This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനഡാബാള്‍സം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കാനഡാബാള്‍സം == == Canada Balsam == ഉത്തര അമേരിക്കന്‍ സ്വദേശിയായ "സില്‍വ...)
അടുത്ത വ്യത്യാസം →

08:58, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാനഡാബാള്‍സം

Canada Balsam

ഉത്തര അമേരിക്കന്‍ സ്വദേശിയായ "സില്‍വര്‍ ഫര്‍' അഥവാ "ബാള്‍സം ഫര്‍' (Abies balsamea) എന്ന നിത്യഹരിത വൃക്ഷത്തിന്റെ പട്ടയില്‍നിന്നു ലഭിക്കുന്ന ഇളം മഞ്ഞനിറമുള്ള റെസിന്‍. കാനഡാ ടര്‍പന്റൈന്‍ (turpentine) എന്ന പേരിലറിയപ്പെടുന്ന കാനഡാ ബാള്‍സം, വൃക്ഷത്തിന്റെ റസിനുകളില്‍ നിന്നുണ്ടാക്കുന്ന ഒരു പൈന്‍ എണ്ണയാണ്‌. ഒലിയോറെസിനുകളില്‍ ഒന്നായ കാനഡാ ബാള്‍സം ബാഷ്‌പതൈലങ്ങളില്‍ ലയിക്കുന്നവയും കട്ടിയുള്ളതും (viscous)ഒട്ടിപ്പിടിക്കുന്നതുമായ ഒരു ദ്രാവകമാണ്‌. ലഘുതൈലം ബാഷ്‌പീകരിച്ചശേഷം കിട്ടുന്ന മഞ്ഞനിറത്തിലുള്ള ദ്രവ്യം സുതാര്യമായിരിക്കും.

പൈനേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ബാള്‍സം ഫര്‍ ഉത്തര യു.എസ്‌., കാനഡ എന്നിവിടങ്ങളിലെ വനങ്ങളില്‍ സാധാരണയായി കണ്ടുവരുന്നു. വൃക്ഷത്തില്‍നിന്ന്‌ ഊറിവരുമ്പോള്‍ കാനഡാബാള്‍സം പച്ചകലര്‍ന്ന മഞ്ഞനിറത്തോടുകൂടിയ തേന്‍പോലുള്ള ദ്രാവകമായിരിക്കും. ഉണങ്ങിക്കഴിയുമ്പോള്‍ ഇത്‌ കട്ടിയുള്ളതും സുതാര്യവുമായിത്തീരുന്നു. രോഗകാരകങ്ങളായ അണുജീവികളുടെ പ്രവേശനം തടയുക, സസ്യഭാഗങ്ങളില്‍ മുറിവുണ്ടാകുമ്പോള്‍ അനാവൃതമാകുന്ന കലകളില്‍നിന്ന്‌ അമിതമായ ജലനഷ്‌ടം ഒഴിവാക്കുക എന്നിവയാണ്‌ ബാള്‍സത്തിന്റെ സാന്നിധ്യംകൊണ്ട്‌ സസ്യത്തിനുണ്ടാകുന്ന പ്രയോജനങ്ങള്‍. സൈലീന്‍ (Xylene) എന്ന കാര്‍ബണിക ലായകത്തില്‍ ലയിക്കുന്ന കാനഡാബാള്‍സം, ഉണങ്ങുമ്പോള്‍ ഘടനയില്ലാതാവുകയും (amorphous) പിന്നീടൊരിക്കലും പരല്‍ഘടനയിലേക്ക്‌ തിരിച്ചുവരികയും ചെയ്യാത്തതുകൊണ്ട്‌ അതിന്റെ ഒപ്‌റ്റിക്കല്‍ ഗുണങ്ങള്‍ ഒരിക്കലും നശിച്ചുപോകുന്നില്ല. ഉയര്‍ന്ന ഒപ്‌റ്റിക്കല്‍ ആക്‌റ്റീവത സ്‌ഫടികത്തോടടുത്ത റിഫ്രാക്‌റ്റീവ്‌ ഇന്‍ഡക്‌സ്‌ (Refractive index n=1.55) ഉയര്‍ന്ന ശുദ്ധത (purity) എന്നീ ഗുണങ്ങള്‍ കാനഡാ ബാള്‍സത്തെ പ്രാകാശികമായി പ്രയോജനപ്രദമായ ഒരു പദാര്‍ഥമാക്കി മാറ്റുന്നു. ജീവിശാസ്‌ത്രത്തില്‍ സസ്യങ്ങളുടെയും ജന്തുക്കളുടെയും കലകള്‍, പാറകളുടെ പരിച്ഛേദം (section) എന്നിവ സൂക്ഷ്‌മദര്‍ശിനിയിലൂടെ നിരീക്ഷണവിധേയമാക്കാന്‍വേണ്ടി സ്‌ഫടികസ്ലൈഡുകള്‍ക്കിടയില്‍ ഉറപ്പിക്കാഌം ഒപ്‌റ്റിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാനുമാണ്‌ കാനഡാബാള്‍സം മുഖ്യമായും പ്രയോജനപ്പെടുത്തുന്നത്‌. സ്‌ഫടികങ്ങളിലെ വിള്ളലുകള്‍ ചേര്‍ത്തുവയ്‌ക്കുന്നതിനുള്ള പശയായും എണ്ണച്ഛായാചിത്രങ്ങള്‍ക്ക്‌ തിളക്കം പകരാഌം ഇതുപയോഗിക്കുന്നു. സംയുക്ത കാചങ്ങളുടെ നിര്‍മാണത്തില്‍ ഇതിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. വാര്‍ണിഷുകളിലെ ചേരുവകളില്‍ ഒന്നായ കാനഡാ ബാള്‍സം സോപ്പ്‌, സുഗന്ധവസ്‌തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിഌം ഉപയോഗിക്കുന്നു. 1601 മുതല്‍ക്കേ കാനഡാബാള്‍സത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുകയും ഉത്തേജകവസ്‌തു, ആന്റിസെപ്‌റ്റിക്‌ എന്നീ നിലകളില്‍ ഇത്‌ ഉപയോഗിക്കുകയും ചെയ്‌തുവരുന്നു. "ഡഗ്ലസ്‌ ഫര്‍' മരത്തില്‍നിന്നും ലഭിക്കുന്ന ഓറിഗോണ്‍ ബാള്‍സ(Oregon balsam)ത്തിഌം കാനഡാബാള്‍സത്തിഌം സദൃശമായ ഗുണങ്ങളാണുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍