This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാബട്ട്‌, ജോണ്‍ (? - 1498?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cabot John)
(Cabot John)
 
വരി 1: വരി 1:
== കാബട്ട്‌, ജോണ്‍ (? - 1498?) ==
== കാബട്ട്‌, ജോണ്‍ (? - 1498?) ==
== Cabot John ==
== Cabot John ==
-
[[ചിത്രം:Vol7p106_Cabottowernf.jpg|thumb|ജോണ്‍ കാബട്ട്‌]]
+
[[ചിത്രം:Vol7p106_JohnCabotPainting.jpg|thumb|ജോണ്‍ കാബട്ട്‌ സ്‌മാരകം]]
 +
[[ചിത്രം:Vol7p106_Cabottowernf.jpg|thumb|ജോണ്‍ കാബട്ട്‌ സ്‌മാരകം]]
ഇറ്റാലിയന്‍ രാജ്യാന്വേഷണ സഞ്ചാരി. വടക്കേ അമേരിക്കയെ ലക്ഷ്യമാക്കി 1497ലും 98ലുമായി രണ്ട്‌ അന്വേഷണ യാത്രകള്‍ ഇദ്ദേഹം നടത്തി. വെനീസിലെ പൗരഌം കച്ചവടക്കാരനുമായിരുന്ന ഇദ്ദേഹം സുഗന്ധദ്രവ്യ വ്യാപാരം നടത്തിയിരുന്നു. അങ്ങനെ ലഭിച്ച സമുദ്രസഞ്ചാര പരിചയവും മാര്‍ക്കോപോളോയുടെ സഞ്ചാരവിവരണങ്ങള്‍ വായിച്ചുകിട്ടിയ അറിവും ഇന്‍ഡീസ്‌ ലക്ഷ്യമാക്കി പടിഞ്ഞാറേക്കുള്ള സഞ്ചാരയാത്രാപദ്ധതി തയ്യാറാക്കുന്നതിനു കാബട്ടിനു പ്രരണ നല്‌കി. പുത്രനായ സെബാസ്റ്റ്യനോടൊപ്പം കാത്തേയിലേക്കുള്ള ഒരു യാത്രാപരിപാടിയുമായി 1495നോടനുബന്ധിച്ച്‌ കാബട്ട്‌ ഇംഗ്ലണ്ടില്‍ എത്തി. 149293ല്‍ അത്‌ലാന്തിക്കിലൂടെ കൊളംബസ്‌ യാത്രചെയ്‌ത പാത വിട്ടു വടക്കോട്ടു മാറി ദൈര്‍ഘ്യം കുറഞ്ഞ ഒരു മാര്‍ഗം പിന്തുടരാനായിരുന്നു കാബട്ട്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. മത്സ്യബന്ധനത്തിനു സൗകര്യമുള്ള സ്ഥാനങ്ങള്‍ തേടി 15-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിസ്റ്റളിലെ നാവികര്‍ പുറപ്പെട്ട സ്ഥലത്തുനിന്നുതന്നെ യാത്ര പുറപ്പെടാന്‍ കാബട്ടും നിശ്ചയിച്ചു. "സര്‍വ ക്രിസ്‌ത്യാനികള്‍ക്കും അജ്ഞാതമായ പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാഌം കൈവശപ്പെടുത്താഌം' ഉള്ള അധികാരപത്രം ഇംഗ്ലണ്ടിലെ രാജാവായ ഹെന്‌റി ഢകകല്‍ നിന്നു സമ്പാദിച്ചു (1496 മാ. 5) കൊണ്ടു തിരിച്ച കപ്പല്‍യാത്ര ഫലവത്തായില്ല. 1497 മേയില്‍ വീണ്ടും യാത്ര തിരിച്ചു. 35 ദിവസത്തിനുശേഷം കരയില്‍ ഇറങ്ങിയ കാബട്ട്‌ ആ സ്ഥലം കൈവശപ്പെടുത്തി. ഇത്‌ മെയ്‌നോ (maine) നോവാസ്‌കോഷ്യയോ ആയിരിക്കാമെന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. ഇവിടെനിന്ന്‌ ഇദ്ദേഹം കിഴക്കു ന്യൂഫൗണ്ട്‌ലന്‍ഡിലെ റേസ്‌ മുനമ്പു (Cape Race) വരെ പോയി. ആഗസ്റ്റില്‍ കാബട്ട്‌ ബ്രിസ്റ്റളില്‍ മടങ്ങിയെത്തി. താന്‍ കണ്ടെത്തിയ സ്ഥലം ഏഷ്യയുടെയോ "മഹാനായ ഖാന്റെ രാജ്യത്തിന്റെയോ' ഭാഗമാണെന്ന കാബട്ടിന്റെ അവകാശവാദം ഇംഗ്ലീഷ്‌ ഭരണകൂടം ശരിവച്ചു. "മഹാനായ അഡ്‌മിറല്‍' എന്ന പദവിയും ഇദ്ദേഹത്തിനു നല്‌കി ബഹുമാനിച്ചു. രണ്ടാമതൊരു സമുദ്ര സഞ്ചാരത്തിനുള്ള അധികാരപത്രം കരസ്ഥമാക്കിക്കൊണ്ട്‌ ഇദ്ദേഹം 1498 മേയില്‍ അഞ്ചു കപ്പലുകളുടെ അകമ്പടിയോടുകൂടി യാത്ര പുറപ്പെട്ടു. ഈ യാത്രയില്‍ കാബട്ടും സംഘവും കൊല്ലപ്പെട്ടുവെന്ന്‌ കരുതപ്പെടുന്നു. ജോണ്‍ കാബട്ടിന്റെ മരണശേഷം പുത്രനായ സെബാസ്റ്റ്യഌം രാജ്യാന്വേഷണത്തിലേര്‍പ്പെട്ടു. സ്‌പാനിഷ്‌ രാജാവിന്റെ സഹായത്തോടെയാണ്‌ സെബാസ്റ്റ്യന്‍ കപ്പല്‍ യാത്ര സാധ്യമാക്കിയത്‌. നോ. കാബട്ട്‌, സെബാസ്റ്റ്യന്‍

(എന്‍.കെ. ദാമോദരന്‍)
(എന്‍.കെ. ദാമോദരന്‍)

Current revision as of 08:16, 26 ജൂണ്‍ 2014

കാബട്ട്‌, ജോണ്‍ (? - 1498?)

Cabot John

ജോണ്‍ കാബട്ട്‌ സ്‌മാരകം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍