This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസ്റ്റിയൈക്‌തിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Osteichthyes) |
Mksol (സംവാദം | സംഭാവനകള്‍) (→Osteichthyes) |
||
വരി 4: | വരി 4: | ||
== Osteichthyes == | == Osteichthyes == | ||
- | [[ചിത്രം:Vol5p825_Sturgeon.jpg|thumb|]] | + | [[ചിത്രം:Vol5p825_Sturgeon.jpg|thumb| സ്റ്റർജന്‍ മത്സ്യം]] |
അസ്ഥിമയ (bony)മുള്ളുകളുള്ള മത്സ്യങ്ങളുടെ വർഗം. ഓസ്റ്റിയണ്‍, ഇക്‌തിസ് (osteon: bone; ichthys: fish) എന്നീ ഗ്രീക്‌പദങ്ങളിൽ നിന്നാണ് ഓസ്‌റ്റിയൈക്‌തിസിന്റെ നിഷ്‌പത്തി. | അസ്ഥിമയ (bony)മുള്ളുകളുള്ള മത്സ്യങ്ങളുടെ വർഗം. ഓസ്റ്റിയണ്‍, ഇക്‌തിസ് (osteon: bone; ichthys: fish) എന്നീ ഗ്രീക്‌പദങ്ങളിൽ നിന്നാണ് ഓസ്‌റ്റിയൈക്‌തിസിന്റെ നിഷ്‌പത്തി. | ||
05:10, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓസ്റ്റിയൈക്തിസ്
Osteichthyes
അസ്ഥിമയ (bony)മുള്ളുകളുള്ള മത്സ്യങ്ങളുടെ വർഗം. ഓസ്റ്റിയണ്‍, ഇക്‌തിസ് (osteon: bone; ichthys: fish) എന്നീ ഗ്രീക്‌പദങ്ങളിൽ നിന്നാണ് ഓസ്‌റ്റിയൈക്‌തിസിന്റെ നിഷ്‌പത്തി.
പല ജന്തുശാസ്‌ത്രജ്ഞരും പലതരത്തിലാണ് മത്സ്യവർഗീകരണം നടത്തിയിട്ടുള്ളത്. ഇതിൽ ചിലത് നൂറിലേറെ ഗോത്രങ്ങളും ഉപഗോത്രങ്ങളുമായി മത്സ്യങ്ങളെ വിഭജിച്ചിരിക്കുന്നതിനാൽ വളരെ സങ്കീർണമാണ്. ഇന്ന് ഏറ്റവും കൂടുതൽ സ്വീകാര്യമായ പദ്ധതിയനുസരിച്ച് നാതോസ്റ്റോമേറ്റ ഉപരി (super) വർഗത്തെ കോണ്‍ഡ്രിക്‌തിസ്, ഓസ്‌റ്റിയൈക്‌തിസ് എന്നിങ്ങനെ രണ്ടു വർഗങ്ങളായി വിഭജിച്ചിരിക്കുന്നു. സ്രാവ്, തിരണ്ടി, കിമീറ തുടങ്ങിയ തരുണാസ്ഥി (cartilaginous) മത്സ്യങ്ങളാണ് കോണ്‍ഡ്രിക്‌തിസിലെ അംഗങ്ങള്‍. ഓസ്‌റ്റിയൈക്‌തിസ് വർഗം സാർക്കോപ്‌റ്റെറിജിയൈ(lobe-finned fishes) ആക്‌റ്റിനോപ്‌റ്റെറിജിയൈ (ray-finned fishes)എന്നിങ്ങനെ രണ്ട് ഉപ(sub)വർഗങ്ങളായി വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. ഹോളോസ്റ്റീ, റ്റെലിയോസ്റ്റീ എന്നീ വിഭാഗങ്ങള്‍ ചേർന്നതാണ് ആധുനിക-ആക്‌റ്റിനോപ്‌റ്റെറിജിയകള്‍. ഗാർ (gar), ബോഫിന്‍ (bowfin), സ്റ്റർജന്‍ (sturgeon) എന്നിവ ഹോളോസ്റ്റീ വിഭാഗത്തിലെ അംഗങ്ങളാകുന്നു. റ്റെലിയോസ്റ്റീയിൽ എട്ട് ഉപരിഗോത്രങ്ങളുണ്ട്: എലോപ്പൊമോർഫ (eel, bonefish and tarpon); ക്ലൂപ്പിമോർഫ (anchovy, herring and shad) ഓസ്റ്റിയോഗ്ലോസൊമോർഫ (salmon, pike and smelt); ഒസ്റ്റാരിയോഫൈസി (arapaima, elephant fish and mooneye) പ്രാട്ടക്കാന്തൊപ്‌റ്റെറിജിയൈ (catfish, electric eel, minnow and hatchetfish)സ്‌കോപെലോമോർഫ (lantern fish and lizard fish) പാരക്കാന്തൊപ്‌റ്റെറിജിയൈ(codfish, hake, toad fish and trout-perch); അക്കാന്തൊപ്‌റ്റെറിജിയൈ (John Dory, perch, rockfish, sea-horse, sunfish, tuna, flatfish, killifish, livebearer, sculpin and remora) എന്നിവ.
മത്സ്യങ്ങളുമായി ആകാരസാദൃശ്യമുള്ള മറ്റു ജീവികളിൽനിന്ന് അസ്ഥിമത്സ്യങ്ങളെ വ്യതിരിക്തമാക്കുന്ന പ്രധാന ലക്ഷണം യഥാർഥത്തിലുള്ള അസ്ഥിയാൽ നിർമിതമായ അസ്ഥികൂടമാണ്. ഇതിനുംപുറമെ ഇക്കൂട്ടത്തിലെ ഭൂരിഭാഗം സ്‌പീഷീസുകളിലും നേർത്തതും നനവുള്ളതുമായ തൊലികൊണ്ടുള്ള ഒരു ശരീരാവരണവും ഉണ്ടായിരിക്കും. ഈ തൊലിയിൽ ശല്‌ക്കങ്ങള്‍ കാണപ്പെടുന്നു. മുന്നഗ്രത്തായി കാണപ്പെടുന്ന വായയും, സുവികസിതമായ ഹനുക്കളിൽ ഉറപ്പിച്ചിട്ടുള്ള പല്ലുകളും ഇവയുടെ പ്രത്യേകതകളാണ്. ഹൃദയത്തിന് രണ്ടറകളുണ്ട്. ശ്വസനാവയവങ്ങളായ "ഗില്ലു'കള്‍ പ്രത്യേകമായ ഒരു അറയിൽ കാണപ്പെടുന്നു. ചെകിള (operculum)എന്നുപേരുള്ള കട്ടിയേറിയ ഒരു ഫലകാവരണം ഈ അറയ്‌ക്കുണ്ട്. മിക്കവാറും എല്ലാ സ്‌പീഷീസുകളിലും "വായു സഞ്ചി'യും (air or swim-bladder) കാണാം. പത്തുജോടി കപാലനാഡികളാണ് കാണപ്പെടുക.
രണ്ട് സെ.മീ. മുതൽ ആറ് മീ. വരെ വിവിധ വലുപ്പമുള്ള അസ്ഥിമത്സ്യങ്ങളെ കണ്ടെത്താം. ഇക്കൂട്ടത്തിൽ ഒന്നായ സ്റ്റർജന് ശരാശരി 540 കിലോഗ്രാം തൂക്കമുണ്ടാകും. ഇന്നു ലഭിക്കുന്നതിൽ ഭൂരിഭാഗം മത്സ്യങ്ങളും (മത്തി, അയല, ചൂര മുതലായവ) ഓസ്റ്റിയൈക്തിസ് വർഗത്തിൽപ്പെടുന്നവയാണ്. 25,000-ത്തോളം സ്‌പീഷീസുകള്‍ ഇതിലുള്ളതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.