This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാരിക്കോട്ടു സ്വരൂപം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കാരിക്കോട്ടു സ്വരൂപം == കുലശേഖര സാമ്രാജ്യകാലത്ത് കീഴ്‌മലൈ...)
അടുത്ത വ്യത്യാസം →
Current revision as of 03:57, 25 ജൂണ്‍ 2014
കാരിക്കോട്ടു സ്വരൂപം
കുലശേഖര സാമ്രാജ്യകാലത്ത് കീഴ്‌മലൈനാടിന്റെ തലസ്ഥാനമായ കാരിക്കോട്ട് ആസ്ഥാനമാക്കി വാണിരുന്ന രാജവംശം. വേണാടുമുതല്‍ ഗൂഡലൂര്‍ ദേശങ്ങള്‍ (നീലഗിരി) വരെയും സേലംകോയമ്പത്തൂര്‍ ദേശങ്ങളിലെ ചില ഭാഗങ്ങള്‍ വരെയും വ്യാപിച്ചിരുന്ന കുലശേഖരസാമ്രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ ക്രമത്തില്‍ വേണാട്, ഓടനാട്, നന്റുഴൈനാട്, മുഞ്ഞനാട്, വെമ്പൊലിനാട് എന്നിവയായിരുന്നു. വെമ്പൊലിനാടിനു കിഴക്കുള്ള കീഴ്‌മലൈനാടിന്റെ തലസ്ഥാനം തൊടുപുഴയ്‌ക്കടുത്ത കാരിക്കോടായിരുന്നു. ധര്‍മരാജാവ് (1758-98) ടിപ്പുവിന്റെ ആക്രമണങ്ങള്‍ തടയാന്‍ നിര്‍മിച്ച നെടുങ്കോട്ടയുടെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും കാരിക്കോട്ടു കാണാനുണ്ട്. തമിഴ് ശില്‌പകലയുടെ സ്വാധീനത വളരെ പ്രകടമായി കാണാവുന്ന അണ്ണാമല ക്ഷേത്രം ഇവിടെയാണുള്ളത്. 14-ാം ശതകത്തോടടുത്ത് നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ശിലാലോഹ പ്രതിമകളും ദീപങ്ങളും ഇന്നും ഈ ദേവാലയത്തില്‍ കാണാം.
കീഴ്‌മലൈനാട് 1600നടുത്ത് വടക്കുംകൂര്‍ രാജ്യത്തില്‍ ലയിച്ചു. അതിനുശേഷം വടക്കുംകൂര്‍ രാജാക്കന്മാര്‍ ഇടയ്‌ക്കിടെ കാരിക്കോട്ടു വന്നു താമസിക്കാന്‍ തുടങ്ങി. മാര്‍ത്താണ്ഡവര്‍മ (1729-58) മഹാരാജാവിന്റെ കാലത്ത് വടക്കുംകൂര്‍ തിരുവിതാംകൂറിന്റെ ഭാഗമായിത്തീര്‍ന്നു.
(വി.ആര്‍. പരമേശ്വരന്‍ പിള്ള)