This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുര്യാസ്‌ കുമ്പളക്കുഴി, ഡോ. (1950 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുര്യാസ്‌ കുമ്പളക്കുഴി, ഡോ. (1950 - ))
(കുര്യാസ്‌ കുമ്പളക്കുഴി, ഡോ. (1950 - ))
വരി 1: വരി 1:
== കുര്യാസ്‌ കുമ്പളക്കുഴി, ഡോ. (1950 - ) ==
== കുര്യാസ്‌ കുമ്പളക്കുഴി, ഡോ. (1950 - ) ==
-
[[ചിത്രം:Vol7p741_kumbalakkuzhi.jpg|thumb|]]
+
[[ചിത്രം:Vol7p741_kumbalakkuzhi.jpg|thumb|ഡോ. കുര്യാസ്‌ കുമ്പളക്കുഴി]]
മലയാള സാഹിത്യ ഗവേഷകന്‍. ജനനം 1950 ഏ. 2-ന്‌. കേരളസർവകലാശാലയിൽ നിന്ന്‌ എം.എ., പിഎച്ച്‌.ഡി. ബിരുദങ്ങള്‍ നേടി. കുറച്ചുകാലം ഹൈസ്‌കൂള്‍ അധ്യാപകന്‍. പിന്നീട്‌ കോളജുകളിലും മഹാത്മാഗാന്ധി സർവകലാശാലയിലും അധ്യാപകനായി. മഹാത്മാഗാന്ധി സർവകലാശാലാ സ്‌കൂള്‍ ഒഫ്‌ ലെറ്റേഴ്‌സിൽ പ്രാഫസറും മലയാളവിഭാഗം മേധാവിയുമായിരുന്നു. സർവകലാശാലയുടെ സിന്‍ഡിക്കേറ്റ്‌, സെനറ്റ്‌, അക്കാദമിക്‌ കൗണ്‍സിൽ എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്‌.

1992-96 കാലഘട്ടത്തിൽ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ ആയിരുന്നു. തളിര്‌ ബാലമാസിക ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ചതും തളിര്‌ സ്‌കോളർഷിപ്പ്‌ പരീക്ഷ ആരംഭിച്ചതും കുര്യാസ്‌ ഡയറക്‌ടറായിരിക്കുമ്പോഴാണ്‌. മാലി അവാർഡ്‌, ഏബ്രഹാം ജോസഫ്‌ എന്‍ഡോവ്‌മെന്റ്‌ അവാർഡ്‌, കുഴിവേലി അവാർഡ്‌, ഇല്ലസ്‌ട്രഷന്‍ അവാർഡ്‌,  

06:05, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുര്യാസ്‌ കുമ്പളക്കുഴി, ഡോ. (1950 - )

ഡോ. കുര്യാസ്‌ കുമ്പളക്കുഴി

മലയാള സാഹിത്യ ഗവേഷകന്‍. ജനനം 1950 ഏ. 2-ന്‌. കേരളസർവകലാശാലയിൽ നിന്ന്‌ എം.എ., പിഎച്ച്‌.ഡി. ബിരുദങ്ങള്‍ നേടി. കുറച്ചുകാലം ഹൈസ്‌കൂള്‍ അധ്യാപകന്‍. പിന്നീട്‌ കോളജുകളിലും മഹാത്മാഗാന്ധി സർവകലാശാലയിലും അധ്യാപകനായി. മഹാത്മാഗാന്ധി സർവകലാശാലാ സ്‌കൂള്‍ ഒഫ്‌ ലെറ്റേഴ്‌സിൽ പ്രാഫസറും മലയാളവിഭാഗം മേധാവിയുമായിരുന്നു. സർവകലാശാലയുടെ സിന്‍ഡിക്കേറ്റ്‌, സെനറ്റ്‌, അക്കാദമിക്‌ കൗണ്‍സിൽ എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്‌. 1992-96 കാലഘട്ടത്തിൽ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ ആയിരുന്നു. തളിര്‌ ബാലമാസിക ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ചതും തളിര്‌ സ്‌കോളർഷിപ്പ്‌ പരീക്ഷ ആരംഭിച്ചതും കുര്യാസ്‌ ഡയറക്‌ടറായിരിക്കുമ്പോഴാണ്‌. മാലി അവാർഡ്‌, ഏബ്രഹാം ജോസഫ്‌ എന്‍ഡോവ്‌മെന്റ്‌ അവാർഡ്‌, കുഴിവേലി അവാർഡ്‌, ഇല്ലസ്‌ട്രഷന്‍ അവാർഡ്‌, സമഗ്രസംഭാവനയ്‌ക്കുള്ള ബാലസാഹിത്യ അവാർഡ്‌ എന്നിവ ആരംഭിച്ചതും കുര്യാസിന്റെ കാലത്താണ്‌.

സാഹിത്യഗവേഷകന്‍ എന്ന നിലയിൽ അർബ്രാസ്‌ പാതിരിയുടെ കാവ്യങ്ങള്‍, മഹാകവി കട്ടക്കയത്തിന്റെ സമ്പൂർണകൃതികള്‍, സിസ്റ്റർ മേരി ബനീഞ്ഞയുടെ കാവ്യങ്ങള്‍ എന്നിവ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. മൃത്യുബോധം മലയാള കാല്‌പനിക കവിതയിൽ, കലയുടെ ആത്മാവ്‌, അതിരുകളില്ലാതെ ആശാന്‍ കവിത, നിന്ദിതർക്കും പീഡിതർക്കും വേണ്ടി, ഇന്ദ്രപ്രസ്ഥത്തിലെ ദാർശനികന്‍, എനിക്കും ഒരു മുഖംമൂടി വേണം, ഗംഗയിലൊരു പ്രഭാതം, ആർഷരത്‌നങ്ങള്‍, ഗീതാഞ്‌ജലി (പരിഭാഷ), യോഹന്നാന്‍ ക്രൂസിന്റെ മിസ്റ്റിക്‌ ഗീതങ്ങള്‍ (പരിഭാഷ) എന്നിവ പ്രധാന രചനകള്‍.

കെ.സി.ബി.സി. സാഹിത്യഅവാർഡ്‌, ബനീഞ്ഞാ അവാർഡ്‌, ഐ.സി.ചാക്കോ അവാർഡ്‌ തുടങ്ങിയവ ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍