This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈനോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഈനോള്‍ == == Enol == കീറ്റോണിക (CO) ഗ്രൂപ്പുള്ള ചില കാർബണിക യൗഗികങ്ങള...)
അടുത്ത വ്യത്യാസം →

05:17, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈനോള്‍

Enol

കീറ്റോണിക (CO) ഗ്രൂപ്പുള്ള ചില കാർബണിക യൗഗികങ്ങള്‍ ചലാവയവത(tautomerism)യൊ്‌ക്കു വിധേയമാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ആൽക്കഹോളിക ഗ്രൂപ്പോടു കൂടിയ യൗഗികങ്ങളാണ്‌ ഈനോള്‍ വിഭാഗത്തിൽപ്പെടുന്നത്‌. ആൽകീന്‍ (alkene), ആൽക്കഹോള്‍ (alcohol) എന്നീ പദങ്ങളിലെ അന്ത്യഭാഗങ്ങള്‍ യോജിപ്പിച്ചുണ്ടാക്കിയ ഈനോള്‍ (enol) എന്ന പദം ഒരു ദ്വിബന്ധവും (double bond) ഒരു ആൽക്കഹോളിക്‌ ഗ്രൂപ്പും ഉള്ള പ്രത്യേക വിഭാഗം ഓർഗാനിക്‌ യൗഗികങ്ങളെ വിവക്ഷിക്കുന്നു. ഈ പദത്തിനെ അപൂരിത-ആൽക്കഹോള്‍ എന്ന്‌ അർഥമാക്കാം. അസറ്റൊ അസറ്റിക്‌ എസ്റ്റർ എന്ന യൗഗികത്തിന്റെ ഗുണധർമപഠനത്തിൽ നിന്നാണ്‌ ഈ പ്രതിഭാസത്തെക്കുറിച്ച്‌ ആദ്യമായി വിവരമുണ്ടായത്‌. പ്രസ്‌തുത യൗഗികം ഹൈഡ്രജന്‍ സയനൈഡ്‌, ഹൈഡ്രാക്‌സിൽ അമീന്‍, ഫിനൈൽ ഹൈഡ്രസീന്‍ എന്നിവയുമായി പ്രതിപ്രവർത്തിച്ച്‌ ക്രമത്തിൽ സയനൊഹൈഡ്രിന്‍, ഓക്‌സൈം, ഫിനൈൽ ഹൈഡ്രസോണ്‍ എന്നീ യൗഗികങ്ങള്‍ ലഭ്യമാക്കുന്നതിനാൽ അത്‌ ഒരു കീറ്റോണിക യൗഗികമാണെന്നു തെളിയുന്നുണ്ട്‌. അതനുസരിച്ച്‌ അതിന്റെ ഫോർമുല ഇപ്രകാരമാണ്‌:

	 	CH3 C. CH2 . CO C2  H5
			 O	    O

(അസറ്റൊ അസറ്റിക്‌എസ്റ്ററിന്റെ കീറ്റോണിക രൂപം).
 

എന്നാൽ ഈ എസ്റ്റർ സോഡിയവുമായി പ്രവർത്തിച്ച്‌ ഹൈഡ്രജന്‍ ഉത്‌പാദിപ്പിക്കുകയും ഫെറിക്‌ ക്ലോറൈഡുമായി പ്രവർത്തിച്ചു ചുവപ്പുനിറം തരികയും ബ്രാമിന്‍ എന്ന ഹാലജനെ അനായാസമായി ആഗിരണം ചെയ്യുകയും അങ്ങനെ ഒരു അപൂരിത ആൽക്കഹോളിക യൗഗികമായി പെരുമാറുകയും ചെയ്യുന്നു. ഇതനുസരിച്ച്‌ അതിന്റെ ഫോർമുല താഴെ ചേർത്തിരിക്കുന്നു:

	CH3 — C = CH — C OC2 H5
	       OH      O
(അസറ്റോ അസറ്റിക്‌ എസ്റ്ററിന്റെ ഈനോളികരൂപം).
 

രണ്ടു കാർബൊണൈൽ ഗ്രൂപ്പുകളുടെ മധ്യത്തിലുള്ള കാർബണ്‍ ആറ്റത്തിലെ രണ്ടു ഹൈഡ്രജനിൽനിന്ന്‌ ഒന്ന്‌ ഒരു കാർബൊണൈൽ ഗ്രൂപ്പിലെ ഓക്‌സിജനുമായി ചേർന്ന്‌ ഛഒ ഗ്രൂപ്പ്‌ ഉണ്ടാവുകയും അതേ സമയം ഛഒ ഗ്രൂപ്പുള്ള കാർബണ്‍ ആറ്റത്തിനും ഹൈഡ്രജന്‍ നഷ്‌ടപ്പെട്ട കാർബണ്‍ ആറ്റത്തിനുമിടയ്‌ക്ക്‌ ഒരു ദ്വിബന്ധമുണ്ടാവുകയുമാണ്‌ ഈനോള്‍ രൂപീകരണത്തിന്റെ പിന്നിലെ പ്രക്രിയ. സൂക്ഷ്‌മമായ പരീക്ഷണങ്ങളും പഠനങ്ങളും തുടർന്നതിന്റെ ഫലമായി സാധാരണ താപനിലകളിൽ അസറ്റൊ അസറ്റിക്‌ എസ്റ്റർ കീറ്റോ രൂപത്തിന്റെയും ഈനോള്‍ രൂപത്തിന്റെയും ഒരു സന്തുലിത മിശ്രിതമാണ്‌ എന്നു തെളിഞ്ഞിട്ടുണ്ട്‌. ചില കാർബൊണൈൽ യൗഗികങ്ങളും അവയുടെ ഫോർമുലകളും അവയിൽ സാധാരണ പരിതഃസ്ഥിതിയിൽ കണ്ടുവരുന്ന ഈനോളിക രൂപത്തിന്റെ ശതമാനവും താഴെ ഒരു പട്ടികയായി കൊടുത്തരിക്കുന്നു:

പട്ടിക

	പേര്‌	ഫോർമുല	  ശതമാനം
അസറ്റോ അസറ്റാൽഡിഹൈഡ്‌	98%

അസറ്റൈൽ അസറ്റോണ്‍	80%

എഥിൽ ബെന്‍സോയിൽ അസറ്റേറ്റ്‌	21%

എഥിൽ അസറ്റോ അസറ്റേറ്റ്‌	8%

അസറ്റോണ്‍                                   2.5 x 10–4%

അസറ്റാൽഡിഹൈഡ്‌                       വേർതിരിച്ചിട്ടില്ല

അസറ്റിക്‌ ആസിഡ്‌                               ''                     
 

ഡൈ കാർബൊണൈൽ യൗഗികങ്ങളുടെ ഈനോളിക രൂപങ്ങള്‍ക്ക്‌ മോണോ കാർബൊണൈൽ യൗഗികങ്ങളുടെ ഈനോളിക രൂപങ്ങളെ അപേക്ഷിച്ചു കൂടുതൽ സ്ഥിരതയുള്ളതായിക്കാണുന്നു. കാർബണ്‍-കാർബണ്‍ ദ്വിബന്ധവും ഈനോളിലെ ആൽക്കഹോളിക ഹൈഡ്രജനും രണ്ടാമത്തെ കാർബൊണൈൽ ഗ്രൂപ്പും തമ്മിലുണ്ടാകുന്ന ചീലേഷന്‍ (chelation) ബന്ധവും ആയിരിക്കണം ഇതിനു കാരണങ്ങളെന്നൂഹിക്കപ്പെടുന്നു.

സാധാരണ കാർബൊണൈൽ യൗഗികങ്ങള്‍ ചലാവയവത നിമിത്തം കീറ്റോ-ഈനോള്‍ സന്തുലിത മിശ്രിതമായിരിക്കും. എന്നാൽ ഈ സന്തുലനത്തെ ലായകം, താപനില, സാന്ദ്രണം, രാസത്വരകങ്ങളുടെ സാന്നിധ്യം എന്നിങ്ങനെയുള്ള പല ഘടകങ്ങളും സ്വാധീനിക്കുന്നതാണ്‌. ഉദാഹരണമായി അസറ്റൊ അസറ്റിക്‌ എസ്റ്ററിന്റെ ജലീയലായനിയിൽ ഈനോള്‍ രൂപം 0.4 ശതമാനം ആണ്‌; ഹെക്‌സേന്‍ ലായനിയിൽ 48 ശതമാനവും. അബ്‌സൊല്യൂട്ട്‌ ആൽക്കഹോള്‍ കൊണ്ട്‌ 65 ശതമാനം എസ്റ്റർലായനിയുണ്ടാക്കി പരിശോധിച്ചാൽ ഈനോള്‍ സു. 7.8 ശതമാനം ഉണ്ടായിരിക്കുമെങ്കിൽ 0.8 ശതമാനം ലായനിയിൽ 13 ശതമാനം ഉണ്ടായിരിക്കും. അസറ്റൊ അസറ്റിക്‌ എസ്റ്ററിന്റെ ഈനോള്‍ രൂപം ശുദ്ധമായ നിലയിൽ ഉണ്ടാക്കുവാന്‍ സാധിക്കും. ഖരസോഡിയോഅസറ്റിക്‌ എസ്റ്റർ ഹെക്‌സേനിൽ നിലംബനം ചെയ്‌ത്‌, -78oC-ൽ ശുദ്ധഹൈഡ്രജന്‍ ക്ലോറൈഡ്‌ വാതകം കുമിളകള്‍ കടത്തിവിട്ട്‌ ശുദ്ധമായ ഈനോള്‍ ലഭ്യമാകുന്നതാണ്‌. -78oC-ൽ ഇത്‌ ദ്രവമാണ്‌. നിർവാതത്തിൽ ഇത്‌ 34oC-ൽ തിളയ്‌ക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സാധാരണ താപനിലയിൽ ഇത്‌ ചലാവയവതയ്‌ക്കു വിധേയമായി സന്തുലനത്തോടുകൂടിയ മിശ്രിതമായിത്തീരുകയും ചെയ്യും.

CH3 — C = CH —  C — O.CH5    
	 OH	    O
CH3 — C —  CH2 —  C — O.C 2 H5
	O	 O
 

ലുഡ്‌വിഗ്‌ നോർ (1859-1921), കുർട്‌ ഹന്‍സ്‌ മേയർ (1883-1952) എന്നീ ശാസ്‌ത്രജ്ഞന്മാരുടെ പേരുകള്‍ കീറ്റൊ-ഈനോള്‍ ചലാവയവതയുടെ പഠനത്തിൽ പ്രത്യേകം പ്രസ്‌താവ്യമാണ്‌. ഓർഗാനിക്‌ യൗഗികങ്ങളുടെ, വിശേഷിച്ചും കീറ്റോണിക യൗഗികങ്ങളുടെ, ഗുണധർമപഠനം സമഗ്രമാകുന്നത്‌ സംഗതങ്ങളായ ഈനോള്‍ രൂപങ്ങളുടെ പഠനത്തോടുകൂടി മാത്രമാണ്‌. അടുത്ത കാലത്ത്‌ ഈനോളുകളുടെ പഠനത്തിന്‌ സൈദ്ധാന്തിക മേഖലയിൽ മാത്രമല്ല പ്രായോഗികരംഗത്തും പ്രാധാന്യം നേടിയിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%A8%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍