This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈയൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈയൽ == == Winged termite == ചിറകുള്ള ചിതൽ. ചിതൽ കോളനിയിലെ പ്രത്യുത്‌പാദന ധ...)
(Winged termite)
വരി 2: വരി 2:
== Winged termite ==
== Winged termite ==
-
 
+
[[ചിത്രം:Vol5p433_Winger termite.jpg|thumb|ഈയൽ]]
ചിറകുള്ള ചിതൽ. ചിതൽ കോളനിയിലെ പ്രത്യുത്‌പാദന ധർമം നിർവഹിക്കുന്ന അംഗങ്ങളാണിവ. മഴപ്പാറ്റ, ഈയാമ്പാറ്റ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്‌. ശരീരഘടനയിൽ ഇവയ്‌ക്ക്‌ പാറ്റകളോട്‌ വളരെയേറെ സാമ്യമുണ്ട്‌. ഈയലുകളുടെ സ്‌തരജന്യമായ ചിറകുകള്‍ക്ക്‌ 12-87 മില്ലിമീറ്റർ നീളം ഉണ്ടായിരിക്കും. ആണ്‍-പെണ്‍ ഈയലുകള്‍ ശരീരഘടനയിൽ സദൃശരാണ്‌. അനുയോജ്യമായ കാലാവസ്ഥയിൽ, ഈയലുകള്‍ കൂടുവിട്ട്‌ പറന്നുയരുന്നു. ഇണയെ കണ്ടെത്തിയശേഷം ഇവ ചിറകുകള്‍ പൊഴിച്ചു കളയുന്നു. ഈ ജോടികള്‍ മച്ചിനടിയിലേക്ക്‌ തുരന്നിറങ്ങി പുതിയ കൂടുകള്‍ സ്ഥാപിക്കുന്നു. എന്നാൽ, പറന്നുയരുന്ന നൂറ്‌ കണക്കിന്‌ ഈയലുകളിൽ വളരെ കുറച്ചെച്ചത്തിനു മാത്രമേ ഇങ്ങനെ കൂട്‌ നിർമിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കിയുള്ളവയെ പക്ഷികള്‍, പല്ലികള്‍ തുടങ്ങിയ ജീവികള്‍ ആഹാരമാക്കുകയാണ്‌ പതിവ്‌. കൂടു സ്ഥാപിച്ച്‌ ദിവസങ്ങള്‍ കഴിയുമ്പോള്‍, പെണ്‍ ഈയൽ മുട്ടയിടാന്‍ ആരംഭിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന "നിംഫുകള്‍' വേലക്കാരും (Workers),  പടയാളി(Solider)കളുമായി മാറുന്നു. പിന്നീട്‌ പെണ്‍ ഈയൽ തുടർച്ചയായി മുട്ടകളിടുകയും ക്രമേണ റാണിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ വർഷം വരെയും ഈ കോളനിയിൽ വേലക്കാരും, പടയാളികളും മാത്രമേ കാണപ്പെടുന്നുള്ളൂ. പിന്നീട്‌ പ്രത്യുത്‌പാദന ശേഷിയുള്ള ചിറകുള്ള ചിതലുകള്‍ ജന്മമെടുക്കുന്നു. ഇങ്ങനെ ചിതലുകളുടെ ജീവിതചക്രം തുടരുന്നു. ഈയലുകളെക്കൂടാതെ പ്രത്യുത്‌പാദന സഹായികളായ ചിറകുകളുള്ളതും ചെറുതുമായ ചിതലുകളും കാണപ്പെടുന്നുണ്ട്‌. എന്നാൽ ഇവയുടെ ചിറകുകള്‍ പറക്കാന്‍ സഹായകമല്ല. രാജാവും റാണിയും നഷ്‌ടപ്പെട്ട ചിതൽ കോളനികളിൽ ഉത്‌പാദന ധർമം നിർവഹിക്കുന്നത്‌ ഇത്തരം ചെറിയ ചിതലുകളാണ്‌. നോ. ചിതൽ

10:29, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈയൽ

Winged termite

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%AF%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍