This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമുക്കിരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അമുക്കിരം)
വരി 2: വരി 2:
Winter Cherry
Winter Cherry
 +
[[Image:p.no.829.jpg|thumb|300x200px|left|അമുക്കിരം : പുഷ്പങ്ങളോടുകൂടിയ ശാഖ]]
സൊളാനേസീ (Solanaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധവീര്യമുള്ള കുറ്റിച്ചെടി. ശാ.നാ. ഓഫിയോസൈലോണ്‍ സെറിസന്റിക്കുലാര്‍ (Ophioxylon Serycenticular). 'അശ്വഗന്ധ' എന്നാണ് സംസ്കൃതത്തില്‍ ഇതിന്റെ പേര്.

ഇന്ത്യയിലെ ഉപോഷ്ണമേഖലകളില്‍ അമുക്കിരം വളരുന്നു. ഈര്‍പ്പമില്ലാത്ത വരണ്ട കാലാവസ്ഥയാണ് ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യം. ഏതിനം മണ്ണിലും, ഏതു പരിതഃസ്ഥിതിയിലും ഇവയ്ക്ക് വളരാന്‍ കഴിയും. ബംഗാള്‍, ഗുജറാത്ത്, ഡക്കാണ്‍ പീഠഭൂമി, മൈസൂര്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. കേരളത്തില്‍ വിരളമായേ ഈ ചെടി കണ്ടുവരുന്നുള്ളൂ. ഒരു കൃഷിയുടെ രൂപത്തില്‍ ഇവയെ ഇവിടെ നട്ടുവളര്‍ത്താറുമില്ല.

-
[[Image:p.no.829.jpg|thumb|300x300px|centre|അമുക്കിരം : പുഷ്പങ്ങളോടു
 
-
കൂടിയ ശാഖ]]
 
ചെടിക്ക് മങ്ങിയ തവിട്ടുനിറമാണ്. ഇവ 60 സെ.മീ. മുതല്‍ ഒരു മീ. വരെ ഉയരത്തില്‍ വളരാറുണ്ട്. ഇളംപ്രായത്തിലുള്ള ചെടികള്‍ക്ക് തവിട്ടുനിറമുള്ള താരാകാര (stellate) രോമങ്ങളുടെ ഒരാവരണം കാണപ്പെടുന്നു. ഇലകള്‍ ദീര്‍ഘായതങ്ങളോ (oblong) അണ്ഡാകൃതി (oval)യിലുള്ളവയോ ആണ്. പുഷ്പങ്ങള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണുള്ളത്. കായ്കള്‍ ചെറുതാണ്. സുതാര്യമായ ഒരു ബാഹ്യദളപുഞ്ജത്തിനുള്ളിലായാണ് കായ കാണപ്പെടുന്നത്. വര്‍ഷം മുഴുവനും ഇവ പൂക്കാറുണ്ട്.

10:08, 10 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമുക്കിരം

Winter Cherry

അമുക്കിരം : പുഷ്പങ്ങളോടുകൂടിയ ശാഖ

സൊളാനേസീ (Solanaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധവീര്യമുള്ള കുറ്റിച്ചെടി. ശാ.നാ. ഓഫിയോസൈലോണ്‍ സെറിസന്റിക്കുലാര്‍ (Ophioxylon Serycenticular). 'അശ്വഗന്ധ' എന്നാണ് സംസ്കൃതത്തില്‍ ഇതിന്റെ പേര്.

ഇന്ത്യയിലെ ഉപോഷ്ണമേഖലകളില്‍ അമുക്കിരം വളരുന്നു. ഈര്‍പ്പമില്ലാത്ത വരണ്ട കാലാവസ്ഥയാണ് ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യം. ഏതിനം മണ്ണിലും, ഏതു പരിതഃസ്ഥിതിയിലും ഇവയ്ക്ക് വളരാന്‍ കഴിയും. ബംഗാള്‍, ഗുജറാത്ത്, ഡക്കാണ്‍ പീഠഭൂമി, മൈസൂര്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. കേരളത്തില്‍ വിരളമായേ ഈ ചെടി കണ്ടുവരുന്നുള്ളൂ. ഒരു കൃഷിയുടെ രൂപത്തില്‍ ഇവയെ ഇവിടെ നട്ടുവളര്‍ത്താറുമില്ല.

ചെടിക്ക് മങ്ങിയ തവിട്ടുനിറമാണ്. ഇവ 60 സെ.മീ. മുതല്‍ ഒരു മീ. വരെ ഉയരത്തില്‍ വളരാറുണ്ട്. ഇളംപ്രായത്തിലുള്ള ചെടികള്‍ക്ക് തവിട്ടുനിറമുള്ള താരാകാര (stellate) രോമങ്ങളുടെ ഒരാവരണം കാണപ്പെടുന്നു. ഇലകള്‍ ദീര്‍ഘായതങ്ങളോ (oblong) അണ്ഡാകൃതി (oval)യിലുള്ളവയോ ആണ്. പുഷ്പങ്ങള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണുള്ളത്. കായ്കള്‍ ചെറുതാണ്. സുതാര്യമായ ഒരു ബാഹ്യദളപുഞ്ജത്തിനുള്ളിലായാണ് കായ കാണപ്പെടുന്നത്. വര്‍ഷം മുഴുവനും ഇവ പൂക്കാറുണ്ട്.

അമുക്കിരത്തിന്റെ വേര് ഔഷധത്തിന് ഉപയോഗിക്കുന്നു. ചിലപ്പോള്‍ ഇലയും ഉപയോഗിക്കാറുണ്ട്. ഇവ കഷായരസത്തോടും (ചവര്‍പ്പ്) ഉഷ്ണഗുണത്തോടും കൂടിയതാണ്. ഇതിലടങ്ങിയിട്ടുള്ള 'സോമ്നിഫെറിന്‍' ഒരു വിഷവസ്തുവാണെന്നു കരുതപ്പെടുന്നു. നിക്കോട്ടിന്‍, സോമ്നിന്‍, വാതനിന്‍, എന്നീ ആല്‍ക്കലോയ്ഡുകളും അല്പാല്പം ഇതിലടങ്ങിയിരിക്കുന്നു.

വാതവികാരം, കഫവികാരം, ശ്വിത്രം (പാണ്ഡ്), ശോഫം, നീര്, ക്ഷയം ഇവയ്ക്ക് അമുക്കി (ക്കു)രം ഔഷധമായി ഉപയോഗിച്ചുവരുന്നു. അമുക്കിരം ഉപയോഗിച്ചാല്‍ ബലവും ശുക്ളധാതുവും വര്‍ധിക്കും. വാര്‍ധക്യകാലത്തുപോലും രസാദിസപ്തധാതുക്കളെ സമാവസ്ഥയില്‍ നിര്‍ത്തി ജരാനര ബാധിക്കാതെ ദേഹത്തെ പുഷ്ടിയോടെ നിര്‍ത്താന്‍ കഴിവുള്ള രസായനൌഷധങ്ങളുടെ കൂട്ടത്തില്‍ ഇതിന് സ്ഥാനമുണ്ട്.

(പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍