This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്യാട്ടിഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Caryatid)
(Caryatid)
 
വരി 5: വരി 5:
മേല്‍ക്കൂര ഉറപ്പിക്കുന്നതിനുള്ള വലിയ തുലാങ്ങള്‍ പരസ്‌പരം ബന്ധിക്കുന്നിടത്ത്‌, അതിന്റെ ഭാരം താങ്ങി ഉറപ്പിച്ചുനിര്‍ത്തുന്ന തൂണുകളുടെ സ്ഥാനത്ത്‌ സ്‌ത്രീരൂപങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്‌ യവനശില്‌പികളാണ്‌. ഈ സമ്പ്രദായത്തില്‍നിന്ന്‌ രൂപംകൊണ്ട ശൈലിക്കും പിന്നീട്‌ കാര്യാട്ടിഡ്‌ എന്ന പേരു ലഭിച്ചു.

-
[[ചിത്രം:Vol5p212_The Caryatid Porch of the Erechtheion, Athens, 421–407 BC.jpg|thumb|]]
+
[[ചിത്രം:Vol5p212_The Caryatid Porch of the Erechtheion, Athens, 421–407 BC.jpg|thumb|ഏഥന്‍സിലെ കാര്യട്ടിഡ്‌ ]]
കാര്യേ പട്ടണം ബി.സി. 480ല്‍ പേര്‍ഷ്യക്കാരോട്‌ സഖ്യം ചേര്‍ന്നതിന്‌ ശിക്ഷയെന്നോണം കഠിനാധ്വാനത്തിനു വിധേയരായ കാര്യേയിലെ സ്‌ത്രീകളെ പ്രതിനിധാനം ചെയ്യുന്നതാണ്‌ കാര്യാട്ടിഡുകള്‍ എന്ന്‌ ദെ ആര്‍ക്കിടെക്‌ചുറ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ വീട്രുവിയസ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

Current revision as of 09:07, 28 ജൂണ്‍ 2014

കാര്യാട്ടിഡ്‌

Caryatid

യവനവാസ്‌തു ശില്‌പങ്ങളില്‍ ഉപയോഗിച്ചുവന്ന സ്‌ത്രീ രൂപാലേഖിതങ്ങളായ സ്‌തൂപങ്ങള്‍.

മേല്‍ക്കൂര ഉറപ്പിക്കുന്നതിനുള്ള വലിയ തുലാങ്ങള്‍ പരസ്‌പരം ബന്ധിക്കുന്നിടത്ത്‌, അതിന്റെ ഭാരം താങ്ങി ഉറപ്പിച്ചുനിര്‍ത്തുന്ന തൂണുകളുടെ സ്ഥാനത്ത്‌ സ്‌ത്രീരൂപങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്‌ യവനശില്‌പികളാണ്‌. ഈ സമ്പ്രദായത്തില്‍നിന്ന്‌ രൂപംകൊണ്ട ശൈലിക്കും പിന്നീട്‌ കാര്യാട്ടിഡ്‌ എന്ന പേരു ലഭിച്ചു.

ഏഥന്‍സിലെ കാര്യട്ടിഡ്‌

കാര്യേ പട്ടണം ബി.സി. 480ല്‍ പേര്‍ഷ്യക്കാരോട്‌ സഖ്യം ചേര്‍ന്നതിന്‌ ശിക്ഷയെന്നോണം കഠിനാധ്വാനത്തിനു വിധേയരായ കാര്യേയിലെ സ്‌ത്രീകളെ പ്രതിനിധാനം ചെയ്യുന്നതാണ്‌ കാര്യാട്ടിഡുകള്‍ എന്ന്‌ ദെ ആര്‍ക്കിടെക്‌ചുറ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ വീട്രുവിയസ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

അരമതിലുകള്‍ കെട്ടി അതില്‍ നിന്ന്‌ തൂണുകള്‍ പണിതുയര്‍ത്തി പൂമുഖങ്ങള്‍ രൂപപ്പെടുത്തുന്ന വാസ്‌തുശൈലി നിലവിലിരുന്ന ചില പ്രദേശങ്ങളിലും ഈ ശൈലിയുടെ പ്രരണയ്‌ക്കു വിധേയമായി സ്‌ത്രണരൂപലാവണ്യം വ്യഞ്‌ജിപ്പിക്കുന്ന കാര്യാട്ടിഡുകള്‍ സ്ഥാനം പിടിക്കുകയുണ്ടായി.

ആഥന്‍സില്‍ അക്രാപൊലിസിലെ എറിത്തിയത്തിന്റെ ദക്ഷിണഭാഗത്തുള്ള മുഖപ്പിലെ രണ്ടു പൂമുഖങ്ങളില്‍ പ്രസിദ്ധമായ "യുവതികളുടെ മുഖപ്പ്‌' (Porch of Maidens) ആണ്‌ കാര്യാട്ടിഡുകളില്‍ പ്രമുഖം. ഇത്‌ ബി.സി. 5-ാം ശതകത്തിന്റെ അവസാനകാലത്ത്‌ (420-415) നിര്‍മിച്ചതാണെന്നു കരുതപ്പെടുന്നു. ആറു സ്‌ത്രീരൂപങ്ങളാണ്‌ ഈ പൂമുഖം താങ്ങിനിര്‍ത്തുന്നത്‌. ഓരോ സ്‌ത്രീരൂപവും ഭാരം മുഴുവന്‍ ഒറ്റക്കാലില്‍ താങ്ങുന്നതായാണ്‌ കാണപ്പെടുന്നത്‌; മറ്റേ കാല്‍ മുട്ടിന്റെ ഭാഗത്തുവച്ച്‌ മടക്കിയിരിക്കുന്നു. പൂമുഖത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള സ്‌ത്രീരൂപങ്ങള്‍ ഇടതുകാലും കിഴക്കു ഭാഗത്തുള്ളവ വലതുകാലും ആണ്‌ മടക്കിവച്ചിരിക്കുന്നത്‌. ഈ കാര്യാട്ടിഡുകളുടെ നിര്‍മാണ ശൈലിയില്‍ പ്രമുഖ ശില്‌പിയായ ഫിഡിയാസിന്റെ സ്വാധീനം പ്രകടമാണ്‌.

ഗ്രീസിലെ കാര്യാട്ടിഡുകളെ അനുകരിച്ച്‌ റോം, ഏഷ്യാമൈനര്‍, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളിലും കാര്യാട്ടിഡുകള്‍ പണിതിട്ടുണ്ട്‌. ഫ്രാന്‍സിലെ ലൂവ്രില്‍ 16-ാം ശതകത്തിന്റെ ആരംഭത്തില്‍ പണിത ഒരു ബാല്‍ക്കണി താങ്ങി നിര്‍ത്തുന്നത്‌ കാര്യാട്ടിഡുകളാണ്‌. പുരുഷരൂപങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ള തൂണുകള്‍ക്ക്‌ അറ്റ്‌ലസ്‌ എന്നാണു പേര്‍. കാര്യേയില്‍ ആര്‍ക്കെമിസ്‌ ദേവാലയത്തിലെ പുരോഹിതകളെയും കാര്യാട്ടിഡ്‌ എന്നാണ്‌ വിളിച്ചിരുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍