This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ചിക്കൈമള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.219 (സംവാദം)
(New page: = അഞ്ചിക്കൈമള്‍ = എറണാകുളത്തിനും അതിനുചുറ്റുമുള്ള പ്രദേശങ്ങള്‍ക്കും...)
അടുത്ത വ്യത്യാസം →

03:27, 31 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഞ്ചിക്കൈമള്‍

എറണാകുളത്തിനും അതിനുചുറ്റുമുള്ള പ്രദേശങ്ങള്‍ക്കും മുമ്പ് ഉണ്ടായിരുന്ന പേര്. കൈമള്‍മാര്‍ വാണിരുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് ഈ പേരുണ്ടായത്. ഇവരില്‍ പ്രധാനപ്പെട്ട കുടുംബം ചേരാനല്ലൂര്‍കര്‍ത്താവ് എന്നറിയപ്പെടുന്ന ചെറുക്കാട്ടു കൈമളുടേതായിരുന്നു. ചേരാനല്ലൂര്‍ കര്‍ത്താവിനു പുറമേ കുന്നത്തുനാട്, പുളക്കാട്, കുറുമന്‍കൂറ്, വടക്കൂറ് എന്നീ കുടുംബങ്ങളില്‍ ഉള്‍പെട്ടവരായിരുന്നു മറ്റു കൈമള്‍മാര്‍.

ഈ കൈമള്‍മാര്‍ ആദ്യം കൊച്ചിരാജാവിന് എതിരായി സാമൂതിരിയോടു കൂറുകാണിച്ചുപോന്നു. എന്നാല്‍ പോര്‍ത്തുഗീസുകാര്‍ കൊച്ചിയില്‍ കോട്ട ഉറപ്പിച്ചു കൊച്ചിരാജാവിനെ സഹായിക്കാന്‍ മുതിര്‍ന്നതോടെ കൈമള്‍മാര്‍ കൊച്ചിരാജാവിന്റെ പക്ഷത്തേയ്ക്കു ചായ്വു കാണിച്ചു. എങ്കിലും സൌകര്യംപോലെ ചാഞ്ഞും ചരിഞ്ഞും നിന്ന് സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ അവര്‍ ശ്രമിച്ചുപോന്നു. 1756-ല്‍ കോഴിക്കോട്ടുനിന്നുമുണ്ടായ ആക്രമണത്തില്‍ കൊച്ചിയിലെ മറ്റു പ്രഭുക്കന്‍മാര്‍ സാമൂതിരിയുടെ പക്ഷത്തേയ്ക്കു ചാഞ്ഞു. എന്നാല്‍ അഞ്ചിക്കൈമള്‍മാര്‍ അപ്പോള്‍ കൊച്ചിരാജാവിന്റെ പക്ഷത്ത് ഉറച്ചുനില്ക്കയാണു ചെയ്തത്.

1762-ല്‍ തിരുവിതാംകൂര്‍-കൊച്ചി ഉടമ്പടിപ്രകാരം കൊച്ചിയിലെ ഇടപ്രഭുക്കന്‍മാരെ അമര്‍ച്ചചെയ്യുന്നതിന് തിരുവിതാംകൂര്‍ രാജാവ് കൊച്ചിരാജാവിനെ സഹായിച്ചു. തന്‍മൂലം കൊച്ചിരാജാവിന്റെ മന്ത്രിയായിരുന്ന കോയിഅച്ചന് പ്രഭുക്കന്‍മാരെ ഉന്‍മൂലനം ചെയ്യാന്‍ കഴിഞ്ഞു; കൂട്ടത്തില്‍ അഞ്ചു കൈമള്‍മാരെയും. കൈമള്‍മാരുടെ പിന്നീടുള്ള ചരിത്രം അപ്രധാനമായിത്തീര്‍ന്നു. എങ്കിലും അഞ്ചിക്കൈമള്‍ എന്ന പേര് അവരുടെ സ്മരണയെ നിലനിര്‍ത്തുന്നുണ്ട്. 1958 ഏ. 1-ന് എറണാകുളം ജില്ല രൂപംകൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതിക്ക് 'അഞ്ചിക്കൈമള്‍ ജില്ലാക്കോടതി' എന്നായിരുന്നു പേര്‍.

(ശൂരനാട്ട് കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍