെട്ടുവരുന്നു. വസ്‌ത്രങ്ങളും ആഭരണങ്ങളും വച്ചുസൂക്ഷിക്കുന്നതിനുവേണ്ടിയാണ്‌ കാല്‌പ്പെട്ടി ഉപയോഗിച്ചിരുന്നത്‌. രേഖകളും പ്രമാണങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ഇതിന്റെ ഇരുവശങ്ങളിലും പ്രത്യേക അറകള്‍ ഉണ്ടായിരിക്കും. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നതിന്‌ കാല്‌പ്പെട്ടിയില്‍ "കള്ളറ' (കള്ളയറ)കളുമുണ്ട്‌. സമ്പന്ന ഗൃഹങ്ങളിലെ കാല്‌പ്പെട്ടികളില്‍ നാലു മൂലയിലും മൂടിയുടെ മധ്യത്തും പിച്ചളപ്പണികള്‍ ചെയ്‌തു ഭംഗിപ്പെടുത്തിയിരിക്കും.

Current revision as of 06:02, 30 ജൂണ്‍ 2014

കാല്‌പ്പെട്ടിയെക്കുറിച്ചുള്ള പരാമര്‍ശം സാഹിത്യകൃതികളിലും കാണാം. വെണ്മണി കൃതികളിലെ "കാല്‌പ്പെട്ടി നന്മണി കവച്ചി കസാല മേശ' (വെണ്മണി കൃതികള്‍ 1.104) എന്ന വിവരണം ഒരുദാഹരണമാണ്‌. ആധുനിക രീതിയിലുള്ള സ്റ്റീല്‍ അലമാരകളുടെയും ലോക്കറുകളുടെയും ആവിര്‍ഭാവത്തോടെ കാല്‌പ്പെട്ടിയുടെ പ്രചാരം കുറഞ്ഞെങ്കിലും ആഢ്യത്വത്തിന്റെ ലക്ഷണമായി ഇന്നും ചില ഗൃഹങ്ങളില്‍ കാല്‌പ്പെട്ടികള്‍ സൂക്ഷിച്ചിട്ടുണ്ട്‌. കാല്‌പ്പെട്ടിയുടെ ഒരു വലിയ രൂപമാണ്‌ ധാന്യങ്ങളും മറ്റും സൂക്ഷിക്കുന്നതിനുള്ള പത്തായം. കാല്‌പ്പെട്ടിയുടെ ഒരു ചെറുരൂപമാണ്‌ നെട്ടൂര്‍പ്പെട്ടി. നെട്ടൂര്‍പ്പെട്ടിക്കു കാലുകള്‍ ഉണ്ടായിരിക്കുകയില്ല എന്നതാണ്‌ പ്രധാന വ്യത്യാസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍