This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്‍വോള്‍വുലേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കണ്‍വോള്‍വുലേസീ == == Convolvulaceae == ഏകദേശം 40 ജീനസും 1,000 സ്‌പീഷീസും ഉള്...)
(Convolvulaceae)
വരി 4: വരി 4:
== Convolvulaceae ==
== Convolvulaceae ==
-
 
+
[[ചിത്രം:Vol6p17_Calonyction aculeatum.jpg|thumb]]
ഏകദേശം 40 ജീനസും 1,000 സ്‌പീഷീസും ഉള്‍ക്കൊള്ളുന്ന ഒരു സസ്യകുടുംബം. ഐപോമിയ (300 സ്‌പീ.), കണ്‍വോള്‍വുലസ്‌ (160 സ്‌പീ.) എന്നിവയാണ്‌ ഏറ്റവും വലിയ ജീനസുകള്‍. ധ്രുവപ്രദേശങ്ങള്‍ ഒഴികെ മറ്റെല്ലായിടത്തും ഈ കുടുംബത്തിലെ ചെടികള്‍ വളരുന്നു. ഏഷ്യയിലെയും അമേരിക്കയിലെയും ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ ഇവ ധാരാളമാണ്‌.

[[ചിത്രം:Vol6p17_Ipomoea purpurea.jpg|thumb]]
ഏകവര്‍ഷികളോ ബഹുവര്‍ഷികളോ ആയ ഓഷധികളാണ്‌ മിക്ക സസ്യങ്ങളും. അപൂര്‍വമായി കുറ്റിച്ചെടികളും കാണാം. വൃക്ഷങ്ങള്‍ ഈ കുടുംബത്തില്‍ വിരളമാണ്‌. ഈ കുടുംബത്തിലെ കസ്‌ക്യൂട്ടാ (Cuscuta) ജീനസിലെ ചെടികള്‍ ഹരിതകമില്ലാത്ത പരജീവികളാണ്‌ (parasites), മറ്റു ചെടികളില്‍ ചുറ്റിപ്പടര്‍ന്നു വളരുന്ന ഇവ ചൂഷകമൂലങ്ങള്‍ (haustoria) ഉപയോഗിച്ച്‌ അവയില്‍നിന്ന്‌ ഭക്ഷണം സമ്പാദിക്കുന്നു. ഈ കുലത്തിലെ ഐപോമിയ, കലോനിക്‌റ്റിയോണ്‍, ആര്‍ജീറിയ എന്നീ ജീനസുകളിലെ ചെടികളെല്ലാം തന്നെ ഹൃദയാകാരത്തിലുള്ള ഇലകളൊടും വെള്ളയോ പര്‍പ്പിള്‍ നിറമോ ഉള്ള വലുപ്പമേറിയ പൂക്കളൊടും കൂടിയ വല്ലരികള്‍ ആണ്‌. ഏകാന്തരമായി ക്രമീകരിച്ചിട്ടുള്ള സഹപത്രങ്ങളില്ലാത്ത ലഘുപത്രങ്ങളാണ്‌ ചെടികളുടേത്‌. പൂക്കള്‍ കാഴ്‌ചയ്‌ക്ക്‌ മനോഹരമാണ്‌. ദ്വിലിംഗപുഷ്‌പങ്ങളാണ്‌ ചെടികളില്‍ കാണപ്പെടുന്നത്‌. വിദള പുടത്തില്‍ അഞ്ചു വിദളങ്ങള്‍ കാണാം. സാധാരണയായി ഇത്‌ ഫലത്തിലും നിലനില്‌ക്കുന്നു. അഞ്ച്‌ ദളങ്ങള്‍ ചേര്‍ന്ന ദളപുടം സംയുക്താവസ്ഥയിലാണ്‌. സംവലിതമായ ദളപുടത്തിലെ ഇതളുകള്‍ക്ക്‌ ഏകാന്തരമായി അഞ്ച്‌ കേസരങ്ങള്‍ ദളപുടക്കുഴലില്‍ സ്ഥിതിചെയ്യുന്നു. പൂവില്‍ തേന്‍ സ്രവിപ്പിക്കുന്ന ഡിസ്‌ക്‌ ഉണ്ടായിരിക്കും. അണ്ഡാശയം ഊര്‍ധ്വമാണ്‌; രണ്ടറകളുണ്ട്‌. അപൂര്‍വമായി ഇതില്‍നിന്നും വ്യതിയാനങ്ങള്‍ കണ്ടുവരാറുണ്ട്‌. ഓരോ അറയിലും 12 ബീജാണ്ഡങ്ങളുണ്ടായിരിക്കും. 12 വര്‍ത്തികകളും വര്‍ത്തികാഗ്രങ്ങളും കാണാറുണ്ട്‌. സമ്പുടമോ ബെറിയോ ആണ്‌ ഫലം.

[[ചിത്രം:Vol6p17_Sweet Potato.jpg|thumb]]
ഈ കുടുംബത്തിലെ മധുരക്കിഴങ്ങ്‌ (ഐപോമിയ ബറ്റാറ്റാസ്‌), കണ്‍വോള്‍വുലസ്‌ സെപിയം എന്നിവയുടെ  മാംസളമായ കിഴങ്ങുകള്‍ ഭക്ഷണത്തിഌപയോഗിക്കുന്നു. ശക്തിയേറിയ കാറ്റില്‍പ്പെട്ട്‌ കടലോരമണ്ണ്‌ ചിതറിപ്പോകുന്നതിനെ തടുക്കുന്ന ഒരു "മണല്‍ബന്ധക'സസ്യം എന്ന നിലയില്‍ കടലോരങ്ങളില്‍ വളരുന്ന അടമ്പ്‌ ഐപോമിയ പെസ്‌കാപ്ര പ്രാധാന്യമര്‍ഹിക്കുന്നു. കണ്‍വോള്‍വുലസ്‌ സ്‌കൊപാരിയസ്‌ എന്ന ചെടിയില്‍ നിന്ന്‌ ഓയില്‍ ഒഫ്‌ റോഡിയം (oil of rhodium) എന്ന സുഗന്ധതൈലം വേര്‍തിരിച്ചെടുക്കുന്നു. ഈ കുടുംബത്തിലെ പല സസ്യങ്ങളും ഔഷധ പ്രാധാന്യമുള്ളവയാണ്‌. ത്രികോല്‌പക്കൊന്ന, വിഷ്‌ണുക്രാന്തി, പാല്‍മുതുക്ക്‌, അടമ്പ്‌, നിലപുഷ്‌പി എന്നീ ചെടികളാണ്‌ ഔഷധ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്‌. കസ്‌ക്യൂട്ട, എപ്പിലീനിയം എന്നീ ചെടികള്‍ കൃഷിക്ക്‌ നാശമുണ്ടാക്കുന്ന കളകളാണ്‌.

10:05, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണ്‍വോള്‍വുലേസീ

Convolvulaceae

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍