This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം (1916-99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം (1916-99))

വരി 1: വരി 1:
== കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം (1916-99) ==

-
[[ചിത്രം:Vol6p655_KALYANIKUTTY AMMA  kalamandalam.jpg|thumb|]]
+
[[ചിത്രം:Vol6p655_KALYANIKUTTY AMMA  kalamandalam.jpg|thumb|കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ]]
കേരളത്തിലെ ഒരു മോഹിനിയാട്ട നര്‍ത്തകി. 1916 സെപ്‌.ല്‍ തെക്കേ മലബാറില്‍ ജനിച്ചു. ശ്രീദേവി അമ്മയും ഗോവിന്ദമേനവനും ആണ്‌ മാതാപിതാക്കള്‍. 8-ാം ക്ലാസ്സുവരെയുള്ള പഠനത്തിനുശേഷം നൃത്തം അഭ്യസിക്കുന്നതിനായി കലാമണ്ഡലത്തില്‍ ചേര്‍ന്നു. കലാമണ്ഡലം മാധവന്‍ നായര്‍, പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍, കലാമണ്ഡലം കൃഷ്‌ണന്‍നായര്‍, മാധവിയമ്മ, കൃഷ്‌ണപ്പണിക്കര്‍ എന്നിവരുടെ ശിക്ഷണത്തില്‍ കഥകളിയും മോഹിനിയാട്ടവും മറ്റു ഭാരതീയ നൃത്തങ്ങളും അഭ്യസിച്ചു. ഇതിനു പുറമേ ഗോപാല്‍സിങ്ങില്‍ നിന്ന്‌ മണിപ്പൂരിനൃത്തവും പഠിച്ചു. നൃത്താഭ്യസനത്തിനുശേഷം കല്യാണിക്കുട്ടിയമ്മ തിരുവനന്തപുരത്ത്‌ ഗുരുഗോപിനാഥിന്റെ ശ്രീചിത്രാദയ നൃത്തകലാലയത്തില്‍ മോഹിനിയാട്ടവും സാഹിത്യവും അഭ്യസിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. 1951 മുതല്‍ 58 വരെ ആലുവയില്‍ "കേരളകലാലയം' എന്ന പേരില്‍ ഒരു നൃത്തകേന്ദ്രം നടത്തിയിരുന്നു.  

Current revision as of 04:24, 28 ജൂണ്‍ 2014

കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം (1916-99)

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

കേരളത്തിലെ ഒരു മോഹിനിയാട്ട നര്‍ത്തകി. 1916 സെപ്‌.ല്‍ തെക്കേ മലബാറില്‍ ജനിച്ചു. ശ്രീദേവി അമ്മയും ഗോവിന്ദമേനവനും ആണ്‌ മാതാപിതാക്കള്‍. 8-ാം ക്ലാസ്സുവരെയുള്ള പഠനത്തിനുശേഷം നൃത്തം അഭ്യസിക്കുന്നതിനായി കലാമണ്ഡലത്തില്‍ ചേര്‍ന്നു. കലാമണ്ഡലം മാധവന്‍ നായര്‍, പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍, കലാമണ്ഡലം കൃഷ്‌ണന്‍നായര്‍, മാധവിയമ്മ, കൃഷ്‌ണപ്പണിക്കര്‍ എന്നിവരുടെ ശിക്ഷണത്തില്‍ കഥകളിയും മോഹിനിയാട്ടവും മറ്റു ഭാരതീയ നൃത്തങ്ങളും അഭ്യസിച്ചു. ഇതിനു പുറമേ ഗോപാല്‍സിങ്ങില്‍ നിന്ന്‌ മണിപ്പൂരിനൃത്തവും പഠിച്ചു. നൃത്താഭ്യസനത്തിനുശേഷം കല്യാണിക്കുട്ടിയമ്മ തിരുവനന്തപുരത്ത്‌ ഗുരുഗോപിനാഥിന്റെ ശ്രീചിത്രാദയ നൃത്തകലാലയത്തില്‍ മോഹിനിയാട്ടവും സാഹിത്യവും അഭ്യസിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. 1951 മുതല്‍ 58 വരെ ആലുവയില്‍ "കേരളകലാലയം' എന്ന പേരില്‍ ഒരു നൃത്തകേന്ദ്രം നടത്തിയിരുന്നു.

1958നു ശേഷം തൃപ്പൂണിത്തുറയില്‍ "ശ്രീകലാനൃത്തസമിതി' എന്ന പേരില്‍ മറ്റൊരു നൃത്തകലാലയം ആരംഭിച്ചു. ആകര്‍ഷകമായ ഭാവപ്രകടനം, സന്ദര്‍ഭത്തിനനുസൃതമായ രസാവിഷ്‌കരണം, ആശയാഭിവ്യഞ്‌ജകക്ഷമമായ മുദ്രകള്‍, താളാനുസൃതവും ലാസ്യപൂര്‍ണവുമായ ചുവടുവയ്‌പ്‌ എന്നിവ കല്യാണിക്കുട്ടിയമ്മയുടെ നൃത്തത്തിന്റെ സവിശേഷതകളാണ്‌. നൃത്തരംഗത്ത്‌ തനതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കല്യാണിക്കുട്ടിയമ്മയ്‌ക്ക്‌ അനേകം അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്‌. 1973ല്‍ കേന്ദ്രസംഗീതനാടക അക്കാദമി ഫെലോഷിപ്പും 74ല്‍ ഗുരുസ്ഥാനവും അക്കൊല്ലം തന്നെ കേരള സംഗീതനാടക അക്കാദമിയുടെ മോഹിനിയാട്ടത്തിനുള്ള അവാര്‍ഡും ലഭിച്ചു. തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാറിന്റെ ക്ഷണമനുസരിച്ച്‌ രുക്‌മിണി അരുണ്ഡേലിന്റെ "കലാക്ഷേത്രം' എന്ന നൃത്ത കേന്ദ്രത്തില്‍ മോഹിനിയാട്ടം അഭ്യസിപ്പിച്ചുവന്നു. സാഹിത്യപ്രവര്‍ത്തകയെന്ന നിലയിലും ഇവര്‍ പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌. 1940ല്‍ ഇവരുടെ സാഹിത്യപ്രവര്‍ത്തനങ്ങളെ കണക്കിലെടുത്തുകൊണ്ട്‌ മഹാകവി വള്ളത്തോള്‍ "കവയിത്രി' സ്ഥാനം നല്‌കി ഇവരെ ബഹുമാനിച്ചു. മോഹിനിയാട്ടത്തെക്കുറിച്ച്‌ ഗവേഷണം നടത്തിയ ഇവര്‍ മോഹിനിയാട്ടസംഗ്രഹം എന്ന ഒരു കൃതി എഴുതിയിട്ടുണ്ട്‌.

കഥകളിരംഗത്ത്‌ സമുന്നത സ്ഥാനം നേടിയെടുത്തിട്ടുള്ള കലാമണ്ഡലം കൃഷ്‌ണന്‍ നായരാണ്‌ ഇവരുടെ ഭര്‍ത്താവ്‌. ഇവര്‍ക്ക്‌ അഞ്ചുപുത്രന്മാരും രണ്ടു പുത്രിമാരുമുണ്ട്‌. ചെറുമകള്‍ സ്‌മിത രാജന്‍ അറിയപ്പെടുന്ന ഒരു മോഹിനിയാട്ട നര്‍ത്തകിയാണ്‌. സുപ്രസിദ്ധ നര്‍ത്തകികളായ മൃണാളിനി സാരാഭായ്‌, റോഷന്‍ വാജീബ്‌ദാര്‍, നിലുഫര്‍ (പാകിസ്‌താനി), ലളിത, പദ്‌മിനി, താരാ നെടുങ്ങാടി, ബി. ബനഡിക്‌റ്റ്‌, ഓള്‍സണ്‍ ബനഡിക്‌റ്റ്‌, മിസിസ്‌ മില്ലറ്റ്‌, ജാന്‍ ഡീറ്റ്‌ലീര്‍ എന്നീ പ്രസിദ്ധ നര്‍ത്തകികള്‍ ഇവരുടെ പ്രമുഖ ശിഷ്യകളാണ്‌ 1999 മേയ്‌ 12ന്‌ കലാമണ്‌ഡലം കല്യാണിക്കുട്ടിയമ്മ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍