This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടി (ഏകകം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അടി (ഏകകം) = ഫുട്-പൌണ്ട്-സെക്കന്‍ഡ് (എജട) സിസ്റ്റത്തില്‍ നീളത്തിന്റെ അട...)
അടുത്ത വ്യത്യാസം →
04:34, 31 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അടി (ഏകകം)
ഫുട്-പൌണ്ട്-സെക്കന്‍ഡ് (എജട) സിസ്റ്റത്തില്‍ നീളത്തിന്റെ അടിസ്ഥാന ഏകകം. മനുഷ്യന്റെ കാല്പാദത്തിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി നിര്‍വചിക്കപ്പെട്ടിരുന്ന അടി സുമേറിയന്‍ സംസ്കാര കാലത്താണ് പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് ഗ്രീക്, റോമന്‍ സംസ്കാരങ്ങളിലും ഇതിന് അംഗീകാരം ലഭിച്ചു. ബ്രിട്ടനില്‍ 'അടി' എന്ന ഏകകം വ്യാപകമാക്കിയത് ഹെന്റി ഒന്നാമന് രാജാവാണ്. അദ്ദേഹത്തിന്റെ കാല്പാദത്തിന്റെ നീളം ഒരടിയായി നിര്‍വചിക്കപ്പെട്ടിരുന്നു. ഇന്നത്തെ അന്താരാഷ്ട്ര ടക സംവിധാനവുമായി താരതമ്യപ്പെടുത്തിയാല്‍ 0.3048 മീ. ആണ് ഒരടി. എന്നാല്‍ യു.എസ്. സര്‍വേ വിഭാഗം ഉപയോഗപ്പെടുത്തുന്ന 'അടി' മേല്‍പ്പറഞ്ഞ 'അടി'യെ അപേക്ഷിച്ച് 610 നാനോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ്.