This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഞ്ചാംവേദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
116.68.65.219 (സംവാദം)
(New page: = അഞ്ചാംവേദം = വ്യാസന്റെ മഹാഭാരതത്തെ അഞ്ചാംവേദമായി വ്യവഹരിക്കാറുണ്ട...)
അടുത്ത വ്യത്യാസം →
03:26, 31 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഞ്ചാംവേദം
വ്യാസന്റെ മഹാഭാരതത്തെ അഞ്ചാംവേദമായി വ്യവഹരിക്കാറുണ്ട് (ഭാരതം പഞ്ചമോവേദഃ). 'ഭാരതമാകുമഞ്ചാംവേദത്തെ പഠിപ്പിച്ച്' എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തില്‍ ധര്‍മാധര്‍മങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാംവേദമായി കരുതുന്നതിനു കാരണവും അതാവാം. ഭാരതം മാത്രമാണ് അഞ്ചാംവേദമെന്നും അതല്ല പുരാണേതിഹാസങ്ങള്‍ മുഴുവനുമാണ് അഞ്ചാംവേദമെന്നും ഇതിഹാസങ്ങള്‍ മാത്രമേ അഞ്ചാംവേദമാകൂ എന്നും വിവിധാഭിപ്രായങ്ങള്‍ നിലവിലുണ്ട്.