This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാര്‍ത്തിനൃത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കാര്‍ത്തിനൃത്തം == പഞ്ചാബിലെ ഒരു നാടോടി നൃത്തം. വിളവെടുപ്പു...) |
Mksol (സംവാദം | സംഭാവനകള്‍) (→കാര്‍ത്തിനൃത്തം) |
||
വരി 1: | വരി 1: | ||
== കാര്‍ത്തിനൃത്തം == | == കാര്‍ത്തിനൃത്തം == | ||
- | + | [[ചിത്രം:Vol5p270_karti.jpg|thumb|]] | |
പഞ്ചാബിലെ ഒരു നാടോടി നൃത്തം. വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് പൗര്‍ണമിനാളുകളിലാണ് സാധാരണ കാര്‍ത്തിനൃത്തം അവതരിപ്പിക്കാറുള്ളത്. താഴ്‌വാരങ്ങളെ അപേക്ഷിച്ച് മലയോരങ്ങളിലാണ് കാര്‍ത്തിനൃത്തത്തിന് കൂടുതല്‍ പ്രചാരം. പഞ്ചാബില്‍ സ്‌ത്രീകളും പുരുഷന്മാരും ഒപ്പം പങ്കെടുക്കുന്ന ഒരേ ഒരു നാടോടിനൃത്തം എന്ന പ്രത്യേകത ഇതിനുണ്ട്. പഞ്ചാബിലെ മറ്റു പ്രധാന നൃത്തങ്ങളായ ബാംഗ്രാ, ഝുമെര്‍ എന്നിവയും വിളവെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന നൃത്തങ്ങളാണെങ്കിലും ഇവയില്‍ പുരുഷന്മാര്‍ മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റൊരു നാടോടി നൃത്തമായ ഗിദ്ദാ സ്‌ത്രീകളുടേതു മാത്രമാണ്. കാര്‍ത്തിനൃത്തത്തിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ആരംഭസമയത്തു നടത്തുന്ന ദേവതാപൂജയാണ്. മറ്റു നൃത്തങ്ങളില്‍ അനുഷ്‌ഠാനച്ചടങ്ങുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. സല്‍വാറും കമ്മീസും ദുപ്പട്ടയും ധരിച്ച സ്‌ത്രീകള്‍ അനുഷ്‌ഠാനച്ചടങ്ങുകള്‍ക്കു ശേഷം സംഘമായി പാട്ടുപാടിക്കൊണ്ട് മുന്നോട്ടുപോകുന്നു. പുരുഷന്മാര്‍ ഇവരെ അനുഗമിക്കും. ഓവര്‍ക്കോട്ട്, തലയില്‍ കെട്ട് തുടങ്ങിയ സാധാരണ വസ്‌ത്രാലങ്കാരങ്ങളാണ് പുരുഷന്മാര്‍ ധരിക്കുന്നത്. ഘോഷയാത്ര തുറസ്സായ സ്ഥലത്തെത്തിയാല്‍ സ്‌ത്രീപുരുഷന്മാര്‍ ഒന്നിടവിട്ടുനിന്നു കൈകോര്‍ത്തു പിടിച്ചുകൊണ്ട് ഒരു വൃത്തം ചമയ്‌ക്കുന്നു. തുടര്‍ന്ന് കുമ്മിയടിച്ചും പാട്ടുപാടിയും അവര്‍ നൃത്തം ചെയ്യുന്നു. ബാംഗ്രാ, ഝുമെര്‍ എന്നീ നൃത്തങ്ങളെപ്പോലെ ദ്രുതതാളത്തിലുള്ള ഒരു നൃത്തമല്ല കാര്‍ത്തി; നാടന്‍ ഷഹ്നായിയുടെയും ചില സുഷിരവാദ്യങ്ങളുടെയും പശ്ചാത്തലത്തില്‍ വികാരനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് വിളംബരകാലത്തിലാണ് ഈ നൃത്തം ചെയ്യുന്നത്. യുദ്ധവര്‍ണനകളും വീരഗാഥകളും പ്രമസാഫല്യ കഥകളുമൊക്കെയായിരിക്കും ഈ പാട്ടുകളുള്‍ക്കൊള്ളുന്ന ഇതിവൃത്തം. | പഞ്ചാബിലെ ഒരു നാടോടി നൃത്തം. വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് പൗര്‍ണമിനാളുകളിലാണ് സാധാരണ കാര്‍ത്തിനൃത്തം അവതരിപ്പിക്കാറുള്ളത്. താഴ്‌വാരങ്ങളെ അപേക്ഷിച്ച് മലയോരങ്ങളിലാണ് കാര്‍ത്തിനൃത്തത്തിന് കൂടുതല്‍ പ്രചാരം. പഞ്ചാബില്‍ സ്‌ത്രീകളും പുരുഷന്മാരും ഒപ്പം പങ്കെടുക്കുന്ന ഒരേ ഒരു നാടോടിനൃത്തം എന്ന പ്രത്യേകത ഇതിനുണ്ട്. പഞ്ചാബിലെ മറ്റു പ്രധാന നൃത്തങ്ങളായ ബാംഗ്രാ, ഝുമെര്‍ എന്നിവയും വിളവെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന നൃത്തങ്ങളാണെങ്കിലും ഇവയില്‍ പുരുഷന്മാര്‍ മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റൊരു നാടോടി നൃത്തമായ ഗിദ്ദാ സ്‌ത്രീകളുടേതു മാത്രമാണ്. കാര്‍ത്തിനൃത്തത്തിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ആരംഭസമയത്തു നടത്തുന്ന ദേവതാപൂജയാണ്. മറ്റു നൃത്തങ്ങളില്‍ അനുഷ്‌ഠാനച്ചടങ്ങുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. സല്‍വാറും കമ്മീസും ദുപ്പട്ടയും ധരിച്ച സ്‌ത്രീകള്‍ അനുഷ്‌ഠാനച്ചടങ്ങുകള്‍ക്കു ശേഷം സംഘമായി പാട്ടുപാടിക്കൊണ്ട് മുന്നോട്ടുപോകുന്നു. പുരുഷന്മാര്‍ ഇവരെ അനുഗമിക്കും. ഓവര്‍ക്കോട്ട്, തലയില്‍ കെട്ട് തുടങ്ങിയ സാധാരണ വസ്‌ത്രാലങ്കാരങ്ങളാണ് പുരുഷന്മാര്‍ ധരിക്കുന്നത്. ഘോഷയാത്ര തുറസ്സായ സ്ഥലത്തെത്തിയാല്‍ സ്‌ത്രീപുരുഷന്മാര്‍ ഒന്നിടവിട്ടുനിന്നു കൈകോര്‍ത്തു പിടിച്ചുകൊണ്ട് ഒരു വൃത്തം ചമയ്‌ക്കുന്നു. തുടര്‍ന്ന് കുമ്മിയടിച്ചും പാട്ടുപാടിയും അവര്‍ നൃത്തം ചെയ്യുന്നു. ബാംഗ്രാ, ഝുമെര്‍ എന്നീ നൃത്തങ്ങളെപ്പോലെ ദ്രുതതാളത്തിലുള്ള ഒരു നൃത്തമല്ല കാര്‍ത്തി; നാടന്‍ ഷഹ്നായിയുടെയും ചില സുഷിരവാദ്യങ്ങളുടെയും പശ്ചാത്തലത്തില്‍ വികാരനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് വിളംബരകാലത്തിലാണ് ഈ നൃത്തം ചെയ്യുന്നത്. യുദ്ധവര്‍ണനകളും വീരഗാഥകളും പ്രമസാഫല്യ കഥകളുമൊക്കെയായിരിക്കും ഈ പാട്ടുകളുള്‍ക്കൊള്ളുന്ന ഇതിവൃത്തം. |
09:56, 28 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കാര്‍ത്തിനൃത്തം
പഞ്ചാബിലെ ഒരു നാടോടി നൃത്തം. വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് പൗര്‍ണമിനാളുകളിലാണ് സാധാരണ കാര്‍ത്തിനൃത്തം അവതരിപ്പിക്കാറുള്ളത്. താഴ്‌വാരങ്ങളെ അപേക്ഷിച്ച് മലയോരങ്ങളിലാണ് കാര്‍ത്തിനൃത്തത്തിന് കൂടുതല്‍ പ്രചാരം. പഞ്ചാബില്‍ സ്‌ത്രീകളും പുരുഷന്മാരും ഒപ്പം പങ്കെടുക്കുന്ന ഒരേ ഒരു നാടോടിനൃത്തം എന്ന പ്രത്യേകത ഇതിനുണ്ട്. പഞ്ചാബിലെ മറ്റു പ്രധാന നൃത്തങ്ങളായ ബാംഗ്രാ, ഝുമെര്‍ എന്നിവയും വിളവെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന നൃത്തങ്ങളാണെങ്കിലും ഇവയില്‍ പുരുഷന്മാര്‍ മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റൊരു നാടോടി നൃത്തമായ ഗിദ്ദാ സ്‌ത്രീകളുടേതു മാത്രമാണ്. കാര്‍ത്തിനൃത്തത്തിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ആരംഭസമയത്തു നടത്തുന്ന ദേവതാപൂജയാണ്. മറ്റു നൃത്തങ്ങളില്‍ അനുഷ്‌ഠാനച്ചടങ്ങുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. സല്‍വാറും കമ്മീസും ദുപ്പട്ടയും ധരിച്ച സ്‌ത്രീകള്‍ അനുഷ്‌ഠാനച്ചടങ്ങുകള്‍ക്കു ശേഷം സംഘമായി പാട്ടുപാടിക്കൊണ്ട് മുന്നോട്ടുപോകുന്നു. പുരുഷന്മാര്‍ ഇവരെ അനുഗമിക്കും. ഓവര്‍ക്കോട്ട്, തലയില്‍ കെട്ട് തുടങ്ങിയ സാധാരണ വസ്‌ത്രാലങ്കാരങ്ങളാണ് പുരുഷന്മാര്‍ ധരിക്കുന്നത്. ഘോഷയാത്ര തുറസ്സായ സ്ഥലത്തെത്തിയാല്‍ സ്‌ത്രീപുരുഷന്മാര്‍ ഒന്നിടവിട്ടുനിന്നു കൈകോര്‍ത്തു പിടിച്ചുകൊണ്ട് ഒരു വൃത്തം ചമയ്‌ക്കുന്നു. തുടര്‍ന്ന് കുമ്മിയടിച്ചും പാട്ടുപാടിയും അവര്‍ നൃത്തം ചെയ്യുന്നു. ബാംഗ്രാ, ഝുമെര്‍ എന്നീ നൃത്തങ്ങളെപ്പോലെ ദ്രുതതാളത്തിലുള്ള ഒരു നൃത്തമല്ല കാര്‍ത്തി; നാടന്‍ ഷഹ്നായിയുടെയും ചില സുഷിരവാദ്യങ്ങളുടെയും പശ്ചാത്തലത്തില്‍ വികാരനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് വിളംബരകാലത്തിലാണ് ഈ നൃത്തം ചെയ്യുന്നത്. യുദ്ധവര്‍ണനകളും വീരഗാഥകളും പ്രമസാഫല്യ കഥകളുമൊക്കെയായിരിക്കും ഈ പാട്ടുകളുള്‍ക്കൊള്ളുന്ന ഇതിവൃത്തം.