This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാക്കത്തിരണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Bonnet ray)
(Bonnet ray)
 
വരി 1: വരി 1:
== കാക്കത്തിരണ്ടി ==
== കാക്കത്തിരണ്ടി ==
== Bonnet ray ==
== Bonnet ray ==
-
[[ചിത്രം:Vol6p655_Spotted Eagle Ray.jpg|thumb|]]
+
[[ചിത്രം:Vol6p655_Spotted Eagle Ray.jpg|thumb|കാക്കത്തിരണ്ടി]]
ഒരിനം തിരണ്ടിമത്സ്യം. മിലിയോബാറ്റിഡേ മത്സ്യകുടുംബത്തിലെ ഒരു പ്രധാനാംഗമാണ്‌ ഇത്‌. ശാ.നാ.: ഈറ്റോബാറ്റിസ്‌ നാരിനാരി (Aetobatis narinari). ഇതിന്‌ കുരുവിത്തിരണ്ടി, കഴുകന്‍തിരണ്ടി എന്നിങ്ങനെയും പേരുകളുണ്ട്‌.
ഒരിനം തിരണ്ടിമത്സ്യം. മിലിയോബാറ്റിഡേ മത്സ്യകുടുംബത്തിലെ ഒരു പ്രധാനാംഗമാണ്‌ ഇത്‌. ശാ.നാ.: ഈറ്റോബാറ്റിസ്‌ നാരിനാരി (Aetobatis narinari). ഇതിന്‌ കുരുവിത്തിരണ്ടി, കഴുകന്‍തിരണ്ടി എന്നിങ്ങനെയും പേരുകളുണ്ട്‌.

Current revision as of 07:24, 28 ജൂണ്‍ 2014

കാക്കത്തിരണ്ടി

Bonnet ray

കാക്കത്തിരണ്ടി

ഒരിനം തിരണ്ടിമത്സ്യം. മിലിയോബാറ്റിഡേ മത്സ്യകുടുംബത്തിലെ ഒരു പ്രധാനാംഗമാണ്‌ ഇത്‌. ശാ.നാ.: ഈറ്റോബാറ്റിസ്‌ നാരിനാരി (Aetobatis narinari). ഇതിന്‌ കുരുവിത്തിരണ്ടി, കഴുകന്‍തിരണ്ടി എന്നിങ്ങനെയും പേരുകളുണ്ട്‌.

താറാവിന്റെ ചുണ്ടിന്റെ ആകൃതിക്കു സദൃശമായ മോന്തയുള്ള ഈ മത്സ്യത്തിന്റെ ദേഹത്തിന്‌ നീളത്തെക്കാളേറെ വീതിയുണ്ട്‌. വായ്‌ മുതല്‍ ഗുദം വരെയുള്ള നീളത്തിന്റെ ഇരട്ടി വീതി ദേഹത്തിനുള്ളതായി കാണാം. എന്നാല്‍ ഈ അനുപാതം മത്സ്യത്തിന്റെ പ്രായമനുസരിച്ച്‌ വ്യത്യസ്‌തമാകാറുണ്ട്‌. താടിയില്‍ വീതികൂടി പരന്ന ഒരു വരി പല്ലുകളേ ഉണ്ടാവൂ. കീഴ്‌ത്താടിയിലെ പല്ലുകള്‍ അല്‌പം ചരിഞ്ഞതായിരിക്കും. ഭുജപത്രങ്ങള്‍ അഗ്രം കൂര്‍ത്ത്‌ വളര്‍ന്നവയാണ്‌. കാക്കത്തിരണ്ടിയുടെ വാലില്‍ 26 വരെ വിഷമുള്ളുകള്‍ കാണപ്പെടുന്നു. മുള്ളിന്റെ ഭാഗംവരെ ത്രികോണാകാരമായ വാല്‍ ദന്തുരമായിരിക്കും; മുള്ള്‌ കഴിഞ്ഞാല്‍ നെടുകെ പരന്നതും. വാലിന്‌ ശരീരത്തിന്റെ മൂന്നോ നാലോ ഇരട്ടി നീളമുണ്ടായിരിക്കും. രണ്ടു മീറ്ററിലേറെ വീതിയുള്ള മത്സ്യങ്ങളെയും അപൂര്‍വമായി കണ്ടിട്ടുണ്ട്‌.

മൃദുവായ ശരീരത്തിന്റെ മുതുകുവശം ഇളം ചാരനിറമുള്ളതാണ്‌. ഇതില്‍ വെളുപ്പോ നീലയോ ആയ നിരവധി പുള്ളികള്‍ കാണാം. ഇക്കാരണത്താല്‍ ഇതിന്‌ "പുള്ളിക്കാക്കത്തിരണ്ടി' എന്നും പേരുണ്ടായിട്ടുണ്ട്‌. സമുദ്രാന്തര്‍ഭാഗത്തു കഴിയുന്ന എല്ലാ ജീവികളെയും പോലെ ഇതിന്റെയും ഉദരഭാഗത്തിനു വെളുപ്പു നിറമാണ്‌; വാലിന്‌ കറുപ്പും. പച്ചനിറമുള്ള കൃഷ്‌ണമണിയും, പച്ചയും മഞ്ഞയും കലര്‍ന്ന പല്ലുകളും ഇതിന്റെ പ്രത്യേകതകളായി ഫ്രാന്‍സിസ്‌ ഡേ എന്ന മത്സ്യശാസ്‌ത്ര വിദഗ്‌ധന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തും കിഴക്കന്‍ തീരത്തും ഒരുപോലെ സുലഭമായ കാക്കത്തിരണ്ടി ഒറീസയിലെ ചില്‍ക്കാ തടാകത്തില്‍ സമൃദ്ധമായി കാണപ്പെടുന്നു. നദീമുഖങ്ങളിലും ഇവ ധാരാളമുണ്ട്‌. ചെങ്കടല്‍, മലയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളും ഇതിന്റെ വാസസ്ഥലം തന്നെ. മുത്തുച്ചിപ്പികള്‍, ശംഖുകള്‍, മറ്റു മത്സ്യങ്ങള്‍ എന്നിവയെ പ്രധാനമായും ഭക്ഷണമാക്കുന്നതിനാല്‍ ചിപ്പികള്‍ക്കും ശംഖുകള്‍ക്കും ഇത്‌ വലിയ ഉപദ്രവമാണ്‌ ചെയ്യുന്നത്‌. ഇതിന്റെ മാംസം ഭക്ഷണയോഗ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍