This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുണ്ടറവിളംബരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കുണ്ടറവിളംബരം == തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി കൊ...) |
Mksol (സംവാദം | സംഭാവനകള്‍) (→കുണ്ടറവിളംബരം) |
||
വരി 1: | വരി 1: | ||
== കുണ്ടറവിളംബരം == | == കുണ്ടറവിളംബരം == | ||
- | + | [[ചിത്രം:Vol7p624_VELUTHAMBI SMARAKAM.jpg|thumb|വേലുത്തമ്പി സ്‌മാരകം-കുണ്ടറ]] | |
തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി കൊ. വ. 984 മകരമാസം 1-നു (1809 ജനു. 15) പുറപ്പെടുവിച്ച വിളംബരം. | തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി കൊ. വ. 984 മകരമാസം 1-നു (1809 ജനു. 15) പുറപ്പെടുവിച്ച വിളംബരം. | ||
1795-ൽ തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് ഗവണ്‍മെന്റും തമ്മിൽ ഒപ്പുവച്ചു പ്രാബല്യത്തിൽ വരുത്തിയിരുന്ന ഉടമ്പടിക്കു പകരം 1805-ൽ ബ്രിട്ടീഷ് ഗവണ്‍മെന്റ് തിരുവിതാംകൂറിന്റെ മേൽ ഒരു പുതിയ സന്ധി നിർബന്ധിതമായി കെട്ടിയേല്‌പിക്കുകയുണ്ടായി. ഈ ഉടമ്പടി അംഗീകരിക്കുവാന്‍ മഹാരാജാവിന്റെ മേൽ പ്രരണ ചെലുത്തിയ ദിവാന്‍ വേലുത്തമ്പി കാലക്രമേണ തിരുവിതാംകൂറിലെ ബ്രിട്ടീഷ് പ്രതിനിധി മെക്കാളെയുമായി അഭിപ്രായ ഭിന്നതയിലായി. 1805-ലെ ഉടമ്പടിയനുസരിച്ച് വർധിപ്പിച്ച കപ്പത്തിന്റെ പകുതി സ്ഥിരമായി ഇളവുചെയ്യണമെന്ന ദിവാന്റെ നിർബന്ധമായിരിക്കാം ഈ അഭിപ്രായവ്യത്യാസത്തിന്റെ കാരണം എന്നു കരുതപ്പെടുന്നു. കപ്പക്കുടിശ്ശിക ഇനത്തിൽ ബ്രിട്ടീഷ് ഗവണ്‍മെന്റിനു ചെല്ലേണ്ടിയിരുന്ന തുക എട്ടുലക്ഷം രൂപയോളം വന്നിരുന്നു. 1807 മാ. 30 വരെ റസിഡന്റിന്റെ ഖജനാവിൽ കുടിശ്ശിക അടയ്‌ക്കുവാന്‍ തിരുവിതാംകൂറിന് സാധിച്ചില്ല. ഇത് സംബന്ധിച്ച് റസിഡന്റ് വീണ്ടും വീണ്ടും മഹാരാജാവിന് എഴുതുകയുണ്ടായി. ഏപ്രിൽ 10-ന് അദ്ദേഹമെഴുതിയ കത്തിൽ ദിവാനെ "വക്രഗതിക്കാരനും കവർച്ചക്കാരനും കോപിഷ്‌ടനുമായ ഒരു ചെറുക്കന്‍' എന്നു പരാമർശിച്ചിരുന്നു. ഈ പരാമർശത്തിലും റസിഡന്റിന്റെ പൊതുസമീപനത്തിലും അമർഷംകൊണ്ട വേലുത്തമ്പിദളവ, താന്‍ ഉദ്യോഗമൊഴിയുന്നതായിരിക്കും അഭികാമ്യം എന്നറിയിച്ചു. ഇതു മുതലെടുത്തുകൊണ്ട് ദിവാനെ നീക്കം ചെയ്യുവാന്‍ മെക്കാളെ യത്‌നമാരംഭിച്ചു. സുപ്രസിദ്ധ കോണ്‍ട്രാക്‌റ്ററും ജന്മിയുമായിരുന്ന മാത്തൂത്തരകന്റെ സ്വത്ത് നികുതി കുടിശ്ശിക ഈടാക്കുന്നതിനുവേണ്ടി കണ്ടുകെട്ടുന്നതിനുള്ള ദിവാന്റെ കല്‌പന തരകനോടനുഭാവമുണ്ടായിരുന്ന മെക്കാളെയിൽ നിന്ന് ദിവാനെ വീണ്ടും അകറ്റി. | 1795-ൽ തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് ഗവണ്‍മെന്റും തമ്മിൽ ഒപ്പുവച്ചു പ്രാബല്യത്തിൽ വരുത്തിയിരുന്ന ഉടമ്പടിക്കു പകരം 1805-ൽ ബ്രിട്ടീഷ് ഗവണ്‍മെന്റ് തിരുവിതാംകൂറിന്റെ മേൽ ഒരു പുതിയ സന്ധി നിർബന്ധിതമായി കെട്ടിയേല്‌പിക്കുകയുണ്ടായി. ഈ ഉടമ്പടി അംഗീകരിക്കുവാന്‍ മഹാരാജാവിന്റെ മേൽ പ്രരണ ചെലുത്തിയ ദിവാന്‍ വേലുത്തമ്പി കാലക്രമേണ തിരുവിതാംകൂറിലെ ബ്രിട്ടീഷ് പ്രതിനിധി മെക്കാളെയുമായി അഭിപ്രായ ഭിന്നതയിലായി. 1805-ലെ ഉടമ്പടിയനുസരിച്ച് വർധിപ്പിച്ച കപ്പത്തിന്റെ പകുതി സ്ഥിരമായി ഇളവുചെയ്യണമെന്ന ദിവാന്റെ നിർബന്ധമായിരിക്കാം ഈ അഭിപ്രായവ്യത്യാസത്തിന്റെ കാരണം എന്നു കരുതപ്പെടുന്നു. കപ്പക്കുടിശ്ശിക ഇനത്തിൽ ബ്രിട്ടീഷ് ഗവണ്‍മെന്റിനു ചെല്ലേണ്ടിയിരുന്ന തുക എട്ടുലക്ഷം രൂപയോളം വന്നിരുന്നു. 1807 മാ. 30 വരെ റസിഡന്റിന്റെ ഖജനാവിൽ കുടിശ്ശിക അടയ്‌ക്കുവാന്‍ തിരുവിതാംകൂറിന് സാധിച്ചില്ല. ഇത് സംബന്ധിച്ച് റസിഡന്റ് വീണ്ടും വീണ്ടും മഹാരാജാവിന് എഴുതുകയുണ്ടായി. ഏപ്രിൽ 10-ന് അദ്ദേഹമെഴുതിയ കത്തിൽ ദിവാനെ "വക്രഗതിക്കാരനും കവർച്ചക്കാരനും കോപിഷ്‌ടനുമായ ഒരു ചെറുക്കന്‍' എന്നു പരാമർശിച്ചിരുന്നു. ഈ പരാമർശത്തിലും റസിഡന്റിന്റെ പൊതുസമീപനത്തിലും അമർഷംകൊണ്ട വേലുത്തമ്പിദളവ, താന്‍ ഉദ്യോഗമൊഴിയുന്നതായിരിക്കും അഭികാമ്യം എന്നറിയിച്ചു. ഇതു മുതലെടുത്തുകൊണ്ട് ദിവാനെ നീക്കം ചെയ്യുവാന്‍ മെക്കാളെ യത്‌നമാരംഭിച്ചു. സുപ്രസിദ്ധ കോണ്‍ട്രാക്‌റ്ററും ജന്മിയുമായിരുന്ന മാത്തൂത്തരകന്റെ സ്വത്ത് നികുതി കുടിശ്ശിക ഈടാക്കുന്നതിനുവേണ്ടി കണ്ടുകെട്ടുന്നതിനുള്ള ദിവാന്റെ കല്‌പന തരകനോടനുഭാവമുണ്ടായിരുന്ന മെക്കാളെയിൽ നിന്ന് ദിവാനെ വീണ്ടും അകറ്റി. |
16:38, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുണ്ടറവിളംബരം
തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി കൊ. വ. 984 മകരമാസം 1-നു (1809 ജനു. 15) പുറപ്പെടുവിച്ച വിളംബരം. 1795-ൽ തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് ഗവണ്‍മെന്റും തമ്മിൽ ഒപ്പുവച്ചു പ്രാബല്യത്തിൽ വരുത്തിയിരുന്ന ഉടമ്പടിക്കു പകരം 1805-ൽ ബ്രിട്ടീഷ് ഗവണ്‍മെന്റ് തിരുവിതാംകൂറിന്റെ മേൽ ഒരു പുതിയ സന്ധി നിർബന്ധിതമായി കെട്ടിയേല്‌പിക്കുകയുണ്ടായി. ഈ ഉടമ്പടി അംഗീകരിക്കുവാന്‍ മഹാരാജാവിന്റെ മേൽ പ്രരണ ചെലുത്തിയ ദിവാന്‍ വേലുത്തമ്പി കാലക്രമേണ തിരുവിതാംകൂറിലെ ബ്രിട്ടീഷ് പ്രതിനിധി മെക്കാളെയുമായി അഭിപ്രായ ഭിന്നതയിലായി. 1805-ലെ ഉടമ്പടിയനുസരിച്ച് വർധിപ്പിച്ച കപ്പത്തിന്റെ പകുതി സ്ഥിരമായി ഇളവുചെയ്യണമെന്ന ദിവാന്റെ നിർബന്ധമായിരിക്കാം ഈ അഭിപ്രായവ്യത്യാസത്തിന്റെ കാരണം എന്നു കരുതപ്പെടുന്നു. കപ്പക്കുടിശ്ശിക ഇനത്തിൽ ബ്രിട്ടീഷ് ഗവണ്‍മെന്റിനു ചെല്ലേണ്ടിയിരുന്ന തുക എട്ടുലക്ഷം രൂപയോളം വന്നിരുന്നു. 1807 മാ. 30 വരെ റസിഡന്റിന്റെ ഖജനാവിൽ കുടിശ്ശിക അടയ്‌ക്കുവാന്‍ തിരുവിതാംകൂറിന് സാധിച്ചില്ല. ഇത് സംബന്ധിച്ച് റസിഡന്റ് വീണ്ടും വീണ്ടും മഹാരാജാവിന് എഴുതുകയുണ്ടായി. ഏപ്രിൽ 10-ന് അദ്ദേഹമെഴുതിയ കത്തിൽ ദിവാനെ "വക്രഗതിക്കാരനും കവർച്ചക്കാരനും കോപിഷ്‌ടനുമായ ഒരു ചെറുക്കന്‍' എന്നു പരാമർശിച്ചിരുന്നു. ഈ പരാമർശത്തിലും റസിഡന്റിന്റെ പൊതുസമീപനത്തിലും അമർഷംകൊണ്ട വേലുത്തമ്പിദളവ, താന്‍ ഉദ്യോഗമൊഴിയുന്നതായിരിക്കും അഭികാമ്യം എന്നറിയിച്ചു. ഇതു മുതലെടുത്തുകൊണ്ട് ദിവാനെ നീക്കം ചെയ്യുവാന്‍ മെക്കാളെ യത്‌നമാരംഭിച്ചു. സുപ്രസിദ്ധ കോണ്‍ട്രാക്‌റ്ററും ജന്മിയുമായിരുന്ന മാത്തൂത്തരകന്റെ സ്വത്ത് നികുതി കുടിശ്ശിക ഈടാക്കുന്നതിനുവേണ്ടി കണ്ടുകെട്ടുന്നതിനുള്ള ദിവാന്റെ കല്‌പന തരകനോടനുഭാവമുണ്ടായിരുന്ന മെക്കാളെയിൽ നിന്ന് ദിവാനെ വീണ്ടും അകറ്റി.
റസിഡന്റിനോടു ചേർന്നുനിൽക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു ദിവാനു മനസ്സിലായി. ഒടുവിലദ്ദേഹം ജനങ്ങളുടെ പക്ഷത്തേക്കുതന്നെ പൂർണമായും മാറുവാന്‍ തീരുമാനിച്ചു. ദിവാനെ അധികാരത്തിൽ നിന്നിറക്കാന്‍ മെക്കാളെയും ആ നിർബന്ധബുദ്ധിയെ നിഷേധിച്ചുകൊണ്ട് അധികാരം കൈവിടാതിരിക്കുവാന്‍ ദിവാനും പരിശ്രമം നടത്തി. തിരുവിതാംകൂർ മഹാരാജാവും കൗണ്‍സിലർമാരും ഈയവസരത്തിൽ ഒരു ഇരട്ട നിലപാടെടുത്തിരിക്കും എന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. അവർ ദിവാന്‍ വേലുത്തമ്പിയുടെ സേവനം അനിവാര്യമാണെന്നു തീരുമാനിക്കുകയും അതേസമയം അനുകൂലമല്ലാത്ത പരിതഃസ്ഥിതിയാണ് ദിവാന്‍-മെക്കാളെ സംഘർഷം കൊണ്ടുണ്ടാകുന്നതെങ്കിൽ വേലുത്തമ്പിയെ ബലിയാടാക്കാമെന്നു വിചാരിക്കുകയും ചെയ്‌തിരിക്കാം.
ദിവാന്‍പദം വിട്ടൊഴിഞ്ഞ് വേലുത്തമ്പി പ്രതിമാസം 500 രൂ. പെന്‍ഷന്‍പറ്റിക്കൊണ്ട് മലബാറിലെ ചിറയ്‌ക്കൽ പോയി താമസിക്കണമെന്നായിരുന്നു മെക്കാളെയുടെ നിർദേശം. താന്‍ ഇക്കാര്യത്തിൽ ഇടപെടാതിരിക്കുന്നതാണ് ഉചിതം എന്നു ദുർബലനായ മഹാരാജാവ് തീരുമാനിച്ചു. ദിവാനാകട്ടെ, ബ്രിട്ടീഷ് ഗവണ്‍മെന്റിനോടു പ്രതികാരം ചെയ്യുവാന്‍ തന്നെ തയ്യാറായി. ഇക്കാലത്ത് കൊച്ചിയിലെ ദിവാനായിരുന്ന പാലിയത്തച്ചന്‍ (പാലിയത്തു മേനോന്‍) റസിഡന്റുമായി ശത്രുതയിലായി. റസിഡന്റിനെ വധിക്കുവാന്‍ പാലിയത്തച്ചനും വേലുത്തമ്പിയും ചേർന്ന് ഒരു പദ്ധതി ആസൂത്രണം ചെയ്‌തു. നായന്മാരെയും മറ്റു ജാതിക്കാരെയും പട്ടാളത്തിൽ ചേർക്കുവാനും കോട്ടകള്‍ സുശക്തമാക്കുവാനും വേലുത്തമ്പി രഹസ്യമായി കല്‌പന കൊടുത്തു. ഫ്രാന്‍സിലേക്കും കോഴിക്കോടു സാമൂതിരിക്കും ഇദ്ദേഹം കത്തുകളെഴുതി. ഇതിനിടയ്‌ക്ക് ഇദ്ദേഹം റസിഡന്റിനെ കൊല്ലുവാനുള്ള കരുനീക്കങ്ങള്‍ നടത്തി. എന്നാൽ താന്‍ പണമടയ്‌ക്കുവാനുള്ള ശ്രമം നടത്തുകയാണെന്നും സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുകയാണെന്നും തമ്പി റസിഡന്റിനെ ധരിപ്പിച്ചുകൊണ്ടിരുന്നു. തന്റെ സംരക്ഷണത്തിന് റസിഡന്റിന്റെ ബ്രിട്ടീഷ് സൈന്യത്തെ ആലപ്പുഴയ്‌ക്ക് അയയ്‌ക്കണമെന്നും തമ്പി അഭ്യർഥിച്ചു. റസിഡന്റിന്റെ പ്രധാന സൈനികവിഭാഗത്തെ കൊച്ചിയിൽ നിന്നുമകറ്റുവാനാണ് ഇദ്ദേഹം ഇങ്ങനെ ചെയ്‌തത്. തുടർന്ന് ആലപ്പുഴയും പരവൂരുമായുള്ള തിരുവിതാംകൂർ സൈന്യം ദിവാന്റെ കല്‌പനയനുസരിച്ച് പെട്ടെന്ന് കൊച്ചീക്കോട്ട ആക്രമിക്കുകയും റസിഡന്റിനെയും പാലിയത്തച്ചന്റെ വൈരിയായ കുഞ്ഞിക്കൃഷ്‌ണമേനോനെയും വധിക്കുവാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ ഇരുവരും അദ്‌ഭുതകരമായ വിധത്തിൽ രക്ഷപ്പെട്ടു. തിരുവിതാംകൂർ സൈന്യം ഇതിനിടയ്‌ക്കു 12 യൂറോപ്യന്മാരും 34 ഇന്ത്യന്‍ പട്ടാളക്കാരുമടങ്ങുന്ന ഒരു ബ്രിട്ടീഷ് റെജിമെന്റിനെ പള്ളാത്തുരുത്തിയാറ്റിൽ മുക്കിക്കൊന്നു എന്നാണ് അഭ്യൂഹിക്കുന്നത്.
ദിവാന്‍ ആലപ്പുഴ നിന്ന് കൊല്ലത്തേക്കു തിരിച്ചു. കൊല്ലത്തുള്ള ബ്രിട്ടീഷ് സേനയെ ഇരുഭാഗത്തുനിന്നും ആക്രമിക്കാന്‍ തിരുവിതാംകൂർ സേനയ്‌ക്ക് ആജ്ഞനല്‌കിയശേഷം ഇദ്ദേഹം കിഴക്കോട്ടുനീങ്ങി കുണ്ടറ എത്തിച്ചേർന്നു. ഇവിടെവച്ച് ഇദ്ദേഹം ശക്തവും തീക്ഷ്‌ണവുമായ ഒരു വിളംബരം പുറപ്പെടുവിച്ചു. "കുണ്ടറ വിളംബരം' എന്നറിയപ്പെടുന്ന ഈ പ്രഖ്യാപനം തിരുവിതാംകൂർ ജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി.
ടിപ്പുസുൽത്താനും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയും പ്രബലപ്രതിയോഗികളായിത്തീർന്ന സാഹചര്യത്തിൽ വിശ്വസ്‌തരും സത്യസന്ധരുമായി കരുതപ്പെട്ട കമ്പനിക്കാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് രാജ്യനന്മയ്‌ക്കുതകുന്നത് എന്ന വിശ്വാസത്താലാണ് അഞ്ചുതെങ്ങിൽ ഈസ്റ്റിന്ത്യാകമ്പനിക്കു താവളം നല്‌കുകയും അവരുമായി ചേർന്ന് ടിപ്പുസുൽത്താനെതിരായി പടനീക്കം നടത്തുകയും ചെയ്‌തതെന്ന് ഈ വിളംബരത്തിൽ ദിവാന്‍ വ്യക്തമാക്കി. 1795-ൽ ബ്രിട്ടീഷുകാരുമായി ഏർപ്പെട്ട സന്ധിയെയും 1805-ൽ നിർബന്ധിതമായി അടിച്ചേല്‌പിക്കപ്പെട്ട സന്ധിയെയും പരാമർശിച്ചശേഷം ദിവാന്‍ ബ്രിട്ടീഷ് റസിഡന്റ് ഭരണകാര്യങ്ങളിൽ നടത്തുന്ന അമിതമായ ഇടപെടലിനെയും കുത്സിതവൃത്തികളെയും വിളംബരത്തിൽ നിശിതമായി വിമർശിച്ചു. തിരുവിതാംകൂർ രാജ്യഭരണത്തിന്മേൽ റസിഡന്റ് ഏർപ്പെടുത്താന്‍പോകുന്ന കർശനമായ നിയന്ത്രണങ്ങളെ പരാമർശിക്കുകയും; ഇതു തുടർന്നു പോകാനനുവദിച്ചാൽ ബ്രിട്ടീഷുകാർ നാട്ടാചാരങ്ങളെയും സാമൂഹ്യസ്ഥാപനങ്ങളെയും ക്ഷേത്രധർമസ്ഥാപനങ്ങളെയും തച്ചുടയ്‌ക്കുമെന്നും മതപരിവർത്തനവും സ്‌ത്രീകളെ മാനഭംഗപ്പെടുത്തലും ആരംഭിക്കുമെന്നും അന്യായനികുതികള്‍ ഏർപ്പെടുത്തുമെന്നും ജനങ്ങളെ ഓർമിപ്പിക്കുകയും ചെയ്‌തു. അന്തിമഫലം എന്തായാലും ഇതിനെതിരായി ക്ലേശകരമായ സായുധ ചെറുത്തുനില്‌പിന് ജനങ്ങള്‍ തയ്യാറാകണമെന്നും വിളംബരത്തിൽ തമ്പി ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ജനങ്ങളിൽ സ്വാതന്ത്യ്രബോധവും ദേശാഭിമാനവും തരംഗിതമാക്കിത്തീർത്ത കുണ്ടറവിളംബരത്തിന്റെ പൂർണരൂപം താഴെക്കൊടുക്കുന്നു.
""ശ്രീമതു തിരുവിതാം കൊടു സമസ്ഥാനത്തുനിന്നും ഈ സമസ്ഥാനത്ത് എന്നും ചെയിതല്ലാതെ നിലനിൽക്കയില്ലെന്നു കണ്ടു നിശ്ചയിച്ചു തുടങ്ങെണ്ടിവന്ന കാരിയത്തിന്റെ നിർണയവും അവസരവും ഈ രാജ്യത്തു മഹത്തുക്കള്‍ മഹാബ്രാഹ്മണർ ഉദ്യോഗസ്ഥന്മാര മുദൽ ശൂദ്രവരെ കീഴപരിഷവരെയും ഒള്ള പല ജാതി കുടിയാന്‍ പന്മാര പരബൊധം വരെണ്ടുന്നതിനായിട്ട് എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാവിത്.
പരശുരാമ പ്രതിഷ്‌ഠയാൽ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തൊന്നിയ നാള്‍ മുതൽ ചെരമാന്‍ പെരുമാള്‍വംശം വരെയും പരിപാലനം ചെയ്‌ത കാലത്തും അതിൽ കീഴത്രപ്പാദസ്വരൂപത്തിങ്കലെയ്‌ക്കു തിരുമൂപ്പും അടങ്ങി ബഹുതലമുറ ആയിട്ടു ചെംകൊൽ നടത്തി അനേകം ആയിരം സംവത്സരത്തിനിടയിലും ഈ രാജ്യം ഇടപെട്ടു ഒരു ചോദ്യത്തിലും ശല്യത്തിനും ഇടവന്നിട്ടും ഇല്ലാ-933-ാമാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ടു കല്‌പിച്ചു ദുരദൃഷ്‌ടിയാൽ മെൽക്കാലം വരവിന്റെ വിപരീതം കണ്ടു ഇനി ഈ ഭാരം നമ്മുടെ വംശത്തിൽ ഒള്ളവര വഹിക്കയില്ലെന്നും വച്ചു നിശ്ചയിച്ചു രാജ്യത്തിനെ പൂവൊടും നീരൊടും കൂടെ ശ്രിപദ്‌മനാഭ സ്വാമിയിടെ തൃപ്പടിയിൽ ദാനവും ചെയ്‌തു. മെൽപട്ടം വാഴുന്ന തംപുരാക്കന്മാരെ അവടത്തെ ആളായിട്ടു ഇരുന്നു കാര്യം വിചാരിക്കയും അവർക്കു രാജഭൊഗദ്യൊഗങ്ങളെക്കാലും അധികം തപൊനിഷ്‌ടമായിട്ടു വ്രതനിയമങ്ങളും അനുഷ്‌ഠിച്ചും താന്‍ ദുഖിച്ചും വട്ടികള്‍ക്കു സുഖം വരുത്തിയും അതിനു ഒരു കുറവുവരാതെ ഇരിക്കെണ്ടുന്നതിനും മെൽരെക്ഷ അയിട്ടു ഈശ്വരസെവ ഭദ്രദീപം മുറജെപം അന്നസർത്ത്രം ആദിയായിട്ടുള്ള സൽക്കർമ്മങ്ങളെ നടത്തി കാലംകഴിച്ചുകൊള്ളുകയെന്നും വച്ചു നിശ്ചയിച്ചു ചട്ടംകെട്ടി കുടികള്‍ക്കു സുഭിക്ഷമായിട്ടു കഴിഞ്ഞുവരുന്നതിനാൽ ഇപ്പൊള്‍ ഈ കലിയുഗത്തുങ്കൽ ഹിമർസെതുപര്യന്തം ഇതുപൊലെ ധർമ്മസമസ്ഥാനം ഇല്ലന്നുള്ള കീർത്തി പൂർണമായി ഇരിക്കപ്പെട്ടതു സർവപെരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമല്ലൊ ആകുന്നു. മമ്മുദല്ലിഖാന്‍ ആർക്കാട് സുബയും ഒതുക്കിയതിന്റെ ശെഷം അവടത്തെക്കു മിത്രഭാവമായിട്ടു ചെല്ലെണമെന്നും വച്ചു ആണ്ടൊന്നിനു 6,000 രൂപായും ഒരു ആനയും നതിരായിട്ടു കൊടുക്കത്തക്കവണ്ണം പറഞ്ഞുവച്ചു കൊടുത്തതല്ലാതെ ഈ രാജ്യം ഇടപെട്ടു ഒരു ശൊദ്യത്തിനും ഇടവന്നിട്ടും ഇല്ലാ. അങ്ങനെ ഇരിക്കുന്ന സങ്ങതിങ്കൽ ഡിപ്പുസുത്താനും ഇംകിറരസു കൊംപഞ്ഞിയും പ്രബലമായിട്ടു വരികകൊണ്ടും അതിൽ രണ്ടിൽ കൊംപഞ്ഞി ആളുകള്‍ക്ക് നെരും വിശ്വാസവും ഒണ്ടെന്നും അവരെ വിച്ചസിച്ചാൽ ചതിക്കയില്ലെന്നും നിശ്ചയിച്ചു ആദിപൂർവമായിട്ടു അഞ്ചുതെങ്ങലിൽ കൊട്ടയിടുന്നതിനു സ്ഥലവും കൊടുത്തു അവരെ അവിടെ ഒറപ്പിച്ചു സ്വധീനവും വിശ്വാസവും ഒണ്ടായിരിക്കുമെന്നും നിശ്ചയിച്ചു. ആ നിനവിനാൽ ഡിപ്പുസുൽത്താനൊടു പകച്ചുപടയെടുത്തു ഇവരെ സ്‌നെഹിപ്പാന്‍ ഇടവരികയും ചെയ്‌തു. പിന്നത്തതിൽ കാര്യവശാൽ ഒള്ള അനുഭവത്തിൽ ഇവരെ സ്‌നെഹിച്ചതു നാശത്തിനു വിശ്വസിച്ച ദൊഷത്തിനും മൂലമായിതീർന്നു. സർവപ്രപഞ്ചത്തിലും ദ്രാഹവും വിശ്വാസപാതകവും നിറഞ്ഞിരിക്കപ്പെട്ട ജാതി ഇവർക്കു സമാനം ഇതിനു മുമ്പിൽ ഒണ്ടകയും ഇനി ഒണ്ടാകയില്ലന്നുള്ളതും പ്രസിദ്ധമായിട്ടു അറികയും ചെയ്‌തു. അതിന്റെ വിവരങ്ങള്‍ എന്തന്നാൽ ഇവർക്കു രെക്ഷ കൊടുത്തു ഇത്രമെൽ ഒരു പ്രബലതയും ആക്കിത്തീർത്ത നബാവിനെ നാള്‍ക്കുന്നാള്‍ വഞ്ചനയായിട്ടു ബലം കുറച്ചും വംശനാശം വരുത്തി പിന്നത്തതിൽ അടുത്ത രാജ്യത്തിൽ സുഖവാഴുവായിട്ടു എരിഞ്ഞു വന്ന ദീപത്തിനെയും അണച്ചു വാഴ്‌മനകളെ പാഴുമനകളും ആക്കി ആ ദ്രാഹബുദ്ധിയൊടുംകൂടെ ഈ സമസ്ഥാനത്തും കടന്നു ആദിയിങ്കൽ ഉപായമായിട്ടും ക്രമത്താൽ ബലമായിട്ടും തുടങ്ങി സർവവും നിർമൂലം വരുത്തുന്നതിനായിട്ടു യത്‌നപ്പെട്ടിരിക്കുന്നു. ആയതിന്റെ വിവരങ്ങള്‍ കുറഞ്ഞൊന്നു വെള്ളിയായിട്ടു ചുരുക്കത്തിൽ എഴുതുന്നതു എന്തെന്നാൽ ഡിപ്പുസുൽത്താനൊടു യുദ്ധം ഒണ്ടായ നിമിത്തം ഇവരെ സഹായത്തിനായിട്ടു കയിക്കൊണ്ടപ്പൊള്‍ തൽക്കാലസമയത്തു ചതിവായിട്ടു മുടിച്ചു. 10 ലക്ഷവരാഹന്‍ വാങ്ങിച്ചു കൊള്ളുകയും ചെയ്‌തു. അതിന്റെ ശെഷം നയവും ഭയവും കാട്ടി ആണ്ടു ഒന്നിനു 6 ലക്ഷം രൂപാവീതം ഇവർക്കു കൊടുക്കണമെന്നും ഇംകിര സുജാതിയും തിരുവിതാംകൊട്ടു സമസ്ഥാനവും ഒള്ള കാലംവരെയും അതിന്മണ്ണം വാങ്ങിച്ചുകൊള്ളുന്നതു അല്ലാതെ അധികം ഒരു ചക്രംപൊലും ചൊദിക്കയില്ലെന്നും രാജ്യകാര്യം ഇടപെട്ടു അല്‌പകാര്യത്തിനുപോലും സംസാരിക്കയില്ലന്നും 968-ാമാണ്ടു പറഞ്ഞുവച്ചു.
അന്നസത്ത്യം പ്രമണമാട്ടു ഉടംപടി കടലാസും എഴുതി തരികയും ചെയ്‌തു. ആയതിനെ അനുസരിച്ചു വ്യത്യാസം കൂടാതെ കൊടുത്തുവരുംപൊള്‍ ആയതിനും മാറ്റങ്ങളുണ്ടായിട്ട് ഈ രാജ്യത്തിൽ റെസിഡണ്ടും ആക്കി പാർപ്പിച്ചു. അവരടെ വകയിൽ ഈ പട്ടാളം കൊല്ലത്തു ഇറങ്ങിയതിനെയും സഹിച്ചു സർപ്പത്തിനു പാലു കൊടുത്തതുപൊലെ അവർക്കു പാർപ്പാന്‍ കൊത്തുകളും വീടുകളും കെട്ടിക്കൊടുത്തു നാളുതോറും ചെയ്‌തുവരുന്ന അക്രമങ്ങളെയും സഹിച്ചു എങ്ങും ഒരു വ്യത്യാസം വരുത്തരുതെന്നും ആകുന്നതും സൂക്ഷിച്ചു പാർത്തുവരുന്നു. പിന്നത്തതിൽ മുമ്പിലത്തെ ഉടംപടി പ്രകാരം അല്ലാതെ രണ്ടു ലെക്ഷം രൂപാവീതംകൂടെ കൊടുക്കണമെന്നും ആയതെ അല്ലങ്കിൽ യുദ്ധം ചെയ്യുമെന്നും 980-മാണ്ടു മകരമാസത്തിൽ അന്യായമായിട്ടു തുടങ്ങി നാലുദിക്കിലും ഭീരങ്കിറാണുക്കളെയും ഇറക്കി വിപരീതത്തിനു ഒള്ള വട്ടങ്ങള്‍ തുടങ്ങുകകൊണ്ടും അന്നു വെറിട്ടു ഒരു സഹായം കാണാഴികയാലും ദുഷ്‌കാലഗതിയിടെ ശക്തി എന്നും നിശ്ചയിച്ചു അവര പറഞ്ഞതിന്‍വണ്ണം രണ്ടു ലെക്ഷം രൂപാകൂടെ കൊടുത്തുവന്നു. ഇപ്പൊള്‍ ആ നിലയും വിട്ടു ഈ രാജ്യത്തുള്ള പുള്ളിപ്പട്ടാളം ഈശ്വരസെവവഴി ഊട്ടു ആദി ആയിട്ടുള്ളതൊക്കെയും നിറുത്തി ആ വകയിൽ കൂടുതലും ഇവർക്കു കൊടുക്കണമെന്നും രാജ്യകാര്യം ഇടപെട്ടതൊക്കെയും റസിഡണ്ടു മക്കാളിയെ ബൊധിപ്പിച്ചു നടക്കണമെന്നും ഒള്ള വട്ടങ്ങള്‍ തുടങ്ങുകകൊണ്ടു അങ്ങനെ ഒള്ളതൊന്നും ഈ രാജ്യത്തിൽ സംഭവിക്കയില്ലെന്നും ആകുന്നവിധത്തിലും സങ്കടം പറഞ്ഞിട്ടും ഭൂമി വരെയും താണുവണങ്ങിയിട്ടും സമ്മതിക്കാതെ ഈ കഴിഞ്ഞ ധനുമാസത്തിൽ നമ്മടെ പെർക്കു എഴുതിവന്ന കടുദാസിൽ നാം ഇക്കാര്യങ്ങള്‍ക്കു വികൽപ്പമായിട്ടു തുടങ്ങിയിരിക്കകൊണ്ടും ഈ ഉദ്യൊഗവും വിട്ടുനാമും നമ്മടെ കുടുംബത്തിൽ ഒള്ളവരുംകൂടെ കൂട്ടിയിട്ടുള്ള കാര്യസ്ഥന്മാരിൽ ചിലരും കൊംപഞ്ഞി രാജ്യത്തിൽചെന്നു പാർത്തുകൊള്ളണമെന്നും അവിടെ ചെന്നു പാർത്താൽ ഇവർക്കു വെണ്ടുന്ന ശംബളവും മാനംമര്യാദയും നടത്തിക്കൊടുക്കുമെന്നും അതിന്റെ ശെഷം രാജ്യകാര്യം ഇടപെട്ടൊള്ളതൊക്കെയും റസിഡണ്ടു മക്കാളിതന്നെ പുത്തനായിട്ടു ചട്ടംകെട്ടി നടത്തിക്കൊള്ളുമെന്നും ആയതിനു താമസം കാണുന്നുവെങ്കിൽ യുദ്ധത്തിന്റെ ആരംഭമാകുന്നുവെന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കായിതം കൊടുത്തയക്കകൊണ്ടും പ്രാണഹാനി വരയിൽ വരുമെന്നു ആകിലും ഇങ്ങിനെ ഒള്ള രാജദ്രാഹത്തിനും ജെനദ്രാഹത്തിനും ഉള്‍പ്പെടുകയില്ലെന്നും പറഞ്ഞു തള്ളിക്കളകയാൽ രണ്ടാമതു റസിഡണ്ടു മക്കാളി ഈ രാജ്യത്തിനു ഉടയായിരിക്കുന്ന തിരുമനസ്സിലെയും ശെണം കാര്യസ്ഥന്മാരെയും ബോധിപ്പിക്കാതെ കടലു വഴിക്കെ ഏതാനും സൊള്‍ജർ വെള്ളക്കാറരെയും കൊല്ലത്തു ഇറക്കി അവരിടെ വകയിൽ അവിടെ ഒന്നായിരിക്കുന്ന സ്‌ത്രീ ജെനങ്ങളെയും വസ്‌തുവകകളെയും മറുദിക്കിലും ഒതിക്കി ആക്രമണങ്ങളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ സമസ്ഥാനത്തുനിന്നും ഇതിനു മുമ്പിലും ഇപ്പഴും അവരൊടു യുദ്ധം ചെയ്യണമെന്നും നിരൂപിച്ചിട്ടില്ലാഴികകൊണ്ടും ഇപ്പോള്‍ ഇവരു തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയ ആയിട്ടു ചെയ്‌തു നിലനില്‌ക്കാതെ മുമ്പിച്ചു സംശയിച്ചാൽ പിന്നത്തതിൽ അതുകൊണ്ടു വരുന്ന വൈഷമ്യങ്ങളെ ഈ രാജ്യത്തിൽ ആരും സഹിപ്പാനും കാലം കഴിപ്പാനും നിറുവാഹം ഒണ്ടായി വരുന്നതും അല്ലാ, അതിന്റെ വിവരങ്ങള്‍ ചുരുക്കത്തിൽ എഴുതുന്നതു എന്തെന്നാൽ ചതിവുമാർഗത്തിൽ രാജ്യം അവരിടെ കൈവശത്തിൽ ആകുന്നതു അവരിടെ വംശപാരമ്പരിയമാകകൊണ്ടും അതിന്‍വണ്ണം രാജ്യം അവരിടെ കൈവശത്തിൽ ആയാൽ കൊയിക്കൽ കൊട്ടാരം കൊട്ടപ്പടി ഉള്‍പ്പെട്ട സ്ഥലങ്ങളിൽ അവരിടെ പാറാവും വരിതിയും ആക്കിത്തീർത്തു രാജമുദ്ര പല്ലക്കു പൌരുഷം ഉള്‍പ്പെട്ട ബഹുമാനങ്ങളും ദെവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുള്ള ശട്ടവട്ടങ്ങളും നാട്ടുകൂട്ടവും നിർത്തി ഉപ്പുമുതൽ സർവസ്വവും കുത്തക ആയിട്ടു ആക്കിത്തീർത്തു തരിച്ചുകെടക്കുന്ന നിലവും പുരയിടവും അളന്നു കുടി കുത്തകയായിട്ടും കെട്ടി നിലവരി തെങ്ങവരി ഉള്‍പ്പെട്ട അധികകരങ്ങളും കുടികളിൽ കൂട്ടിവച്ചു അൽപ്പ പിഴക്കു നീചന്മാരെക്കൊണ്ടു ശിക്ഷയും കഴിപ്പിച്ചു ക്ഷെത്രങ്ങളിൽ കുരിശും കൊടിയും കെട്ടി വർണഭെദം ഇല്ലാതെ ബ്രാഹ്മണസ്‌ത്രീ മുതലായ സമുസർഗവും ചെയ്‌തു യുഗഭെദം പൊലെ അധർമങ്ങളായിട്ടുള്ള വട്ടങ്ങള്‍ ആക്കിത്തീർക്കയും ചെയ്യും. അങ്ങനെ ഒള്ളതു ഒന്നും ഈ രാജ്യത്തിൽ സംഭവിക്കാതെ രാജധർമത്തെ നടത്തി നാട്ടിൽ ഒള്ള മര്യാദയ്‌ക്കു അഴിവു വരാതെ ഇരിക്കെണ്ടുന്നതിനു മനുഷ്യയത്‌നത്തിൽ ഒന്നും കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഒണ്ടാകാതെയിരിപ്പാന്‍ ആകുന്നെടത്തൊളവും ഒള്ള പ്രയത്‌നങ്ങള്‍ ചെയികയും പിന്നത്തതിൽ ഈശ്വരാനുഗ്രഹം പൊലെ വരുന്നതൊക്കെയും യുക്തമെന്നും നിശ്ചയിച്ചു അത്ര അവർ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യെണ്ടിവന്നു എന്നും. കുണ്ടറ, 984-ാമാണ്ട് മകരമാസം1-ാം തീയതി.
വിളംബരം പുറപ്പെടുവിച്ച നിമിഷം തന്നെ കൊല്ലത്ത് ബ്രിട്ടീഷ് സൈന്യത്തിനെതിരായി ആക്രമണം പൊട്ടിപ്പുറപ്പെട്ടു. എന്നാൽ വേലുത്തമ്പിക്കും കലാപകാരികള്‍ക്കും ഇതിൽ വിജയം നേടുവാന്‍ കഴിഞ്ഞില്ല. നോ. വേലുത്തമ്പി ദളവ
(ഡോ. ഡി. ജയദേവദാസ്; സ.പ.)