This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഫിയൂറോയ്‌ഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ophiuroidea)
(Ophiuroidea)
വരി 7: വരി 7:
എക്കൈനോഡെർമേറ്റ ജന്തുഫൈലത്തിലെ എല്യൂത്തെറോസോവ(Eleutherozoa) ഉപഫൈലത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു വർഗം. സർപ്പനക്ഷത്രമത്സ്യങ്ങള്‍ (serpent stars) എന്ന പേരിലാണിവ അറിയപ്പെടുന്നത്‌. "ഓഫിസ്‌' (= സർപ്പം), "യൂറാ' (= വാൽ) എന്നീ ഗ്രീക്കുപദങ്ങളിൽനിന്നാണ്‌ "ഓഫിയൂറോയ്‌ഡിയ' എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. ഈ ജീവികളുടെ ഭുജങ്ങള്‍ക്ക്‌ പാമ്പുകളുമായുള്ള സാദൃശ്യമാണ്‌ ഈ പേരിനു നിദാനം. എല്യുത്തെറോസോവ ഉപഫൈലത്തിലെ മറ്റുവർഗങ്ങളിലെ ജീവികളെക്കാള്‍ ചെറിയ ജീവികളാണിവ. എങ്കിലും കടലോരങ്ങളിൽ ഇവ സമൃദ്ധമായി കാണപ്പെടുന്നു. ബ്രിട്ടിൽ സ്റ്റാറാണ്‌ ഈ വർഗത്തിലെ പ്രധാന ജീവി. ഇവ യഥാക്രമം ഒഫിയൂറിഡ, യൂറിയാലിഡ എന്നീ രണ്ട്‌ ക്ലേഡുകളിൽ ഉള്‍പ്പെട്ടിരിക്കുന്നു.
എക്കൈനോഡെർമേറ്റ ജന്തുഫൈലത്തിലെ എല്യൂത്തെറോസോവ(Eleutherozoa) ഉപഫൈലത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു വർഗം. സർപ്പനക്ഷത്രമത്സ്യങ്ങള്‍ (serpent stars) എന്ന പേരിലാണിവ അറിയപ്പെടുന്നത്‌. "ഓഫിസ്‌' (= സർപ്പം), "യൂറാ' (= വാൽ) എന്നീ ഗ്രീക്കുപദങ്ങളിൽനിന്നാണ്‌ "ഓഫിയൂറോയ്‌ഡിയ' എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. ഈ ജീവികളുടെ ഭുജങ്ങള്‍ക്ക്‌ പാമ്പുകളുമായുള്ള സാദൃശ്യമാണ്‌ ഈ പേരിനു നിദാനം. എല്യുത്തെറോസോവ ഉപഫൈലത്തിലെ മറ്റുവർഗങ്ങളിലെ ജീവികളെക്കാള്‍ ചെറിയ ജീവികളാണിവ. എങ്കിലും കടലോരങ്ങളിൽ ഇവ സമൃദ്ധമായി കാണപ്പെടുന്നു. ബ്രിട്ടിൽ സ്റ്റാറാണ്‌ ഈ വർഗത്തിലെ പ്രധാന ജീവി. ഇവ യഥാക്രമം ഒഫിയൂറിഡ, യൂറിയാലിഡ എന്നീ രണ്ട്‌ ക്ലേഡുകളിൽ ഉള്‍പ്പെട്ടിരിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടുമുതൽക്കുതന്നെ ഓഫിയൂറോയ്‌ഡുകളെ ആസ്റ്ററോയ്‌ഡു (യഥാർഥ നക്ഷത്രമത്സ്യങ്ങളിൽ) കളിൽനിന്നും വ്യത്യസ്‌ത ജീവികളായി അംഗീകരിച്ചിരുന്നെങ്കിലും ലിനയസ്‌ ഈ രണ്ടിനങ്ങളെയും "അസ്റ്റേറിയാസ്‌' (Asterias)എന്ന പൊതുനാമംകൊണ്ടാണ്‌ വ്യവഹരിച്ചിരുന്നത്‌. 1841-ൽ ഫോർബ്‌സ്‌ ഈ രണ്ടിനങ്ങളെയും എക്കൈനോഡേർമേറ്റയിലെ രണ്ടു വ്യത്യസ വിഭാഗങ്ങളായി രേഖപ്പെടുത്തി. 1865-ൽ നോർമന്‍ ആണ്‌ ഓഫിയൂറോയ്‌ഡിയ എന്ന പേര്‌ ഇവയ്‌ക്കു നല്‌കിയത്‌.
പതിനെട്ടാം നൂറ്റാണ്ടുമുതൽക്കുതന്നെ ഓഫിയൂറോയ്‌ഡുകളെ ആസ്റ്ററോയ്‌ഡു (യഥാർഥ നക്ഷത്രമത്സ്യങ്ങളിൽ) കളിൽനിന്നും വ്യത്യസ്‌ത ജീവികളായി അംഗീകരിച്ചിരുന്നെങ്കിലും ലിനയസ്‌ ഈ രണ്ടിനങ്ങളെയും "അസ്റ്റേറിയാസ്‌' (Asterias)എന്ന പൊതുനാമംകൊണ്ടാണ്‌ വ്യവഹരിച്ചിരുന്നത്‌. 1841-ൽ ഫോർബ്‌സ്‌ ഈ രണ്ടിനങ്ങളെയും എക്കൈനോഡേർമേറ്റയിലെ രണ്ടു വ്യത്യസ വിഭാഗങ്ങളായി രേഖപ്പെടുത്തി. 1865-ൽ നോർമന്‍ ആണ്‌ ഓഫിയൂറോയ്‌ഡിയ എന്ന പേര്‌ ഇവയ്‌ക്കു നല്‌കിയത്‌.
-
<gallery>
+
<gallery Caption="1. സ്‌പൈനി ബ്രിട്ടിൽ സ്റ്റാർ 2. ബാസ്‌കറ്റ്‌ സ്റ്റാർ">
Image:Vol5p729_Spiny-Brittle-Star.jpg
Image:Vol5p729_Spiny-Brittle-Star.jpg
Image:Vol5p729_BasketStar_NOAA.jpg
Image:Vol5p729_BasketStar_NOAA.jpg

10:40, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓഫിയൂറോയ്‌ഡിയ

Ophiuroidea

എക്കൈനോഡെർമേറ്റ ജന്തുഫൈലത്തിലെ എല്യൂത്തെറോസോവ(Eleutherozoa) ഉപഫൈലത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു വർഗം. സർപ്പനക്ഷത്രമത്സ്യങ്ങള്‍ (serpent stars) എന്ന പേരിലാണിവ അറിയപ്പെടുന്നത്‌. "ഓഫിസ്‌' (= സർപ്പം), "യൂറാ' (= വാൽ) എന്നീ ഗ്രീക്കുപദങ്ങളിൽനിന്നാണ്‌ "ഓഫിയൂറോയ്‌ഡിയ' എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. ഈ ജീവികളുടെ ഭുജങ്ങള്‍ക്ക്‌ പാമ്പുകളുമായുള്ള സാദൃശ്യമാണ്‌ ഈ പേരിനു നിദാനം. എല്യുത്തെറോസോവ ഉപഫൈലത്തിലെ മറ്റുവർഗങ്ങളിലെ ജീവികളെക്കാള്‍ ചെറിയ ജീവികളാണിവ. എങ്കിലും കടലോരങ്ങളിൽ ഇവ സമൃദ്ധമായി കാണപ്പെടുന്നു. ബ്രിട്ടിൽ സ്റ്റാറാണ്‌ ഈ വർഗത്തിലെ പ്രധാന ജീവി. ഇവ യഥാക്രമം ഒഫിയൂറിഡ, യൂറിയാലിഡ എന്നീ രണ്ട്‌ ക്ലേഡുകളിൽ ഉള്‍പ്പെട്ടിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടുമുതൽക്കുതന്നെ ഓഫിയൂറോയ്‌ഡുകളെ ആസ്റ്ററോയ്‌ഡു (യഥാർഥ നക്ഷത്രമത്സ്യങ്ങളിൽ) കളിൽനിന്നും വ്യത്യസ്‌ത ജീവികളായി അംഗീകരിച്ചിരുന്നെങ്കിലും ലിനയസ്‌ ഈ രണ്ടിനങ്ങളെയും "അസ്റ്റേറിയാസ്‌' (Asterias)എന്ന പൊതുനാമംകൊണ്ടാണ്‌ വ്യവഹരിച്ചിരുന്നത്‌. 1841-ൽ ഫോർബ്‌സ്‌ ഈ രണ്ടിനങ്ങളെയും എക്കൈനോഡേർമേറ്റയിലെ രണ്ടു വ്യത്യസ വിഭാഗങ്ങളായി രേഖപ്പെടുത്തി. 1865-ൽ നോർമന്‍ ആണ്‌ ഓഫിയൂറോയ്‌ഡിയ എന്ന പേര്‌ ഇവയ്‌ക്കു നല്‌കിയത്‌.

ഓഫിയൂറോയ്‌ഡുകളുടെ 1,600 സ്‌പീഷീസുകളോളം ജീവിച്ചിരിക്കുന്നുണ്ട്‌. ആസ്റ്ററോയ്‌ഡ്‌സ്‌ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്‌പീഷീസുകള്‍ ഉള്‍ക്കൊള്ളുന്ന എക്കൈനോഡെർമേറ്റവർഗവും ഇതുതന്നെ. ഇന്നു ജീവിച്ചിരിക്കുന്ന എക്കൈനോഡേമുകളിൽ ഏറ്റവും വിജയകരമായ ജീവിതം നയിക്കുന്ന വിഭാഗവും ഓഫിയൂറോയ്‌ഡിയയാണെന്നു കണക്കാക്കപ്പെടുന്നു.

എല്യൂത്തെറോസോവയിലെ മറ്റു ജീവികളിൽ കാണപ്പെടുന്നതുപോലെയുള്ള ആകൃതിവൈവിധ്യങ്ങള്‍ ഓഫിയൂറോയ്‌ഡുകളിൽ കാണാറില്ല. അപൂർവം ചില സ്‌പീഷീസുകളുടെ ഭുജങ്ങള്‍ ശാഖിതമായിക്കാണപ്പെടുന്നുണ്ടെങ്കിലും മിക്കവയുടെയും ആകൃതി സമാനമാണ്‌. പരന്ന ഒരു ഡിസ്‌കും അതിനുചുറ്റുമായി വിന്യസിച്ചിരിക്കുന്ന നീണ്ട ഭൂജങ്ങളുമാണ്‌ ശരീരത്തിന്റെ പൊതുഘടന. മധ്യത്തിലെ ഡിസ്‌ക്‌ വൃത്താകാരമോ പഞ്ചഭുജീയമോ (penta gonal) ആവാം. ഗോർഗണോകെഫാലസിന്റെ മധ്യഡിസ്‌ക്‌ വലുതും ഭുജങ്ങള്‍ നിരവധി ശാഖകളും ഉപശാഖകളും ഉള്ളതുമാണ്‌.

ഓഫിയൂറോയ്‌ഡുകള്‍ പൊതുവേ ചെറിയ ജീവികളാണ്‌. ശരീരത്തിന്റെ മധ്യഡിസ്‌കിന്‌ 10 മുതൽ 30 മില്ലിമീറ്റർ വരെ വ്യാസമേ കാണാറുള്ളു. ഗോർഗണോകെഫാലിഡേ കുടുംബത്തിലെ അംഗങ്ങളുടെ ശരീരഡിസ്‌കിന്‌ 10 സെന്റീമീറ്റർ വരെ വ്യാസം വരാറുണ്ട്‌. ഭുജങ്ങള്‍ക്ക്‌ ഡിസ്‌കിനേക്കാള്‍ മുന്ന്‌ മുതൽ അഞ്ചു മടങ്ങുവരെ നീളം കാണാം.

സാധാരണ അഞ്ചു ഭുജങ്ങളാണുള്ളത്‌. അപൂർവമായി ആറു ഭുജങ്ങളുള്ള ജീവികളുമുണ്ട്‌. കനംകുറഞ്ഞ്‌ ഉരുണ്ട ഈ ഭുജങ്ങള്‍ക്ക്‌ അഗ്രഭാഗത്തേക്കു വരുമ്പോള്‍ കൂർത്ത ഘടനയാണുള്ളത്‌. മധ്യഡിസ്‌കിന്റെ മുഖവശത്തായി നടുവിൽ വായ്‌ സ്ഥിതിചെയ്യുന്നു. ആസ്റ്ററോയ്‌ഡുകളിലുള്ളതുപോലെയുള്ള ആംബുലെക്രൽ ചാലുകള്‍ കാണാറില്ല. ഗുദദ്വാരവും ഓഫിയൂറോയ്‌ഡുകളിൽ കാണുന്നില്ല. മുഖവശത്ത്‌ അഞ്ചുജോടി ദ്വാരങ്ങളുണ്ട്‌. ഇവ ജനൈറ്റൽ ബഴ്‌സേയിലേക്കു തുറക്കുന്നു. ജനനാംഗങ്ങളിൽ നിന്നും അണ്ഡത്തെയും ശുക്ലാണുക്കളെയും സ്വീകരിക്കുന്നത്‌ ഇവയാണ്‌. ഈ അഞ്ചുജോടി ദ്വാരങ്ങള്‍ ശ്വസനാവയവങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നു കരുതപ്പെടുന്നു. വിസർജനകർമവും ഇവ തന്നെ നിർവഹിക്കുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌. ശരീരഡിസ്‌കിന്റെ ഉപരിതലത്തെ ഫലകംപോലെയുള്ള ചെറിയ അസ്ഥികള്‍ (ossicles)പൊതിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ ഇവയ്‌ക്കുപകരം ചിന്നിച്ചിതറിക്കിടക്കുന്ന കാത്സ്യമയതരികളും കാണാറുണ്ട്‌. ഭുജങ്ങള്‍ക്ക്‌ ബലമേകാനായി ആന്തരിക-അസ്ഥികളും കാണപ്പെടുന്നു. നാളപാദങ്ങള്‍ (tube feet) ഭുജങ്ങളുടെ വശങ്ങളിലേക്ക്‌ തള്ളിനില്‌ക്കുന്നു. നാളപാദങ്ങളിൽ ചൂഷകഡിസ്‌കുകള്‍ (sucking discs) കാണാറില്ല. മിക്ക ഓഫിയൂറോയ്‌ഡുകളും ഭൂജങ്ങളുടെ ചലനങ്ങളിലൂടെയാണ്‌ സഞ്ചാരം നിർവഹിക്കുന്നത്‌. മിക്ക ഓഫിയൂറോയ്‌ഡുകളും ദ്വിലിംഗികളാണ്‌. ബാഹ്യമായി ലിംഗഭേദം ദൃശ്യമല്ല. എങ്കിലും ചില സ്‌പീഷീസുകളിൽ വ്യക്തമായ ലിംഗവ്യത്യാസം പ്രകടമാകുന്നുണ്ട്‌. ഇവയിൽ ആണ്‍ജീവികള്‍ ചെറുതും പലപ്പോഴും വലുപ്പമേറിയ പെണ്‍ജീവികളിൽ പറ്റിപ്പിടിച്ചു കഴിഞ്ഞുകൂടുന്നവയാണ്‌. ആംഫിലൈക്കസ്‌ ആന്‍ഡ്രാ ഫോറസ്‌ (Amphilycus androphorus) ഇതിന്‌ നല്ല ഒരു ഉദാഹരണമാണ്‌.

ചുരുക്കം ചില ഓഫിയൂറോയ്‌ഡ്‌സ്‌ സ്‌പീഷീസുകള്‍ ഉഭയലിംഗികളായുണ്ട്‌. മോർട്ടന്‍സന്‍ (1936) എന്ന ശാസ്‌ത്രജ്ഞന്‍ ഇപ്രകാരമുള്ള 36 സ്‌പീഷീസുകളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവയിൽ ഓഫിയോസ്‌കോലക്‌സ്‌ ന്യൂട്രിക്‌സ്‌ (Ophioscolex nutrix) എന്ന സ്‌പീഷീസ്‌ ചിലപ്പോള്‍ ദ്വിലിംഗമായി മാറാറുണ്ട്‌. മിക്ക ഓഫിയൂറോയ്‌ഡുകളിലും ബീജസങ്കലനം ബാഹ്യമായാണ്‌ നടക്കാറുള്ളത്‌. ജീവിതചക്രത്തിൽ ഒരു ലാർവാഘട്ടമുണ്ട്‌. പ്ലൂട്ടിയസ്‌ (pluteus)എന്ന പേരിലറിയപ്പെടുന്ന ഈ ലാർവ സ്വതന്ത്രജീവിയാണ്‌. ചുരുക്കം ചില ഓഫിയൂറോയ്‌ഡുകളിൽ ശരീരത്തിനുള്ളിലെ ഒരു അറ(brood pouch)യിൽ വച്ചാണ്‌ അണ്ഡങ്ങളുടെ പരിവർധനം നടക്കുന്നത്‌. വളർച്ച മുറ്റിയ കുഞ്ഞുങ്ങള്‍ ബഴ്‌സൽ വിടവുകള്‍ (bursal slits) വഴി വെളിയിൽ വരുന്നു. അപൂർവമായി അലൈംഗിക പ്രത്യുത്‌പാദനവും ഓഫിയൂറോയ്‌ഡുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ശരീരത്തിന്റെ വിഭജനം (fission)വഴിയാണ്‌ പുതിയ ജീവികള്‍ ഉടലെടുക്കുന്നത്‌. ഓഫിയൂറോയ്‌ഡുകളിലെ ഏറ്റവും ചെറിയ ജീവികളിൽ, പ്രത്യേകിച്ചും മൂന്ന്‌ മില്ലിമീറ്ററിൽ കൂടുതൽ വ്യാസമില്ലാത്ത ഡിസ്‌കുള്ളവയും ആറു ഭുജങ്ങളുള്ളവയുമായ സ്‌പീഷീസുകളിലാണ്‌ വിഭജനംമൂലമുള്ള അലൈംഗിക പ്രത്യുത്‌പാദനം കണ്ടുവരുന്നത്‌. ഓഫിയൂറോയ്‌ഡുകളെ പ്രകോപിപ്പിക്കുമ്പോഴും ശല്യപ്പെടുത്തുമ്പോഴും ഒന്നോ അതിലധികമോ ഭുജങ്ങളെ മുറിച്ചെറിഞ്ഞിട്ട്‌ രക്ഷപ്പെട്ടുപോകാറുണ്ട്‌. ഈ ഭുജങ്ങള്‍ക്കു പകരം പുതിയവ താമസിയാതെ വളർന്നുവരുന്നു. ശരീരഡിസ്‌കിന്റെ പുനരുദ്‌ഭവനശേഷിയെപ്പറ്റി ആധികാരികവിവരങ്ങള്‍ ലഭ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍