This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചെ.) (പുതിയ താള്‍: == കാര == == Wild Olive Tree == എലിയോ കാര്‍പേസിയെ (Elaeo carpaceae) സസ്യകുടുംബത്തില്‍പ്...)
(Wild Olive Tree)
 
വരി 1: വരി 1:
== കാര ==
== കാര ==
== Wild Olive Tree ==
== Wild Olive Tree ==
-
 
+
[[ചിത്രം:Vol7p158_karakassssss.jpg|thumb|കാര - ഇലയും കായും]]
എലിയോ കാര്‍പേസിയെ (Elaeo carpaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ചെറുവൃക്ഷം. ശാ.നാ.: എലിയോകാര്‍പസ്‌ സെറേറ്റസ്‌ (Elaeocarpus serratus). വലിയ കാര, നല്ല കാര, കാരമാവ്‌ എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. കേരളത്തില്‍ സാധാരണമായ ഈ വൃക്ഷം നിത്യഹരിത വനങ്ങളിലെ 1,500 മീ. വരെ ഉയരമുള്ളിടങ്ങളിലും കണ്ടുവരുന്നു. ദക്ഷിണേന്ത്യയിലും ജാവയിലും ശ്രീലങ്കയിലും ഈ ചെടി വളരുന്നുണ്ട്‌. കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശമാണ്‌ ഇതിന്റെ ജന്മദേശമെന്ന്‌ കരുതപ്പെടുന്നു.

18 മീറ്ററോളം ഉയരം വയ്‌ക്കുന്ന കാരമാവിന്റെ ഇലകള്‍ക്ക്‌ ദീര്‍ഘവൃത്താകൃതിയും ഇരുണ്ട പച്ചനിറവുമാണുള്ളത്‌. ചെറിയ വെള്ളപ്പൂക്കള്‍ റെസീം രീതിയില്‍ പൂങ്കുലകളില്‍ ക്രമീകരിച്ചിരിക്കുന്നു. അഞ്ച്‌ വിദളങ്ങളും അഞ്ച്‌ ദളങ്ങളും പൂവില്‍ കാണാം; കേസരങ്ങള്‍ 2030. ജനുവരി മാര്‍ച്ച്‌, ജൂലൈസെപ്‌തംബര്‍ ആണ്‌ പൂക്കാലം. പൂവണിഞ്ഞുനില്‌ക്കുന്ന വൃക്ഷം കാഴ്‌ചയ്‌ക്കു മനോഹരമാണ്‌. നാലു മാസംകൊണ്ടു കായ്‌കള്‍ പാകമാകുന്നു. പച്ചനിറത്തില്‍ നീണ്ടുരുണ്ട ആമ്രകമാണ്‌ ഫലം. ഇതിനു 2.5 സെ.മീ. നീളമുണ്ടായിരിക്കും. ഉള്ളില്‍ കട്ടിയുള്ള പുറന്തോടുള്ള ഒരു വിത്തു കാണാം.

Current revision as of 10:42, 26 ജൂണ്‍ 2014

കാര

Wild Olive Tree

കാര - ഇലയും കായും

എലിയോ കാര്‍പേസിയെ (Elaeo carpaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ചെറുവൃക്ഷം. ശാ.നാ.: എലിയോകാര്‍പസ്‌ സെറേറ്റസ്‌ (Elaeocarpus serratus). വലിയ കാര, നല്ല കാര, കാരമാവ്‌ എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. കേരളത്തില്‍ സാധാരണമായ ഈ വൃക്ഷം നിത്യഹരിത വനങ്ങളിലെ 1,500 മീ. വരെ ഉയരമുള്ളിടങ്ങളിലും കണ്ടുവരുന്നു. ദക്ഷിണേന്ത്യയിലും ജാവയിലും ശ്രീലങ്കയിലും ഈ ചെടി വളരുന്നുണ്ട്‌. കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശമാണ്‌ ഇതിന്റെ ജന്മദേശമെന്ന്‌ കരുതപ്പെടുന്നു. 18 മീറ്ററോളം ഉയരം വയ്‌ക്കുന്ന കാരമാവിന്റെ ഇലകള്‍ക്ക്‌ ദീര്‍ഘവൃത്താകൃതിയും ഇരുണ്ട പച്ചനിറവുമാണുള്ളത്‌. ചെറിയ വെള്ളപ്പൂക്കള്‍ റെസീം രീതിയില്‍ പൂങ്കുലകളില്‍ ക്രമീകരിച്ചിരിക്കുന്നു. അഞ്ച്‌ വിദളങ്ങളും അഞ്ച്‌ ദളങ്ങളും പൂവില്‍ കാണാം; കേസരങ്ങള്‍ 2030. ജനുവരി മാര്‍ച്ച്‌, ജൂലൈസെപ്‌തംബര്‍ ആണ്‌ പൂക്കാലം. പൂവണിഞ്ഞുനില്‌ക്കുന്ന വൃക്ഷം കാഴ്‌ചയ്‌ക്കു മനോഹരമാണ്‌. നാലു മാസംകൊണ്ടു കായ്‌കള്‍ പാകമാകുന്നു. പച്ചനിറത്തില്‍ നീണ്ടുരുണ്ട ആമ്രകമാണ്‌ ഫലം. ഇതിനു 2.5 സെ.മീ. നീളമുണ്ടായിരിക്കും. ഉള്ളില്‍ കട്ടിയുള്ള പുറന്തോടുള്ള ഒരു വിത്തു കാണാം.

കാരയ്‌ക്കയുടെ മാംസളഭാഗം പച്ചയ്‌ക്കോ അച്ചാറിട്ടോ ഭക്ഷണത്തിനുപയോഗിക്കുന്നു. കാരയ്‌ക്ക അതിസാരത്തിന്‌ ഔഷധമാണ്‌. പട്ട എണ്ണയില്‍ തിളപ്പിച്ച്‌ വാതത്തിനു മരുന്നായി പുരട്ടാറുണ്ട്‌. ഇല വിഷബാധയ്‌ക്കു മറുമരുന്നാണ്‌. വ്രണങ്ങള്‍ മാറ്റുന്നതിനു കാരയില അരച്ചുപുരട്ടാറുണ്ട്‌. തടി തീപ്പെട്ടിനിര്‍മാണത്തിനു ഉപയോഗിക്കുന്നു.

റൂബിയേസി സസ്യകുടുംബത്തിലെ കട്ടക്കാരമുള്ള്‌ (Canthium angustifolium) എന്ന കുറ്റിച്ചെടി ചില പ്രദേശങ്ങളില്‍ കാട്ടുകാര എന്ന പേരിലും അറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍