This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഴിച്ചിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഉഴിച്ചിൽ)
(ഉഴിച്ചിൽ)
 
വരി 1: വരി 1:
== ഉഴിച്ചിൽ ==
== ഉഴിച്ചിൽ ==
-
  [[ചിത്രം:Vol4p732_Uzhichil-1.jpg|thumb|]]
+
  [[ചിത്രം:Vol4p732_Uzhichil-1.jpg|thumb|ഉഴിച്ചിൽ]]
മെയ്‌വഴക്കത്തിനും ആരോഗ്യസംരക്ഷണത്തിനും വേണ്ടി ശരീരത്തിൽ തൈലംപുരട്ടി തിരുമ്മുന്നതിന്‌ കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിൽ ഉഴിച്ചിൽ എന്നും തെക്കന്‍പ്രദേശങ്ങളിൽ തിരുമ്മൽ എന്നും പറഞ്ഞുവരുന്നു. ഇത്‌ രണ്ടുതരത്തിലുണ്ട്‌; ഒന്ന്‌ ശരീരശിക്ഷയ്‌ക്ക്‌, മറ്റേത്‌ ശരീരരക്ഷയ്‌ക്ക്‌. ശരീരശിക്ഷയ്‌ക്കുള്ളത്‌ അഭ്യാസത്തിരുമ്മും ശരീരരക്ഷയ്‌ക്കുള്ളത്‌ ചികിത്സത്തിരുമ്മും ആകുന്നു. ശരീരാവയവങ്ങളെ സ്വാധീനതയിൽകൊണ്ടുവരുന്നതിനും ഇഷ്‌ടാനുസരണം പ്രവർത്തിപ്പിക്കുന്നതിനും ശരീരസുഖത്തിനും തിരുമ്മൽ പ്രയോജനപ്പെടുന്നു.

Current revision as of 05:11, 23 ജൂണ്‍ 2014

1. ശരീരശിക്ഷ. ചികിത്സത്തിരുമ്മലിന്റെയും അഭ്യാസത്തിരുമ്മലിന്റെയും മൗലികമായ സമ്പ്രദായം ഏതാണ്ട്‌ ഒന്നുതന്നെയാണ്‌. തിരുമ്മലിനു വിധേയനാകുന്നയാള്‍ അരയിൽ കച്ച മാത്രം ചുറ്റിക്കെട്ടി, ദേഹമാസകലം കുഴമ്പു പുരട്ടുന്നു. എള്ളെച്ച, ആവണക്കെച്ച, വേപ്പെച്ച എന്നിവ മൂന്നുംചേർത്ത്‌ പൂവത്തും കോലരക്കുമിട്ട്‌ കാച്ചിയെടുക്കുന്ന മുക്കൂട്ടാണ്‌ ഇങ്ങനെ പുരട്ടുന്നതിനുപയോഗിക്കുന്നത്‌. കുഴമ്പുപുരട്ടി ശരീരസാധകം ചെയ്‌ത്‌ നല്ലപോലെ വിയർക്കുമ്പോള്‍ തറയിൽ ഒരു പായ്‌ ഇട്ട്‌ അതിൽ കമിഴ്‌ന്നു കിടക്കുന്നു. തിരുമ്മുന്നയാള്‍ വന്ന്‌ രണ്ട്‌ "തരികിട' കിടക്കുന്ന ആളിന്റെ കാൽമുട്ടുകള്‍ക്ക്‌ അടിയിൽവച്ച്‌ വട്ടക്കാലിൽ കിടത്തിയശേഷം കൈരണ്ടും മുന്നോട്ടുനീട്ടി വയ്‌പിക്കുന്നു. അനന്തരം തിരുമ്മാന്‍ കിടക്കുന്ന ആളിന്റെ അരക്കെട്ടുഭാഗത്ത്‌ പാദംകൊണ്ട്‌ ചവിട്ടിത്തിരുമ്മുവാന്‍ തുടങ്ങും. ഓരോ അവയവവും പ്രത്യേകം ക്രമാനുസരണം തിരുമ്മിയശേഷം മലർത്തിക്കിടത്തി അരയ്‌ക്കുതാഴെയുള്ള ഭാഗം പാദംകൊണ്ടും അരയ്‌ക്കുമേലുള്ള ഭാഗം കൈകള്‍കൊണ്ടും തിരുമ്മുന്നു. കൃഷ്‌ണനാട്ടം, കഥകളി, കളരിപ്പയറ്റ്‌, തുള്ളൽ, ഞാണിന്‍മേൽകളി, സർക്കസ്‌ മുതലായ ദൃശ്യകലകള്‍ പഠിക്കുന്നവർക്ക്‌ തിരുമ്മൽ അത്യന്താപേക്ഷിതമാണ്‌. ശരിക്ക്‌ അഭ്യസിച്ച്‌ തിരുമ്മൽ ലഭിച്ചിട്ടുള്ള ഒരുവന്റെ ശരീരം വഴക്കമുള്ളതും ഏതാണ്ട്‌ ശിലാവിഗ്രഹംപോലെ വടിവുള്ളതുമായി കാണപ്പെടും.

2. ശരീരരക്ഷ. ഉഴിച്ചിൽ രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്‌. രക്തസഞ്ചാരം ഉത്തേജിപ്പിച്ചു ശരീരത്തിലെ പേശികള്‍ക്കും ഞരമ്പുകള്‍ക്കും ഉണർവുണ്ടാക്കി അവയവങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കുവാന്‍ ഈ ചികിത്സാമുറയ്‌ക്കു കഴിവുണ്ട്‌. പിഴിച്ചിൽ, നവരക്കിഴി, ഇലക്കിഴി എന്നീ ചികിത്സകളിലും ഉഴിച്ചിലിനാണ്‌ പ്രമുഖസ്ഥാനം. ഒരു കണക്കിന്‌ ഇവയെല്ലാം ഉഴിച്ചിലിന്റെ വകഭേദങ്ങളായി ഗണിക്കപ്പെടുന്നു. എച്ച തേച്ചു വ്യായാമംചെയ്‌തു വിയർക്കുമ്പോള്‍ കൈകൊണ്ടോ കാൽകൊണ്ടോ ശരീരം മുഴുവന്‍ തിരുമ്മുകയെന്നത്‌ ആരോഗ്യസംരക്ഷണത്തിനു വളരെ സഹായകമാണ്‌. കഴപ്പ്‌, വേദന, തരിപ്പ്‌ എന്നിവയ്‌ക്കു തദനുസാരികളായ എച്ചയോ കുഴമ്പോ ശരീരത്തിൽ പുരട്ടിയശേഷം തിരുമ്മുന്നത്‌ നല്ലതാണ്‌. സംവാഹനം (തലോടൽ), സമ്മർദനം (അമർത്തിത്തടവൽ), ഉദ്‌വർത്തം (മേലോട്ടു മേലോട്ടു തേച്ചുതിരുമ്മൽ) എന്നിങ്ങനെ ഉഴിച്ചിൽ പല വിധത്തിലുണ്ട്‌. ആവശ്യാനുസാരം ഏതു രീതിയും പ്രയോഗിക്കാം. ആരോഗ്യസംരക്ഷണം, രോഗചികിത്സ എന്നീ ആവശ്യങ്ങള്‍ക്കു പുറമേ മെയ്‌വഴക്കം സിദ്ധിക്കുവാനും ഉഴിച്ചിൽ നടത്താറുണ്ട്‌.

മാംസപേശികള്‍ തിരുമ്മിക്കശക്കുക(petrissage), കൈ മടക്കിക്കുത്തിത്തിരുമ്മുക(tapotment), മൃദുവായി തലോടുക (effuerage) എന്നിങ്ങനെ പാശ്ചാത്യമാതൃകയിലുള്ള തിരുമ്മലുകളുടെ ഇനങ്ങള്‍ ഇന്ത്യയിൽ സാർവത്രികമാണെങ്കിലും എച്ചയും കുഴമ്പും പുരട്ടിയുള്ള ഉഴിച്ചിൽ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്‌.

ഉളുക്കരിക്കൽ എന്നത്‌ കേരളത്തിലെ ഉഴിച്ചിൽസമ്പ്രദായത്തിന്റെ ഒരു പ്രകാരഭേദമാണ്‌. ഈ മുറയിൽ ഉഴിച്ചിൽക്കാരന്‍ രോഗിയെ തൊട്ടു നോക്കുന്നില്ല. അയാള്‍ കൊടുക്കുന്ന എച്ച രോഗി സർവാംഗം തേച്ചിരിക്കും. ദേഹത്തിൽ ഉളുക്കുള്ള (നാഡിപ്പിഴയുള്ള) ഭാഗത്ത്‌ "ഉഴിയട്ടെ' എന്ന്‌ വൈദ്യന്‍ മുന്നിലിരുന്നു മുഖത്തുനോക്കി ആജ്ഞാപിക്കും. അപ്പോള്‍ രോഗിയുടെ കൈ താനേ ചലിച്ചുതുടങ്ങുകയും ദേഹത്തിൽ കേടുള്ള ഭാഗത്ത്‌ അതു ചെന്നുനില്‌ക്കുകയും ചെയ്യും. അങ്ങനെ സ്ഥാനം തീർച്ചപ്പെട്ടാൽ രോഗിയെക്കൊണ്ടുതന്നെ അവിടെ ഉഴിയിക്കുകയോ വൈദ്യന്‍ ഉഴിയുകയോ ചെയ്യും. ഇത്‌ മെസ്‌മരിസം കൊണ്ടാണെന്ന്‌ ഒരു പക്ഷമുണ്ട്‌. ഈ ഉളുക്കരിക്കൽ സമ്പ്രദായം ഇന്നു കേരളത്തിൽ ലുപ്‌തപ്രചാരമായിരിക്കുന്നു.

(ഗുരു ഗോപിനാഥ്‌; ഡോ. പി.ആർ. വാരിയർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍