This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കരിന്തകര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കരിന്തകര == == Soft Cereus == ലെഗുമിനോസേ സസ്യകുടുംബത്തില്‍പ്പെടുന്ന ഒ...)
അടുത്ത വ്യത്യാസം →
04:52, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കരിന്തകര
Soft Cereus
ലെഗുമിനോസേ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു വൃക്ഷം. ശാ.നാ.: കാഷ്യാ ഗ്രാന്‍ഡിസ് (Cassia grandis). ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ, സമുദ്രനിരപ്പില്‍ നിന്ന് 700 മീ. വരെഉയരത്തിലുള്ള ഇലപൊഴിയും കാടുകളില്‍ ഈ വൃക്ഷം വളരുന്നു. 912 മീ. ഉയരം വയ്‌ക്കുന്ന ഇതിന്റെ ഇലകള്‍ക്ക് ഏകദേശം 2540 സെ.മീ. നീളമുണ്ടായിരിക്കും. 1020 ജോടി പര്‍ണകങ്ങളുള്ള സമപിച്ഛകമാണ് ഇല. പര്‍ണകങ്ങള്‍ക്ക് 45 സെ.മീ. നീളവും 1.252 സെ.മീ. വീതിയുമുണ്ടായിരിക്കും. പര്‍ണകങ്ങളുടെ രണ്ടഗ്രവും വൃത്താകാരമായി തളിരായിരിക്കുമ്പോള്‍ അഗ്രപര്‍ണകങ്ങള്‍ക്കുള്ള താമ്രവര്‍ണം കരിന്തകരയുടെ ഒരു പ്രത്യേക സ്വഭാവമാണ്. ഫെ.ലാണ് വൃക്ഷം പൂവണിയുന്നത്. പൊഴിഞ്ഞുപോയ ഇലകളുടെ കക്ഷ്യത്തില്‍ നിന്നു പുറപ്പെടുന്ന ചെറിയ റെസീമുകളിലാണ് റോസ് നിറമുള്ള പുഷ്‌പങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. 6 കേസരങ്ങള്‍ രണ്ടു കറ്റ(bundles)കളായി കാണപ്പെടുന്നു; ഇതില്‍ മൂന്നെണ്ണം നീളം കുറഞ്ഞതും മൂന്നെണ്ണം നീളം കൂടിയതും വളഞ്ഞതുമാണ്. 30 സെ.മീ. വരെ നീളമുള്ളതും തടിച്ചതുമായ അസ്‌ഫുടഫലമാണ് ഇതിന്റേത്. വിത്തിന് പാല്‍പ്പാടയുടെ നിറവും 1.252 സെ.മീ. നീളവുമുണ്ട്. വിത്ത് മുളച്ച് പുതിയ തൈകളുണ്ടാവുന്നു.
ഉദ്യാനങ്ങളില്‍ അലങ്കാരച്ചെടിയായും ഒരു തണല്‍ വൃക്ഷമായും കരിന്തകര നട്ടുവളര്‍ത്താറുണ്ട്. നല്ല കട്ടിയുള്ള ഇതിന്റെ കാതല്‍ ഗൃഹനിര്‍മിതിക്കും വണ്ടിച്ചക്രങ്ങള്‍, വീട്ടുസാമാനങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിഌം ഉപയോഗിക്കാറുണ്ട്. തടിയില്‍ നിന്നു നല്ലയിനം കരി കിട്ടുന്നു. പട്ടകൊണ്ടുള്ള കഷായം വാതം, രക്തസ്രാവം എന്നിവയ്‌ക്ക് ഫലപ്രദമാണ്. ഫലത്തിഌള്ളിലെ പള്‍പ്പ് ഒരു വിരേചനൗഷധവുമാണ്.