This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്ണൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→പോര്‍ച്ചുഗീസ് കാലഘട്ടം) |
Mksol (സംവാദം | സംഭാവനകള്‍) (→കണ്ണൂര്‍ പട്ടണം) |
||
വരി 5: | വരി 5: | ||
==കണ്ണൂര്‍ പട്ടണം== | ==കണ്ണൂര്‍ പട്ടണം== | ||
- | [[ചിത്രം:Vol6p17_Kadalayi sreekrishna temple new.jpg|thumb]] | + | [[ചിത്രം:Vol6p17_Kadalayi sreekrishna temple new.jpg|thumb|കടലായി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുന്‍വശം]] |
ജില്ലയുടെ ആസ്ഥാനമായ കണ്ണൂര്‍ പട്ടണം തിരുവനന്തപുരത്തിന് 425 കി.മീ. വടക്കും മംഗലാപുരത്തിന് 125 കി.മീ. തെക്കുമായി സ്ഥിതിചെയ്യുന്നു. കണ്ണൂര്‍ മുന്‍സിപ്പാലിറ്റി നിലവില്‍വന്നത് 1887 ജൂണ്‍ 6നാണ്. എല്‍.ബി. റിജോ (L.B. Rego) ഇതിന്റെ ആദ്യത്തെ ചെയര്മാന് ആയിരുന്നു. വിശാലമായ മൈതാനങ്ങളും മനോഹരമായ കടല്‍പ്പുറങ്ങളും വ്യാപാര സമുച്ചയങ്ങളും സിവില്സ്റ്റേഷഌം മറ്റുമുള്‍ക്കൊള്ളുന്ന പട്ടണം കണ്ണൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍ കന്റോണ്‍മെന്റ് എന്നിങ്ങനെ രണ്ടു ഭരണഘടകങ്ങളായി വിഭജിച്ചിരിക്കപ്പെട്ടിരിക്കുന്നു. | ജില്ലയുടെ ആസ്ഥാനമായ കണ്ണൂര്‍ പട്ടണം തിരുവനന്തപുരത്തിന് 425 കി.മീ. വടക്കും മംഗലാപുരത്തിന് 125 കി.മീ. തെക്കുമായി സ്ഥിതിചെയ്യുന്നു. കണ്ണൂര്‍ മുന്‍സിപ്പാലിറ്റി നിലവില്‍വന്നത് 1887 ജൂണ്‍ 6നാണ്. എല്‍.ബി. റിജോ (L.B. Rego) ഇതിന്റെ ആദ്യത്തെ ചെയര്മാന് ആയിരുന്നു. വിശാലമായ മൈതാനങ്ങളും മനോഹരമായ കടല്‍പ്പുറങ്ങളും വ്യാപാര സമുച്ചയങ്ങളും സിവില്സ്റ്റേഷഌം മറ്റുമുള്‍ക്കൊള്ളുന്ന പട്ടണം കണ്ണൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍ കന്റോണ്‍മെന്റ് എന്നിങ്ങനെ രണ്ടു ഭരണഘടകങ്ങളായി വിഭജിച്ചിരിക്കപ്പെട്ടിരിക്കുന്നു. | ||
പ്രാക്കാലത്തു തന്നെ അറബിക്കടലിന്റെ തീരത്തുള്ള പ്രസിദ്ധിയാര്‍ജിച്ച ഒരു തുറമുഖമായിരുന്ന കണ്ണൂര്‍ ആധുനിക കേരളത്തിലെ സുപ്രധാന വ്യാവസായിക കേന്ദ്രങ്ങളിലൊന്നായി വികസിച്ചിരിക്കുന്നു. പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് നൗറ (Naura) എന്ന പേരില്‍ പരാമര്‍ശിച്ചിരിക്കുന്നത് കണ്ണൂരിനെയാണെന്നാണ് കേരളചരിത്രകാരന്മാര് കരുതുന്നത്. മാര്‍ക്കോപോളൊ സുഗന്ധവിളകളുടെ സുപ്രധാന വിപണനകേന്ദ്രമെന്നു വിശേഷിപ്പിച്ച കണ്ണൂരിന് യൂറോപ്യന്മാരെ ഇന്ത്യയിലേക്ക് ആദ്യമായി സ്വാഗതം ചെയ്യാന്‍ സാധിച്ച പട്ടണം അതിലുള്‍പ്പെടുന്നു എന്ന സവിശേഷതകൂടിയുണ്ട്. | പ്രാക്കാലത്തു തന്നെ അറബിക്കടലിന്റെ തീരത്തുള്ള പ്രസിദ്ധിയാര്‍ജിച്ച ഒരു തുറമുഖമായിരുന്ന കണ്ണൂര്‍ ആധുനിക കേരളത്തിലെ സുപ്രധാന വ്യാവസായിക കേന്ദ്രങ്ങളിലൊന്നായി വികസിച്ചിരിക്കുന്നു. പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് നൗറ (Naura) എന്ന പേരില്‍ പരാമര്‍ശിച്ചിരിക്കുന്നത് കണ്ണൂരിനെയാണെന്നാണ് കേരളചരിത്രകാരന്മാര് കരുതുന്നത്. മാര്‍ക്കോപോളൊ സുഗന്ധവിളകളുടെ സുപ്രധാന വിപണനകേന്ദ്രമെന്നു വിശേഷിപ്പിച്ച കണ്ണൂരിന് യൂറോപ്യന്മാരെ ഇന്ത്യയിലേക്ക് ആദ്യമായി സ്വാഗതം ചെയ്യാന്‍ സാധിച്ച പട്ടണം അതിലുള്‍പ്പെടുന്നു എന്ന സവിശേഷതകൂടിയുണ്ട്. | ||
- | [[ചിത്രം:Vol6p17_Kannur-Saint Angelo Fort.jpg|thumb]] | + | [[ചിത്രം:Vol6p17_Kannur-Saint Angelo Fort.jpg|thumb|സെന്റ് ഏഞ്ജലോ ഫോർട്ട്]] |
15-ാം ശത്തിന്റെ അന്ത്യപാദത്തില്‍ പോര്‍ത്തുഗീസ് നാവികര്‍ മലബാര്‍ തീരത്തെത്തിയതോടെ കണ്ണൂരിന്‍െറ ഭാഗധേയം തിരുത്തിക്കുറിക്കപ്പെട്ടു. ജോവ ദ നോവ 1501ല്‍ കണ്ണൂരില്‍ ഒരു ഫാക്റ്ററി സ്ഥാപിച്ചതിനെത്തുടര്‍ന്ന് 1502ല്‍ വാസ്കോ ദെ ഗാമ ഇവിടെ ഒരു അഴിക്കോട്ട (palisade) സ്ഥാപിക്കുകയും 200 പോര്‍ത്തുഗീസ് സൈനികരെ അവിടെ പാര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കടലിലേക്കുന്തിനില്‍ക്കുന്ന ഭാഗത്ത് സെന്റ് ഏഞ്ജലോക്കോട്ട പണിതത് യൂറോപ്യര്‍ ഇന്ത്യയില്‍ ആദ്യമായി ചുവടുറപ്പിക്കാന്‍ കാരണമായി. 1507ല്‍ കോഴിക്കോട്ടെ സാമൂതിരിയുടെ സഹായത്തോടെ കോലത്തിരി കോട്ട ആക്രമിക്കുകയും പോര്‍ത്തുഗീസുകാരെ കോട്ടയ്ക്കുള്ളില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. 1663ല്‍ ഡച്ചുകാര്‍ പിടിച്ച ഈ കോട്ട 1772ല്‍ ആലി രാജാവിഌ വില്‍ക്കുകയും തുടര്‍ന്ന് 1790ല്‍ ഇത് ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തുകയും ചെയ്തു. പുനരുദ്ധരിക്കപ്പെട്ട കോട്ട മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിട്ടീഷ് സൈനികത്താവളമായി വികസിച്ചു. ഇന്ന് കേന്ദ്രപുരാവസ്തുവകുപ്പിന്റെസംരക്ഷണയിലുള്ള ഈ കോട്ടയ്ക്കുള്ളില്‍ തടവറയായി ഉപയോഗിച്ചിരുന്ന ഇരുട്ടറകള്‍ ഒരു ചെറിയ ദീപസ്തംഭം തുടങ്ങിയവ ഇപ്പോഴും കാണാവുന്നതാണ്. | 15-ാം ശത്തിന്റെ അന്ത്യപാദത്തില്‍ പോര്‍ത്തുഗീസ് നാവികര്‍ മലബാര്‍ തീരത്തെത്തിയതോടെ കണ്ണൂരിന്‍െറ ഭാഗധേയം തിരുത്തിക്കുറിക്കപ്പെട്ടു. ജോവ ദ നോവ 1501ല്‍ കണ്ണൂരില്‍ ഒരു ഫാക്റ്ററി സ്ഥാപിച്ചതിനെത്തുടര്‍ന്ന് 1502ല്‍ വാസ്കോ ദെ ഗാമ ഇവിടെ ഒരു അഴിക്കോട്ട (palisade) സ്ഥാപിക്കുകയും 200 പോര്‍ത്തുഗീസ് സൈനികരെ അവിടെ പാര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കടലിലേക്കുന്തിനില്‍ക്കുന്ന ഭാഗത്ത് സെന്റ് ഏഞ്ജലോക്കോട്ട പണിതത് യൂറോപ്യര്‍ ഇന്ത്യയില്‍ ആദ്യമായി ചുവടുറപ്പിക്കാന്‍ കാരണമായി. 1507ല്‍ കോഴിക്കോട്ടെ സാമൂതിരിയുടെ സഹായത്തോടെ കോലത്തിരി കോട്ട ആക്രമിക്കുകയും പോര്‍ത്തുഗീസുകാരെ കോട്ടയ്ക്കുള്ളില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. 1663ല്‍ ഡച്ചുകാര്‍ പിടിച്ച ഈ കോട്ട 1772ല്‍ ആലി രാജാവിഌ വില്‍ക്കുകയും തുടര്‍ന്ന് 1790ല്‍ ഇത് ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തുകയും ചെയ്തു. പുനരുദ്ധരിക്കപ്പെട്ട കോട്ട മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിട്ടീഷ് സൈനികത്താവളമായി വികസിച്ചു. ഇന്ന് കേന്ദ്രപുരാവസ്തുവകുപ്പിന്റെസംരക്ഷണയിലുള്ള ഈ കോട്ടയ്ക്കുള്ളില്‍ തടവറയായി ഉപയോഗിച്ചിരുന്ന ഇരുട്ടറകള്‍ ഒരു ചെറിയ ദീപസ്തംഭം തുടങ്ങിയവ ഇപ്പോഴും കാണാവുന്നതാണ്. | ||
- | [[ചിത്രം:Vol6p17_Araickal Museum (1).jpg|thumb]] | + | [[ചിത്രം:Vol6p17_Araickal Museum (1).jpg|thumb|അറയ്ക്കൽ മ്യൂസിയം]] |
കണ്ണൂര്‍ സിറ്റി എന്നു സാമാന്യമായി അറിയപ്പെടുന്ന ഭാഗത്താണ് ചരിത്രപ്രസിദ്ധമായ അറയ്ക്കല്‍ രാജാവിന്റെ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. 16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍, കോലത്തിരി രാജവംശം ക്ഷയിക്കുകയും അറയ്ക്കല്‍ രാജാവ് മുസ്ലിം നേതാവെന്ന നിലയ്ക്ക് ശക്തിപ്രാപിക്കുകയും ചെയ്തു (നോ: അറയ്ക്കല്‍ രാജവംശം). ടിപ്പുസുല്ത്താഌമായിച്ചേര്ന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കഠിനമായി എതിര്‍ത്തു പോന്ന ഈ മുസ്ലിം രാജകുടുംബത്തെ 1790ല്‍, അറയ്ക്കല്‍ ബീബിയുടെ ഭരണകാലത്ത്, ബ്രിട്ടീഷ് സൈന്യം നിലംപരിശാക്കി. നോ: അറയ്ക്കല്‍ ബീബി | കണ്ണൂര്‍ സിറ്റി എന്നു സാമാന്യമായി അറിയപ്പെടുന്ന ഭാഗത്താണ് ചരിത്രപ്രസിദ്ധമായ അറയ്ക്കല്‍ രാജാവിന്റെ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. 16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍, കോലത്തിരി രാജവംശം ക്ഷയിക്കുകയും അറയ്ക്കല്‍ രാജാവ് മുസ്ലിം നേതാവെന്ന നിലയ്ക്ക് ശക്തിപ്രാപിക്കുകയും ചെയ്തു (നോ: അറയ്ക്കല്‍ രാജവംശം). ടിപ്പുസുല്ത്താഌമായിച്ചേര്ന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കഠിനമായി എതിര്‍ത്തു പോന്ന ഈ മുസ്ലിം രാജകുടുംബത്തെ 1790ല്‍, അറയ്ക്കല്‍ ബീബിയുടെ ഭരണകാലത്ത്, ബ്രിട്ടീഷ് സൈന്യം നിലംപരിശാക്കി. നോ: അറയ്ക്കല്‍ ബീബി | ||
- | [[ചിത്രം:Vol6p17_Kannur-Payyambalam (1).jpg|thumb]] | + | [[ചിത്രം:Vol6p17_Kannur-Payyambalam (1).jpg|thumb|പയ്യാമ്പലം കടപ്പുറത്ത് സ്ഥിതിചെയ്യുന്ന |
+ | രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുടെ ശവകുടിരങ്ങള്‍]] | ||
ജനങ്ങള്‍ക്ക് സാംസ്കാരിക വിനിമയത്തിഌ സൗകര്യം ലഭിച്ചതോടൊപ്പം പട്ടണത്തില്‍ സൈനികസ്ഥാപനങ്ങള്‍, മൈതാനങ്ങള്‍, ആധുനിക ബംഗ്ലാവുകള്‍ തുടങ്ങി പല സൗകര്യങ്ങളും വര്ധിക്കുവാഌം വൈദേശികസമ്പര്ക്കം കാരണമായിട്ടുണ്ട്. സെന്റ് ഏഞ്ജലോക്കോട്ടയ്ക്കപ്പുറമാണ് മാപ്പിളബേ. തുടര്‍ന്ന് ജില്ലാ ആശുപത്രി, ഫോര്‍ട്ട് മൈതാനം, ഡി.എസ്.സി. സെന്റര്‍ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു. 1867ല്‍ രൂപംകൊണ്ട മുനിസിപ്പല്‍ പട്ടണത്തില്‍ നിന്ന് ഒരു ഭാഗം വേര്‍പെടുത്തിയാണ് കന്റോണ്‍മെന്റ് മേഖലസ്ഥാപിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് കേരളത്തിലുണ്ടായിരുന്ന രണ്ടു പ്രധാന സൈനിക കേന്ദ്രങ്ങളാണ് കണ്ണൂര്‍ കന്റോണ്മെന്റും കൊച്ചിയിലെ കോട്ടയും. ഇന്ന് ഇന്ത്യന്‍ സേനയുടെ ദക്ഷിണേന്ത്യയിലുള്ള ഒരു സുപ്രധാന പാളയമാണ് കണ്ണൂര്‍ കന്റോണ്‍മെന്റ്. സൈനികര്‍ക്ക് കവാത്തു നടത്തുവാഌം പൊതുജനത്തിന് കായിക വിനോദങ്ങള്‍ നടത്തുവാഌം വിശാലമായ ഫോര്‍ട്ട് മൈതാനം ഉപയോഗിക്കുന്നു. ഭംഗിയേറിയ പയ്യാമ്പലം കടല്പ്പുറത്തിഌ സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി, ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന് തുടങ്ങിയ സാംസ്കാരികരാഷ്ട്രീയ നേതാക്കന്മാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. | ജനങ്ങള്‍ക്ക് സാംസ്കാരിക വിനിമയത്തിഌ സൗകര്യം ലഭിച്ചതോടൊപ്പം പട്ടണത്തില്‍ സൈനികസ്ഥാപനങ്ങള്‍, മൈതാനങ്ങള്‍, ആധുനിക ബംഗ്ലാവുകള്‍ തുടങ്ങി പല സൗകര്യങ്ങളും വര്ധിക്കുവാഌം വൈദേശികസമ്പര്ക്കം കാരണമായിട്ടുണ്ട്. സെന്റ് ഏഞ്ജലോക്കോട്ടയ്ക്കപ്പുറമാണ് മാപ്പിളബേ. തുടര്‍ന്ന് ജില്ലാ ആശുപത്രി, ഫോര്‍ട്ട് മൈതാനം, ഡി.എസ്.സി. സെന്റര്‍ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു. 1867ല്‍ രൂപംകൊണ്ട മുനിസിപ്പല്‍ പട്ടണത്തില്‍ നിന്ന് ഒരു ഭാഗം വേര്‍പെടുത്തിയാണ് കന്റോണ്‍മെന്റ് മേഖലസ്ഥാപിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് കേരളത്തിലുണ്ടായിരുന്ന രണ്ടു പ്രധാന സൈനിക കേന്ദ്രങ്ങളാണ് കണ്ണൂര്‍ കന്റോണ്മെന്റും കൊച്ചിയിലെ കോട്ടയും. ഇന്ന് ഇന്ത്യന്‍ സേനയുടെ ദക്ഷിണേന്ത്യയിലുള്ള ഒരു സുപ്രധാന പാളയമാണ് കണ്ണൂര്‍ കന്റോണ്‍മെന്റ്. സൈനികര്‍ക്ക് കവാത്തു നടത്തുവാഌം പൊതുജനത്തിന് കായിക വിനോദങ്ങള്‍ നടത്തുവാഌം വിശാലമായ ഫോര്‍ട്ട് മൈതാനം ഉപയോഗിക്കുന്നു. ഭംഗിയേറിയ പയ്യാമ്പലം കടല്പ്പുറത്തിഌ സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി, ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന് തുടങ്ങിയ സാംസ്കാരികരാഷ്ട്രീയ നേതാക്കന്മാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. | ||
- | [[ചിത്രം:Vol6p17_Muncipal Office (2).jpg|thumb]] | + | [[ചിത്രം:Vol6p17_Muncipal Office (2).jpg|thumb|മുന്‍സിപ്പൽ ഓഫീസ്, ടൗണ്‍ ഹാള്‍]] |
റോഡുമാര്‍ഗം ഗതാഗത ബന്ധമുള്ള ഒരു ചെറുകിട തുറമുഖമാണ് കണ്ണൂര്‍. ഇവിടെയുള്ള കസ്റ്റംസ് ഹൗസ്, ഇന്തോനോര്‍വീജിയന്‍ പ്രാജക്റ്റ്, ഷിപ്പിങ് ഓഫീസുകള്‍ തുടങ്ങിയവ തുറമുഖമെന്ന നിലയ്ക്ക് കണ്ണൂരിഌണ്ടായിരുന്ന പ്രൗഢി വ്യക്തമാക്കുന്നു. ദക്ഷിണ റെയില്പ്പാതയിലുള്ള ഒരു പ്രധാന സ്റ്റേഷനാണ് കണ്ണൂര്‍; ടെലിഫോണ്‍ ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ്, ടൗണ്‍ഹാള്‍ എന്നിവയും സമീപത്തുതന്നെയാണ്. ആമ്ഡ് റിസര്‍വ് പൊലീസ് വക ഓഫീസുകള്‍, ക്വാര്‍ട്ടേഴ്സ്, മൈതാനം എന്നിവയും സിവില്‍ സ്റ്റേഷഌം ഇവിടെയാണ്. ജില്ലാക്കോടതി തുടങ്ങിയ സ്ഥാപനങ്ങള്‍ കണ്ണൂരിന് 23 കി.മീ. തെക്കുള്ള തലശ്ശേരി ടൗണിലാണ്. പള്ളിക്കുന്നസെന്ട്രല് ജയിലിലേക്ക് സിവില്‍ സ്റ്റേഷനില്‍ നിന്ന് 3 കി.മീ. ദൂരമേയുള്ളൂ. | റോഡുമാര്‍ഗം ഗതാഗത ബന്ധമുള്ള ഒരു ചെറുകിട തുറമുഖമാണ് കണ്ണൂര്‍. ഇവിടെയുള്ള കസ്റ്റംസ് ഹൗസ്, ഇന്തോനോര്‍വീജിയന്‍ പ്രാജക്റ്റ്, ഷിപ്പിങ് ഓഫീസുകള്‍ തുടങ്ങിയവ തുറമുഖമെന്ന നിലയ്ക്ക് കണ്ണൂരിഌണ്ടായിരുന്ന പ്രൗഢി വ്യക്തമാക്കുന്നു. ദക്ഷിണ റെയില്പ്പാതയിലുള്ള ഒരു പ്രധാന സ്റ്റേഷനാണ് കണ്ണൂര്‍; ടെലിഫോണ്‍ ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ്, ടൗണ്‍ഹാള്‍ എന്നിവയും സമീപത്തുതന്നെയാണ്. ആമ്ഡ് റിസര്‍വ് പൊലീസ് വക ഓഫീസുകള്‍, ക്വാര്‍ട്ടേഴ്സ്, മൈതാനം എന്നിവയും സിവില്‍ സ്റ്റേഷഌം ഇവിടെയാണ്. ജില്ലാക്കോടതി തുടങ്ങിയ സ്ഥാപനങ്ങള്‍ കണ്ണൂരിന് 23 കി.മീ. തെക്കുള്ള തലശ്ശേരി ടൗണിലാണ്. പള്ളിക്കുന്നസെന്ട്രല് ജയിലിലേക്ക് സിവില്‍ സ്റ്റേഷനില്‍ നിന്ന് 3 കി.മീ. ദൂരമേയുള്ളൂ. | ||
കണ്ണൂരിനടുത്ത് ചിറക്കലിലാണ് ഫോക്ലോര് അക്കാദമിയുടെ ആസ്ഥാനം. ഇവിടെ മനോഹരമായ ഒരു ഫോക് മ്യൂസിയം രൂപപ്പെട്ടിട്ടുണ്ട്. ചിറക്കല്‍ (കോലത്തിരി) രാജവംശത്തിന്റെ തലസ്ഥാനവും ചിറക്കലാണ്. കടലായി ക്ഷേത്രം ഇവിടെയാണ്. ചിറക്കലെ പ്രസിദ്ധമായ ചിറ ഏഷ്യയിലെതന്നെ മഌഷ്യനിര്മിതമായ ചിറകളില്‍ പ്രഥമഗണനീയമാണ്. കണ്ണൂര്‍ നഗരത്തില്‍ ഇപ്പോള്‍ ശ്രദ്ധേയമായ ഒരു സയന്‍സ് ടെക്നോപാര്‍ക്ക് ഉണ്ട്. | കണ്ണൂരിനടുത്ത് ചിറക്കലിലാണ് ഫോക്ലോര് അക്കാദമിയുടെ ആസ്ഥാനം. ഇവിടെ മനോഹരമായ ഒരു ഫോക് മ്യൂസിയം രൂപപ്പെട്ടിട്ടുണ്ട്. ചിറക്കല്‍ (കോലത്തിരി) രാജവംശത്തിന്റെ തലസ്ഥാനവും ചിറക്കലാണ്. കടലായി ക്ഷേത്രം ഇവിടെയാണ്. ചിറക്കലെ പ്രസിദ്ധമായ ചിറ ഏഷ്യയിലെതന്നെ മഌഷ്യനിര്മിതമായ ചിറകളില്‍ പ്രഥമഗണനീയമാണ്. കണ്ണൂര്‍ നഗരത്തില്‍ ഇപ്പോള്‍ ശ്രദ്ധേയമായ ഒരു സയന്‍സ് ടെക്നോപാര്‍ക്ക് ഉണ്ട്. |
12:17, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
കണ്ണൂര്‍
കേരളത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ജില്ല, താലൂക്ക്, ആസ്ഥാനപട്ടണം. സംസ്ഥാന പുനര്‍വിഭജന ഫലമായി കേരള സംസ്ഥാനം നിലവില്‍ വന്ന് രണ്ടു മാസത്തിഌശേഷം (1957 ജഌ.1ഌ), മുന്‍മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ല വിഭജിച്ച് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകള്‍ രൂപീകൃതമായി. മുന്‍മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണകാനറാ ജില്ലയുടെ ഭാഗമായിരുന്നതും സംസ്ഥാന പുനര്‍വിഭജനത്തില്‍ കേരളത്തിഌ ലഭിച്ചതും ആയ കാസര്‍കോട് താലൂക്ക് ജില്ലാ പുനര്‍വിഭജനത്തില്‍ കണ്ണൂര്‍ ജില്ലയോട് ചേര്‍ക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും വിസ്തൃതിയേറിയ ജില്ലയായിരുന്ന കണ്ണൂരിന്, 1978ല്‍ വടക്കേ വയനാടു താലൂക്ക് കോഴിക്കോടു ജില്ലയോടു ചേര്‍ത്തതോടെ ആ സ്ഥാനം നഷ്ടപ്പെട്ടു. 1984ല്‍ കാസര്‍കോട് ജില്ല നിലവില്‍വന്നതോടെ കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളും കണ്ണൂരില്‍ നിന്നു വേര്‍പെട്ടു. കാനത്തൂര്‍ എന്ന സ്ഥലനാമത്തില്‍ നിന്നാണ് കണ്ണൂര്‍ എന്ന പദം നിഷ്പന്നമായിട്ടുള്ളത് എന്നാണ് ഒരഭിപ്രായം; കടലായി എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രത്തെ അഌസ്മരിച്ച് കണ്ണന്റെ ഊര് എന്ന നിലയിലും പദോത്പത്തിയെ വ്യാഖ്യാനിച്ചു കാണുന്നു. ബി.സി. 14-ാം ശ.ത്തില്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രിയാര്‍ ജോര്‍ഡാനസ് ആണ് കാനനൂര് (Cannannore) എന്നാദ്യം രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് ഭൂവിജ്ഞാനപരമായും ചരിത്രപരമായും സാംസ്കാരികമായും പല സവിശേഷതകളും തനതായുള്ള കണ്ണൂര്‍ കേരളത്തില്‍ നിലനിന്നിരുന്ന ഏക മുസ്ലിം രാജകുടുംബ(അറയ്ക്കല്‍)ത്തിന്റെ ആസ്ഥാനം കൂടി ആയിരുന്നു.
കണ്ണൂര്‍ പട്ടണം
ജില്ലയുടെ ആസ്ഥാനമായ കണ്ണൂര്‍ പട്ടണം തിരുവനന്തപുരത്തിന് 425 കി.മീ. വടക്കും മംഗലാപുരത്തിന് 125 കി.മീ. തെക്കുമായി സ്ഥിതിചെയ്യുന്നു. കണ്ണൂര്‍ മുന്‍സിപ്പാലിറ്റി നിലവില്‍വന്നത് 1887 ജൂണ്‍ 6നാണ്. എല്‍.ബി. റിജോ (L.B. Rego) ഇതിന്റെ ആദ്യത്തെ ചെയര്മാന് ആയിരുന്നു. വിശാലമായ മൈതാനങ്ങളും മനോഹരമായ കടല്‍പ്പുറങ്ങളും വ്യാപാര സമുച്ചയങ്ങളും സിവില്സ്റ്റേഷഌം മറ്റുമുള്‍ക്കൊള്ളുന്ന പട്ടണം കണ്ണൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍ കന്റോണ്‍മെന്റ് എന്നിങ്ങനെ രണ്ടു ഭരണഘടകങ്ങളായി വിഭജിച്ചിരിക്കപ്പെട്ടിരിക്കുന്നു.
പ്രാക്കാലത്തു തന്നെ അറബിക്കടലിന്റെ തീരത്തുള്ള പ്രസിദ്ധിയാര്‍ജിച്ച ഒരു തുറമുഖമായിരുന്ന കണ്ണൂര്‍ ആധുനിക കേരളത്തിലെ സുപ്രധാന വ്യാവസായിക കേന്ദ്രങ്ങളിലൊന്നായി വികസിച്ചിരിക്കുന്നു. പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് നൗറ (Naura) എന്ന പേരില്‍ പരാമര്‍ശിച്ചിരിക്കുന്നത് കണ്ണൂരിനെയാണെന്നാണ് കേരളചരിത്രകാരന്മാര് കരുതുന്നത്. മാര്‍ക്കോപോളൊ സുഗന്ധവിളകളുടെ സുപ്രധാന വിപണനകേന്ദ്രമെന്നു വിശേഷിപ്പിച്ച കണ്ണൂരിന് യൂറോപ്യന്മാരെ ഇന്ത്യയിലേക്ക് ആദ്യമായി സ്വാഗതം ചെയ്യാന്‍ സാധിച്ച പട്ടണം അതിലുള്‍പ്പെടുന്നു എന്ന സവിശേഷതകൂടിയുണ്ട്.
15-ാം ശത്തിന്റെ അന്ത്യപാദത്തില്‍ പോര്‍ത്തുഗീസ് നാവികര്‍ മലബാര്‍ തീരത്തെത്തിയതോടെ കണ്ണൂരിന്‍െറ ഭാഗധേയം തിരുത്തിക്കുറിക്കപ്പെട്ടു. ജോവ ദ നോവ 1501ല്‍ കണ്ണൂരില്‍ ഒരു ഫാക്റ്ററി സ്ഥാപിച്ചതിനെത്തുടര്‍ന്ന് 1502ല്‍ വാസ്കോ ദെ ഗാമ ഇവിടെ ഒരു അഴിക്കോട്ട (palisade) സ്ഥാപിക്കുകയും 200 പോര്‍ത്തുഗീസ് സൈനികരെ അവിടെ പാര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കടലിലേക്കുന്തിനില്‍ക്കുന്ന ഭാഗത്ത് സെന്റ് ഏഞ്ജലോക്കോട്ട പണിതത് യൂറോപ്യര്‍ ഇന്ത്യയില്‍ ആദ്യമായി ചുവടുറപ്പിക്കാന്‍ കാരണമായി. 1507ല്‍ കോഴിക്കോട്ടെ സാമൂതിരിയുടെ സഹായത്തോടെ കോലത്തിരി കോട്ട ആക്രമിക്കുകയും പോര്‍ത്തുഗീസുകാരെ കോട്ടയ്ക്കുള്ളില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. 1663ല്‍ ഡച്ചുകാര്‍ പിടിച്ച ഈ കോട്ട 1772ല്‍ ആലി രാജാവിഌ വില്‍ക്കുകയും തുടര്‍ന്ന് 1790ല്‍ ഇത് ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തുകയും ചെയ്തു. പുനരുദ്ധരിക്കപ്പെട്ട കോട്ട മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിട്ടീഷ് സൈനികത്താവളമായി വികസിച്ചു. ഇന്ന് കേന്ദ്രപുരാവസ്തുവകുപ്പിന്റെസംരക്ഷണയിലുള്ള ഈ കോട്ടയ്ക്കുള്ളില്‍ തടവറയായി ഉപയോഗിച്ചിരുന്ന ഇരുട്ടറകള്‍ ഒരു ചെറിയ ദീപസ്തംഭം തുടങ്ങിയവ ഇപ്പോഴും കാണാവുന്നതാണ്.
കണ്ണൂര്‍ സിറ്റി എന്നു സാമാന്യമായി അറിയപ്പെടുന്ന ഭാഗത്താണ് ചരിത്രപ്രസിദ്ധമായ അറയ്ക്കല്‍ രാജാവിന്റെ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. 16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍, കോലത്തിരി രാജവംശം ക്ഷയിക്കുകയും അറയ്ക്കല്‍ രാജാവ് മുസ്ലിം നേതാവെന്ന നിലയ്ക്ക് ശക്തിപ്രാപിക്കുകയും ചെയ്തു (നോ: അറയ്ക്കല്‍ രാജവംശം). ടിപ്പുസുല്ത്താഌമായിച്ചേര്ന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കഠിനമായി എതിര്‍ത്തു പോന്ന ഈ മുസ്ലിം രാജകുടുംബത്തെ 1790ല്‍, അറയ്ക്കല്‍ ബീബിയുടെ ഭരണകാലത്ത്, ബ്രിട്ടീഷ് സൈന്യം നിലംപരിശാക്കി. നോ: അറയ്ക്കല്‍ ബീബി
ജനങ്ങള്‍ക്ക് സാംസ്കാരിക വിനിമയത്തിഌ സൗകര്യം ലഭിച്ചതോടൊപ്പം പട്ടണത്തില്‍ സൈനികസ്ഥാപനങ്ങള്‍, മൈതാനങ്ങള്‍, ആധുനിക ബംഗ്ലാവുകള്‍ തുടങ്ങി പല സൗകര്യങ്ങളും വര്ധിക്കുവാഌം വൈദേശികസമ്പര്ക്കം കാരണമായിട്ടുണ്ട്. സെന്റ് ഏഞ്ജലോക്കോട്ടയ്ക്കപ്പുറമാണ് മാപ്പിളബേ. തുടര്‍ന്ന് ജില്ലാ ആശുപത്രി, ഫോര്‍ട്ട് മൈതാനം, ഡി.എസ്.സി. സെന്റര്‍ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു. 1867ല്‍ രൂപംകൊണ്ട മുനിസിപ്പല്‍ പട്ടണത്തില്‍ നിന്ന് ഒരു ഭാഗം വേര്‍പെടുത്തിയാണ് കന്റോണ്‍മെന്റ് മേഖലസ്ഥാപിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് കേരളത്തിലുണ്ടായിരുന്ന രണ്ടു പ്രധാന സൈനിക കേന്ദ്രങ്ങളാണ് കണ്ണൂര്‍ കന്റോണ്മെന്റും കൊച്ചിയിലെ കോട്ടയും. ഇന്ന് ഇന്ത്യന്‍ സേനയുടെ ദക്ഷിണേന്ത്യയിലുള്ള ഒരു സുപ്രധാന പാളയമാണ് കണ്ണൂര്‍ കന്റോണ്‍മെന്റ്. സൈനികര്‍ക്ക് കവാത്തു നടത്തുവാഌം പൊതുജനത്തിന് കായിക വിനോദങ്ങള്‍ നടത്തുവാഌം വിശാലമായ ഫോര്‍ട്ട് മൈതാനം ഉപയോഗിക്കുന്നു. ഭംഗിയേറിയ പയ്യാമ്പലം കടല്പ്പുറത്തിഌ സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി, ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന് തുടങ്ങിയ സാംസ്കാരികരാഷ്ട്രീയ നേതാക്കന്മാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
റോഡുമാര്‍ഗം ഗതാഗത ബന്ധമുള്ള ഒരു ചെറുകിട തുറമുഖമാണ് കണ്ണൂര്‍. ഇവിടെയുള്ള കസ്റ്റംസ് ഹൗസ്, ഇന്തോനോര്‍വീജിയന്‍ പ്രാജക്റ്റ്, ഷിപ്പിങ് ഓഫീസുകള്‍ തുടങ്ങിയവ തുറമുഖമെന്ന നിലയ്ക്ക് കണ്ണൂരിഌണ്ടായിരുന്ന പ്രൗഢി വ്യക്തമാക്കുന്നു. ദക്ഷിണ റെയില്പ്പാതയിലുള്ള ഒരു പ്രധാന സ്റ്റേഷനാണ് കണ്ണൂര്‍; ടെലിഫോണ്‍ ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ്, ടൗണ്‍ഹാള്‍ എന്നിവയും സമീപത്തുതന്നെയാണ്. ആമ്ഡ് റിസര്‍വ് പൊലീസ് വക ഓഫീസുകള്‍, ക്വാര്‍ട്ടേഴ്സ്, മൈതാനം എന്നിവയും സിവില്‍ സ്റ്റേഷഌം ഇവിടെയാണ്. ജില്ലാക്കോടതി തുടങ്ങിയ സ്ഥാപനങ്ങള്‍ കണ്ണൂരിന് 23 കി.മീ. തെക്കുള്ള തലശ്ശേരി ടൗണിലാണ്. പള്ളിക്കുന്നസെന്ട്രല് ജയിലിലേക്ക് സിവില്‍ സ്റ്റേഷനില്‍ നിന്ന് 3 കി.മീ. ദൂരമേയുള്ളൂ. കണ്ണൂരിനടുത്ത് ചിറക്കലിലാണ് ഫോക്ലോര് അക്കാദമിയുടെ ആസ്ഥാനം. ഇവിടെ മനോഹരമായ ഒരു ഫോക് മ്യൂസിയം രൂപപ്പെട്ടിട്ടുണ്ട്. ചിറക്കല്‍ (കോലത്തിരി) രാജവംശത്തിന്റെ തലസ്ഥാനവും ചിറക്കലാണ്. കടലായി ക്ഷേത്രം ഇവിടെയാണ്. ചിറക്കലെ പ്രസിദ്ധമായ ചിറ ഏഷ്യയിലെതന്നെ മഌഷ്യനിര്മിതമായ ചിറകളില്‍ പ്രഥമഗണനീയമാണ്. കണ്ണൂര്‍ നഗരത്തില്‍ ഇപ്പോള്‍ ശ്രദ്ധേയമായ ഒരു സയന്‍സ് ടെക്നോപാര്‍ക്ക് ഉണ്ട്.
കണ്ണൂര്‍ ജില്ല
2966 ച.കി.മീ. ആണ് ജില്ലയുടെ വിസ്തീര്‍ണം. അതിരുകള്‍: വ. കാസര്‍കോട്, കി. കര്‍ണാടക സംസ്ഥാനവും വയനാട് ജില്ലയും തെ. മാഹിപ്പുഴ പ. അറബിക്കടല്‍;. ജനസംഖ്യ: 24,12,365 (2001). ഇതില്‍ പുരുഷന്മാര് 11,54,144ഉം സ്ത്രീകള്‍ 12,58,221ഉം ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ജില്ലയിലെ ഏക റവന്യൂ ഡിവിഷന് തലശ്ശേരിയാണ്. തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി എന്നീ മൂന്ന് താലൂക്കുകളാണ് ജില്ലയിലുള്ളത്. ജില്ലയിലെ ആറുനഗരസഭകള് പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി എന്നിവയാണ്. 129 വില്ലേജുകളും 9 ബ്ലോക്ക് പഞ്ചായത്തുകളും 81 ഗ്രാമപ്പഞ്ചായത്തുകളുമാണ് കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്നത്.
ഭൗതിക ഭൂമിശാസ്ത്രം
ഭൂപ്രകൃതി
സംസ്ഥാന ഭൂപ്രകൃതിയുടെ സവിശേഷതയായ മലനാട്, ഇടനാട്, തീരസമതലം എന്നീ മൂന്നു ഭൂരൂപങ്ങളും കണ്ണൂര്‍ ജില്ലയിലും ഉള്‍പ്പെടുന്നുണ്ട്. തീരരേഖയ്ക്കു ഏതാണ്ട് സമാന്തരമായി ജില്ലയുടെ കിഴക്കു ഭാഗത്ത് നീണ്ടുകിടക്കുന്ന സഹ്യാദ്രി നിരകള്‍ക്ക് ദക്ഷിണദിശയില്‍ ഉയരം വര്‍ധിച്ചുകാണുന്നു. പൂര്വസീമയില് വ്യക്തമായൊരു ജലവിഭാജകമായി വര്‍ത്തിച്ചുപോരുന്ന ഈ നിരകളിലുദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍ തെക്കുള്ളവയ്ക്ക് നീളം കൂടുതലാണ്. തലശ്ശേരി താലൂക്കിലാണ് ഉയരവും വിസ്തൃതിയേറിയ വനപ്രദേശങ്ങളുള്ളത്. വയനാടന്‍ പീഠപ്രദേശത്തിന്റെ വടക്കോട്ടുള്ള തുടര്‍ച്ചയാണ് ഈ മേഖല. തീരസമതലം, ഇടനാട് (7.5 മുതല്‍ 75 വരെ മീ. ഉയരം), മലനാട് എന്നീ മൂന്നു വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്നത് ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ മാത്രമാണ്. കണ്ണൂര്‍ താലൂക്ക് തീരസമതലത്തിലും ഇടനാട്ടിലുമായി വ്യാപിച്ചിരിക്കുന്നു. തലശ്ശേരി താലൂക്കിലുള്‍പ്പെടുന്ന കടല്‍ത്തീരം കഠിനശിലകള്‍ കൊണ്ട് രൂപംകൊണ്ട പാറക്കെട്ടുകള്‍ നിറഞ്ഞതാണ്.
ജില്ലയിലെ 87 കി.മീ. ദൈര്‍ഘ്യമുള്ള കടലോരത്ത് ചെറുകിട കപ്പലുകള്‍ക്ക് അടുക്കാവുന്ന ധാരാളം നൈസര്‍ഗിക തുറമുഖങ്ങളുണ്ട്. തീരദേശത്തുളള ഉറച്ച പരല്‍ശിലകള്‍ കാരണം തീരത്തോടടുത്തുതന്നെ കടലിന് ആഴം താരതമ്യേന കൂടുതലാണ്.
ഭൂവിജ്ഞാനം
കണ്ണൂര്‍ ജില്ലയില്‍ പ്രധാനമായി നാലിനം ശിലാവ്യൂഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. (i) മലനാടു മേഖലയില്‍ അനാച്ഛാദിതമായും പശ്ചിമദിശയില്‍ ലാറ്ററൈറ്റിനാല് അച്ഛാദിതമായും കാണപ്പെടുന്ന ആര്‍ക്കിയന്‍ നയ്സുകളും ചാര്ണാക്കൈറ്റും ചേര്‍ന്ന ശിലാവ്യൂഹം; (ii) സവിശേഷയിനം കായാന്തരിത ശിലാവ്യൂഹത്തിലേതായ ഷിസ്റ്റോസ് ശിലകള്‍; (iii) ടെര്‍ഷ്യറി കല്പത്തില് തീരദേശത്തു സഞ്ചിതമായ അവസാദശിലകള്‍; (iv)ഭൂവിജ്ഞാനപരമായി സമീപകാലത്തു രൂപംകൊണ്ട വെട്ടുകല്ലും (laterite) നദീജന്യനിക്ഷേപങ്ങളും(alluvium). ഇവയ്ക്കുപുറമേ ആഗ്നേയ പ്രക്രിയകളിലൂടെ അവസ്ഥിതമായ ബൃഹത്തായ അന്തര്വേധങ്ങളും കണ്ണൂരിന്‍െറ പലഭാഗങ്ങളിലും കാണപ്പെടുന്നു; ഗാബ്രാ, ഡയോറൈറ്റ് ശിലകളാല്‍ വിരചിതമായ ഡൈക്കുകള്‍, ഡോളറൈറ്റ് ഡൈക്കുകള്‍, ഗ്രാനൊഫൈറിക് ശിലാപിണ്ഡങ്ങള്‍ എന്നിവയും ധാരാളമായുണ്ട്.
കണ്ണൂര്‍ജില്ലയില്‍ ആധുനിക പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തിയ അനോര്തസൈറ്റ് ശിലകള്‍ ചന്ദ്രനില്‍ നിന്നു കൊണ്ടു വന്ന ശിലാശേഖരങ്ങളില്‍ കാണപ്പെടുന്ന ഈയിനം ശിലയോടു രാസരചനാപരമായി അസാമാന്യ സാദൃശ്യം പുലര്‍ത്തുന്നു എന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
മയോസീന്‍ പ്ലയോസീന്‍ യുഗങ്ങളില്‍ മലബാര്‍ മേഖലയിലുണ്ടായ വിവര്‍ത്തനിക പ്രക്രിയകളിലൂടെ ഈ ഭൂപ്രദേശം 150 മീ.ഓളം ഉയര്‍ന്നിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. എ ജേര്‍ണി ത്രു മൈസൂര്‍, മലബാര്‍ ആന്‍ഡ് കാനറ എന്ന ഗ്രന്ഥത്തില്‍ ഫ്രാന്‍സിസ് ബുക്കാനന് കണ്ണൂര്‍ജില്ലയില്‍ വ്യാപകമായുള്ള വെട്ടുകല്ലിനെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 1807ല്‍ ഇദ്ദേഹമാണ് ഈയിനം ശിലയ്ക്ക് ഇഷ്ടിക എന്നര്‍ഥം വരുന്ന ലാറ്റര്‍ എന്ന ലത്തീന്‍ പദത്തില്‍നിന്ന് ലാറ്ററൈറ്റ് എന്ന ശിലാനാമം നല്‍കിയത്.
അപവാഹം
കേരളത്തിലെ 44 നദികളില്‍ എട്ട് എണ്ണം കണ്ണൂര്‍ ജില്ലയിലാണ്. ഇവയെല്ലാം തന്നെ ജില്ലയുടെ പൂര്‍വഭാഗത്തുള്ള മലമ്പ്രദേശങ്ങളില്‍ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ പതിക്കുന്നു. വടക്കുള്ള നദികള്‍ക്ക് താരതമ്യേന നീളം കുറവാണ്. കണ്ണൂര്‍ ജില്ലയില്‍പ്പെടുന്ന നദികള്‍ കവ്വായി, പെരുവെമ്പ്, രാമപുരം, കുപ്പം, വളപട്ടണം, അഞ്ചരക്കണ്ടി, പൊന്ന്യം, മയ്യഴി എന്നിവയാണ്.
ചീമേനിക്കുന്നില്നിന്നും ഉദ്ഭവിച്ച് 51 കി.മീ. ദൂരം ഒഴുകി കവ്വായിക്കായലിലെത്തിച്ചേരുന്ന പുഴയാണ് കവ്വായിപ്പുഴ. പെരുവമ്പ് നദി പേക്കുന്നില്‍ നിന്നുമുദ്ഭവിച്ച് കവ്വായിക്കായലിലൂടെ അറബിക്കടലില്‍ പതിക്കുന്നു. ഇരിങ്ങല്ക്കുന്നില് നിന്നുമൊഴുകി അറബിക്കടലിലെത്തുന്ന നദിയാണ് രാമപുരം. കുപ്പം നദി പാടിനല്ക്കാട്ടില് നിന്നാണ് ഉദ്ഭവിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഏറ്റവുംസമ്പദ്പ്രധാനമായ നദിയാണ് വളപട്ടണംപുഴ. ശ്രീകണ്ഠാപുരംപുഴ, വലിയപുഴ, ആറളംപുഴ എന്നിവ വളപട്ടണം പുഴയുടെ പ്രമുഖ പോഷക നദികളാണ്. വളപട്ടണംപുഴയുടെ അധോഘട്ടം, അഴിമുഖം മുതല്‍ 45 കി.മീ. മുകളിലുള്ള ഇരിക്കൂര്‍ വരെ വേലിയേറ്റത്തിഌ വിധേയമാണ്. തലശ്ശേരി താലൂക്കില്‍പ്പെടുന്ന, 62 കി.മീ. ദൈര്‍ഘ്യമുള്ള അഞ്ചരക്കണ്ടി നദിയുടെ അഴിമുഖത്ത് പുഴയുടെ രണ്ടു കൈവഴികള്ക്കിടയ്ക്കായി സ്ഥിതി ചെയ്യുന്ന തുരുത്താണ് ധര്‍മടം (ധര്‍മപട്ടണം). തലശ്ശേരി പുഴയെന്നുകൂടി അറിയപ്പെടുന്ന പൊന്ന്യം നദി 20 കി.മീ. മാത്രം ദൈര്‍ഘ്യമുള്ള ഒരു ചെറുനദിയാണ്. നദീമുഖത്ത് 5 കി.മീ.ഓളം ദൂരം ഈ നദിയും വേലിയേറ്റത്തിഌ വിധേയമാണ്. വയനാടന്‍മലകളില്‍, സമുദ്രനിരപ്പില്‍നിന്നു 1,000 മീറ്ററോളം ഉയരത്തില്‍ ഉദ്ഭവിച്ച് 55 കി.മീ. പടിഞ്ഞാറൊഴുകി തലശ്ശേരിക്ക് 6 കി.മീ. തെക്കുള്ള മയ്യഴിയില്വച്ച് അറബിക്കടലില്‍ പതിക്കുന്ന, കേരളത്തിലെ മറ്റൊരു പ്രമുഖ നദിയാണ് മയ്യഴിപ്പുഴ. ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ മൊത്തം ദൈര്‍ഘ്യം സു. 380 കി.മീ. ആണ്.
കാലാവസ്ഥ
കേരളത്തില്‍ പൊതുവേയുള്ള മണ്‍സൂണ്‍ കാലാവസ്ഥയാണ് കണ്ണൂര്‍ ജില്ലയിലും അഌഭവപ്പെടുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്നു വ്യത്യസ്തമായി വര്‍ഷകാലത്ത് ഇവിടെ ധാരമുറിയാതെ മണിക്കൂറുകളോളം മഴ പെയ്യാറുണ്ട്. മാ.മേയ് മാസാന്ത്യത്തോളം അഌഭവപ്പെടുന്ന ഉഷ്ണ കാലത്ത്, ജില്ലയിലെ താരതമ്യേന വര്‍ധിച്ച ആര്‍ദ്രത കാരണം ചൂടുകൂടുതലാണ്. ജൂണ്‍ മുതല്‍ സെപ്. വരെയാണ് തെ. പടിഞ്ഞാറന്‍ കാലവര്‍ഷം. തുടര്‍ന്ന് വ. കിഴക്കന്‍ കാലവര്‍ഷം ഫെ. ഒടുവിലോളം നീണ്ടു നില്ക്കുന്നു.
കണ്ണൂര്‍ ജില്ലയില്‍ പൊതുവേ ഒരാണ്ടില്‍ 120 ദിവസങ്ങളോളം ശരാശരി 2.5 മി.മീ.ല്‍ അധികം മഴ പെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ സെപ്. വരെയാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ജൂല.ല്‍ വര്‍ഷപാതം ഉച്ചതമമായിരിക്കും. ജില്ലയിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം ഇപ്പോള്‍ ശരാശരി 3220.4 മി.മീ.. ആണ്. തെ. പടിഞ്ഞാറുനിന്ന് വ. കിഴക്കോട്ട് വര്‍ഷപാതത്തിന്റെ നിരക്കില്‍ കുറവ് അഌഭവപ്പെടുന്നു. തലശ്ശേരി താലൂക്കിന്റെ തെ. കിഴക്കന്‍ ഭാഗങ്ങളില്‍ ശരാശരി വാര്‍ഷിക വര്‍ഷപാതം 300 സെ.മീ.ല്‍ കുറവായിരിക്കുമ്പോള്‍ ഇരിക്കൂറി (തലശ്ശേരി)ല്‍ ഒരാണ്ടില്‍ 400 സെ.മീ. മഴ പെയ്യുന്നുണ്ട്.
ജില്ലയിലെ ശരാശരി താപനില കുറഞ്ഞത് 22oC ആണ്; കൂടിയത് 33oCഉം. ജഌ.ക്കുശേഷം ഉഷ്ണം ക്രമത്തില്‍ വര്‍ധിച്ച് ഏ., മേയ് മാസങ്ങളില്‍ പകല്‍ സമയം താപനില 37oC വരെ വര്‍ധിക്കാറുണ്ട്. ജഌവരിയില്‍ രാത്രിസമയത്ത് അഌഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില 16oC ആണ്. വര്‍ഷകാലത്ത് കടലില്‍ രൂപംകൊണ്ട ഇന്ത്യാ ഉപദ്വീപിലേക്കു നീങ്ങുന്ന ന്യൂനമര്‍ദം സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് കടലോരപ്രദേശത്ത് വമ്പിച്ച കെടുതികള്‍ വരുത്തിവയ്ക്കുന്നു.
സസ്യജാലം
തീരദേശത്തൊഴികെ ജില്ലയിലഌഭവപ്പെടുന്ന വര്‍ധിച്ച ആര്‍ദ്രത, വര്‍ഷപാതം എന്നിവയും മിതമായ ചൂടും സസ്യവളര്‍ച്ചയ്ക്ക് അഌയോജ്യമാണ്. വനങ്ങള്‍ വലുതായ തോതില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു; എങ്കിലും മലനാടുഭാഗത്ത് നിത്യഹരിതവനങ്ങള്‍ ഇന്നും നിലനിന്നുപോരുന്നു. അങ്ങിങ്ങായി, സ്ഥാനിക സ്വഭാവമുള്ള കാലാവസ്ഥാപ്രകാരങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന കണ്ടല്‍വനങ്ങളും മഴക്കാടുകളും ചിതറിക്കിടക്കുന്നു. തീരപ്രദേശത്ത് കായല്ക്കരകളിലും മറ്റുമാണ് നാമമാത്രമായ തോതിലെങ്കിലും കണ്ടല്വനങ്ങളുള്ളത്. ഉര്‍വരതയും ജലസംഭരണശേഷിയും കുറഞ്ഞ മണല്‍മണ്ണില്‍ കുറ്റിച്ചെടി വര്‍ഗങ്ങള്‍ മാത്രമാണ് കാണപ്പെടുന്നത്. ചതുപ്പുകളും തരിശുഭൂമികളും മിക്കവാറും പൂര്‍ണമായും കൃഷിയിടങ്ങളായി മാറ്റപ്പെട്ട സ്ഥിതിയാണ് തീരദേശത്തുള്ളത്.
ജില്ലയുടെ ഏറിയ പങ്കും ഉള്‍ക്കൊള്ളുന്ന ഇടനാട് മലമടക്കുകളും താഴ്വാരങ്ങളും നിറഞ്ഞ് നിമ്നോന്നതമാണെങ്കിലും വര്‍ധിച്ച ജനസാന്ദ്രത നൈസര്‍ഗിക സസ്യപ്രകൃതിയെ ഏതാണ്ട് പൂര്‍ണമായും നശിപ്പിച്ചിരിക്കുന്നു. ഈ മേഖലയില്‍ പര്ണപാതിവനങ്ങളും നിത്യഹരിതവനങ്ങളും നിലനിന്നിരുന്നുവെന്നതിനെ അഌസ്മരിപ്പിക്കുമാറ് നാമമാത്രമായി അവയിന്നും അവശേഷിക്കുന്നുണ്ട്. ഉഷ്ണമേഖലയില്‍ പൊതുവേയുള്ള വിവിധയിനം വനങ്ങളില്‍ ആര്ദ്രപര്ണപാതിവനം, അര്‍ധനിത്യഹരിതവനം, നിത്യഹരിതവനം എന്നിവ ജില്ലയിലെ മലനാടുമേഖലയില് കാണപ്പെടുന്നു; സഹ്യാദ്രിയിലെ പശ്ചിമ ബഹിര്‍ നിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 350 മീ. വരെ ഉയരത്തിലാണ് ആദ്യത്തെയിനം ഉഷ്ണമേഖലാവനങ്ങളുള്ളത്. മഌഷ്യോപഭോഗവും പ്രകൃതിക്ഷോഭവും ഹേതുവായി വനങ്ങള്‍ മിക്കവാറും മുരടിച്ചുപോയിരിക്കുന്നു. രണ്ടാമത്തെയിനം വനങ്ങള്‍ക്ക് ഉത്തമമാതൃകകള്‍ ജില്ലയിലുണ്ട്. മൂന്നാമത്തെയിനം വനങ്ങള്‍ കൂടുതല്‍ ഉയരങ്ങളില്‍, അധിവാസ മേഖലകളില്‍ നിന്നകന്ന് പരിരക്ഷിക്കപ്പെട്ടുപോരുന്നതിനാല് അവയുടെ നൈസര്ഗികാവസ്ഥയ്ക്കു വലിയ കോട്ടം തട്ടിയിട്ടില്ല. സമ്പദ് പ്രധാനങ്ങളായ ധാരാളം ഇനം മരങ്ങള്‍ ജില്ലയിലെ വനങ്ങളിലുണ്ട്.
ജന്തുവര്‍ഗങ്ങള്‍
സഹ്യാദ്രിയിലെ വനങ്ങള്‍ സവിശേഷമായ നീലഗിരി ജന്തുജാലത്തിന്റെ വിഹാരരംഗമാണ്. ഇവിടെയുള്ള കുരങ്ങുവര്‍ഗങ്ങളില്‍ നീലഗിരി ലന്‍ഗൂര്‍, സിംഹവാലന്‍, തൊപ്പിക്കുരങ്ങ്, (Bonnet Monkey)എന്നിവ ധാരാളമുണ്ട്. വെരുക്, കീരി, കാട്ടുപൂച്ച, കരടി, മരപ്പട്ടി, കുറുനരി തുടങ്ങിയ ജന്തുക്കളും വനപ്രദേശങ്ങളില്‍ സമൃദ്ധമാണ്. മഌഷ്യാധിവാസം കുറഞ്ഞ ഭാഗങ്ങളില്‍ അരുവികളുടെയും മറ്റും തീരങ്ങളില്‍ നീര്‍നായ്ക്കളും വിഹരിച്ചുവരുന്നു. ആനക്കൂട്ടങ്ങളും കാട്ടാടിന്പറ്റങ്ങളും മാഌകളും കണ്ണൂര്‍ ജില്ലയിലെ വനപ്രദേശങ്ങളില്‍ കാണപ്പെടുന്നു. ഈനാംപേച്ചി തുടങ്ങിയ ഉറുമ്പുതീനികളും മുള്ളന്‍പന്നി, മലയണ്ണാന്, തുരപ്പന്‍ തുടങ്ങിയ ചെറിയ ജിവികളും സംസ്ഥാനത്ത് പൊതുവേയുള്ള പക്ഷികളും ജില്ലയില്‍ ധാരാളമുണ്ട്.
മണ്ണും ധാതുക്കളും
താരതമ്യേന ഇടുങ്ങിയ മേഖലയായ തീരസമതലത്തില്‍ ഉര്‍വരത കുറഞ്ഞ മണല്‍ കലര്‍ന്ന ദ്വിതീയമൃത്തിക (Secondary soil)യ്ക്കാണ് പ്രാമുഖ്യം. ജില്ലയുടെ ദക്ഷിണഭാഗങ്ങളില്‍ പാറക്കെട്ടുകളാല്‍ സുവിച്ഛിന്നമായിരിക്കുന്ന ഈ മൃത്തികാമേഖല ഉത്തരഭാഗങ്ങളില്‍ ഇടനാട്ടിലേക്കു കൂടി വ്യാപിച്ചു കാണുന്നു. വന്ധ്യമായ മണല്‍ മേഖലയില്‍ താരതമ്യേന ക്ഷയിച്ച സസ്യപ്രകൃതിയാണുള്ളത്. കുന്നിന്‍പുറങ്ങള്‍ നിറഞ്ഞ ഇടനാട്ടില് തീരത്തോടടുത്ത് മണല്‍കലര്‍ന്ന മണ്ണും പൂര്‍വ ദിശയില്‍ ഇരുമ്പിന്റെ അംശം കൂടുതലുള്ള ചുവന്ന പശിമരാശിമണ്ണും വ്യാപിച്ചിരിക്കുന്നു. മലനാട്ടിലെ മണ്ണില്‍ ഇരുമ്പിന്റെ അംശം കൂടുതലായുണ്ട്. സമൃദ്ധമായ വനസമ്പത്തിന് ആധാരമായ ഉര്‍വരതയേറിയ ഈയിനം മണ്ണിന് ജലസംഭരണശേഷിയും താരതമ്യേന കൂടുതലാണ്.
വലുതായ തോതിലുള്ള ബോക്സൈറ്റ് നിക്ഷേപങ്ങള്‍ ജില്ലയില്‍ പലയിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മാടായി, കോറോം, പയ്യന്നൂര്‍, പട്ടുവം, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് ബോക്സൈറ്റ് നിക്ഷേപങ്ങളുള്ളത്. അലുമിന (Al203)യുടെ അംശം 4045 ശ.മാ. മാത്രമാകയാല്‍ ഇവയില്‍ നിന്ന് അലുമിനിയം നിഷ്കര്‍ഷണം ചെയ്യാന്‍ എളുപ്പമല്ല. കടല്പ്പുറമണലില് ഇല്‍മനൈറ്റ്, മോണസൈറ്റ്, സിര്‍ക്കണ്‍, തോറിയനൈറ്റ്, സീരിയനൈറ്റ് എന്നീ തന്ത്ര പ്രധാന ധാതുക്കളും അടങ്ങിയിട്ടുണ്ട്. വളപട്ടണം പുഴയുടെ അഴിമുഖത്തിന് തെക്കും അഴിക്കോടിഌ സമീപത്തുമാണ് ഇവ സാന്ദ്രമായിട്ടുള്ളത്. പയ്യന്നൂര്‍, തലശ്ശേരി എന്നീ പ്രദേശങ്ങളില്‍ ചുണ്ണാമ്പ് കക്കയുടെ നിക്ഷേപങ്ങളുണ്ട്. തടാകങ്ങളുടെയും പുഴകളുടെയും തീരങ്ങളിലാണ് ഇത് കാണപ്പെടുന്നത്.
ജില്ലയിലെ പ്രകൃതിസമ്പത്തുകളില്‍ പ്രഥമസ്ഥാനം കളിമണ്ണിനാണ്. ഇഷ്ടിക, ഓട്, മണ്‍പാത്രങ്ങള്‍, സെറാമിക് വ്യവസായങ്ങള്‍ എന്നിവയ്ക്കായി വിവിധ കളിമണ്ണിനങ്ങള്‍ ജില്ലയില്‍ ഖനനം ചെയ്തുവരുന്നു. പ്രസ്താവ്യമായ നിക്ഷേപങ്ങളുള്ളത് പട്ടുവം, കോറോം, പെരുമ്പ, കരിവെള്ളൂര്‍, എന്നിവിടങ്ങളിലാണ്. ടാല്‍ക് അഥവാ സ്റ്റീയടൈറ്റ് ധാതുവിന്റെ നേരിയ പടലങ്ങളും ആധുനിക പര്യവേക്ഷണവേളയില്‍ ജില്ലയില്‍ കണ്ടെത്തുകയുണ്ടായി; ശ്രീകണ്ഠാപുരം, പഴശ്ശി, കൂത്തുപറമ്പ്, കുറുമാത്തൂര്‍, മെരുവമ്പായി, കീഴല്ലൂര്‍, എടയന്നൂര്‍, നല്ലൂര് എന്നിവിടങ്ങളില്‍ ടാല്‍ക് നിക്ഷേപങ്ങളുണ്ട്. കണ്ണൂര്‍ താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ കല്‍ക്കരിയുടെ നേര്‍ത്ത പടലങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. സ്വര്‍ണം, സില്ലിമനൈറ്റ്, ഗ്രാഫൈറ്റ്, ഇരുമ്പയിരുകള്‍ എന്നിവയുടെ നാമമാത്രമായ നിക്ഷേപങ്ങളും ജില്ലയിലുണ്ട്. കെട്ടിടനിര്‍മാണത്തില്‍ ഇഷ്ടികയുടെ സ്ഥാനത്ത് ഉപയോഗപ്പെടുത്താന്‍ വേണ്ടി വെട്ടുകല്ല് ജില്ലയില്‍ വ്യാപകമായി ഉത്ഖനനം ചെയ്യപ്പെടുന്നു.
ജനങ്ങള്‍
ജനവിതരണം
2001ലെ സെന്‍സസ് പ്രകാരം 2412365 ആയിരുന്നു കണ്ണൂര്‍ ജില്ലയിലെ ജനസംഖ്യ. (പു. 1154144, സ്ത്രീ1258221). ജില്ലയിലെ ജനസാന്ദ്രത 813/ച.കി.മീ.യാണ്. തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി എന്നീ മൂന്നു താലൂക്കുകളായാണ് ജില്ലയെ വിഭജിച്ചിരിക്കുന്നത്. ജനസംഖ്യാപരമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തലശ്ശേരി താലൂക്കാണ്. 932672 (2001), 748410ഉം 7131283ഉം ആണ് യഥാക്രമം കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ജനസംഖ്യ. തളിപ്പറമ്പ് താലൂക്കില്‍ 47 ഉം, കണ്ണൂരില്‍ 34ഉം, തലശ്ശേരിയില്‍ 48ഉം വില്ലേജുകള്‍ ഉള്‍പ്പെടുന്നു.1991-2001 ദശകത്തില്‍ പത്തനംതിട്ട (3.72), ആലപ്പുഴ (5.21), കോട്ടയം (6.76), ഇടുക്കി (6.96) ജില്ലകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ജനസംഖ്യാവര്‍ധനവ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ് (7.13). സംസ്ഥാന ശരാശരി(9.42)യെക്കാള്‍ കുറവാണിത്.
ഗോത്രവര്‍ഗക്കാര്‍
പലവിധ കുടിയേറ്റ പദ്ധതികളും ഗോത്രവര്‍ഗക്കാര്‍ക്കായി ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ട്. കണ്ണവം (തലശ്ശേരി താലൂക്ക്) കോളനി കുറിച്യര്ക്കായി നിര്‍മിച്ചിട്ടുള്ളതാണ്. അടിയര്‍, കടിയര്, മലയാളര്‍, മലയന്‍, മുല്ലക്കുറുമ്പര്, ഊരാളക്കുറുമ്പര് എന്നിവരും ജില്ലയിലെ ഗോത്രവര്‍ഗക്കാരാണ്. പ്രധാനമായും തളിപ്പറമ്പ് താലൂക്കില്‍ കാണപ്പെടുന്ന അടിയര്‍ ജനവര്‍ഗം കര്‍ണാടകഭാഷയില്‍ എറവര് എന്നാണറിയപ്പെടുന്നത്. ഇവരില്‍ രണ്ട് ഉപവര്‍ഗങ്ങളുണ്ട്.
ഗോത്രവര്‍ഗക്കാരില്‍ പ്രാമാണികത്വം അവകാശപ്പെടുന്ന കുറിച്ച്യര്‍ തലശ്ശേരി താലൂക്കിലാണുള്ളത്. ഇന്ന് മിക്കവാറും എല്ലാവര്ക്കും സ്വന്തമായി കൃഷിഭൂമിയുണ്ട്. കൂട്ടുകുടുംബസമ്പ്രദായം പുലര്‍ത്തിപ്പോരുന്ന ഇക്കൂട്ടരുടെ ദായക്രമം മരുമക്കത്തായമാണ്. 15,000ല്‍ അധികം അംഗസംഖ്യയുള്ള മറാത്തി ജനവര്‍ഗം ദക്ഷിണമഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയവരാണെന്നു കരുതപ്പെടുന്നു. വയനാട് മേഖലയില്‍ കേന്ദ്രീകരിച്ചിട്ടുള്ളപണിയരില് ചിലര്‍ തലശ്ശേരി താലൂക്കിലുമുണ്ട്.
ഭാഷ
ജില്ലയിലെ 99 ശ.മാ.ത്തോളം ജനങ്ങള്‍ മലയാളമാണ് സംസാരിക്കുന്നത്. തുളു, കന്നട, മറാഠി, കൊങ്കണി, തമിഴ് എന്നീ ഭാഷകളും പ്രചാരത്തിലുണ്ട്. കൊറഗര്‍, കടിയര് തുടങ്ങിയ വര്‍ഗക്കാര്‍ അസംസ്കൃത തുളു ഭാഷയും, മറാത്തികള്‍ മലയാളവും കന്നടയും കലര്‍ന്ന മറാഠിഭാഷയും, മുസ്ലിങ്ങളില്‍ ന്യൂനപക്ഷം വരുന്ന ഒരു വിഭാഗം ഉര്‍ദുവും സംസാരിക്കുന്നു.
മതം
ജില്ലയിലെ ജനങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗം ഹിന്ദുക്കളും കാല് ഭാഗത്തില്‍ താഴെ മുസ്ലിങ്ങളും പത്തില്‍ ഒരു ഭാഗം ക്രിസ്ത്യാനികളുമാണ്. ഹിന്ദുക്കളില്‍ തീയ്യര്‍ക്കാണ് പ്രഥമസ്ഥാനം. കോലത്തിരി രാജാവിന്റെ കീഴിലുള്ള യോദ്ധാക്കളായിരുന്നു ഇവിടത്തെ നായന്മാരുടെ പൂര്‍വികര്‍. മരുമക്കത്തായമാണ് നായന്മാരുടെ ദായക്രമം. നമ്പൂതിരിമാര്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്; തുളുദേശത്തു നിന്നു വന്ന എമ്പ്രാന്തിരി, തമിഴ്നാട്ടില്‍ നിന്നുവന്ന അയ്യര്‍, ഗോവയില്‍ നിന്നുവന്ന കൊങ്കണി ബ്രാഹ്മണര്‍ തുടങ്ങിയവരാണ് ജില്ലയിലെ മറ്റു പ്രധാന വിഭാഗങ്ങള്‍.
മുക്കുവരും മുകയരും മീന്പിടിത്തത്തിലേര്പ്പെട്ടിരിക്കുന്നു. കമ്മാളരില്‍ ആശാരി, മൂശാരി, തട്ടാന്‍, കൊല്ലന്, ചെമ്പോട്ടി എന്നിങ്ങനെ തൊഴിലഌസരിച്ച് അഞ്ച് വിഭാഗങ്ങളുണ്ട്.
പട്ടികജാതിക്കാരില്‍ ചെറുമര് (പുലയര്‍), നായാടികള്‍, വള്ളുവര്‍ എന്നിവരാണ് പ്രധാനമായുള്ളത്. പുലയരിലധികവും കൃഷിത്തൊഴിലാളികളാണ്. പായ് നെയ്ത്തും കുട്ടമെടച്ചിലും ചെയ്യുന്നവരുമുണ്ട്. പാട്ടുപാടുക, ചെണ്ടകൊട്ടുക, തെയ്യം കെട്ടുക, മന്ത്രവാദം നടത്തുക തുടങ്ങിയ തൊഴിലുകള്‍ ചെയ്യുന്ന മലയരും കണ്ണൂര്‍ ജില്ലയിലുണ്ട്.
മരുമക്കത്തായ ദായക്രമം അഌസരിക്കുന്ന മുസ്ലിങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രത്യേകതയാണ്. വിദ്യാഭ്യാസനിലവാരം, പ്രത്യേകിച്ച് സ്ത്രീകളുടേത് നന്നേ പിന്നോക്കമാണ്. കച്ചവടമാണ് മുസ്ലിങ്ങളുടെ മുഖ്യതൊഴില്‍. കണ്ണൂര്‍ ജില്ലയില്‍ ക്രിസ്തുമതത്തിന് വലുതായ പ്രചാരമുണ്ടായത് 15-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്. നാല് ക്രസ്തവ വിഭാഗങ്ങളാണ് പ്രധാനമായും ജില്ലയിലുള്ളത്: സിറിയന്‍ കത്തോലിക്കര്‍, ലത്തീന്‍ കത്തോലിക്കര്‍, ചര്‍ച്ച് ഒഫ് സൗത്ത് ഇന്ത്യ, ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്. മധ്യതിരുവിതാംകൂറില്‍ നിന്നു വന്ന് കുടിയേറിപ്പാര്‍ത്ത ക്രിസ്ത്യാനികള്‍ വനം കൈയേറി കാടുവെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ തലശ്ശേരിയില്‍ സ്ഥാപിതമായ (1839) ബാസല്‍ മിഷന് ഇവിടെ അച്ചുകൂടങ്ങളും വിദ്യാലയങ്ങളും വ്യവസായശാലകളും സ്ഥാപിച്ച് ജനങ്ങളെ പ്രബുദ്ധരാക്കി. ഒന്നാമത്തെ മലയാളപത്രം തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്നില് നിന്നാണ് പ്രസിദ്ധീകരിച്ചത്.
സംസ്കാരം
സാംസ്കാരിക കേരളത്തിലെ സവിശേഷ കലാരൂപമായ തെയ്യം കണ്ണൂര്‍ ജില്ലയുടെ അമൂല്യസംഭാവനയാണ്. ഇഷ്ടദൈവങ്ങളുടെയും വീരപുരുഷന്മാരുടെയും അതിമനോഹരവുംഎന്നാല് അതേസമയം ഭീതിജനകവുമായ സങ്കല്പ രൂപങ്ങള്‍ കെട്ടിയാടുന്ന കലാവിശേഷമാണിത്. മുന്നൂറിലേറെ തെയ്യങ്ങളും അവയ്ക്കെല്ലാം സാഹിത്യം നിറഞ്ഞ തോറ്റം പാട്ടുകളുമുണ്ട്. കഥകളിവേഷത്തിന് തെയ്യത്തോട് കടപ്പാടുണ്ട്. പ്രസിദ്ധ ആട്ടസാഹിത്യകാരനായിരുന്ന കോട്ടയത്തു തമ്പുരാന് വടക്കന്‍ കോട്ടയത്താണ് ജീവിച്ചിരുന്നത്. കോടോത്ത്, വേങ്ങയില്‍, താഴെക്കാട്ട്, വാരണക്കോട്, പറശ്ശിനിക്കടവ് മുതലായ കഥകളിയോഗങ്ങള്‍ ഈ കലയ്ക്കു നല്കിയ സംഭാവന പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഇന്ത്യയിലെ ഏതാണ്ട് 50 സര്‍ക്കസ് കമ്പനികളിലായുള്ള കലാകാരന്മാരില് 90 ശ.മാ.ഉം തലശ്ശേരിക്കാരാണ്. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ കുലപതിയായി അറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണന് ടീച്ചര്‍ തലശ്ശേരിയിലാണ് ജനിച്ചത്. അദ്ദേഹവും ശിഷ്യരായ പാറമല്‍ കേശവന്, മലക്കപ്പിശാച് എന്നു ഹിറ്റ്ലര്‍ വിശേഷിപ്പിച്ച കണ്ണന് ബൊംബായോ തുടങ്ങിയ സര്‍ക്കസ് ലോകത്തിലെ അതികായന്മാര് കണ്ണൂരിന്റെ അഭിമാനഭാജനങ്ങളാണ്.
മലയാളസാഹിത്യത്തിഌ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍ (കേസരി), ശേഷഗിരി പ്രഭു, എം.ആര്.കെ.സി., സഞ്ജയന് (എം.ആര്. നായര്‍), വി.വി. കുഞ്ഞിരാമന് നമ്പ്യാര്‍, മൂര്‍ക്കോത്തു കുമാരന്, ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന് നായര്‍, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവര്‍ കണ്ണൂരിന്റെ സന്തതികളാണ്. രഞ്ജിത്സിംഹന്െറ ഉപദേഷ്ടാവും മന്ത്രിയും ആയിരുന്ന ശങ്കരനാഥജ്യോത്സ്യഌം, അമ്പുപ്പണിക്കര്‍, കലാമണ്ഡലം കൃഷ്ണന് നായര്‍ മുതലായ പ്രസിദ്ധ കഥകളി നടന്മാരും ഓട്ടന്‍ തുള്ളല്‍ വിദഗ്ധനായ മലബാര്‍ രാമന് നായരും കണ്ണൂരിന്‍െറ സംഭാവനകളാണ്.
സമ്പദ് വ്യവസ്ഥ
കൃഷി
കണ്ണൂര്‍ ജില്ലയുടെ സമ്പദ്വ്യവസ്ഥയില് ഏറ്റവും പ്രധാനപ്പെട്ട സംഭാവന നല്‍കുന്നത് കാര്‍ഷിക മേഖലയാണ്. ജില്ലയുടെ മൊത്തം വരുമാനത്തിന്റെ സു. 40 ശതമാനം കൃഷിയില്‍ നിന്നാണ്. ഭൂവിനിയോഗമാകട്ടെ മൊത്തം ഭൂമിയുടെ 72.1 ശതമാനം വരും. ജില്ലയിലെ 88 ശതമാനത്തോളം ആളുകള്‍ കൃഷിയും അഌബന്ധ മേഖലയുമായി ബന്ധപ്പെട്ടു ജിവിക്കുന്നവരാണ്. നെല്ല്, കമുക്, കശുമാവ്, കുരുമുളക്, പച്ചക്കറികള്‍ എന്നിവയാണ് മുഖ്യവിളകള്‍. തെങ്ങ്, റബ്ബര്‍, എന്നിവയും സമൃദ്ധമായുണ്ട്. വാഴക്കൃഷിയും സാമാന്യേന നന്നായി ജില്ലയിലുണ്ട്. നാളികേര തോട്ടങ്ങളില്‍ 96 ശതമാനം പുരയിടത്തോട്ടങ്ങളാണ്. മരച്ചീനിക്കൃഷിക്ക് കണ്ണൂര്‍ ജില്ലയില്‍ ഏറെ പ്രാധാന്യം നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മരച്ചീനിയുടെ ഉത്പാദനനിലവാരം സംസ്ഥാനത്തെ ശരാശരി ഉത്പാദന നിരക്കിന്റെ ഇരട്ടിയാണ്.
കൃഷിഭൂമിയുടെ തുണ്ടുവത്കരണം, കാര്‍ഷികത്തൊഴിലാളികളുടെ ദൗര്‍ലഭ്യം, ജലസേചനത്തിന്റെ കുറവ്, മണ്ണിന്റെ ജൈവാം ശചോര്ച്ച, കീടബാധ, നെല്‍വയലുകള്‍ നികത്തല്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയവ ഒട്ടേറെ സങ്കീര്ണപ്രശ്നങ്ങള് കൃഷിമേഖല ഇവിടെ നേരിടുന്നുണ്ട്.
സ്വാശ്രയ സംഘങ്ങള്‍ വഴി തൊഴില്‍രഹിതരായ യുവതീയുവാക്കളെ ഈ മേഖലയിലേക്കാകര്‍ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് നടത്തുന്ന ശ്രമം മേഖലയ്ക്ക് ആശ്വാസകരമാണ്. സ്വാശ്രയ വിപണസംഘങ്ങള് സ്ഥാപിക്കലും ഉത്പന്ന വൈവിധ്യവത്കരണവും ഈ രംഗത്ത് ആശ്വാസകരമാണ്. ഫാമുകളുടെ വികസനം, ജൈവകൃഷി പ്രാത്സാഹിപ്പിക്കല്‍, സംയോജിതപോഷണ പരിപാടികള്‍ എന്നിവവഴി കൃഷിയെ ആധുനികവത്കരിക്കാഌള്ള നീക്കവും നടന്നു വരുന്നു. ജലവിഭവം ശാസ്ത്രീയമായി ഉപയോഗിക്കാന്‍ വേണ്ട പദ്ധതികളുടെ അഭാവം കൃഷിയെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ്. ചെറുകിട ജലസേചന പദ്ധതികളാണ് ഇതിന് അഭിമതമായിട്ടുള്ളത്.
പന്നിയൂരുള്ള കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും "പന്നിയൂര്‍' എന്നയിനം കുരുമുളക് വള്ളികള്‍ ഉത്പ്പാദിപ്പിക്കുന്നു എന്നത് കാര്‍ഷികരംഗത്തെ മികച്ച നേട്ടമായി കരുതാം. കാട്ടാമ്പള്ളി, കണ്ടക്കൈ, പാതിരിയാട് നെല്‍ക്കൃഷി പദ്ധതികള്‍, പാതിരിയാട് കണ്ടക്കൈ പച്ചക്കറി ഉത്പാദന പദ്ധതികള്‍, വട്ടിപ്രം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, പത്തേക്കര്‍ കൃഷിസ്ഥലം ജലസേചിതമാക്കുന്ന കല്യാശ്ശേരി പദ്ധതി തുടങ്ങിയവ കാര്‍ഷിക രംഗത്തെ ചടുല നീക്കങ്ങളായി കരുതാവുന്നതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്നത് ജില്ലയിലാണ്.
മത്സ്യബന്ധനം
87 കി.മീ. ദൈര്‍ഘ്യമുള്ള കണ്ണൂര്‍ കടല്‍ത്തീരം മത്സ്യബന്ധനത്തിനഌയോജ്യമാണ്. 2001 സെന്‍സസ് പ്രകാരം ജില്ലയിലെ മത്സ്യത്തൊഴിലാളി ജനസംഖ്യ 55000 ആണ്. ഇതില്‍ 13000ല്‍പ്പരം പേരുടെ മുഖ്യജീവിതോപാധി മത്സ്യബന്ധനമാണ്. 7500 പേര് മാത്രമാണ് രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കമാണ്. ഉള്‍നാടന്‍ മത്സ്യോത്പാദനത്തില് സംസ്ഥാനത്ത് ഈ ജില്ലയുടെ സംഭാവന മൂന്ന് ശതമാനം ആണ്. 2001 സെന്‍സസ് പ്രകാരം 45924 കര്‍ഷകരും 101681 കര്‍ഷകത്തൊഴിലാളികളും ജില്ലയിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ബോട്ടുകള്‍ ഉണ്ടാക്കാഌം നൈലോണ്‍ വലകള്‍ വാങ്ങാഌം സഹകരണസംഘങ്ങള്‍വഴി സഹായധനം നല്‍കുന്നുണ്ട്. മത്സ്യം ഉണക്കുക, സംസ്കരിക്കുക, സംഭരിക്കുക, കേടുവരാതെ സൂക്ഷിക്കുക, വലകളുണ്ടാക്കുക, അവ നന്നാക്കുക എന്നീ ജോലികളില്‍ പരിശീലനം നല്കി തൊഴിലാളിസ്ത്രീകള്‍ക്കു കൂടി വരുമാനം ഉണ്ടാക്കിയെടുക്കാഌള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. കണ്ണൂരില്‍ ഒരു മത്സ്യത്തൊഴിലാളിപരിശീലനകേന്ദ്രം ഉണ്ട്. കൊച്ചിയിലെ മറൈന്‍ ഫിഷറീസ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂരിലെ മത്സ്യവ്യവസായത്തിന് ഗണ്യമായ സഹായങ്ങള്‍ ചെയ്തുവരുന്നു. നോര്‍വീജിയന്‍ സഹായത്തോടെ പല പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. അഴീക്കല്‍ ഫിഷറീസ് ഹൈസ്കൂളില്‍ മത്സ്യബന്ധനം പഠിപ്പിച്ചു വരുന്നു.
തലായി, കണ്ണൂര്‍, അഴീക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കോളനികളുള്ളത്. ഈ ജില്ലയിലെ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി കേരളത്തിലെതന്നെ മീന്പിടുത്തകേന്ദ്രങ്ങളില് പ്രഥമഗണത്തില്പ്പെടുന്നു. പയ്യന്നൂര്‍, എടക്കാട്, കണ്ണൂര്‍, തലശ്ശേരി എന്നീ ബ്ലോക്കുകളിലെ തീരപ്രദേശങ്ങളിലാണ് കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട കുടുംബങ്ങള്‍ ധാരാളമായി താമസിക്കുന്നത്. രാമഌള്ളി വലിയകടപ്പുറത്ത് നിര്‍മിക്കുന്ന മത്സ്യബന്ധനകേന്ദ്രവും ധര്‍മടം ഫിഷ്ലാന്റിങ് സെന്ററും പട്ടുവം സെന്ററും ഈ രംഗത്ത് പ്രത്യാശയ്ക്ക് വകനല്കുന്നു.
വനസമ്പത്ത്
കൂത്തുപറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍ നിയോജകമണ്ഡലങ്ങളിലായിട്ടാണ് ജില്ലയിലെ വന സമ്പത്തില്‍ ഭൂരിഭാഗവും കിടക്കുന്നത്. 48734 ഹെക്ടര്‍ വനമാണ് കണ്ണൂരിലുള്ളത് (2001). തേന്‍, മെഴുക്, ചൂരല്‍, ഓറഞ്ച്, ഏലം, മരത്തോല്, നാരുകള്‍, കശുവണ്ടി, റെസിന്‍, കുരുമുളക് എന്നിവയാണ് പ്രധാന വനവിഭവങ്ങള്‍. വനങ്ങളില്‍ വൃക്ഷങ്ങള്‍ ധാരാളമുള്ളതുകൊണ്ട് തടിവ്യവസായങ്ങള്‍ പലതും കണ്ണൂര്‍ ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. തേക്ക്, കശുമാവ്, പീഞ്ഞമരങ്ങള്‍, വീട്ടി, മുള എന്നിവയാണ് പ്രധാന വൃക്ഷങ്ങള്‍.
പഞ്ചായത്തിന്റെ സഹായത്തോടെ സ്വകാര്യ കൃഷിക്കാരെക്കൊണ്ട് മുള, പീഞ്ഞമരങ്ങള്‍, ചവോക്ക് എന്നിവ നട്ടുപിടിപ്പിക്കുക തുടങ്ങിയ പല പദ്ധതികളും വനംവകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്.
വ്യവസായം
ജില്ലയിലെ സമ്പദ്വ്യവസ്ഥയില് പരമ്പരാപഗത വ്യവസായങ്ങളായ കൈത്തറി, ബീഡി, കയര്‍ എന്നിവയ്ക്കും ഖാദിഗ്രാമവ്യവസായങ്ങള്ക്കും സുപ്രധാന സ്ഥാനമുണ്ട്. കേരളത്തിലെ കൈത്തറി ഉത്പാദനം പിറകോട്ട് പോകുമ്പോഴും കണ്ണൂരില്‍ കൈത്തറി വിദേശ മാര്‍ക്കറ്റുകളില്‍ പ്രവേശിച്ചുകൊണ്ടും വൈവിധ്യവത്കരണം കൊണ്ടും പിടിച്ചു നില്ക്കാന് ശ്രമിക്കുകയാണ്. എങ്കിലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 54 സഹകരണ സംഘങ്ങളില്‍ മിക്കതും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൈത്തറിയില്‍ നിര്‍മിച്ച ക്രപ്പ് തുണി വിദേശങ്ങളില്‍ ആദ്യമായി എത്തിച്ചത് കണ്ണൂരാണ്. ചെക്ക്ഷര്‍ട്ട് തുണികള്‍, പരവതാനികള്‍, ഷീറ്റുകള്‍ എന്നിവയുടെ ഉത്പാദനത്തിഌം കണ്ണൂര്‍ പ്രസിദ്ധമാണ്. കണ്ണൂരിലെ പ്രസിദ്ധമായ കണ്ണൂര്‍ സ്പിന്നിങ്മില്‍ ക്ഷയോന്മുഖമായ വ്യവസായത്തിന്റെ പ്രതീകമാണ്.
വിദഗ്ധ തൊഴിലാളികളുടെ അഭാവവും ആധുനികവത്ക്കരണമില്ലായ്മയും മൂലം കണ്ണൂരിലെ കയര്‍വ്യവസായ മേഖല ഏതാണ്ട് മന്ദീഭവിച്ച മട്ടിലാണ്. 40000 പേരാണ് കണ്ണൂരില്‍ ബീഡി വ്യവസായവുമായി ബന്ധപ്പെട്ടു ജീവിക്കുന്നത് എന്നാല്‍ ഈ മേഖല ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. ദിനേശ്ബീഡി വ്യവസായത്തിന്റെ തകര്‍ച്ച അനേകം കുടുംബങ്ങളെ ബാധിക്കുന്ന ഒന്നാണ്. സാധു, മദന്‍, ചട്ട, രത്ന, വാധ്യാര് തുടങ്ങിയ സ്വകാര്യബീഡിക്കമ്പനികളും ഇന്ന് നാമാവശേഷമായിത്തീര്‍ന്നിരിക്കുന്നു.
പ്ലൈവുഡ്, ബ്ലാക്ക്ബോര്‍ഡ്, ഫര്‍ണിച്ചര്‍ തുടങ്ങിയ വ്യവസായങ്ങളും കണ്ണൂരിന്റെ സമ്പദ്ഘടനയില്‍ കാര്യമായ സംഭാവനകള്‍ അര്‍പ്പിക്കുകയുണ്ടായി. ഈര്‍ച്ച മില്ലുകള്‍ ധാരാളമായുണ്ടെങ്കിലും ഇവയൊക്കെയും മരങ്ങളുടെ ലഭ്യതയില്‍ വന്ന കുറവുകാരണം വിഷമാവസ്ഥയിലാണ്.
മാടായിയിലെ ചൈനാക്ലേയാണ് ശ്രദ്ധേയമായ മറ്റൊരു വ്യവസായരംഗം. കളിമണ്ണ്, കരിങ്കല്ല്, ചെങ്കല്ല്, മണല്‍ തുടങ്ങിയവയുടെ അമിതചൂഷണം നിമിത്തം ഈ മേഖലയും അനിശ്ചിതത്വത്തിലായിട്ടുണ്ട്. റബ്ബര്‍, കുരുമുളക്, അടയ്ക്ക, തേങ്ങ, ചക്ക ഇവ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്മിക്കാഌള്ള ശ്രമം വേണ്ടത്ര വിജയിച്ചിട്ടില്ല.ചെറുകിട വ്യവസായങ്ങളുടെ വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജില്ലയില്‍ വളരെ കുറവാണ്.
ചട്ടുകപ്പാറയില്‍ വനിതകള്‍ക്ക് മാത്രമായുള്ള വ്യവസായ എസ്റ്റേറ്റ് (5.7 ഏക്കറില്‍ 15 ഫാക്ടറി കെട്ടിടങ്ങള്‍), പയ്യന്നൂര്‍ ഖാദിസെന്ററിലെ വര്‍ക്ക് ഷെഡുകള്‍, നെരുവമ്പ്രത്തെ ടി.ജി.എം.ടി സെന്റര്‍, കയര്‍മേഖലയിലെ തൊഴിലവസരങ്ങള്‍, വനിതകള്‍ക്കായി ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന പരിശീലനം എന്നിവ വ്യവസായ രംഗത്തെ നേട്ടങ്ങളാണ്.
കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഫാക്ടറികള്‍ 1698 ആണ്; ജോലിക്കാര്‍ 29061. ചെറുകിട വ്യവസായ രംഗത്ത് രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ 14212. ജോലിക്കാര്‍ 94615. (2001) വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്, വളപട്ടണം, കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍, ചൊവ്വ, കെല്‍ട്രാണ്‍, മാങ്ങാട്ടു പറമ്പ്, വെസ്റ്റേണ്‍ ഇന്ത്യ കോട്ടണ്‍സ്, തിരുവേപ്പതിമില്‍, ബലിയപട്ടം ടൈല്‍വര്‍ക്സ്, ഭാരത് പ്ലൈവുഡ്, ഫൈബര്‍ ഫോം, വളപ്പട്ടണം, റബ്കോ കണ്ണൂര്‍, അഗ്രിയന്കോ കണ്ണൂര്‍ എന്നിവയാണ് ജില്ലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍.
ഗതാഗതം
ജില്ലയിലെ ഗതാഗത സൗകര്യം താരതമ്യേന മെച്ചപ്പെട്ടതാണ്. 64 കി.മീ. ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയും (ബ്രാഡ്ഗേജ്) 1000ത്തോളം കി.മീ. ദൂരത്തില്‍ റോഡുകളുമുണ്ട്. 13 റെയില്‍വേ സ്റ്റേഷഌകളാണുള്ളത്. റോഡുകളെ ബന്ധിപ്പിക്കുന്നതിന് ഇനിയും അനേകം പാലങ്ങള്‍ ആവശ്യമാണ്. റോഡുകളുടെ നിലവാരം വളരെ മോശമാണ്. മിക്ക ഗ്രാമങ്ങളിലും ബസ്സര്‍വീസുകളുണ്ട്. പുഴകളിലും തോടുകളിലും വേനല്‍ക്കാലത്ത് വേണ്ടത്ര വെള്ളമില്ലതാത്തതുകൊണ്ടും റോഡ്റെയില്‍ യാത്രാസൗകര്യങ്ങള്‍ ധാരാളമായി ഉള്ളതുകൊണ്ടും, ആദായകരമെങ്കിലും ജലഗതാഗതം അഭിവൃദ്ധിപ്പെടുന്നില്ല. പറശ്ശിനിക്കടവ് മുതല്‍ മാട്ടൂല്‍ വരെയാണ് ജലഗതാഗതം. നിര്‍ദിഷ്ട വിമാനത്താവളം കൂത്തുപറമ്പിലെ മൂര്‍ഖന്‍ പറമ്പിലാണ് ഉദ്ദേശിക്കുന്നത്.
വിനോദസഞ്ചാരം
ടൂറിസ്റ്റുകളെയും ചരിത്രവിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ശക്തികളുടെ ആധിപത്യത്തിഌ സാക്ഷ്യം വഹിച്ച സെന്റ് ഏഞ്ജലോക്കോട്ട, ധര്‍മടം ദ്വീപ്, നോര്‍വിജിയന്‍ സഹായത്തോടെ ബോട്ട് നിര്‍മാണവും മത്സ്യബന്ധനവും നടത്തുന്ന മാപ്പിളബേ, പ്രകൃതിരമണീയമായ പയ്യാമ്പലം ബീച്ച് എന്നിവ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടം പയ്യാമ്പലത്താണ് നിക്ഷേപിച്ചിരുന്നത്. എ.കെ.ജി., ഇ.കെ. നായനാര്‍ തുടങ്ങിയവരുടെ മൃതികുടീരവും ഇവിടെത്തന്നെ. കണ്ണൂരിന് 24 കി.മീ. വടക്കുള്ള ഏഴിമല, ഗാന്ധിപാര്‍ക്ക്, പയ്യന്നൂര്‍ ആനന്ദാശ്രമത്തിലുള്ള ഗാന്ധിജിനട്ട മാവ്,
പയ്യന്നൂരിലെ ഉപ്പുസത്യഗ്രഹ വേദി തുടങ്ങിയവ ചരിത്രവിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. മുഴപ്പിലങ്ങാടും മീന്‍കുന്നും കിഴുന്നയും ആണ് മറ്റു ടൂറിസ്റ്റു കേന്ദ്രങ്ങള്‍. തലശ്ശേരി കോട്ടയും അറക്കല്‍ കെട്ടും പൈതല്‍ മലയും കാഞ്ഞിരക്കൊല്ലിയും ആറളവുമൊക്കെ ടൂറിസ്റ്റുകള്‍ക്ക് ആഹ്ലാദം നല്കുന്നവയായി ഈ ജില്ലയിലുണ്ട്.
നിരവധി ക്ഷേത്രങ്ങള്‍ ജില്ലയിലുണ്ട്. തലശ്ശേരിയില്‍നിന്ന് 65 കി.മീ. ദൂരത്തുള്ള കൊട്ടിയൂര്‍ ക്ഷേത്രം നാലുഭാഗം കാടുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഉത്തരകേരളത്തിലെ "ശബരിമല'യാണ്. തലശ്ശേരിയിലെ തിരുവാങ്ങാട് ശ്രീരാമക്ഷേത്രം പുരാതനമാണ്. 1908ല്‍ ശ്രീനാരായണഗുരു സ്ഥാപിച്ച തലശ്ശേരിയിലെ ജഗന്നാഥക്ഷേത്രം, ചിറയ്ക്കല്‍ കടലായി ക്ഷേത്രം, തളിപ്പറമ്പിലുള്ള തൃച്ചംബംരംകാഞ്ഞിരക്കാട് ക്ഷേത്രങ്ങള്‍, ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം, കണ്ണൂരിനടുത്തുള്ള പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്.
വിദ്യാഭ്യാസം
ജില്ലയിലെ സാക്ഷരത 81.84 ശതമാനമാണ്. (2001). 19-ാം ശതകത്തിന്‍െറ മധ്യദശയിലാണ് പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം ജില്ലയില്‍ ആരംഭിച്ചത്. 1856 മാര്‍ച്ച് 1ന് തലശ്ശേരിയില്‍ 74 വിദ്യാര്‍ഥികളോടെ സമാരംഭിച്ച ബേസല്‍ ജര്‍മന്‍ മിഷന് ഇംഗ്ലീഷ് സ്കൂള്‍ വടക്കെ മലബാറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ ആണ്. 1861ല്‍ കണ്ണൂരില്‍ മുന്‍സിപ്പല്‍ ഹൈസ്കൂളും അടുത്ത വര്‍ഷം തലശ്ശേരിയില്‍ ബ്രണ്ണന്‍ സ്കൂളും സ്ഥാപിതമായി. 1891ല്‍ ബ്രണ്ണന്‍ സ്കൂള്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഒരു സെക്കന്‍ഡ് ഗ്രഡ് കോളജായി ഉയര്‍ത്തപ്പെട്ടു.
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി തലശ്ശേരി ഗവ. എഡ്യൂക്കേഷന്‍ കോളജടക്കം ഏതാഌം അധ്യാപക പരിശീലനകേന്ദ്രങ്ങളും ഇവിടെയുണ്ട്. ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് തലശ്ശേരിയിലെ പാലയാട് പ്രവര്‍ത്തിക്കുന്നു. സര്‍വശിക്ഷാ അഭിയാന്റെ കേന്ദ്രം കണ്ണൂരിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന് ബ്ലോക്കുകള്‍ തോറും റിസോഴ്സ് സെന്ററുകളുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വികസനത്തിനായി പോളിടെക്നിക്കുകളും ഏതാഌം ഐ.ടി.ഐ.കളും ജൂനിയര്‍ ടെക്നിക് സ്കൂളുകളും നിലവിലുണ്ട്. സ്പോര്‍ട്സ് രംഗത്തെ പ്രത്യേക പരിശീലനങ്ങള്‍ക്കായി കണ്ണൂരില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു സ്പോര്‍ട്സ് സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു.
ഉന്നത വിദ്യാഭ്യാസരംഗത്തെ സ്ഥാപനങ്ങളുടെ കാര്യത്തില്‍ വലിയ പുരോഗതി ജില്ലയിലുണ്ടായിട്ടുണ്ട്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളും എഞ്ചിനീയറിങ് കോളജുകളും സഹകരണ മേഖലയിലുള്ള ഒരു എഞ്ചിനീയറിങ്, മെഡിക്കല്‍ കോളജും ഇവിടെയുണ്ട്. പരിയാരത്താണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. 1996 മാര്‍ച്ച് ഒന്നിന് രൂപീകൃതമായ കണ്ണൂര്‍ സര്‍വകലാശാല അതിവേഗത്തിലാണ് പുരോഗതിയിലേക്ക് കുതിച്ചത്. മാങ്ങാട് പറമ്പാണ് ഇതിന്റെ ആസ്ഥാനം. പയ്യന്നൂരിലെ ശ്രീശങ്കരാചാര്യ സര്‍വകലാശാലാകേന്ദ്രം വിവിധ വിഷയങ്ങളില്‍ ഉന്നത വിജ്ഞാനം പകരുന്നു.
പൊതുജനാരോഗ്യം
പ്രാക്കാലം മുതല്‍ക്കെ അയുര്‍വേദ ചികിത്സാസമ്പ്രദായങ്ങള്‍ അഌവര്ത്തിച്ചുപോന്ന ജില്ലയില്‍ 19-ാം ശ.ത്തിന്റെ മധ്യത്തോടെ സര്‍ക്കാര്‍ ചുമതലയിലുള്ള അലോപ്പതി ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കണ്ണൂര്‍, തലശ്ശേരി എന്നീ മുന്‍സിപ്പാലിറ്റികള്‍ രൂപീകൃതമായപ്പോള്‍ത്തന്നെ അവിടങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തനനിരതമായിരുന്നു.
1873ല്‍ കാസര്‍കോട്ടും സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കപ്പെട്ടു. ഇന്ന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഏതെങ്കിലും തരത്തിലുള്ള ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അന്തരീക്ഷത്തിലെ ആര്‍ദ്രതയുടെ കൂടുതല്കൊണ്ടും മറ്റും ഫൈലേറിയ, ക്ഷയം എന്നിങ്ങനെയുള്ള രോഗങ്ങള്‍ ജില്ലയില്‍ താരതമ്യേന കൂടുതല്‍ വ്യാപകമാണ്. കണ്ണൂരും പരിയാരത്തും ക്ഷയരോഗചികിത്സാകേന്ദ്രങ്ങളുണ്ട്. കുഷ്ഠരോഗികള്‍ക്കായി വളപട്ടണത്ത് ഒരു ചികിത്സാകേന്ദ്രമുണ്ട്.
ചരിത്രം
ചിറയ്ക്കല്‍ (കോലത്തിരി), കോട്ടയം തുടങ്ങിയ നാട്ടുരാജ കുടുംബങ്ങളുടെ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയ്ക്ക് തനതായൊരു ചരിത്രമുണ്ട്. ഇവിടെ വികസിച്ചുവന്നിട്ടുള്ള കലാസാംസ്കാരാദികള്‍ കേരളീയമെന്നതിലേറെ ദക്ഷിണകാനറ, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലേതിനോട് സാദൃശ്യസാധര്മ്യങ്ങള് വഹിക്കുന്നവയാണ്. പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് എന്നീ പാശ്ചാത്യശക്തികളുടെ സാമ്പത്തിക ചൂക്ഷണത്തിഌ വിധേയമായിട്ടുണ്ടെങ്കിലും ഈ ഭൂപ്രദേശം സാംസ്കാരികമായി അഭിവൃദ്ധിപ്രാപിക്കുകയുണ്ടായി. ആധുനികകാലത്തും മുതലാളിത്തചൂഷണവ്യവസ്ഥിതിക്കെതിരെ നടത്തിയ ധീരമായ പല സമരങ്ങളുടെയും കര്മരംഗമായിരുന്നു കണ്ണൂര്‍ ജില്ല.
പ്രാക്ചരിത്രം
ചരിത്രാതീതകാലത്ത് കണ്ണൂര്‍ ജില്ലയും മഌഷ്യാധിവാസത്തിഌ വിധേയമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന കല്ലറകളും മറ്റും പുരാവസ്തുഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. കുട്ട്യേരി, തൃച്ചംബരം എന്നിവിടങ്ങളില്‍ ലോഗന് കണ്ടെത്തിയ ശിലാഗഹ്വരങ്ങള് മഹാശിലായുഗത്തിലേതാണെന്ന് കരുതപ്പെടുന്നു. തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി താലൂക്കുകളില്‍ പല സ്ഥലങ്ങളിലും മഹാശിലായുഗത്തിലേതായ ഗുഹകളും ശവക്കല്ലറകളും കല്‍മേശ (dolmen)കളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
പ്രാചീനകാലം
പ്ലിനി (എ.ഡി. 2379) ടോളമി (സു.എ.ഡി. 150) തുടങ്ങിയ പ്രാചീന സഞ്ചാരികളുടെ സവിശേഷശ്രദ്ധയാകര്‍ഷിച്ച സ്ഥലമാണ് കണ്ണൂര്‍. നിത്രീയാസ് എന്ന് പ്ലിനി എഴുതിയിരിക്കുന്നത് തലശ്ശേരിക്കു സമീപമുള്ള നിത്തൂര് ആണെന്നും മന്ദഗാര എന്നു പെരിപ്ലസിന്റെ രചയിതാവ് പറഞ്ഞിട്ടുള്ളത് മാടായി ആണെന്നും അഭ്യൂഹിക്കപ്പെടുന്നു. ടോളമിയുടെ കൃതികളില്‍ പരാമൃഷ്ടമായിട്ടുള്ള "കൗബ' കണ്ണൂരിന് 16 കി.മീ. വടക്കുള്ള കവ്വായിയും "നൗറ' കണ്ണൂരും ആണെന്നാണ് വിദഗ്ധാഭിപ്രായം. മസ്തഌ എന്നും കോട്ടനാര എന്നും പരാമര്‍ശിച്ചിട്ടുള്ളത് യഥാക്രമം മട്ടന്നൂര്‍, കോലത്തുനാട് എന്നീ സ്ഥലങ്ങളെ ഉദ്ദേശിച്ചായിരിക്കണം എന്നും കരുതപ്പെടുന്നു.
കണ്ണൂരിന് 25 കി.മീ. വടക്കുള്ള മലനിരകള്‍ കേന്ദ്രീകരിച്ച് മഹാശിലായുഗകാലത്താരംഭിച്ച മഌഷ്യാധിവാസം സംഘകാലത്ത്, പ്രസിദ്ധിപെറ്റ ഏഴിമല രാജ്യത്തിന് രൂപം നല്കി. കോഴിക്കോടു മുതല്‍ കാസര്‍കോടു വരെയുള്ള പൂഴിനാട് എന്നറിയപ്പെടുന്ന തീരദേശവും കുടകിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട വയനാട്, ഗൂഡല്ലൂര്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന കര്‍ക്കാനാട് എന്നറിയപ്പെട്ടിരുന്ന ഉള്‍നാടന്‍ പ്രദേശവും ഉള്‍ക്കൊണ്ടിരുന്ന ഒരു സമ്പന്ന രാജ്യമായിരുന്നു ഏഴിമല. സംഘകാലകൃതികളില് "ഉയര്‍ന്ന കുന്ന്' എന്നര്‍ഥം വരുന്ന "എഴില്‍ മല' എന്നായിരുന്നു പേര്. ഭാഷയുടെ വികാസപരിണാമത്തില്‍ എഴില്മല എഴിമലയായി ലോപിച്ചതായിരിക്കണം. ഈ പ്രദേശം എലിമല, എഴുമല, മൂഷികശൈലം, സപ്തശൈലം, മൗണ്ട് എലി, മൗണ്ട് ദ് എലി എന്നിങ്ങനെ പല പേരുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉത്തരകേരളത്തില്‍ എത്തിയ നമ്പൂതിരിമാര്‍ എഴില്‍ മലയെ എലിമലയെന്നു തെറ്റിദ്ധരിച്ച് എലിമലയെന്നും ഏഴുമലകള്‍ എന്നു തെറ്റിദ്ധരിച്ച് സപ്തശൈലം എന്നും പേരുകള്‍ നല്‍കിയെന്നാണ് പറയപ്പെടുന്നത്. നോ: ഏഴിമല
ക്രിസ്ത്വബ്ദത്തിന്റെ ആദ്യശതകങ്ങളില് ഉത്തരമലബാറില്‍ ആധിപത്യം ഉറപ്പിക്കുന്നതിഌവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ചേരന്മാര് ഏഴിമലയുമായി യുദ്ധത്തിലേര്‍പ്പെട്ടു. കുടനാട് (തൃശൂര്തെക്കേവയനാട്) കീഴടക്കിയതിഌശേഷം ചേരപ്പട പൂഴിനാട്ടിലേക്കു കടന്നു. പലയനാര് ചേല്കേളു കുട്ടുവന്‍ എന്ന ചേരരാജാവാണ് പൂഴിനാട്ടില്‍ ആധിപത്യം ഉറപ്പിച്ചത്. പതിറ്റുപ്പത്തില്‍ പൂഴിയാര് കോന്‍ എന്നു വിശേഷിപ്പിച്ചിരുന്നത് ഇദ്ദേഹത്തെയാണ്. എ.ഡി. 5-ാം ശ.ത്തില്‍ ചേരന്മാരെ പരാജയപ്പെടുത്തി നന്നന്‍ ഏഴിമലയിലെ രാജാവായതോടെ രാജ്യം വളരെയേറെ രാഷ്ട്രീയ പ്രാധാന്യം നേടി. ഇദ്ദേഹം കര്‍ക്കാനാട്, കൊങ്കുനാട് എന്നീ പ്രദേശങ്ങള്‍ കീഴടക്കി ഏഴിമലയോടു ചേര്‍ത്ത് രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. പാഴിയായിരുന്നു നന്നന്റെ കാലത്ത് ഏഴിമല രാജ്യത്തിന്റെ തലസ്ഥാനം. ആദ്യകാലയുദ്ധങ്ങളില് ചേരന്മാരെ പരാജയപ്പെടുത്തിയ നന്നന്‍ ഒടുവില്‍ ചേരന്മാരില് നിന്നുമുണ്ടായ സംഘടിതമായ യുദ്ധങ്ങളെ ചെറുത്തു നില്ക്കാനാവാതെ വയനാടന്‍ മലകളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. നാര്‍മുടി ചേരരാജാവുമായുണ്ടായ വാകൈപെരുംതുറൈ യുദ്ധത്തില്‍ നന്നന്‍ വിരമൃത്യു വരിച്ചതായി അകനാനൂറില് വര്‍ണിച്ചു കാണുന്നു. തുടര്‍ന്ന് പൂഴിനാട് ചേരരാജ്യത്തിന്റെ ഭാഗമായി (നോ: നന്നന്‍). നന്നന്റെ കാലത്ത് ഏഴിമലരാജ്യത്തിന് റോമാസാമ്രാജ്യവുമായിവ്യാപാരബന്ധമുണ്ടായിരുന്നു. നന്നന്റെ പുത്രനായ നന്നന്‍ ഉദിയന്‍ അല്പകാലം ഏഴിമല ഭരിച്ചതായി അകനാനൂറില് കാണുന്നുണ്ടെങ്കിലും തുടര്‍ന്ന് ആ രാജവംശത്തെക്കുറിച്ച് യാതൊരു ചരിത്രവും ലഭ്യമല്ല.
കണ്ണൂര്‍ ജില്ലയിലാണ്, കേരളത്തില്‍ ആദ്യമായി ആര്യസംസ്കാരം സംക്രമിച്ചത്. ആര്യന്മാരുടെ വരവോടെ പെരുമ്പുഴ എന്നറിയപ്പെട്ടിരുന്ന ചന്ദ്രഗിരിപ്പുഴ വടക്കുള്ള തുളുവ(തുളുനാട്)യ്ക്കും തെക്കുള്ള കേരളത്തിഌം ഇടയ്ക്കുള്ള അതിര്‍ത്തിയായി. നദിക്കു വടക്കുള്ള കാസര്കോടുമേഖല ആര്യന്മാരുടെ അധീനതയിലായിത്തീര്‍ന്നു. പരശുരാമന് കേരളത്തില്‍ 64 ഗ്രാമങ്ങള്‍ സ്ഥാപിച്ചുവെന്നും അവിടെ ബ്രാഹ്മണരെ പാര്‍പ്പിച്ചുവെന്നും കേരളോത്പത്തിയില്‍ പറയുന്നതുപോലെ കദംബരാജവംശത്തിലെ മയൂരവര്‍മന്‍ രാജാവ് ബ്രാഹ്മണരെ തുളുനാട്ടില്‍ കൊണ്ടുവരികയും ഗ്രാമപദ്ധതിയഌസരിച്ച് 32 ഗ്രാമങ്ങളായി നാടിനെ വിഭജിക്കുകയുമുണ്ടായി. നോ: അറുപത്തിനാലു ഗ്രാമങ്ങള്‍
68 ശ.ങ്ങളില്‍ ദക്ഷിണേന്ത്യയില്‍ പ്രാമാണികത്വം ഉറപ്പിച്ച ചാലൂക്യന്മാര് ആര്യന്മാരുടെ കേരളത്തിന്റെ ദക്ഷിണഭാഗങ്ങളിലേക്കുള്ള സംക്രമണത്തിന് വലുതായ സഹായം നല്കുകയുണ്ടായി.
പ്രാചീന കേരളത്തില്‍ ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും വികാസവിനാശങ്ങള്ക്ക് സാക്ഷ്യം വഹിച്ച കണ്ണൂര്‍ജില്ല സംസ്ഥാനത്ത് പൊതുവേയുണ്ടായിട്ടുള്ള എല്ലാത്തരം മതപരിണാമദശകങ്ങളിലൂടെയും കടന്നുപോന്നിട്ടുണ്ട്. ധര്‍മപട്ടണം (ധര്‍മടം), പള്ളിക്കുന്ന്, മാടായി എന്നിവിടങ്ങള്‍ പ്രമുഖ ബുദ്ധമതകേന്ദ്രങ്ങളായിരുന്നു. കേരളത്തിലേക്കുണ്ടായ ഇസ്ലാം മതവ്യാപനത്തിഌ വീഥിയൊരുക്കിയ ധര്‍മപട്ടണത്തില്‍ (തലശ്ശേരി) നിന്നാണ് ചേരമാന്‍ പെരുമാള്‍ മെക്കയിലേക്കു പോയതെന്നു കരുതപ്പെടുന്നു. ജില്ലയിലുള്ള പ്രാചീന മുസ്ലിം പള്ളികളില്‍ പലതും മാലിക് ഇബ്ഌ ദീനാര്‍ സ്ഥാപിച്ചതാണെന്നു കരുതപ്പെടുന്നു. സംഘകാലത്തെത്തുടര്ന്ന് 9-ാം ശ. വരേക്കുള്ള കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം വ്യക്തമല്ല. എ.ഡി. 9-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ മഹോദയപുരം ആസ്ഥാനമാക്കി, കുലശേഖരവര്‍മന്റെ (ഭ.കാ. 80020) നേതൃത്വത്തില്‍ ചേരന്മാര് പ്രാമാണികത്വം പുനഃസ്ഥാപിച്ചു. എന്നാല്‍ ഇക്കാലത്തും ഭാസ്കര രവിവര്മന് i (962-1019), ഭാസ്കര രവിവര്മന് ii (979-1021) എന്നിവരുടെ കാലത്തും കണ്ണൂരില്‍ തലശ്ശേരിക്കു വടക്കുള്ള പ്രദേശങ്ങള്‍ ചേരസാമ്രാജ്യത്തില്പ്പെട്ടിരുന്നതായി വിശ്വസിക്കാനാവില്ല. മൂഷികവംശം എന്ന ചരിത്രകാവ്യത്തില്‍ എ.ഡി. 12-ാം ശ. വരെ ഏഴിമല ആസ്ഥാനമാക്കി വാണിരുന്ന മൂഷികവംശരാജാക്കന്മാരെപ്പറ്റി (ഏഴിരാജ്യം) സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇവര്‍ ചേരന്മാര്‍ക്ക് വിധേയരായിരുന്നോ എന്നു വ്യക്തമല്ല. 13-ാം ശ.ത്തിന്റെ അന്ത്യഘട്ടത്തില്‍ കേരളത്തിലെത്തിയ മാര്ക്കോപ്പോളയുടെ സഞ്ചാരകഥകളില്‍ ഏഴിരാജ്യത്തെ പരാമര്‍ശിച്ചിട്ടുണ്ട്. 14-ാം ശത്തോടെ മൂഷികരാജ്യം കോലത്തുനാട് എന്നറിയപ്പെടാന്‍ തുടങ്ങിയെന്നു കരുതപ്പെടുന്നു; നാടുവാഴികള്‍ കോലത്തിരി എന്നും (നോ: കോലസ്വരൂപം: മൂഷികവംശം). ലോഗന്റെ അഭിപ്രായത്തില്‍ ചിറയ്ക്കലില്‍ കുറുമാത്തൂര്‍ ആയിരുന്നു കോലത്തിരി കുടുംബത്തിന്റെ ആദ്യകാല ആസ്ഥാനം; തുടര്‍ന്ന് ഏഴിമലയുടെ അടിവാരത്ത് വാസമുറപ്പിച്ച കുടുംബം രണ്ടായി പിരിഞ്ഞുവെന്നും എന്നാല്‍ കോലത്തിരി തന്നെ രാജാവായിത്തുടര്ന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കുടക് മലകള്‍ മുതല്‍ അറബിക്കടല്‍ വരെയും വടക്ക് നേത്രാവതിപ്പുഴ മുതല്‍ തെക്ക് കോരപ്പുഴ വരെയും വ്യാപിച്ചിരുന്ന കോലത്തുനാടിന്റെ തെക്കന്‍ ഭാഗത്തുള്ള പന്തലായനി കൊല്ലം വരെയുള്ള പ്രദേശങ്ങള്‍ സാമൂതിരി പിടിച്ചടക്കുകയുണ്ടായി. മൂഷികവംശം, കോകിലസന്ദേശം, കേരളമാഹാത്മ്യം, ഹംസസന്ദേശം, ചെല്ലൂര്‍ നാഥോദയം ചമ്പു തുടങ്ങിയ കൃതികളില്‍ കോല ത്തുനാടിനെ പരാമര്‍ശിച്ചിട്ടുണ്ട്. മൂഷികവംശം കാവ്യത്തില്‍ വളഭന് കോലത്തിരിയാണ് സൈനികാവശ്യത്തിനായി വളപട്ടണം കോട്ട സ്ഥാപിച്ചതെന്നു പറഞ്ഞിരിക്കുന്നു. സാഹിത്യകലാരംഗങ്ങളില്‍ കോലത്തിരിമാരുടെ വാഴ്ചക്കാലത്ത് വലുതായ പുരോഗതിയുണ്ടായിട്ടുണ്ട്; ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് ഉദയന്വര്മന് കോലത്തിരിയുടെ കാലത്താണ്. കോലത്തിരിമാരുടെ കാലത്ത് മലബാര്‍ തീരത്ത് കച്ചവടത്തിനായി ധാരാളം അറബികള്‍ എത്തിയിരുന്നു.
പോര്‍ച്ചുഗീസ് കാലഘട്ടം
മാര്‍ക്കോപ്പോളോയുടെ പര്യടനം യൂറോപ്യരില്‍ ദക്ഷിണ, പൂര്വഏഷ്യന് രാജ്യങ്ങളില്‍ താത്പര്യം ഉളവാക്കിയതിന്റെ ഫലമായാണ് പോര്‍ത്തുഗീസുകാര്‍ ആദ്യമായി ഇന്ത്യയിലെത്തിയത്. ഷൂവൗ പെരെ ദെ കോവിലാവോ(Joao Perez de Covilhao) 1487ല്‍ ലിസ്ബനില്‍ നിന്നു തിരിച്ച് ഏഡന്‍ (യെമന്‍)വഴി കണ്ണൂരിലെത്തുകയുണ്ടായി.ഇദ്ദേഹത്തെത്തുടര്‍ന്ന് വാസ്കോ ദെ ഗാമ (1498), പെദ്രാ അല്‍വാരിസ് കബ്രാള്‍ (1500), ഷൂവൗ ദെ നോവ (1501), ദോന്‍ ഫ്രാന്‍സിസ്കോ ദെ അല്‍ബുക്കര്‍ക്ക്(1503), സുവാരെ ദെ മെനെസ (1504), ഫ്രാന്‍സിസ്കോ ദെ അല്‍മേഡ (1505) തുടങ്ങിയ പോര്‍ത്തുഗീസുകാര്‍ തുടരെത്തുടരെ കണ്ണൂരിലെത്തി. ഇന്‍ഡീസിലെ ആദ്യത്തെ പോര്‍ത്തുഗീസ് വൈസ്രായി എന്ന നിലയ്ക്ക് അല്‍മേഡ ഇവിടെയെത്തിയതോടെ കണ്ണൂരിന്റെ ചരിത്രത്തില്‍ പുതിയൊരു യുഗം ആരംഭിക്കുകയുണ്ടായി. കോലത്തിരിയുടെ ഒത്താശകളോടെ ഇദ്ദേഹം പണിത സെന്റ് ഏഞ്ജലോക്കോട്ട ആസ്ഥാനമാക്കിയാണ് 1506ല്‍ പോര്ത്തുഗീസ്കോലത്തിരി കപ്പല്‍പ്പട സാമൂതിരിയും തുര്‍ക്കികളും അറബി (ഈജിപ്റ്റ്)കളും ഒത്തുചേര്‍ന്ന് നടത്തിയ നാവികയുദ്ധത്തെ വിജയകരമാക്കി ചെറുത്തു നിന്നത്. യുദ്ധാനന്തരം പരമ്പരയായി ശത്രുക്കളായിരുന്ന കോലത്തിരിയും സാമൂതിരിയും സുഹൃദ്ബന്ധം സ്ഥാപിക്കുകയും, പോര്‍ത്തുഗീസുകാര്‍ക്ക് ആതിഥ്യം നല്കിയ കോലത്തിരിയുടെ അനന്തരഗാമി പോര്ത്തുഗീസുകാരോടിടയുകയും ചെയ്തതോടെ മലബാര്‍ തീരത്ത് സ്ഥിതിഗതികള്‍ വഷളായിത്തീര്‍ന്നു. കോലത്തിരിയുടെയും സാമൂതിരിയുടെയും നായര്പ്പടകള് പോര്‍ത്തുഗീസുകാരെ 1507ല്‍ കോട്ടയ്ക്കുള്ളില്‍ ഒതുക്കി നിര്‍ത്തി. പട്ടിണിയും പരിവട്ടവുമായി കോട്ടയ്ക്കുള്ളില്‍ കഴിഞ്ഞ ഈ സൈനികര്‍ പോര്‍ത്തുഗലില്‍ നിന്നു വന്നെത്തിയ 11 പടക്കപ്പലുകളുടെ സഹായത്തോടെ കോട്ടയില്‍ വീണ്ടും അവരുടെ ആധിപത്യം ഉറപ്പിക്കുകയും ചരക്കു കയറ്റി കൊണ്ടുപോകല്‍ പുനരാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പോര്‍ത്തുഗീസുകാരും കോലത്തിരിയുമായി രമ്യതയിലെത്തുകയുണ്ടായി. അല്മേഡയെത്തുടര്ന്നു വൈസ്രായി ആയ ആല്‍ബുക്കര്‍ക്ക് കണ്ണൂര്‍ ആസ്ഥാനമാക്കിയാണ് ഗോവ കൈയടക്കിയത് (1510). അറയ്ക്കല്‍ രാജകുടുംബത്തില്‍പ്പെട്ട ബാലിയ ഹസ്സനെ കഴുകിലേറ്റുകയും ലക്ഷദ്വീപിലേക്ക് നെല്ലും മറ്റും കയറ്റി അയയ്ക്കുന്നതില്‍ കനത്ത ചുങ്കം ഏര്‍പ്പെടുത്തുകയും കോഴിക്കോട്ടേയ്ക്കുള്ള അരി കയറ്റുമതി ചെറുക്കുകയും മറ്റും ചെയ്തതുവഴി പോര്‍ത്തുഗീസുകാര്‍ മലബാര്‍ മേഖലയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനവും മറ്റും നടപ്പാക്കിയതുമൂലം 1540കളില്‍ സ്ഥിതിഗതികള്‍ വഷളായി. താത്കാലികമായി സമാധാനം സ്ഥാപിക്കപ്പെട്ടെങ്കിലും കേരളത്തിലുടനീളം പോര്‍ത്തുഗീസ് വിരോധം ഌരഞ്ഞുപൊന്തിവന്നു. കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തില്‍ സാമൂതിരിയുടെ കപ്പല്‍പ്പട പോര്‍ത്തുഗീസുകാര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിത്തീര്‍ത്തു. സാമൂതിരിയുടെ സേനയ്ക്ക് കോലത്തിരി വേണ്ട പിന്‍ബലം നല്‍കിയതോടെ യുദ്ധരംഗം കൂടുതല്‍ കലുഷിതമായി. കോലത്തിരിസാമൂതിരിസഖ്യം 1564ല്‍ സെന്റ് ഏഞ്ജലോക്കോട്ട വളയുകയും പോര്‍ച്ചുഗീസ് കപ്പലുകള്‍ക്ക് കനത്ത നാശനഷ്ടം വരുത്തുകയും ചെയ്തു. ഒരു ദശകത്തോളം നീണ്ടുനിന്ന യുദ്ധം, മനംമടുത്ത ഇരുകൂട്ടരെയും സന്ധിയിലെത്താന്‍ പ്രരിപ്പിച്ചു. (നോ: കുഞ്ഞാലി മരയ്ക്കാര്‍) തുടര്‍ന്ന് 1663ല്‍ ഡച്ചുകാര്‍ സെന്റ് ഏഞ്ജലോക്കോട്ട പിടിക്കുന്നതുവരെ കൗശലത്തിലൂടെയും മറ്റും പോര്‍ത്തുഗീസുകാര്‍ കണ്ണൂരില്‍ പിടിച്ചുനിന്നു.
അറയ്ക്കല്‍ രാജകുടുംബം. അറയ്ക്കല്‍ കുടുംബത്തിന്റെ ഉത്പത്തിയെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. (നോ: അറയ്ക്കല്‍ രാജവംശം) അറയ്ക്കല്‍ രാജവംശത്തിന്റെ ഉദ്ഭവത്തെപ്പറ്റി പരമ്പരാഗതമായി പറയുന്ന ഒരു കഥ ഇതാണ്: കോലത്തിരിരാജാവിന്റെ നായര്‍ പ്രധാനികളില്‍ ഒരാളായ അരയന് കുളങ്ങര നായര്‍ മതപരിവര്‍ത്തനം ചെയ്ത് മുഹമ്മദലി എന്ന പേര് സ്വീകരിക്കുകയും അറയ്ക്കല്‍ രാജവംശത്തിന് ബീജാവാപം ചെയ്യുകയും ചെയ്തുവെന്നതാണത്. ഈ മുഹമ്മദലിയുടെ പിന്‍ഗാമികളാണ് മമ്മാലി കിടാവുകള്‍ എന്ന പേരില്‍ പിന്നീട് പ്രസിദ്ധരായിത്തീര്ന്നത്. കോലത്തിരി രാജവംശത്തിലെ ഒരു കന്യക കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണുവെന്നും വെള്ളത്തില്‍ മുങ്ങികൊണ്ടിരുന്ന ആ തമ്പുരാട്ടിയെ വഴിയെപോയ മുസ്ലിം യുവാവ് രക്ഷിച്ചുവെന്നും തന്‍െറ ജീവന് രക്ഷിച്ച ആ യുവാവിനെത്തന്നെ വിവാഹം കഴിക്കാന്‍ അവര്‍ നിര്‍ബന്ധം പിടിച്ചുവെന്നും അങ്ങനെ ഉദ്ഭവിച്ചതാണ് അറയ്ക്കല്‍ വംശമെന്നും മറ്റൊരു കഥയും ഉണ്ട്. അറയ്ക്കല്‍ വംശത്തിന്റെ ആദ്യത്തെ രാജാവ് മുഹമ്മദലി എന്നയാളാണെന്ന് ലോഗന് പ്രാസ്താവിക്കുന്നു. ആദിരാജാ, ആഴിരാജാ, ആലിരാജാ എന്നീ നാമഭേദങ്ങളില്‍ കുടുംബനാഥന്മാര് പിന്നീട് അറിയപ്പെട്ടിരുന്നു. മരുമക്കത്തായദായക്രമം അഌവര്ത്തിച്ചുപോന്ന ഈ കുടുംബത്തിലെ അധിപ അറയ്ക്കല്‍ ബീബി എന്നാണറിയപ്പെട്ടിരുന്നത്. (നോ: അറയ്ക്കല്ബീബി) . ആലി രാജാക്കന്മാര് 18-ാം ശ.ത്തിലാണ് നാണയങ്ങള്‍ അടിച്ചിറക്കിയത്; എന്നാല്‍ അവയില്‍ 7,8 ശതകങ്ങള്‍ എന്നു മുദ്രണം ചെയ്തിരിക്കുന്നത് ശരിയല്ലെന്നാണ് ചരിത്രവിദഗ്ധന്മാരുടെ അഭിപ്രായം. ആലി രാജാവിനോടാണ് മലബാറില്‍ ഡച്ചുകാര്‍ ആദ്യമായി കുരുമുളക് വ്യാപാരം ആരംഭിച്ചത്. മുസ്ലിങ്ങളോട് പൊതുവേ ശത്രുതാമനോഭാവം പുലര്‍ത്തിയിരുന്ന പോര്‍ത്തുഗീസുകാരെ നേരിടാന്‍ അറയ്ക്കല്‍ കുടുംബത്തിന് ഡച്ചുകാരോട് സുഹൃദ്ബന്ധം സ്ഥാപിക്കേണ്ടത് അനിവാര്യമായിരുന്നു.
ഡച്ച്, ബ്രിട്ടീഷ്,മൈസൂര്‍ ശക്തികളുടെ ആഗമനം
1663 ഫെ.ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു കണ്ണൂര്‍ക്കോട്ട (Fort Saint Angelo) കൈവശപ്പെടുത്തി. അതേ വര്‍ഷം തന്നെ കോലത്തിരിയുമായും അതിനടുത്തവര്‍ഷം അറയ്ക്കല്‍ ആലിരാജായുമായും ഡച്ചുകാര്‍ ഉടമ്പടികള്‍ ഉണ്ടാക്കി. 16-ാം ശ.ത്തിന്റെ ആദ്യ ദശകങ്ങളില്‍ നീലേശ്വരത്തിഌം കണ്ണൂരിഌമിടയ്ക്കുള്ള കോലത്തുനാടിന്റെ ഭാഗങ്ങള്‍ കൈയടക്കാന്‍ ഇക്കേരി നായ്ക്കന്മാര് ശ്രമിക്കുകയുണ്ടായി; കുമ്പളരാജാ അവരുടെ മേധാവിത്വം അംഗീകരിച്ചിരുന്നു. എന്നാല്‍ 17-ാം ശ.ത്തിന്റെ ഉത്തരാര്‍ധം തൊട്ട് ബദ്നൂര്‍ നായ്ക്കന്മാര് എന്നറിയപ്പെടാന്‍ തുടങ്ങിയ ഇക്കേരിനായ്ക്കന്മാര്ക്കു 1737ല്‍ മാത്രമേ നീലേശ്വരം സ്വരൂപം കൈവശപ്പെടുത്താന്‍ കഴിഞ്ഞുള്ളു.
17-ാം ശ.ത്തിന്റെ അവസാനവര്‍ഷങ്ങളിലാണ് തലശ്ശേരിയില്‍ ഒരു കോട്ട പണിയാഌള്ള അഌമതി നേടിയതിലൂടെ ബ്രിട്ടീഷുകാര്‍ കണ്ണൂരില്‍ ചുവടുറപ്പിച്ചത്. 17-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തിലും 18-ാ ശ.ത്തിന്റെ തുടക്കത്തിലും കോലത്തിരിയുടെ ശക്തി ക്ഷയിക്കുകയും കടത്തനാട്, പോയനാട്, കോട്ടയം (തലശ്ശേരിതാലൂക്ക്), ഇരുവാഴിനാട് തുടങ്ങിയ സ്വരൂപങ്ങള്‍ ശക്തിപ്രാപിക്കുകയുമുണ്ടായി. കണ്ണൂരില്‍ അറയ്ക്കല്‍ ആലിരാജാക്കന്മാര്ക്ക് പ്രാബല്യം വര്‍ധിച്ചുവന്നു. തളിപ്പറമ്പ് താലൂക്കിലും സമീപപ്രദേശങ്ങളിലും മാത്രമായി കോലത്തിരിയുടെ സ്വാധീനത ഒതുങ്ങി നിന്നു. കോലത്തിരിയുടെ പ്രതിനിധികളായി അഞ്ചു പേര് (കോലത്തിരി, തെക്കെലങ്കൂര്, വടക്കെലങ്കൂര്, നലങ്കൂര്, അഞ്ചങ്കൂര്) കോലത്തുനാടിന്റെ അവശേഷിച്ച പ്രദേശങ്ങള്‍ പങ്കിട്ടുഭരിച്ചുപോന്നു. 17-ാം ശ.ത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ബ്രിട്ടീഷുകാര്‍ കോട്ട കെട്ടാഌള്ള അഌമതിതേടിയത് വടക്കെലങ്കൂറിനോടാകാന് കാരണം കോലത്തു നാട്ടിലെ യഥാര്‍ഥ ഭരണകര്‍ത്താവ് ഇദ്ദേഹമായിരുന്നതിനാലാണ്. 17-ാം ശ.ത്തില്‍ കണ്ണൂര്‍കൂത്തുപറമ്പ് റോഡില്‍ കൂത്തുപറമ്പിന് 1.5 കി.മീ. പടിഞ്ഞാറായുള്ള കോട്ടയം ആസ്ഥാനമാക്കിയ പുറനാട്ടുകര രാജാക്കന്മാര് കോലത്തിരിയുടെ അധീശാധികാരിതയ്ക്കു വിധേയരായിരുന്നില്ല. നിഷ്പ്രയാസം വയനാടു കീഴടക്കിയ കോട്ടയം രാജാക്കന്മാരെ 1690ഌ മുമ്പു തന്നെ കൂര്ഗുസേന നിലംപരിശാക്കി. കലാസാംസ്കാരിക മേഖലകളില്‍ ഗണ്യമായ സംഭാവന നല്കിയവരാണ്, കോട്ടയം രാജകുടുംബാംഗങ്ങളില്‍ പലരും.
1708ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തലശ്ശേരിയില്‍ ഫാക്റ്ററി സ്ഥാപിച്ചു. വടക്കെലങ്കൂറിനോട് അഭിപ്രായഭിന്നതയുള്ള കോലത്തിരി കുടുംബത്തിലെ തന്നെ ചിലര്‍, കമ്പനിവക സാധനസാമഗ്രികള്‍ക്ക് വലുതായ നാശനഷ്ടങ്ങള്‍ വരുത്തിയത് ബ്രിട്ടീഷുകാരെ അവിടെയൊരു കോട്ട കെട്ടാന്‍ നിര്‍ബന്ധിതരാക്കി. 1708 ആഗ. 20ഌ കോട്ട പൂര്‍ത്തിയാക്കപ്പെട്ടു.
1663ല്‍ ഡച്ചുകാര്‍ പിടിച്ച കണ്ണൂര്‍ കോട്ടയില്‍ അവര്‍ ആധിപത്യം തുടര്‍ന്നതും ആലിരാജായുടെ സഹായത്തോടെ കൂടുതല്‍ സ്വാധീനത നേടിയതും ബ്രിട്ടീഷുകാരെ അസംതൃപ്തരാക്കി. 1725ല്‍ മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ ചുവടുറപ്പിച്ചതോടെ മലബാര്‍തീരം ആംഗ്ലോഫ്രഞ്ച് ശക്തികളുടെ പ്രാമാണികത്വത്തിഌവേണ്ടിയുള്ള മത്സരരംഗമായി മാറി. ബ്രിട്ടീഷുകാരെ തുടക്കം മുതലേ എതിര്‍ത്തുപോന്ന കുറങ്ങോത്തുനായരെ ഫ്രഞ്ചുകാരും മയ്യഴി (Mahe)തിരിച്ചുപിടിക്കാന്‍ കടത്തനാട്ടുരാജാവിനെ ബ്രിട്ടീഷുകാരും സഹായിച്ചുപോന്നു. 1728ല്‍ ലണ്ടന്‍, പാരിസ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ശാസനകളെ അഌസരിച്ച് ഇരുകൂട്ടരും സന്ധിയിലെത്തുകയും സുഹൃദ്ബന്ധം സ്ഥാപിക്കുകയും ചെയ്തു. തെക്ക് മാഹിയിലുള്ള ഫ്രഞ്ചുകാരുടെ ശല്യം ഒഴിഞ്ഞെങ്കിലും വടക്ക് കണ്ണൂര്‍ കോട്ടയില്‍ തുടര്‍ന്നുപോന്ന ഡച്ചുകാര്‍ തലശ്ശേരിയിലുള്ള ബ്രിട്ടീഷുകാരെ അസംതൃപ്തരാക്കി.
1732ല്‍ കോലത്തിരി കുടുംബത്തിലെ തന്നെ അസംതൃപ്തരായ ഇളമുറക്കാരുടെ ക്ഷണം സ്വീകരിച്ച് ബെദനൂരിലെ സോമശേഖരന്നായ്ക്കന് വളപട്ടണം പുഴയുടെ വടക്കുള്ള കോലത്തു നാടിന്റെ ഭാഗങ്ങള്‍ മുഴുവഌം സ്വാധീനമാക്കി; തുടര്‍ന്നും തെക്കോട്ടു നീങ്ങിയ കന്നടസേന ധര്‍മപട്ടണം കൈവശപ്പെടുത്തുമെന്ന നിലയിലെത്തിയപ്പോള്‍ ബ്രിട്ടീഷുകാര്‍ നയപരമായി കാര്യങ്ങള്‍ ഒതുക്കിത്തീര്‍ക്കുകയും ദ്വീപ് ഇംഗ്ലീഷ്ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ പൂര്‍ണമായ അധികാരത്തിന്കീഴിലാക്കുകയും ചെയ്തു.
1736ല്‍ ബ്രിട്ടീഷ്ഡച്ച്കോലത്തിരികോട്ടയം രാജാസഖ്യം കന്നടസേനയുടെ മാടായി, തളിപ്പറമ്പ്, അഴിക്കുന്ന് തുടങ്ങിയ പല ശക്തികേന്ദ്രങ്ങളും കൈവശപ്പെടുത്തി. 1737ല്‍ കന്നടക്കാരുമായി ഇംഗ്ലീഷ് കമ്പനി ഒരു ഉടമ്പടി ഉണ്ടാക്കുകയും തുടര്‍ന്ന് കന്നടയുടെ സ്വാധീനത കവ്വായിപ്പുഴയുടെ ഉത്തരഭാഗത്തു മാത്രമായി ഒതുക്കി നിര്‍ത്തുകയും ചെയ്തു. 1741ല്‍ മാഹിയിലെത്തിയ ഫ്രഞ്ച് അഡ്മിറല്‍ ലബൂര്‍ ദൊന്നെ കടത്തനാട് രാജാവിനെതിരായി യുദ്ധം ചെയ്ത് ചില പ്രദേശങ്ങള്‍ കരസ്ഥമാക്കി. പിന്നീട് ഇംഗ്ലീഷുകാരോട് സുഹൃദ്ബന്ധം സ്ഥാപിച്ചു. 1746ല്‍ കുഞ്ഞിരാമവര്മ കോലത്തിരിയായതോടെ കമ്പനിയുമായുള്ള സുഹൃദ്ബന്ധങ്ങള്ക്കുലച്ചില് ഉണ്ടാക്കി. തുടര്‍ന്ന് കടത്തനാടും കോട്ടയം രാജാവുമായി ചേര്‍ന്ന് ബ്രിട്ടീഷുകാരുടെ തലശ്ശേരിക്കോട്ട ആക്രമിച്ചു. തികച്ചും അവശരായ ബ്രിട്ടീഷുകാര്‍ കോട്ടയം രാജാവിനെ വശപ്പെടുത്തി യുദ്ധത്തിന് അറുതിവരുത്തി(1752). 1755ല്‍ ആലിരാജ മറാത്തി കടല്ക്കൊള്ളക്കാരുമായിച്ചേര്ന്ന് കാനറയില്‍ നടത്തിയ കൊള്ളയും ക്ഷേത്രധ്വംസനവും മലബാറിലെ ഒരു പ്രധാന ചരിത്ര സംഭവമാണ്. 1756ല്‍ യൂറോപ്പില്‍ ആംഗ്ലോഫ്രഞ്ച് യുദ്ധംപൊട്ടിപ്പുറപ്പെടുകയും 1761ല്‍ പോണ്ടിച്ചേരി (ഫ്രഞ്ച്) ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് മയ്യഴിയും ബ്രിട്ടീഷ് അധീനതയിലായെങ്കിലും ഒരുടമ്പടി പ്രകാരം മയ്യഴി ഫ്രഞ്ചുകാര്‍ക്ക് തിരികെ ലഭിച്ചു.
ഫ്രഞ്ചുകാരില്‍ നിന്ന് സൈനികസഹായം ലഭിച്ചിരുന്ന ഹൈദരാലിക്ക് മയ്യഴിവരെയുള്ള ഉത്തരകേരളം സ്വാധീനമാക്കുന്നത് കൂടുതല്‍ പ്രയോജനകരമായിരിക്കുമെന്ന് തോന്നി. 1763ല്‍ ഇക്കേരിനായ്ക്കന്മാരില് നിന്ന് ബെദനൂര്‍ കൈവശപ്പെടുത്തിയ ശേഷം ഹൈദരാലി നീലേശ്വരത്തേക്ക് തിരിഞ്ഞു. കണ്ണൂരിലെ ആലിരാജാവ് അദ്ദേഹത്തെ ക്ഷണിക്കുകകൂടി ചെയ്തത് ഹൈദരാലിയെ കൂടുതല്‍ ഉത്സുകനാക്കി. കോലത്തിരി കുടുംബത്തിലെ അന്തഃഛിദ്രവും ബ്രിട്ടീഷുകാരുടെ നിഷ്പക്ഷതയും കൂടിയായപ്പോള്‍ മലബാര്‍ ആക്രമണം ഹൈദറിന് ഒരു പ്രശ്നമല്ലാതായി. 1766ല്‍ ആലി രാജാവിന്റെ സേന ചിറയ്ക്കല്‍ കീഴടക്കുകയും കോലത്തിരി കുടുംബം തലശ്ശേരിയില്‍ ബ്രിട്ടീഷ് സംരക്ഷിത മേഖലയിലെ തിരുവങ്ങാട് ക്ഷേത്രത്തില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കകം ഹൈദരാലി കോട്ടയം രാജാവിനെ തോല്പിച്ച് ആ പ്രദേശങ്ങളും കൈവശപ്പെടുത്തി. തുടര്‍ന്ന് കടത്തനാടും കുറുമ്പ്രനാടും കടന്ന് കോഴിക്കോടും സ്വാധീനമാക്കി. ഉത്തരകേരളത്തില്‍ ധാരാളമായി സൈനിക താവളങ്ങള്‍ (Lakkidi-Kottas) സ്ഥാപിച്ചശേഷം ഹൈദരാലി തിരിച്ചുപോയി. എങ്കിലും മൈസൂര്‍ ഭരണത്തിനെതിരെ നാട്ടിലുടനീളം വിപ്ലവം പൊട്ടിപ്പുറപ്പെടുകയും കോട്ടയം, കടത്തനാട് തുടങ്ങി പല സ്ഥലങ്ങളിലും നായന്മാര് പല കോട്ടകളും തിരിച്ചുപിടിക്കുകയും ചെയ്തു. ഉത്തരകേരളത്തിലെ ലഹളയെക്കുറിച്ചു കേട്ട ഹൈദരാലി സൈന്യസന്നാഹങ്ങളോടെ തിരിച്ചുവന്ന് വിപ്ലവം അടിച്ചമര്‍ത്തി. 1768ല്‍ ഹൈദരാലിക്ക് വാര്‍ഷികക്കപ്പം കൊടുക്കാമെന്ന ഉറപ്പില്‍, കോലത്തിരി ഒഴികെയുള്ളവരെല്ലാം അവരവരുടെ സ്വരൂപങ്ങളില്‍ പുനഃസ്ഥാപിക്കപ്പെട്ടു. എങ്കിലും ആരും തന്നെ വാക്കു പാലിക്കാത്തതിനാല്‍ 1773ല്‍ ഹൈദരാലി അവരെയെല്ലാം പുറത്താക്കി മലബാറിനെ ഒരു സിവില്‍ ഗവര്‍ണറുടെ കീഴിലാക്കി. 1776ല്‍ ഹൈദറുടെ പ്രതിനിധിയെന്ന നിലയില്‍ ചിറയ്ക്കലില്‍ കോലത്തിരി രാജകുടുംബത്തെ പുനഃസ്ഥാപിച്ചു.
1778ല്‍ യൂറോപ്പില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ യുദ്ധമുണ്ടായതിനെത്തുടര്ന്ന് 1779 മാ. 20ഌ ബ്രിട്ടീഷുകാര്‍ മയ്യഴി കൈവശപ്പെടുത്തി; കടത്തനാട്, കോട്ടയം രാജാ, സാമൂതിരി തുടങ്ങി കോലത്തിരി ഒഴികെ മലബാറിലുള്ള പ്രമുഖന്മാരെല്ലാം ബ്രിട്ടീഷുകാരെയാണ് സഹായിച്ചത്. ഫ്രഞ്ച് അഌഭാവിയായിരുന്ന ഹൈദരെ മലബാറില്‍ നിന്നു പുറത്താക്കുന്നതിനായി ഇംഗ്ലീഷുകാര്‍ കഠിനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1780-81ല്‍ നടന്ന ആംഗ്ലോമൈസൂര്‍ യുദ്ധത്തില്‍ മയ്യഴിയില്‍ മൈസൂര്‍ സഖ്യസേന ആധിപത്യമുറപ്പിച്ചെങ്കിലും 18 മാസക്കാലം ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍ പിടിച്ചു നില്‍ക്കുകയും കൂടുതലായെത്തിയ സൈന്യസന്നാഹങ്ങളോടെ ശത്രുക്കളെ മയ്യഴിയില്‍ നിന്നു തുരത്തുകയും ചെയ്തു. മലബാറിലുടനീളം ഹൈദര്‍ക്കെതിരെ അണിനിരന്ന നായര്പ്പടകളും ബ്രിട്ടീഷ്സേനയും മൈസൂറിഌ കനത്ത ആഘാതങ്ങള്‍ ഏല്പിച്ചുകൊണ്ടിരുന്നു. 1782ല്‍ ഹൈദരാലിയുടെ മരണാനന്തരം ടിപ്പു മൈസൂര്‍ സുല്ത്താനായപ്പോഴേക്കും മലബാറില്‍ ബ്രിട്ടീഷ് സഖ്യകക്ഷികള്‍ കൂടുതല്‍ ശക്തിയാര്ജിച്ചുകഴിഞ്ഞിരുന്നു. 1783-84ല്‍ ബ്രിട്ടീഷ് സൈന്യം കണ്ണൂരിനെ ആക്രമിച്ചെങ്കിലും അറയ്ക്കല്‍ ബീബി അവരുമായി സന്ധിയിലെത്തി. 1788ല്‍ ഒരു വന്‍സൈന്യത്തിന്റെ അകമ്പടിയോടെ ടിപ്പു മലബാറിലെത്തുകയും മലബാര്‍ പ്രവിശ്യയുടെ ആസ്ഥാനമായി ഫറൂക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഹൈദരാലിയുടെ ഉപഗ്രഹമായി പ്രവര്‍ത്തിച്ചിരുന്ന ചിറയ്ക്കല്‍ രാജകുടുംബത്തിന് ടിപ്പു തന്റെ പ്രതിനിധിയെന്ന നിലയ്ക്ക് ഭരണാഌവാദം നല്കി. അതേവര്‍ഷം തന്നെ ചിറയ്ക്കല്‍ രാജാവ് കമ്പനിയില്‍നിന്ന് ധര്‍മപട്ടണം പിടിച്ചെടുത്തു.
ടിപ്പുവിന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ മൂലം ബ്രാഹ്മണരിലും നായന്മാരിലും അതൃപ്തി വര്‍ധിച്ചുവന്നു. 1789ല്‍ ചിറയ്ക്കല്‍ രാജാവിന്റെ നായര്‍പ്പട ധര്മപട്ടണത്തു നിന്നു നിരുപാധികം പിന്മാറി. അതൃപ്തരായ മാപ്പിളമാരെ ശാന്തരാക്കാനായി ടിപ്പു 1789ല്‍ നടത്തിയ പടനീക്കത്തിന്റെ ഫലമായി നായര്‍ നേതാക്കന്മാര് കൂട്ടത്തോടെ നാടുവിട്ട് തലശ്ശേരിയിലും തിരുവിതാംകൂറിലുമായി അഭയംപ്രാപിച്ചു. ചിറയ്ക്കല്‍ രാജാവ് ആത്മഹത്യചെയ്യുകയോ വധിക്കപ്പെടുകയോ ചെയ്തു. ടിപ്പുവിന്റെ മകഌം അറയ്ക്കല്‍ ബീബിയുടെ മകളും തമ്മിലുള്ള നിക്കാഹിനെ തുടര്‍ന്ന് കോലത്തുനാടിന്റെ കുറേ ഭാഗങ്ങള്‍ ബീബിക്കു നല്കപ്പെട്ടു. ഇക്കാലത്ത് യഥാര്‍ഥത്തില്‍ തലശ്ശേരിയില്‍ ബ്രിട്ടീഷുകാര്‍ മൈസൂര്‍ സൈനികരാല്‍ വളയപ്പെട്ടിരി ക്കുകയായിരുന്നു. ഉത്തരകേരളത്തില്‍ ടിപ്പുവിന് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളില്‍ അറയ്ക്കല്ബീബി ഒഴിച്ചുള്ളവരെല്ലാം ബ്രി ട്ടീഷ് സഹായത്തോടെ ടിപ്പുവിനെതിരെ സംഘടിച്ചുകൊണ്ടിരുന്നു. 1790ല്‍ അറയ്ക്കല്‍ ബീബിയുടെ ഭര്‍ത്താവിനെ വധിച്ചുകൊണ്ട് ബ്രിട്ടീഷ് സേന കണ്ണൂര്‍ക്കോട്ട പിടിച്ചതോടെ മലബാര്‍ ആകമാനം ഇംഗ്ലീഷ് സ്വാധീനത്തിലായി. 1792ലെ ശ്രീരംഗപട്ടണം സന്ധിപ്രകാരം ടിപ്പു മലബാര്‍ ഔദ്യോഗികമായി ഇംഗ്ലീഷുകാര്‍ക്ക് കൈമാറി.
16,17,18 ശതകങ്ങളിലെ സംഭവബഹുലമായ ചരിത്രകാലത്ത് ജില്ലയില്‍ അഭൂതപൂര്‍വമായ സാംസ്കാരിക, സാമൂഹിക പരിവര്‍ത്തനങ്ങള്‍ ഉളവായി. 1792ല്‍ മലബാറില്‍ ഒരു പുതിയ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിതമായി. കടത്തനാട്, കോട്ടയം, ചിറയ്ക്കല്‍ എന്നീ ജില്ലകള്‍ സ്വരൂപിക്കുകയും മുന്‍രാജാക്കന്മാരെ, കമ്പനിയുടെ പ്രതിനിധികളെന്നോണം അവിടങ്ങളില്‍ വാഴിക്കുകയും ചെയ്തു. തുടര്‍ന്ന് പല സന്ധികളിലൂടെ അറയ്ക്കല്‍ ബീബിയുമായും അച്ചന്മാരുമായും (Chiefs of Randattara) ഇരുവാഴിനാട് നമ്പ്യാന്മാരുമായും മറ്റും രാഷ്ട്രീയമായ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ വ്യാപൃതരായിരുന്നതിനിടയില് കോട്ടയത്ത് പടിഞ്ഞാറെ കോവിലകത്തെ കേരളവര്‍മ പഴശ്ശിരാജാവ് ബ്രിട്ടീഷുകാരുടെ നികുതിപിരിവില്‍ അതൃപ്തിപൂണ്ട് വിപ്ലവമാരംഭിച്ചു. കോട്ടയത്ത് പഴശ്ശിരാജാവിന് പകരം അദ്ദേഹത്തിന്റെ അമ്മാവനെ അവരോധിച്ചതും ലഹളയ്ക്കൊരു കാരണമായിരുന്നു. കോട്ടയത്തുനിന്നുള്ള നികുതിപിരിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിയാതെ വന്നു. തുടര്‍ന്ന് കോട്ടയത്തുനിന്ന് തുരത്തപ്പെട്ട പഴശ്ശിരാജാവ് വയനാടന്‍ കുന്നുകളില്‍ താമസിച്ചുകൊണ്ട് ഒളിപ്പോര് ആരംഭിച്ചു. കോട്ടയത്തിന്റെ പരമാധികാരത്തില്ക്കുറഞ്ഞ ഉപാധികളൊന്നും സ്വീകരിക്കാന്‍ പഴശ്ശിരാജാവ് തയ്യാറാകാത്തതിനാല്‍ സന്ധിസംഭാഷണങ്ങള്‍ അലസിപ്പിരിഞ്ഞു. കുറിച്ച്യരുടെയും മറ്റ് മലവര്ഗക്കാരുടെയും നായന്മാരുടെയും നമ്പ്യാന്മാരുടെയുമൊക്കെ സഹായം ഉണ്ടായിരുന്ന പഴശ്ശിരാജയ്ക്കുമുന്നില് ബ്രിട്ടീഷ്സേനയ്ക്ക് പലപ്പോഴും പരാജയം ഏല്ക്കേണ്ടിവന്നു. ഒടുവില്‍ 1805 ന. 5ഌ പഴശ്ശിരാജ വധിക്കപ്പെട്ടു. (നോ: പഴശ്ശിരാജ) 1812ല്‍ നികുതി വ്യവസ്ഥയ്ക്കെതിരായി വയനാട് മലമ്പ്രദേശങ്ങളിലെ കുറിച്ച്യര്‍, കറുമ്പര്‍ തുടങ്ങിയ മലവര്‍ഗക്കാര്‍ നടത്തിയ ലഹളകളെ ഗവണ്മെന്റുസേന അമര്‍ച്ചചെയ്തു. മലബാറിനെ തെക്കും വടക്കും പ്രവിശ്യകളാക്കി വിഭജിക്കുകയും വടക്കന്‍ പ്രവശ്യയുടെ തലസ്ഥാനമായി തലശ്ശേരി പട്ടണം തിരഞ്ഞെടുക്കുകയും ചെയ്തു. കണ്ണൂര്‍ ജില്ലയുടെ വ്യാവസായിക വികസനത്തിഌ അടിത്തറപാകിയത് ബ്രിട്ടീഷുകാരാണ്. (19-ാം ശ.) കാര്ഷികമായും അഭിവൃദ്ധിപ്രാപിച്ച കണ്ണൂര്‍ മേഖല സാമ്പത്തികമായി മുന്നേറി. പടനീക്കങ്ങള്‍ക്കും മറ്റും വനപ്രദേശങ്ങളില്‍പ്പോലും ധാരാളമായി നിര്‍മിക്കപ്പെട്ട റോഡുകള്‍ ഈ മേഖലയിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തി. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലും മിഷനറിമാരും മറ്റും സ്തുത്യര്‍ഹമായ സേവനങ്ങളഌഷ്ഠിച്ചു. ഭരണപരമായും പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തിയതിനോടൊപ്പം കണ്ണൂരിലും തലശ്ശേരിയിലും യഥാക്രമം 1866ലും 67ലും മുനിസിപ്പാലിറ്റികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍െറ രൂപീകരണകാലത്തുതന്നെ ഈ ജില്ലയിലെ ജനങ്ങള്‍ സ്വാതന്ത്യ്രപ്രസ്ഥാനങ്ങളില് സജീവമായി പങ്കെടുത്തു വന്നിരുന്നു. 1908ല്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി രൂപീകൃതമാകുകയും ഒന്നാംലോകയുദ്ധത്തോടെ സ്വാതന്ത്യ്രസമരം ജില്ലയില്‍ സജീവമാകുകയും ചെയ്തു. നിസ്സഹരണപ്രസ്ഥാനത്തോടഌബന്ധിച്ച് 1921ല്‍ പൊട്ടിപ്പുറപ്പെട്ട ലഹള ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തുകയുണ്ടായി. 1928ല്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ പയ്യന്നൂരില്‍ ചേര്‍ന്ന അഖിലകേരള രാഷ്ട്രീയ സമ്മേളനം ഒരു സുപ്രധാന സംഭവമായിരുന്നു. അതേവര്‍ഷം വി.വി. ഗിരിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ നടന്ന റെയില്‍വേ സമരം കണ്ണൂര്‍ ജില്ലയില്‍ ഒരുവന് വിജയമായിരുന്നു. 1930ലെ ഉപ്പുസത്യാഗ്രഹത്തിന്റെ അലകള്‍ കണ്ണൂരിലും ആഞ്ഞടിച്ചു. ഈ സമരത്തിന്‍െറ കണ്ണൂര്‍ജില്ലയിലെ ആസ്ഥാനം പയ്യന്നൂര്‍ ആയിരുന്നു. എ.കെ. ഗോപാലന്, സി.കെ. ഗോവിന്ദന് നായര്‍ തുടങ്ങിയവര്‍ ഇക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ വളര്‍ന്നുവന്ന ധീരസേനാനികളായിരുന്നു. ക്വിറ്റ്ഇന്ത്യാ പ്രസ്ഥാനത്തിലും ഈ ജില്ലക്കാര്‍ സജീവമായി പങ്കെടുത്തു. ജില്ലയിലെ നീലേശ്വരത്തു (ഇപ്പോള്‍ ഈ പ്രദേശം കാസര്‍കോട് ജില്ലയിലാണ്) നിന്നു 1957ല്‍ തെരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് കേരളപ്രസ്ഥാനത്തിന്റെ ആദ്യത്തെ മന്ത്രിസഭയെ നയിച്ചത്.
(എന്‍. ബാലകൃഷ്ണന്; പ്രാഫ. ബി. മുഹമ്മദ് അഹമ്മദ്; സ.പ.)