This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Grey Mullet)
(Grey Mullet)
വരി 4: വരി 4:
== Grey Mullet ==
== Grey Mullet ==
-
[[ചിത്രം:Vol6p17_Grey Mullet.jpg|thumb]]
+
[[ചിത്രം:Vol6p17_Grey Mullet.jpg|thumb|കണമ്പ്‌]]
സ്വാദേറിയ ഒരിനം മത്സ്യം. മ്യൂഗിലോയ്‌ഡിയ ഉപഗോത്രത്തിലെ മ്യൂഗിലിഡേ (Mugilidae) കുടുംബത്തില്‍പ്പെടുന്നു (ഓസ്‌റ്റിയൈക്‌തിസ്‌). ഉഷ്‌ണമേഖലയിലെയും മിതോഷ്‌ണമേഖലയിലെയും കടലുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന കണമ്പുകള്‍ കായലിലും കുളങ്ങളിലും ജീവിക്കാന്‍ കഴിവുള്ളവയാണ്‌. ഉപ്പുവെള്ളത്തില്‍ നിന്നു ശുദ്ധജലത്തിലേക്കും അവിടെ നിന്ന്‌ തിരിച്ചും പോകുക ഇതിന്റെ ഒരു പതിവാണ്‌. എന്നാല്‍ ഈസ്റ്റ്‌ ഇന്‍ഡീസിലും വെസ്റ്റ്‌ ഇന്‍ഡീസിലും കാണപ്പെടുന്ന ഇനങ്ങള്‍ തികച്ചും ശുദ്ധജല ജീവികളാണ്‌. കേരളത്തില്‍ കായലുകളിലാണ്‌ കണമ്പ്‌ ധാരാളമായുള്ളത്‌.

ടോര്‍പ്പിഡോയെപ്പോലെ രണ്ടറ്റവും കൂര്‍ത്ത ശരീരാകൃതിയാണ്‌ ഇതിഌള്ളത്‌. പറ്റമായി സഞ്ചരിക്കുന്ന ഈ മത്സ്യം മണലോ ചെളിയോ അടിത്തട്ടായുള്ളതും ആഴം കുറഞ്ഞതുമായ ജലവിതാനങ്ങളാണ്‌ ഇഷ്‌ടപ്പെടുന്നത്‌. ചെളിയില്‍ കാണപ്പെടുന്ന ജൈവാവശിഷ്‌ടങ്ങളാണ്‌ പ്രധാനഭക്ഷണം; മറ്റു ജലസസ്യങ്ങളും ആഹരിക്കാറുണ്ട്‌. വളര്‍ച്ച എത്തിയ ഒരു കണമ്പിന്‌ ശരാശരി 60 സെ.മീ. നീളമുണ്ടാകുമെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ കേരളത്തില്‍ 30 സെ.മീ.ലേറെ നീളം വയ്‌ക്കുന്ന കണമ്പ്‌ അപൂര്‍വമാണ്‌. വരയന്‍ കണമ്പ്‌ (Mugil cephalus) എന്നയിനം വളര്‍ച്ചയെത്തുന്നതോടെ സു. 1 മീ. നീളവും 6.5 കി.ഗ്രാം ഭാരവുമുള്ള ഒരു കൂറ്റന്‍ മത്സ്യമായിത്തീരുന്നു  എന്നാണ്‌ നിരീക്ഷണങ്ങള്‍ വെളിവാക്കുന്നത്‌. ലോകത്തിലെ മിക്കവാറും എല്ലാ സമുദ്രഭാഗങ്ങളിലും കാണുന്നതിനാല്‍ ഇത്‌ വളരെയധികം വാണിജ്യപ്രാധാന്യമുള്ള മത്സ്യമാകുന്നു. വളരെ സ്വാദേറിയ ഒരു മത്സ്യമായാണ്‌ കണമ്പ്‌ കരുതപ്പെടുന്നത്‌. ബ്രിട്ടന്റെ തീരങ്ങളില്‍ കണമ്പിന്റെ മൂന്ന്‌ സ്‌പീഷീസ്‌ കാണപ്പെടുന്നുണ്ട്‌. ഇതില്‍ ഒരിനം (Mugil capito) സ്‌കാന്‍ഡിനേവിയ മുതല്‍ ഗുഡ്‌ഹോപ്പ്‌ മുനമ്പു വരെയുള്ള തീരങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു.

നാലു ജീനസുകളാണ്‌ പ്രധാനമായുള്ളത്‌: മ്യൂഗില്‍, മിക്‌സസ്‌, അനസ്‌റ്റോമസ്‌, ജോറ്റ്യുറസ്‌; നൂറിലേറെ സ്‌പീഷീസുമുണ്ട്‌. മ്യൂഗില്‍ ജീനസിന്‍െറ ഫോസിലുകള്‍ മയോസീന്‍ഒലിഗോസീന്‍ ശേഖരങ്ങളില്‍ (2,50,00,0003,80,00,000 വര്‍ഷം മുന്‍പ്‌) കാണപ്പെടുന്നു.

11:45, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണമ്പ്‌

Grey Mullet

കണമ്പ്‌

സ്വാദേറിയ ഒരിനം മത്സ്യം. മ്യൂഗിലോയ്‌ഡിയ ഉപഗോത്രത്തിലെ മ്യൂഗിലിഡേ (Mugilidae) കുടുംബത്തില്‍പ്പെടുന്നു (ഓസ്‌റ്റിയൈക്‌തിസ്‌). ഉഷ്‌ണമേഖലയിലെയും മിതോഷ്‌ണമേഖലയിലെയും കടലുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന കണമ്പുകള്‍ കായലിലും കുളങ്ങളിലും ജീവിക്കാന്‍ കഴിവുള്ളവയാണ്‌. ഉപ്പുവെള്ളത്തില്‍ നിന്നു ശുദ്ധജലത്തിലേക്കും അവിടെ നിന്ന്‌ തിരിച്ചും പോകുക ഇതിന്റെ ഒരു പതിവാണ്‌. എന്നാല്‍ ഈസ്റ്റ്‌ ഇന്‍ഡീസിലും വെസ്റ്റ്‌ ഇന്‍ഡീസിലും കാണപ്പെടുന്ന ഇനങ്ങള്‍ തികച്ചും ശുദ്ധജല ജീവികളാണ്‌. കേരളത്തില്‍ കായലുകളിലാണ്‌ കണമ്പ്‌ ധാരാളമായുള്ളത്‌. ടോര്‍പ്പിഡോയെപ്പോലെ രണ്ടറ്റവും കൂര്‍ത്ത ശരീരാകൃതിയാണ്‌ ഇതിഌള്ളത്‌. പറ്റമായി സഞ്ചരിക്കുന്ന ഈ മത്സ്യം മണലോ ചെളിയോ അടിത്തട്ടായുള്ളതും ആഴം കുറഞ്ഞതുമായ ജലവിതാനങ്ങളാണ്‌ ഇഷ്‌ടപ്പെടുന്നത്‌. ചെളിയില്‍ കാണപ്പെടുന്ന ജൈവാവശിഷ്‌ടങ്ങളാണ്‌ പ്രധാനഭക്ഷണം; മറ്റു ജലസസ്യങ്ങളും ആഹരിക്കാറുണ്ട്‌. വളര്‍ച്ച എത്തിയ ഒരു കണമ്പിന്‌ ശരാശരി 60 സെ.മീ. നീളമുണ്ടാകുമെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ കേരളത്തില്‍ 30 സെ.മീ.ലേറെ നീളം വയ്‌ക്കുന്ന കണമ്പ്‌ അപൂര്‍വമാണ്‌. വരയന്‍ കണമ്പ്‌ (Mugil cephalus) എന്നയിനം വളര്‍ച്ചയെത്തുന്നതോടെ സു. 1 മീ. നീളവും 6.5 കി.ഗ്രാം ഭാരവുമുള്ള ഒരു കൂറ്റന്‍ മത്സ്യമായിത്തീരുന്നു എന്നാണ്‌ നിരീക്ഷണങ്ങള്‍ വെളിവാക്കുന്നത്‌. ലോകത്തിലെ മിക്കവാറും എല്ലാ സമുദ്രഭാഗങ്ങളിലും കാണുന്നതിനാല്‍ ഇത്‌ വളരെയധികം വാണിജ്യപ്രാധാന്യമുള്ള മത്സ്യമാകുന്നു. വളരെ സ്വാദേറിയ ഒരു മത്സ്യമായാണ്‌ കണമ്പ്‌ കരുതപ്പെടുന്നത്‌. ബ്രിട്ടന്റെ തീരങ്ങളില്‍ കണമ്പിന്റെ മൂന്ന്‌ സ്‌പീഷീസ്‌ കാണപ്പെടുന്നുണ്ട്‌. ഇതില്‍ ഒരിനം (Mugil capito) സ്‌കാന്‍ഡിനേവിയ മുതല്‍ ഗുഡ്‌ഹോപ്പ്‌ മുനമ്പു വരെയുള്ള തീരങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു.

നാലു ജീനസുകളാണ്‌ പ്രധാനമായുള്ളത്‌: മ്യൂഗില്‍, മിക്‌സസ്‌, അനസ്‌റ്റോമസ്‌, ജോറ്റ്യുറസ്‌; നൂറിലേറെ സ്‌പീഷീസുമുണ്ട്‌. മ്യൂഗില്‍ ജീനസിന്‍െറ ഫോസിലുകള്‍ മയോസീന്‍ഒലിഗോസീന്‍ ശേഖരങ്ങളില്‍ (2,50,00,0003,80,00,000 വര്‍ഷം മുന്‍പ്‌) കാണപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A3%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍