This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഴവുപകരണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഉഴവുപകരണങ്ങള്‍)
(ഉഴവുപകരണങ്ങള്‍)
വരി 12: വരി 12:
'''മോള്‍ഡ്‌ബോർഡ്‌ കലപ്പ'''. ഉപയോഗിക്കുമ്പോള്‍ 'L' ആകൃതിയിൽ ഉഴവുചാലുണ്ടാകുന്നതു നിമിത്തം രണ്ടു ചാലുകള്‍ക്കിടയിൽ ഉഴാത്തസ്ഥലം അവശേഷിക്കുന്നില്ല; കൂടുതൽ ആഴത്തിൽ മച്ചിൽ തുളച്ചിറങ്ങുന്നു. തുളച്ചുകീറിയെടുത്ത മച്ചിനെ മോള്‍ഡ്‌ബോർഡ്‌ കീഴ്‌മേൽ മറിച്ചുപൊടിക്കുന്നു. ഉഴുമ്പോള്‍ മുന്‍വിളയിലെ അവശിഷ്‌ടങ്ങളെയും കളയെയും മറിച്ച്‌ മച്ചിനടിയിലാക്കുന്നു.

<gallery>
<gallery>
-
Image:Vol4p732_Uzhavupakaranangal-a.jpg
+
Image:Vol4p732_Uzhavupakaranangal-a.jpg|കള്‍ട്ടിവേറ്റർ
-
Image:Vol4p732_Uzhavupakaranangal-b.jpg
+
Image:Vol4p732_Uzhavupakaranangal-b.jpg|ഡിസ്‌ക്‌ഹാരോ
-
Image:Vol4p732_Uzhavupakaranangal-c.jpg
+
Image:Vol4p732_Uzhavupakaranangal-c.jpg|ആദ്യകാല ഉഴവുപകരണങ്ങള്‍
</gallery>
</gallery>
ഉടലിനോടുചേർന്ന കലപ്പച്ചുവട്ടിൽ കൊഴു, മോള്‍ഡ്‌ ബോർഡ്‌, ലാന്‍ഡ്‌സൈഡ്‌ എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഏറ്റവും മുമ്പിലുള്ള ഭാഗമായ കൊഴുവിന്റെ മൂർച്ചയുള്ള വായ്‌ത്തല പുറംമച്ചിനെ അടിമച്ചിൽനിന്നും വേർപെടുത്തിയെടുക്കുന്നു. ഈ മച്ച്‌ ലാന്‍ഡ്‌സൈഡ്‌ വശത്തുകൂടി മുകളിലുള്ള മോള്‍ഡ്‌ബോർഡിൽ കയറുന്നു. കൊഴുവിന്റെ ഭാഗങ്ങളായ കൊഴുമുന (share point), കൊഴുചിറക്‌ (wing of share), മച്ചു മുറിക്കുന്ന വക്ക്‌ (throat or cutting edge), ഉഴവുചാലിന്റെ ഭിത്തിയിൽ ഉരസുന്ന ഗണൽ എന്നിവ കലപ്പച്ചുവടിനെ മച്ചിലമരുന്നതിന്‌ സഹായിക്കുന്നു. കൊഴു തൃകോണാകൃതിയിലും ദീർഘചതുരാകൃതിയിലും ഉരുക്കുകൊണ്ടോ ഇരുമ്പുകൊണ്ടോ ഉണ്ടാക്കിയെടുക്കുന്നു. പ്രത്യേക സാഹചര്യങ്ങള്‍ക്കും പ്രത്യേകാവശ്യങ്ങള്‍ക്കും പറ്റിയ വിധത്തിൽ സ്ലിപ്പുകൊഴു, സ്ലിപ്പുനോസ്‌ കൊഴു, ഷിന്‍കൊഴു, കച്ചിക്കൊഴു എന്നീ നാലുതരം കൊഴുക്കള്‍ നിർമിച്ചിരുന്നു. ഉരുക്കുകൊണ്ടുള്ള കൊഴു ഉപയോഗിക്കുന്തോറും മിനുസപ്പെടുന്നതുകൊണ്ട്‌ അതിൽ മച്ച്‌ ഒട്ടിപ്പിടിക്കാതെ താഴത്തുവീഴും. വാർപ്പിരുമ്പുകൊഴുവിൽ മച്ച്‌ ഒട്ടിപ്പിടിച്ചിരിക്കുന്നതു നിമിത്തം കാര്യക്ഷമത കുറയുന്നു.  

[[ചിത്രം:Vol4p732_Uzhavupakaranangal-2.jpg|thumb|]]
+
[[ചിത്രം:Vol4p732_Uzhavupakaranangal-2.jpg|thumb|1. കുതിരവലിക്കുന്ന തരത്തിൽപ്പെട്ട ഉഴവുപകരണം, 2. ബോസ്‌ കലപ്പ, 3. രാജാകലപ്പ, 4. വരമ്പുകോരി,
 +
5. കെയർ കകക അ ഇരുമ്പുകലപ്പ, 6. മുള്‍ദന്തിഹാരോ, 7. നാടന്‍കലപ്പ, 8. ബേസിന്‍ലിസ്റ്റർ,
 +
9. കെയർ കകക ആ ജാപ്പനീസ്‌ ഹോ, 10. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന വീഡർ, 11. മെസ്റ്റണ്‍ കലപ്പ ]]
കൊഴുവിന്റെ പിന്നിലായി കലപ്പയുടെ വലതുഭാഗത്തു മോള്‍ഡ്‌ ബോർഡ്‌ ഘടിപ്പിച്ചിരിക്കും. ഉഴുമ്പോള്‍ മോള്‍ഡ്‌ബോർഡിൽ കയറുന്ന മച്ചിന്റെ ഭാരം കലപ്പയെ ഒരു വശത്തേക്കു ചരിക്കുന്നതു തടഞ്ഞ്‌ കുത്തനെ തറയിൽ ഉറപ്പിച്ചു നിർത്തുവാന്‍ ലാന്‍ഡ്‌സൈഡ്‌ സഹായിക്കുന്നു. ലാന്‍ഡ്‌സൈഡ്‌, മോള്‍ഡ്‌ബോർഡ്‌ വശത്തിന്റെ എതിരിലായിരിക്കും. ഏറ്റവും പിന്നിലുള്ള ഭാഗമായ ഹീൽ (heel) ഉഴവുചാലുമായി ഉരസിക്കൊണ്ടിരിക്കും. ഇളക്കിമാറ്റി ഘടിപ്പിക്കാവുന്ന ഹീലുള്ള ലാന്‍ഡ്‌സൈഡുകളും കാണുന്നു. വലിക്കുന്ന മൃഗത്തിന്റെ ഉയരമനുസരിച്ച്‌ ഈയ്യക്കോലിനെ ക്രമപ്പെടുത്തിയെടുക്കുവാനുള്ള ഭാഗമാണ്‌ സ്റ്റാന്‍ഡാർഡ്‌. കൈപ്പിടി ഉറപ്പിച്ചിരിക്കുന്നത്‌ ലാന്‍ഡ്‌സൈഡിലായിരിക്കും. ഈയ്യക്കോലിൽ കൊഴുമുനയുടെ മുന്നിലായി ഉറപ്പിച്ചിരിക്കുന്ന കോള്‍ട്ടർ, കലപ്പ മുന്നോട്ടു നീങ്ങുമ്പോള്‍ മച്ചിൽ ലംബമായി കീറലുണ്ടാക്കുക നിമിത്തം ഉഴവുചാലിലെ മച്ച്‌ ചാലിന്റെ ഭിത്തിയിൽ നിന്ന്‌ എളുപ്പത്തിൽ ഇളക്കിമാറ്റപ്പെടുന്നു. കോള്‍ട്ടർ, കത്തിയുടെയും ഡിസ്‌കിന്റെയും ആകൃതികളിൽ ഉണ്ടാക്കപ്പെടുന്നു; ഉഴവുചാലിന്റെ താഴ്‌ചയിൽ നിന്നു 5 സെ.മീ. മുകളിലായിരിക്കണം അത്‌ ഉറപ്പിക്കുന്നത്‌. കൊഴുമുന, കൊഴുചിറക്‌, ലാന്‍ഡ്‌സൈഡ്‌ ഹീൽ എന്നീ മൂന്നു ബെയറിങ്‌ ബിന്ദുക്കളിൽ മോള്‍ഡ്‌ കലപ്പ നിലത്ത്‌ മുട്ടിനിൽക്കുന്നു. മച്ചുമായി എപ്പോഴുമുള്ള സമ്പർക്കം നിമിത്തം അവ തേഞ്ഞുപോകുക സാധാരണമാണ്‌. ഉഴവുചാലിന്റെ ആഴം ഒരേപോലെ നിലനിർത്തുവാനും കലപ്പ സ്വതന്ത്രമായി ചലിക്കുവാനും ചക്രം സഹായിക്കുന്നു. കൊഴുമുന അല്‌പം കീഴോട്ടും വശത്തോട്ടും വളഞ്ഞിരിക്കും.  

വരി 31: വരി 33:
'''കെയർ ഇരുമ്പുകലപ്പ'''. കേരള കൃഷിവകുപ്പിന്റെ കീഴിലുള്ള ഗവേഷണകേന്ദ്രം (Research Testing and Training Centre) സംസ്ഥാനത്തിന്റെ പരിതഃസ്ഥിതിക്കനുസൃതമായി നിർമിച്ച കലപ്പകളാണ്‌ കെയർ ഇരുമ്പുകലപ്പ IIIA-യും IIIB-യും. 7 കിലോഗ്രാം തൂക്കവും 150 മി.മീ. നീളവുമുള്ള ഈയ്യക്കോലോടു കൂടിയ ഇത്‌ മണൽകലർന്ന പശിമരാശി മച്ച്‌, വെട്ടുകൽമച്ച്‌, ചെളികലരാത്ത മച്ച്‌ എന്നിവയ്‌ക്കെല്ലാം യോജിച്ചതാണ്‌. കെയർ IIIA വലത്തോട്ട്‌ മച്ച്‌ മറിക്കുന്നതും, IIIB ഇടത്തോട്ടു മച്ച്‌ മറിക്കുന്നതുമാണ്‌. ഇടത്തോട്ടു മച്ചു മറിക്കുന്ന കലപ്പ കാസർകോട്‌ താലൂക്കിൽ വ്യാപകമായി പണ്ട്‌ ഉപയോഗിച്ചിരുന്നു.

[[ചിത്രം:Vol4p732_Uzhavupakaranangal-3.jpg|thumb|]]
+
[[ചിത്രം:Vol4p732_Uzhavupakaranangal-3.jpg|thumb|അല്‌പം പരിഷ്‌കരിച്ച ഒരു ആദ്യകാല ഉഴവുപകരണം]]
'''ബോസ്‌ കലപ്പ'''. കേരളത്തിൽ പണ്ട്‌ പ്രചാരത്തിലുണ്ടായിരുന്ന ഒരിനം കലപ്പ. നാടന്‍ കലപ്പ പരിഷ്‌കരിച്ചെടുത്തതാണിത്‌. മോള്‍ഡ്‌ബോർഡും കൊഴുവും ചേർന്നഭാഗം മച്ച്‌ കീഴ്‌മേൽ മറിക്കുന്നു. ഇതിന്റെ മോള്‍ഡ്‌ബോർഡും കൊഴുവും ഒഴിച്ചുള്ള ഭാഗങ്ങള്‍ മരംകൊണ്ടുണ്ടാക്കിയതാണ്‌. മണൽ, മണൽകലർന്ന പശിമരാശി മച്ച്‌ എന്നിവയ്‌ക്കു പറ്റിയതാണിത്‌; ചെളിമച്ചിലടിച്ചുകലക്കുന്നതിനും യോജിക്കും. സാധാരണ മച്ച്‌, ചെളിമച്ച്‌ എന്നിവയിൽ യഥാക്രമം 100 മി.മീ., 120 മി.മീ. താഴ്‌ചയിലും ശരാശരി 150 മി.മീ. വീതിയിലും മച്ച്‌ ഇളക്കുവാന്‍ സാധിക്കും. ഇതിന്‌ 5.75 കിലോഗ്രാം തൂക്കമുണ്ട്‌. കാള, പോത്ത്‌ എന്നിവയെക്കൊണ്ട്‌ വലിപ്പിക്കുകയാണ്‌ ചെയ്‌തിരുന്നത്‌.

ടേണ്‍ കലപ്പ. ടേണ്‍ കലപ്പ തിരിയുന്ന ഭാഗത്തേക്ക്‌ ആദ്യം മച്ച്‌ മറിച്ച ഭാഗത്തേക്കുതന്നെ-മോള്‍ഡ്‌ബോർഡ്‌ തിരിയുന്നു.
ടേണ്‍ കലപ്പ. ടേണ്‍ കലപ്പ തിരിയുന്ന ഭാഗത്തേക്ക്‌ ആദ്യം മച്ച്‌ മറിച്ച ഭാഗത്തേക്കുതന്നെ-മോള്‍ഡ്‌ബോർഡ്‌ തിരിയുന്നു.
വരി 44: വരി 46:
'''സ്‌പ്രിങ്‌ ഹാരോ'''. പരുപരുത്തതും കല്ലു നിറഞ്ഞതുമായ നിലം ഒരുക്കിയെടുക്കാന്‍ ഇതുപയോഗിച്ചിരുന്നു. സ്‌പ്രിങ്‌ഹാരോയുടെ ഉരുക്കുഫ്രയിമിൽ മുന്‍നിരയിൽ രണ്ടും പിന്‍നിരയിൽ മൂന്നുംവീതം അർധവൃത്താകൃതിയിലുള്ള സ്‌പ്രിങ്ങുകള്‍ ഉറപ്പിച്ചിരിക്കും. സ്‌പ്രിങ്ങിന്റെ അഗ്രത്ത്‌ മച്ച്‌ മുറിച്ചിറങ്ങുന്ന ഷവൽ ഘടിപ്പിച്ചിരിക്കും.

[[ചിത്രം:Vol4p732_Uzhavupakaranangal-4.jpg|thumb|]]
+
[[ചിത്രം:Vol4p732_Uzhavupakaranangal-4.jpg|thumb|ഉരുക്കു മോള്‍ഡ്‌ ബോർഡോടുകൂടിയ ഉഴവുപകരണം]]
'''ഡിസ്‌ക്‌ഹാരോ'''. ഉഴുതുകഴിഞ്ഞ്‌ നിലത്തു പ്രവർത്തിപ്പിക്കുമ്പോള്‍ മറ്റു പ്രവർത്തനങ്ങളോടൊപ്പം വായു കടക്കാവുന്ന സുഷിരങ്ങളെ മൂടുകയും ചെയ്യുന്നു. വിത്തുതടമുണ്ടാക്കുന്നതിന്‌ ഇത്‌ സഹായകമാകുന്നു. ഉറപ്പില്ലാത്ത മച്ചിലും മണൽമച്ചിലും കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതു തടയാന്‍ ആഴമാപിനി (depth guage) ഘടിപ്പിച്ചിട്ടുള്ള ഡിസ്‌കുകളുണ്ട്‌. തിരശ്ചീനമായ അച്ചുതണ്ടിൽ സോസർ ആകൃതിയിൽ ഉരുക്കുഡിസ്‌കുകള്‍ നിശ്ചിത അകലത്തിൽ ഇടവിട്ട്‌ ഉറപ്പിച്ചിരിക്കും. അക്ഷത്തിൽ ഉറപ്പിച്ചിരിക്കുന്ന ഡിസ്‌കുകള്‍ എല്ലാംകൂടി ഒരു സെറ്റ്‌ എന്നു പറയുന്നു. മുന്‍നിരയിലെ ഡിസ്‌കുകളുടെ നതമധ്യഭാഗത്തിന്‌ എതിർവശത്തായി പിന്‍നിരയിലെ ഡിസ്‌കുകളുടെ നതമധ്യഭാഗം വരത്തക്കവച്ചം അവ ഉറപ്പിച്ചിരിക്കും. ഒരു സെറ്റ്‌ ഡിസ്‌കുകളുടെ എച്ചം 4 മുതൽ 10 വരെയും വ്യാസം 50 മുതൽ 60 സെ.മീ. വരെയുമാകാം. 7 മുതൽ 10 വരെ സെ.മീ. താഴ്‌ചയിൽ മച്ചിളക്കുന്നതിന്‌ ഇതുപയോഗിക്കാം. ഹാരോ മുന്നോട്ടു വലിക്കുമ്പോള്‍ ഡിസ്‌കുകള്‍ കറങ്ങുന്നു. മച്ച്‌ പൂർണമായി പൊടിക്കേണ്ട ആവശ്യമില്ലാത്തപ്പോഴും കൂടുതൽ ആഴത്തിൽ ഇറങ്ങേണ്ട സ്ഥലത്തും, പുല്‌പടർപ്പുള്ള സ്ഥലത്തും ഇതുപയോഗിക്കുന്നു. മൃഗങ്ങള്‍ വലിക്കുന്ന തരവും ട്രാക്‌ടർ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന തരവുമുണ്ട്‌.

വരി 60: വരി 62:
പച്ചിലപൂഴ്‌ത്തി. പച്ചിലവളം ശരിയായി ചീഞ്ഞഴുകുന്നതിന്‌ മച്ചുമായി കലർത്തേണ്ടതാവശ്യമാണ്‌. ഇതിൽ വൃത്താകൃതിയിലുള്ള 25 സെ.മീ. വ്യാസമുള്ള നാലോ അഞ്ചോ ഡിസ്‌കുകള്‍ തിരശ്ചീനമായ ഒരക്ഷത്തിൽ ഘടിപ്പിച്ചിരിക്കും. മച്ചിൽ പച്ചില നിരത്തിയശേഷം  

ഡിസ്‌കുകളെ വലിക്കുമ്പോള്‍ അവ കറങ്ങി ഇലകളെയും മറ്റും അരിഞ്ഞു മച്ചുമായി കലർത്തുന്നു.
ഡിസ്‌കുകളെ വലിക്കുമ്പോള്‍ അവ കറങ്ങി ഇലകളെയും മറ്റും അരിഞ്ഞു മച്ചുമായി കലർത്തുന്നു.
-
[[ചിത്രം:Vol4p732_Tractor.jpg|thumb|]]
+
[[ചിത്രം:Vol4p732_Tractor.jpg|thumb|ട്രാക്‌ടർ]]
'''കട്ടയുടപ്പന്‍'''. ഹാരോ ഉപയോഗിച്ചതിനുശേഷം കട്ടയുടച്ചു നിലം നിരപ്പാക്കാന്‍ ഇതുപയോഗിച്ചിരുന്നു. മണൽപ്രദേശത്ത്‌ ഉപയോഗിക്കുന്ന സാധാരണ കട്ടയുടപ്പന്‍ തടിപ്പലകയാണ്‌. 150 സെ.മീ. നീളവും 10 സെ.മീ. വീതിയും 7.5 സെ.മീ. കനവും ഉണ്ടായിരിക്കും. ഈയ്യക്കോലിൽ നുകം ഘടിപ്പിച്ച്‌ മൃഗത്തെക്കൊണ്ട്‌ വലിപ്പിക്കുന്നു. വലിക്കുമ്പോള്‍ പലകവക്കിൽ ആള്‍ കയറി നിൽക്കുകയോ ഭാരം വച്ചുകൊടുക്കുകയോ ചെയ്യാറുണ്ട്‌.

05:01, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉഴവുപകരണങ്ങള്‍

ഉഴവുജോലികള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍. കൃഷിയിലെ പ്രാഥമികപ്രവർത്തനങ്ങളിലൊന്നാണ്‌ ഉഴവ്‌. പാടങ്ങളിൽ വിത്തു വിതയ്‌ക്കുന്നതിനുമുമ്പ്‌ ഉഴവു നടത്തുന്നു. ഇതുമൂലം മുന്‍വിളവിന്റെ അവശിഷ്‌ടം, കളകള്‍, ചപ്പുചവറ്‌ എന്നിവ മച്ചിളക്കിമറിച്ചുമൂടി പുതുമച്ചിനെ കാലാവസ്ഥയ്‌ക്കു വിധേയമാക്കാന്‍ തരപ്പെടുത്തുന്നു. പാകപ്പെടുത്തപ്പെട്ട മച്ചിൽ വിത്തുവിതയ്‌ക്കാന്‍ ഉഴവുചാൽ ഉപകരിക്കുന്നു. കൃഷിപ്പണി കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ വിള നേടാനും പരിഷ്‌കരിച്ച ഉഴവുപകരണങ്ങള്‍ ആവശ്യമാണ്‌. ആദിമമനുഷ്യന്‍ ഉപയോഗിച്ചിരുന്ന കല്ല്‌, മരക്കഷണം, എല്ല്‌ മുതലായവകൊണ്ടു നിർമിച്ച കാർഷികോപകരണങ്ങള്‍ക്കു പകരം ലോഹം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ലോഹനിർമിതമായ മണ്‍വെട്ടി, കുന്താലി, തൂമ്പ, ഹാന്‍ഡ്‌-ഫോർക്ക്‌, ഹാന്‍ഡ്‌-റേക്ക്‌, പിക്കാസ്‌ മുതലായവ പ്രചാരത്തിൽ വന്നു.

കലപ്പ. കൂർപ്പിച്ച തടിയിൽ ഘടിപ്പിച്ചതും മനുഷ്യനോ മൃഗമോ വലിക്കുന്ന ഭാഗത്തോടുകൂടിയതുമായ ഉഴവുപകരണമാണ്‌ കലപ്പ. ഏറ്റവും ലഘുവായ കലപ്പ ഒറ്റച്ചാൽ കീറുന്നതരമാണ്‌. 19-ാം നൂറ്റാണ്ടുവരെ യൂറോപ്പിലാകെ പ്രചാരത്തിലിരുന്നത്‌ ഒറ്റച്ചാലുമാത്രം കീറുന്ന മരകലപ്പയായിരുന്നു. കാലക്രമത്തിൽ മച്ചിനെ ലംബമായി മുറിക്കുന്നതിനുള്ള കോള്‍ട്ടർ (coulter), മച്ചു മുറിച്ചുമാറ്റുന്ന കൊഴു (share), മച്ചിനെ കീഴ്‌മേൽ മറിക്കുന്ന മോള്‍ഡ്‌ ബോർഡ്‌ എന്നിവ ചേർന്ന മോള്‍ഡ്‌ ബോർഡ്‌ കലപ്പ യൂറോപ്യന്‍ രാജ്യങ്ങളിൽ പ്രചാരത്തിൽ വന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മരക്കലപ്പ യൂറോപ്പിൽ നിന്നും നിഷ്‌കാസിതമായി. ബ്രിട്ടീഷുകാർ വഴി മോള്‍ഡ്‌ ബോർഡ്‌ കലപ്പ ഇന്ത്യയിലും എത്തിച്ചേർന്നു. നാടന്‍കലപ്പ. കൊഴുവ്‌ ഒഴികെ ഇതിന്റെ എല്ലാ ഭാഗങ്ങളും തടികൊണ്ടുണ്ടാക്കിയതാണ്‌. ഉടൽഭാഗം 135ീ ചരിഞ്ഞ്‌ വളഞ്ഞ ഭുജം ഉള്‍ക്കൊള്ളുന്ന കട്ടിയുള്ള തടികൊണ്ടാണിതുണ്ടാക്കിയിട്ടുള്ളത്‌. ഇതിന്റെ താഴത്തെ കൂർത്ത അറ്റത്ത്‌ ഉരുക്കുകൊണ്ടുണ്ടാക്കിയ ഒരു കവചം ഉറപ്പിച്ചിരിക്കും. ഈ ഭാഗത്തിന്‌ കൊഴു എന്നാണു പേർ. കൊഴു മച്ചിൽ ആഴ്‌ന്നിറങ്ങി നീങ്ങുമ്പോള്‍ ചാലുണ്ടാകുന്നു. ഉടലിന്റെ മുകളറ്റത്ത്‌ ഉറപ്പിച്ചിരിക്കുന്ന കൈപ്പിടികൊണ്ട്‌ കലപ്പയെ നിയന്ത്രിക്കാം. വലിക്കുവാന്‍ മൃഗത്തെ കെട്ടുന്ന നുകം ഈയ്യക്കോലുകൊണ്ട്‌ ഉടലിനോടു ബന്ധിക്കുന്നു. ഈയ്യക്കോൽ ഒരറ്റം ഉടലിൽ ഉറപ്പിച്ചിരിക്കുന്നതും മറ്റേയറ്റം നുകത്തെ ഘടിപ്പിക്കുവാന്‍ കൊതകള്‍ വെട്ടിയതുമാണ്‌. ഇത്തരം കലപ്പ പ്രാദേശികങ്ങളായ രൂപവ്യത്യാസങ്ങളോടെ ഭാരതത്തിൽ എല്ലായിടത്തും ഉപയോഗത്തിലിരുന്നു. നാടന്‍ കലപ്പ 'V' ആകൃതിയിലുള്ള ഉഴവുചാലാണുണ്ടാക്കുന്നത്‌. രണ്ടു ചാലുകള്‍ക്കിടയിൽ ഉഴാത്ത സ്ഥലം നിലനിൽക്കുന്നതുകൊണ്ട്‌ സ്ഥലം മുഴുവനും ഉഴാന്‍ നെടുകെയും കുറുകെയും ഒന്നിലധികം പ്രാവശ്യം പ്രവർത്തിപ്പിക്കുന്നു. മച്ച്‌ അധികവും ഉഴവുചാലിൽത്തന്നെ വീഴും. 10 സെ.മീ. ആഴവും മുകള്‍ഭാഗം 15 സെ.മീ. വീതിയുമുള്ള ചാലാണ്‌ സാധാരണമായി കീറുന്നത്‌. കലപ്പയെ മച്ചിൽ ബലമായി അമർത്തിപ്പിടിക്കണം. നുകത്തിനിടയിൽ ഈയ്യക്കോൽ കെട്ടുക, കൊഴുവിനെ നുകത്തിന്റെ ഏറ്റവും മുകളിലുള്ള കൊതയിൽ നുകം ഘടിപ്പിക്കുക എന്നീ മാർഗങ്ങള്‍ വഴി ചാലിന്റെ ആഴം കൂട്ടാം.

മോള്‍ഡ്‌ബോർഡ്‌ കലപ്പ. ഉപയോഗിക്കുമ്പോള്‍ 'L' ആകൃതിയിൽ ഉഴവുചാലുണ്ടാകുന്നതു നിമിത്തം രണ്ടു ചാലുകള്‍ക്കിടയിൽ ഉഴാത്തസ്ഥലം അവശേഷിക്കുന്നില്ല; കൂടുതൽ ആഴത്തിൽ മച്ചിൽ തുളച്ചിറങ്ങുന്നു. തുളച്ചുകീറിയെടുത്ത മച്ചിനെ മോള്‍ഡ്‌ബോർഡ്‌ കീഴ്‌മേൽ മറിച്ചുപൊടിക്കുന്നു. ഉഴുമ്പോള്‍ മുന്‍വിളയിലെ അവശിഷ്‌ടങ്ങളെയും കളയെയും മറിച്ച്‌ മച്ചിനടിയിലാക്കുന്നു.

ഉടലിനോടുചേർന്ന കലപ്പച്ചുവട്ടിൽ കൊഴു, മോള്‍ഡ്‌ ബോർഡ്‌, ലാന്‍ഡ്‌സൈഡ്‌ എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഏറ്റവും മുമ്പിലുള്ള ഭാഗമായ കൊഴുവിന്റെ മൂർച്ചയുള്ള വായ്‌ത്തല പുറംമച്ചിനെ അടിമച്ചിൽനിന്നും വേർപെടുത്തിയെടുക്കുന്നു. ഈ മച്ച്‌ ലാന്‍ഡ്‌സൈഡ്‌ വശത്തുകൂടി മുകളിലുള്ള മോള്‍ഡ്‌ബോർഡിൽ കയറുന്നു. കൊഴുവിന്റെ ഭാഗങ്ങളായ കൊഴുമുന (share point), കൊഴുചിറക്‌ (wing of share), മച്ചു മുറിക്കുന്ന വക്ക്‌ (throat or cutting edge), ഉഴവുചാലിന്റെ ഭിത്തിയിൽ ഉരസുന്ന ഗണൽ എന്നിവ കലപ്പച്ചുവടിനെ മച്ചിലമരുന്നതിന്‌ സഹായിക്കുന്നു. കൊഴു തൃകോണാകൃതിയിലും ദീർഘചതുരാകൃതിയിലും ഉരുക്കുകൊണ്ടോ ഇരുമ്പുകൊണ്ടോ ഉണ്ടാക്കിയെടുക്കുന്നു. പ്രത്യേക സാഹചര്യങ്ങള്‍ക്കും പ്രത്യേകാവശ്യങ്ങള്‍ക്കും പറ്റിയ വിധത്തിൽ സ്ലിപ്പുകൊഴു, സ്ലിപ്പുനോസ്‌ കൊഴു, ഷിന്‍കൊഴു, കച്ചിക്കൊഴു എന്നീ നാലുതരം കൊഴുക്കള്‍ നിർമിച്ചിരുന്നു. ഉരുക്കുകൊണ്ടുള്ള കൊഴു ഉപയോഗിക്കുന്തോറും മിനുസപ്പെടുന്നതുകൊണ്ട്‌ അതിൽ മച്ച്‌ ഒട്ടിപ്പിടിക്കാതെ താഴത്തുവീഴും. വാർപ്പിരുമ്പുകൊഴുവിൽ മച്ച്‌ ഒട്ടിപ്പിടിച്ചിരിക്കുന്നതു നിമിത്തം കാര്യക്ഷമത കുറയുന്നു.

1. കുതിരവലിക്കുന്ന തരത്തിൽപ്പെട്ട ഉഴവുപകരണം, 2. ബോസ്‌ കലപ്പ, 3. രാജാകലപ്പ, 4. വരമ്പുകോരി, 5. കെയർ കകക അ ഇരുമ്പുകലപ്പ, 6. മുള്‍ദന്തിഹാരോ, 7. നാടന്‍കലപ്പ, 8. ബേസിന്‍ലിസ്റ്റർ, 9. കെയർ കകക ആ ജാപ്പനീസ്‌ ഹോ, 10. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന വീഡർ, 11. മെസ്റ്റണ്‍ കലപ്പ

കൊഴുവിന്റെ പിന്നിലായി കലപ്പയുടെ വലതുഭാഗത്തു മോള്‍ഡ്‌ ബോർഡ്‌ ഘടിപ്പിച്ചിരിക്കും. ഉഴുമ്പോള്‍ മോള്‍ഡ്‌ബോർഡിൽ കയറുന്ന മച്ചിന്റെ ഭാരം കലപ്പയെ ഒരു വശത്തേക്കു ചരിക്കുന്നതു തടഞ്ഞ്‌ കുത്തനെ തറയിൽ ഉറപ്പിച്ചു നിർത്തുവാന്‍ ലാന്‍ഡ്‌സൈഡ്‌ സഹായിക്കുന്നു. ലാന്‍ഡ്‌സൈഡ്‌, മോള്‍ഡ്‌ബോർഡ്‌ വശത്തിന്റെ എതിരിലായിരിക്കും. ഏറ്റവും പിന്നിലുള്ള ഭാഗമായ ഹീൽ (heel) ഉഴവുചാലുമായി ഉരസിക്കൊണ്ടിരിക്കും. ഇളക്കിമാറ്റി ഘടിപ്പിക്കാവുന്ന ഹീലുള്ള ലാന്‍ഡ്‌സൈഡുകളും കാണുന്നു. വലിക്കുന്ന മൃഗത്തിന്റെ ഉയരമനുസരിച്ച്‌ ഈയ്യക്കോലിനെ ക്രമപ്പെടുത്തിയെടുക്കുവാനുള്ള ഭാഗമാണ്‌ സ്റ്റാന്‍ഡാർഡ്‌. കൈപ്പിടി ഉറപ്പിച്ചിരിക്കുന്നത്‌ ലാന്‍ഡ്‌സൈഡിലായിരിക്കും. ഈയ്യക്കോലിൽ കൊഴുമുനയുടെ മുന്നിലായി ഉറപ്പിച്ചിരിക്കുന്ന കോള്‍ട്ടർ, കലപ്പ മുന്നോട്ടു നീങ്ങുമ്പോള്‍ മച്ചിൽ ലംബമായി കീറലുണ്ടാക്കുക നിമിത്തം ഉഴവുചാലിലെ മച്ച്‌ ചാലിന്റെ ഭിത്തിയിൽ നിന്ന്‌ എളുപ്പത്തിൽ ഇളക്കിമാറ്റപ്പെടുന്നു. കോള്‍ട്ടർ, കത്തിയുടെയും ഡിസ്‌കിന്റെയും ആകൃതികളിൽ ഉണ്ടാക്കപ്പെടുന്നു; ഉഴവുചാലിന്റെ താഴ്‌ചയിൽ നിന്നു 5 സെ.മീ. മുകളിലായിരിക്കണം അത്‌ ഉറപ്പിക്കുന്നത്‌. കൊഴുമുന, കൊഴുചിറക്‌, ലാന്‍ഡ്‌സൈഡ്‌ ഹീൽ എന്നീ മൂന്നു ബെയറിങ്‌ ബിന്ദുക്കളിൽ മോള്‍ഡ്‌ കലപ്പ നിലത്ത്‌ മുട്ടിനിൽക്കുന്നു. മച്ചുമായി എപ്പോഴുമുള്ള സമ്പർക്കം നിമിത്തം അവ തേഞ്ഞുപോകുക സാധാരണമാണ്‌. ഉഴവുചാലിന്റെ ആഴം ഒരേപോലെ നിലനിർത്തുവാനും കലപ്പ സ്വതന്ത്രമായി ചലിക്കുവാനും ചക്രം സഹായിക്കുന്നു. കൊഴുമുന അല്‌പം കീഴോട്ടും വശത്തോട്ടും വളഞ്ഞിരിക്കും.

മെസ്റ്റണ്‍ കലപ്പ. നാടന്‍ കലപ്പയും വിദേശക്കലപ്പയും ചേർന്ന ഒരുതരം കലപ്പ. കൈപ്പിടിയൊഴികെ എല്ലാ ഭാഗങ്ങളും ഇരുമ്പുകൊണ്ടുണ്ടാക്കിയതാണ്‌. ലളിതമായ ഒരു തരം മോള്‍ഡ്‌ ബോള്‍ഡ്‌ കലപ്പയാണിതെന്നു പറയാം. രാജാകലപ്പ. ഒരു ചെറിയ ഹാലാസിലുള്ള ഇരുമ്പു കൊളുത്തിൽ ഇരുമ്പുചങ്ങല ബന്ധിച്ചു നുകം കെട്ടുന്നു. രണ്ടു കൈപ്പിടികളുള്ള ഒരുതരം മോള്‍ഡ്‌ബോർഡ്‌ കലപ്പയാണിത്‌.

ദ്രുതശീതിത മോള്‍ഡ്‌ബോർഡും ദ്രുതശീതിത കൊഴുവും മിനുസമുള്ള മച്ചിൽ ഉഴാന്‍ പറ്റിയതാണ്‌. ഒട്ടിപ്പിടിക്കുന്ന മച്ചിൽ അധികമായ ഘർഷണം ഒഴിവാക്കുവാന്‍ കിഴുത്തയിട്ട മോള്‍ഡ്‌ബോർഡ്‌ ഉപയോഗിക്കുന്നു. മച്ചിന്റെയും നിലത്തിന്റെയും സ്വഭാവമനുസരിച്ച്‌ വിവിധാകൃതിയിൽ കലപ്പച്ചുവട്‌ നിർമിച്ചുപയോഗിക്കുന്നു.

ട്രാക്‌ടർ. ട്രാക്‌ടർ വലിക്കുന്ന കലപ്പകൊണ്ടു തന്നെ ആറു ചാലുകള്‍ മുറിച്ചെടുക്കാം. ക്രമീകരിക്കാവുന്ന കൊളുത്തുമൂലം ട്രാക്‌ടർ കലപ്പയോടു ഘടിപ്പിക്കുന്നു. ഉഴവുചാലിൽ കലപ്പ മുന്‍വശം കുത്തി ചെരിയുന്നത്‌ തടയുവാന്‍ ലംബമായ സംവിധാനമുണ്ട്‌. ട്രാക്‌ടർ ഉപയോഗിക്കുമ്പോള്‍ കൊഴുവായ്‌ത്തല കൂടുതൽ തേയുന്നതിനും ചാൽമച്ച്‌ ശരിയായി മറിയാതെ വേണ്ട അകലം കിട്ടാതെയാകുന്നതിനും ഇടയുണ്ട്‌. കനത്ത തടസ്സത്തിലോ പാറയിലോ മുട്ടുമ്പോള്‍ കലപ്പയെ ട്രാക്‌ടറിൽനിന്നു വേർപെടുത്തുന്നത്‌ സ്‌പ്രിങ്‌ റിലീസാണ്‌. ഒരു ചരടുകൊണ്ട്‌ കലപ്പയെ പൊക്കുകയും താഴ്‌ത്തുകയും ചെയ്യാം. ട്രാക്‌ടറിന്റെ പുറകുവശത്തു ഘടിപ്പിക്കുന്ന കലപ്പയെ ഉരുട്ടിക്കൊണ്ടു പോകുവാന്‍ ഒരു ജോടി ചക്രങ്ങളെക്കൂടാതെ സാവധാനം തറയിലിരുത്തുവാന്‍ ലാന്‍ഡ്‌ ചക്രവുമുണ്ട്‌. റബ്ബർടയർ ഘടിപ്പിച്ച ട്രാക്‌ടർ പ്രചാരത്തിൽ വന്നതിനെത്തുടർന്ന്‌ ഉഴുന്നതിന്റെ വേഗം കൂട്ടുവാന്‍ കീഴ്‌ക്കാംതൂക്കായ ചെറിയ കലപ്പച്ചുവടുള്ള സ്‌പീഡ്‌ബോട്ടം കലപ്പ (speed bottom plough) ഉപയോഗിച്ചിരുന്നു. സ്വയം വൃത്തിയാക്കുന്നതും കടുപ്പമുള്ള കരിമച്ചിനു പറ്റിയതുമായ കലപ്പ (black land bottom plough)യുടെ കൊഴു ആഴത്തിലിറങ്ങിച്ചെല്ലുന്ന തരത്തിലുള്ളതാണ്‌.

അർധവരള്‍ച്ച ബാധിച്ച മേൽമച്ചിനടിയിലുള്ള ഉറച്ച കട്ടിസ്‌തരം (hard pan) തുരക്കുവാന്‍ പ്രത്യേകതരം കലപ്പ (sub soil plough) ഉപയോഗത്തിലുണ്ട്‌. മോള്‍ കലപ്പ (Mole plough). ഇതിന്റെ അടിഭാഗത്ത്‌ ഒരു ഉരുക്കുകഷണം (mole) ബന്ധിപ്പിച്ചിരിക്കും. വിവിധ ആഴത്തിനു വ്യത്യസ്‌തതരം മോളുകളാണുപയോഗിക്കുന്നത്‌. കലപ്പ വലിക്കുമ്പോള്‍ ആവശ്യമായ ആഴത്തിൽ ചാലുകളുണ്ടാകുന്നു. ഒരു ട്രാക്‌ടറിനോട്‌ ഒന്നിൽക്കൂടുതൽ മോളുകള്‍ ഘടിപ്പിക്കാം.

കെയർ ഇരുമ്പുകലപ്പ. കേരള കൃഷിവകുപ്പിന്റെ കീഴിലുള്ള ഗവേഷണകേന്ദ്രം (Research Testing and Training Centre) സംസ്ഥാനത്തിന്റെ പരിതഃസ്ഥിതിക്കനുസൃതമായി നിർമിച്ച കലപ്പകളാണ്‌ കെയർ ഇരുമ്പുകലപ്പ IIIA-യും IIIB-യും. 7 കിലോഗ്രാം തൂക്കവും 150 മി.മീ. നീളവുമുള്ള ഈയ്യക്കോലോടു കൂടിയ ഇത്‌ മണൽകലർന്ന പശിമരാശി മച്ച്‌, വെട്ടുകൽമച്ച്‌, ചെളികലരാത്ത മച്ച്‌ എന്നിവയ്‌ക്കെല്ലാം യോജിച്ചതാണ്‌. കെയർ IIIA വലത്തോട്ട്‌ മച്ച്‌ മറിക്കുന്നതും, IIIB ഇടത്തോട്ടു മച്ച്‌ മറിക്കുന്നതുമാണ്‌. ഇടത്തോട്ടു മച്ചു മറിക്കുന്ന കലപ്പ കാസർകോട്‌ താലൂക്കിൽ വ്യാപകമായി പണ്ട്‌ ഉപയോഗിച്ചിരുന്നു.

അല്‌പം പരിഷ്‌കരിച്ച ഒരു ആദ്യകാല ഉഴവുപകരണം

ബോസ്‌ കലപ്പ. കേരളത്തിൽ പണ്ട്‌ പ്രചാരത്തിലുണ്ടായിരുന്ന ഒരിനം കലപ്പ. നാടന്‍ കലപ്പ പരിഷ്‌കരിച്ചെടുത്തതാണിത്‌. മോള്‍ഡ്‌ബോർഡും കൊഴുവും ചേർന്നഭാഗം മച്ച്‌ കീഴ്‌മേൽ മറിക്കുന്നു. ഇതിന്റെ മോള്‍ഡ്‌ബോർഡും കൊഴുവും ഒഴിച്ചുള്ള ഭാഗങ്ങള്‍ മരംകൊണ്ടുണ്ടാക്കിയതാണ്‌. മണൽ, മണൽകലർന്ന പശിമരാശി മച്ച്‌ എന്നിവയ്‌ക്കു പറ്റിയതാണിത്‌; ചെളിമച്ചിലടിച്ചുകലക്കുന്നതിനും യോജിക്കും. സാധാരണ മച്ച്‌, ചെളിമച്ച്‌ എന്നിവയിൽ യഥാക്രമം 100 മി.മീ., 120 മി.മീ. താഴ്‌ചയിലും ശരാശരി 150 മി.മീ. വീതിയിലും മച്ച്‌ ഇളക്കുവാന്‍ സാധിക്കും. ഇതിന്‌ 5.75 കിലോഗ്രാം തൂക്കമുണ്ട്‌. കാള, പോത്ത്‌ എന്നിവയെക്കൊണ്ട്‌ വലിപ്പിക്കുകയാണ്‌ ചെയ്‌തിരുന്നത്‌. ടേണ്‍ കലപ്പ. ടേണ്‍ കലപ്പ തിരിയുന്ന ഭാഗത്തേക്ക്‌ ആദ്യം മച്ച്‌ മറിച്ച ഭാഗത്തേക്കുതന്നെ-മോള്‍ഡ്‌ബോർഡ്‌ തിരിയുന്നു.

ഡിസ്‌ക്‌ കലപ്പ. ഡിസ്‌ക്‌ കലപ്പകൊണ്ട്‌ ഉണങ്ങിയ കടുപ്പമുള്ള മച്ച്‌, ഒട്ടിപ്പിടിക്കുന്ന ഉറച്ച മച്ച്‌, ഉറച്ച കട്ടിസ്‌തരം, കരിമച്ച്‌, വേരുകളും ചെടികളും, അധികമുള്ള മച്ച്‌ എന്നിവയിൽ ഫലവത്തായി പ്രവർത്തിപ്പിക്കുവാന്‍ സാധിച്ചിരുന്നു. ബോള്‍ബെയറിങ്ങിൽ സ്വതന്ത്രമായി കറങ്ങുന്ന നതമധ്യത്തോടുകൂടിയ ഉരുക്കുഡിസ്‌കുകള്‍ (discs) മോള്‍ഡ്‌ബോർഡും കൊഴുവും ചെയ്യുന്ന പ്രവർത്തനങ്ങള്‍ ചെയ്യുന്നു. മൂർച്ചയുളള വായ്‌ത്തല മച്ചിൽ തുളച്ചിറങ്ങുന്നതിന്റെ ആഴം അതിന്റെ ഭാരത്തെയും ചെരിവിനെയും ആശ്രയിച്ചിരിക്കും. ഒരു കലപ്പയിൽ 2 മുതൽ 4 വരെ ഡിസ്‌കുകള്‍ കാണും. 60 മുതൽ 80 സെ.മീ. വരെ വ്യാസമുള്ളതായിരിക്കും ഓരോന്നും. ട്രാക്‌ടർ കൊണ്ടു വലിക്കുന്നതിന്റെ സാമാന്യ വലുപ്പം 50 സെ.മീ. മുതൽ 60 സെ.മീ. വരെ കട്ടിയും 76 സെ.മീ. വ്യാസവുമാണ്‌. ഉഴവുതാഴ്‌ച 10 സെ.മീ. മുതൽ 40 സെ.മീ. വരെയും ആയിരിക്കും. ഉഴവുചാൽ വീതി 17.5 സെ.മീ. മുതൽ 30 സെ.മീ. വരെ കിട്ടും. കനത്ത അവശിഷ്‌ടങ്ങളും ചവറും മറ്റും കടപുഴക്കി നന്നായി മറിച്ചിടാന്‍ ഡിസ്‌കുകള്‍ തമ്മിലുള്ള അകലം കൂട്ടണം. ഉഴുമ്പോള്‍ത്തന്നെ ചക്രികള്‍ വൃത്തിയാക്കിയെടുക്കാന്‍ ചട്ടുകംപോലെയുള്ള ചുരണ്ടി ഘടിപ്പിച്ചിരിക്കും. ഒട്ടിപ്പിടിക്കുന്ന മച്ച്‌ നീക്കംചെയ്യുവാന്‍ തിരിയുന്ന ഡിസ്‌ക്‌ ചുരണ്ടികള്‍ ഘടിപ്പിച്ചിരിക്കും.

വരമ്പുകോരി കലപ്പ. ഇരുവശങ്ങളിലായി രണ്ടു മോള്‍ഡ്‌ബോർഡുകളോടുകൂടിയ ഢ ആകൃതിയിലുള്ള കൊഴുവാണ്‌ പ്രധാനഭാഗം. പ്രാരംഭ കൃഷിപ്പണി കഴിഞ്ഞ്‌ ഇളകിയ മച്ചിൽ വരമ്പും ചാലും ഇടവിട്ടുണ്ടാക്കാന്‍ ഉതകുന്നു. കൊഴു മുറിക്കുന്ന മച്ച്‌ മോള്‍ഡ്‌ ബോർഡുകള്‍ ഇരുവശങ്ങളിലേക്കും മറിക്കുന്നതിന്റെ ഫലമായി മധ്യത്തിൽ ഒരു ചാലും വശങ്ങളിൽ രണ്ടു വരമ്പുകളും ഉണ്ടാകുന്നു. ട്രാക്‌ടറിൽ ഒന്നിൽക്കൂടുതൽ കലപ്പ ഘടിപ്പിക്കാവുന്നതാണ്‌.

ഹാരോ(Harrow). ഉഴുതിട്ട മച്ചിനെ നിരപ്പാക്കി കട്ടയുടയ്‌ക്കുക, മേൽമച്ച്‌ ഇളക്കിയിടുക, വളം മച്ചിനോടു ചേർത്ത്‌ ഇളക്കി കലർത്തുക, വിത്ത്‌ മച്ചുകൊണ്ടു മൂടുക എന്നിവയ്‌ക്കാണ്‌ ഹാരോ ഉപയോഗിച്ചിരുന്നത്‌. ഹാരോ പലതരത്തിലുണ്ട്‌. നാടന്‍ ഹാരോ. ഇതിന്റെ തടിഫ്രയിമിൽ മുള്ളുപോലെ അനവധി മരപ്പല്ലുകള്‍ ഉറപ്പിച്ചിരിക്കും. 23 സെ.മീ. നീളമുള്ള പല്ലുകള്‍ തമ്മിലുള്ള അകലം 7 മുതൽ 10 വരെ സെ.മീ. ആയിരിക്കും. ഫ്രയിമിന്റെ മധ്യത്തിലായി ഈയ്യക്കോൽ ഘടിപ്പിച്ചിരിക്കും. ഹാരോ മുമ്പോട്ടു വലിക്കുമ്പോള്‍ 7 മുതൽ 10 വരെ സെ.മീ. താഴ്‌ചയിൽചാലുകളുണ്ടാകുന്നു. പല്ലുകള്‍ ലംബമാകുന്തോറും കൂടുതൽ ആഴത്തിൽ ഇറങ്ങുന്നതുകൊണ്ട്‌ കൂടുതൽ താഴ്‌ച ലഭിക്കുന്നു. കൂടുതൽ ആഴത്തിലിറങ്ങാന്‍ ഭാരം വച്ച്‌ അമർത്തുന്നു. മുള്‍ദന്തി ഹാരോ. ഇത്‌ നാടന്‍ ഹാരോ പരിഷ്‌കരിച്ചെടുത്തതാണ്‌. കൂർത്ത കുറ്റിഹാരോ എന്നും ഇതിനു പേരുണ്ട്‌. ദീർഘചതുരാകൃതിയിലുള്ള ഇരുമ്പു ഫ്രയിമിൽ കുറുകെയായി ഒരു നിരയിലുള്ള ഇരുമ്പു പല്ലുകള്‍ അടുത്തനിരയിലുള്ളതിനിടയിൽ വരത്തക്കവച്ചം ഉറപ്പിച്ചിരിക്കുന്നു. ഉത്തോലകംമൂലം തറയ്‌ക്കു ലംബമായും ചരിച്ചും പല്ലുകളെ സംവിധാനം ചെയ്യാം. ലംബമാകുമ്പോള്‍ ഏറ്റവുമധികം താഴ്‌ചയിൽ ഇറങ്ങും. 120 മുതൽ 150 വരെ സെ.മീ. വീതിയിൽ മച്ച്‌ പാകപ്പെടുത്തിയെടുക്കാം. ട്രാക്‌ടറിൽ ഒന്നിലധികം ഹാരോ ഘടിപ്പിക്കാറുണ്ട്‌. ത്രികോണാകൃതി ഫ്രയിമുള്ള ഹാരോയുമുണ്ട്‌.

സ്‌പ്രിങ്‌ ഹാരോ. പരുപരുത്തതും കല്ലു നിറഞ്ഞതുമായ നിലം ഒരുക്കിയെടുക്കാന്‍ ഇതുപയോഗിച്ചിരുന്നു. സ്‌പ്രിങ്‌ഹാരോയുടെ ഉരുക്കുഫ്രയിമിൽ മുന്‍നിരയിൽ രണ്ടും പിന്‍നിരയിൽ മൂന്നുംവീതം അർധവൃത്താകൃതിയിലുള്ള സ്‌പ്രിങ്ങുകള്‍ ഉറപ്പിച്ചിരിക്കും. സ്‌പ്രിങ്ങിന്റെ അഗ്രത്ത്‌ മച്ച്‌ മുറിച്ചിറങ്ങുന്ന ഷവൽ ഘടിപ്പിച്ചിരിക്കും.

ഉരുക്കു മോള്‍ഡ്‌ ബോർഡോടുകൂടിയ ഉഴവുപകരണം

ഡിസ്‌ക്‌ഹാരോ. ഉഴുതുകഴിഞ്ഞ്‌ നിലത്തു പ്രവർത്തിപ്പിക്കുമ്പോള്‍ മറ്റു പ്രവർത്തനങ്ങളോടൊപ്പം വായു കടക്കാവുന്ന സുഷിരങ്ങളെ മൂടുകയും ചെയ്യുന്നു. വിത്തുതടമുണ്ടാക്കുന്നതിന്‌ ഇത്‌ സഹായകമാകുന്നു. ഉറപ്പില്ലാത്ത മച്ചിലും മണൽമച്ചിലും കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതു തടയാന്‍ ആഴമാപിനി (depth guage) ഘടിപ്പിച്ചിട്ടുള്ള ഡിസ്‌കുകളുണ്ട്‌. തിരശ്ചീനമായ അച്ചുതണ്ടിൽ സോസർ ആകൃതിയിൽ ഉരുക്കുഡിസ്‌കുകള്‍ നിശ്ചിത അകലത്തിൽ ഇടവിട്ട്‌ ഉറപ്പിച്ചിരിക്കും. അക്ഷത്തിൽ ഉറപ്പിച്ചിരിക്കുന്ന ഡിസ്‌കുകള്‍ എല്ലാംകൂടി ഒരു സെറ്റ്‌ എന്നു പറയുന്നു. മുന്‍നിരയിലെ ഡിസ്‌കുകളുടെ നതമധ്യഭാഗത്തിന്‌ എതിർവശത്തായി പിന്‍നിരയിലെ ഡിസ്‌കുകളുടെ നതമധ്യഭാഗം വരത്തക്കവച്ചം അവ ഉറപ്പിച്ചിരിക്കും. ഒരു സെറ്റ്‌ ഡിസ്‌കുകളുടെ എച്ചം 4 മുതൽ 10 വരെയും വ്യാസം 50 മുതൽ 60 സെ.മീ. വരെയുമാകാം. 7 മുതൽ 10 വരെ സെ.മീ. താഴ്‌ചയിൽ മച്ചിളക്കുന്നതിന്‌ ഇതുപയോഗിക്കാം. ഹാരോ മുന്നോട്ടു വലിക്കുമ്പോള്‍ ഡിസ്‌കുകള്‍ കറങ്ങുന്നു. മച്ച്‌ പൂർണമായി പൊടിക്കേണ്ട ആവശ്യമില്ലാത്തപ്പോഴും കൂടുതൽ ആഴത്തിൽ ഇറങ്ങേണ്ട സ്ഥലത്തും, പുല്‌പടർപ്പുള്ള സ്ഥലത്തും ഇതുപയോഗിക്കുന്നു. മൃഗങ്ങള്‍ വലിക്കുന്ന തരവും ട്രാക്‌ടർ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന തരവുമുണ്ട്‌.

ബ്ലെയിഡ്‌ ഹാരോ. ഇന്ത്യയിൽ കേരളത്തിലൊഴികെ മറ്റു സ്റ്റേറ്റുകളിൽ പ്രചാരത്തിലുണ്ട്‌. ബക്കാർ ഗുണ്ടക, ദന്തി എന്നീ പേരുകളിലും അറിയപ്പെടുന്നു. 60 സെ. മീ. നീളത്തിൽ തിരശ്ചീനമായ ഒരു ബ്ലെയിഡാണ്‌ പ്രധാനഭാഗം. ബ്ലെയിഡ്‌ വായ്‌ത്തല മുന്നോട്ടു വളഞ്ഞിരിക്കും. 5 മുതൽ 8 വരെ സെ.മീ. താഴ്‌ചയിൽ മേൽമച്ച്‌ ഇളക്കിപ്പൊടിക്കുന്നു. മച്ചിൽനിന്ന്‌ നിലക്കടല ഇളക്കിയെടുക്കുവാന്‍ പ്രയോജനപ്പെടുന്നു. കള്‍ട്ടിവേറ്റർ. ഉഴുതുകഴിഞ്ഞശേഷം പാടത്തിൽ കട്ടയുടയ്‌ക്കുക, ഇടയിളക്കുക, കളപിഴുതെറിയുക, വളവും മച്ചും കലർത്തുക എന്നിവയ്‌ക്ക്‌ കള്‍ട്ടിവേറ്റർ ഉപയോഗിക്കുന്നു. കള്‍ട്ടിവേറ്ററിന്റെ മുന്‍ അറ്റത്തുള്ള ചക്രം ചാലിന്റെ താഴ്‌ച ക്രമപ്പെടുത്തുവാന്‍ സഹായിക്കുന്നു. ട്രാക്‌ടറിൽ ഘടിപ്പിക്കാം. ഷവലിനും സ്വീപ്പിനും പകരം ഡിസ്‌കും ഡിസ്‌ക്‌ഹള്ളറും ഉപയോഗിക്കാം.

ഹോ (ഇടയിളക്കി). രണ്ടോ മൂന്നോ ചെറിയ ടൈനുകളുള്ളത്‌. ടൈനിന്റെ മുന്‍വശത്ത്‌ വീതികുറഞ്ഞ ഒരു ഇരുമ്പുചക്രം ഉറപ്പിച്ചിരിക്കുന്നത്‌ പ്രയാസരഹിതമായി പ്രവർത്തിക്കുന്നതിനുപകരിക്കുന്നു. ഹോ പലതരത്തിലുണ്ട്‌. ജാപ്പനീസ്‌ ഹോ. വരിവരിയായി നട്ടിട്ടുള്ള നെൽച്ചെടികളുടെ ഇടയിലുള്ള കളകളെ നീക്കം ചെയ്യുന്നതിനും മച്ച്‌ ഇളക്കുന്നതിനും ഉപയോഗിക്കുന്നു. വരികള്‍ തമ്മിലുള്ള അകലമനുസരിച്ച്‌ വീതിയുള്ള ഹോ തെരഞ്ഞെടുക്കണം. കെയർ ഹോ. കേരളത്തിലെ പരിതഃസ്ഥിതികള്‍ക്കു പറ്റിയതായിരുന്നു കെയർ "F' എന്ന ഹോ. മച്ചിളക്കുമ്പോള്‍ താഴ്‌ച ക്രമപ്പെടുത്തിയെടുക്കാം. വെള്ളം കുറവുള്ള വയലിലും ഈർപ്പമുള്ള പറമ്പിലും ഉപയോഗിച്ചിരുന്നു. 225 മി.മീ. അകലത്തിൽ ഞാറുനട്ടിട്ടുള്ള വയലിന്‌ ഏറ്റവും യോജിച്ചതാണ്‌. 125 മുതൽ 225 വരെ മി.മീ. അകലത്തിലുള്ള വരികള്‍ക്കിടയിൽ കെയർ "ബി' എന്ന ഹോ പ്രയോജനപ്പെടുത്തിയിരുന്നു.

റോട്ടറി ഹോ. വിളകളുള്ള വയലുകളിൽ കളകള്‍ അധികം വളരുന്നതിനുമുമ്പ്‌ ഇതു പ്രയോഗിക്കേണ്ടതാണ്‌. കളകള്‍ വളർന്നു കഴിഞ്ഞ്‌ പ്രയോഗിക്കുമ്പോള്‍ കളയോടൊപ്പം വിളച്ചെടിയും പിഴുതെറിയപ്പെടും. ട്രാക്‌ടറിൽ ഘടിപ്പിച്ചും ഉപയോഗിക്കാറുണ്ട്‌. കമ്പിവീഡർ(Rod weeder). കളയുടെ വളർച്ച വളരെ പരിമിതപ്പെടുത്തി നല്ല വിത്തുതടം ശരിപ്പെടുത്തിയെടുക്കാന്‍ ഇതുപയോഗിക്കുന്നു. തിരശ്ചീനമായ വിലങ്ങനെയുള്ള ചതുരദണ്ഡ്‌ താങ്ങിനിർത്തുന്ന ചക്രങ്ങളിൽ ഒന്ന്‌ മണ്‍പ്രതലത്തിനു താഴെ 2.5 മുതൽ 12.5 വരെ സെ.മീ. ആഴത്തിൽ തിരിയുന്നു. ഇത്‌ പ്രവർത്തിക്കുമ്പോള്‍ ദണ്ഡ്‌ വേരും കളയും പിടിച്ചു പറിച്ചെടുക്കുന്നു.

ചെളികലക്കി. ഇത്‌ നെൽപ്പാടത്തിൽ പ്രാരംഭ-ഉഴവിനുശേഷം ചെളി കലക്കിയടിക്കുവാന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ പൊള്ളയായ ഒരു അക്ഷത്തിൽ അനവധി ബ്ലെയിഡുകള്‍ വിവിധരീതിയിൽ ഘടിപ്പിച്ചിരിക്കും. കാള കെട്ടിവലിക്കുമ്പോള്‍ അക്ഷം കറങ്ങുകയും ബ്ലെയിഡുകള്‍ കട്ടകള്‍ പൊട്ടിച്ചു വെള്ളവുമായി കലർത്തുകയും ചെയ്യുന്നു. കെയർ "എ' ചെളികലക്കിയിൽ ബ്ലെയിഡുകള്‍ ഡിസ്‌ക്‌ ആകൃതിയിലുള്ളവയാണ്‌. മണൽകലർന്ന പശിമരാശി മച്ച്‌, വെട്ടുകൽ മച്ച്‌ എന്നിവയ്‌ക്കു യോജിച്ചതാണ്‌. 450 മി.മീ. വീതിയാണുള്ളത്‌. മച്ചിന്റെ ഘടന മെച്ചപ്പെടുത്തുകയും കളകളെ വേരോടെ പിഴുതുമൂടുകയും ചെയ്യുന്നു. വയലിൽ വെള്ളം ക്രമപ്പെടുത്തിയിരിക്കണം. വെള്ളം തീരെ കുറവായിരുന്നാൽ മച്ച്‌ അടിയാനിടയാകും. വെള്ളം വളരെ കൂടുതലായാൽ മച്ചിളകുവാന്‍ വിഷമമുണ്ടാകും. പച്ചിലപൂഴ്‌ത്തി. പച്ചിലവളം ശരിയായി ചീഞ്ഞഴുകുന്നതിന്‌ മച്ചുമായി കലർത്തേണ്ടതാവശ്യമാണ്‌. ഇതിൽ വൃത്താകൃതിയിലുള്ള 25 സെ.മീ. വ്യാസമുള്ള നാലോ അഞ്ചോ ഡിസ്‌കുകള്‍ തിരശ്ചീനമായ ഒരക്ഷത്തിൽ ഘടിപ്പിച്ചിരിക്കും. മച്ചിൽ പച്ചില നിരത്തിയശേഷം ഡിസ്‌കുകളെ വലിക്കുമ്പോള്‍ അവ കറങ്ങി ഇലകളെയും മറ്റും അരിഞ്ഞു മച്ചുമായി കലർത്തുന്നു.

ട്രാക്‌ടർ

കട്ടയുടപ്പന്‍. ഹാരോ ഉപയോഗിച്ചതിനുശേഷം കട്ടയുടച്ചു നിലം നിരപ്പാക്കാന്‍ ഇതുപയോഗിച്ചിരുന്നു. മണൽപ്രദേശത്ത്‌ ഉപയോഗിക്കുന്ന സാധാരണ കട്ടയുടപ്പന്‍ തടിപ്പലകയാണ്‌. 150 സെ.മീ. നീളവും 10 സെ.മീ. വീതിയും 7.5 സെ.മീ. കനവും ഉണ്ടായിരിക്കും. ഈയ്യക്കോലിൽ നുകം ഘടിപ്പിച്ച്‌ മൃഗത്തെക്കൊണ്ട്‌ വലിപ്പിക്കുന്നു. വലിക്കുമ്പോള്‍ പലകവക്കിൽ ആള്‍ കയറി നിൽക്കുകയോ ഭാരം വച്ചുകൊടുക്കുകയോ ചെയ്യാറുണ്ട്‌.

ചെളിമച്ചിൽ വെള്ളമുള്ളപ്പോള്‍ നിരപ്പാക്കുവാനുള്ള ഉപകരണത്തെ "മരണ്ടി'യെന്നും "ഞവരി'യെന്നും പ്രാദേശികമായി പറഞ്ഞുവന്നു. ഇത്‌ മുകളിൽപ്പറഞ്ഞ പലകയിൽനിന്നു അല്‌പം വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിന്‌ സാധാരണയായി 150 സെ.മീ. നീളവും 37.5 മി.മീ. വീതിയും 5 സെ.മീ. കനവുമുണ്ടായിരിക്കും. ഇതിന്റെ കൈപ്പിടി പലകയുടെ മധ്യത്തിലായിരിക്കും. മുന്‍വക്കിൽ രണ്ടറ്റത്തും ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പുവളയങ്ങളിൽ കയറുകെട്ടി നുകം ബന്ധിപ്പിക്കുന്നു. ഉഴുതു കഴിഞ്ഞശേഷം ചെളിയടിച്ചു കലക്കി നിലം നിരപ്പാക്കുന്നു. ഇത്‌ പ്രവർത്തിപ്പിക്കുവാന്‍ രണ്ടാളുകള്‍ വേണം.

ഭാരതത്തിൽ ചില സംസ്ഥാനങ്ങളിലെ കരപ്പാടങ്ങളിൽ കട്ടയുടച്ചു നിരപ്പാക്കുവാന്‍ പടേല(patela) എന്ന ഉപകരണം പ്രചാരത്തിലിരുന്നു. തടികൊണ്ടുണ്ടാക്കിയ ഇതിന്റെ 2 മീ. നീളമുള്ള പലകയുടെ താഴത്തെ വക്കിൽ ചൂണ്ടപോലെ വളഞ്ഞ 23 കമ്പികള്‍ ഉറപ്പിച്ചിരിക്കും. ഒന്നിടവിട്ടുള്ള കമ്പികള്‍ നീളം കുറഞ്ഞിരിക്കും. ഇത്‌ കളകളെയും നീക്കം ചെയ്യുന്നതിനുപകരിക്കുന്നു. ഫ്‌ളോട്ട്‌. കരപ്പാടങ്ങളിൽ നിലം പൂർണമായി നിരപ്പാക്കിയെടുക്കുന്നതിന്‌ ഉപയോഗിച്ചിരുന്നു. "പടേല' ഉപയോഗിച്ചതിനുശേഷം "ഫ്‌ളോട്ട്‌' പ്രയോഗിക്കുന്നു. ഇന്ത്യന്‍ കാർഷികഗവേഷണകേന്ദ്രത്തിലെ എന്‍ജിനീയറിങ്‌ ഗവേഷണവിഭാഗമാണ്‌ ഇത്‌ ഡിസൈന്‍ ചെയ്‌തത്‌. ഇതിന്‌ 5 മി.മീ. നീളവും 1 മുതൽ 1.8 വരെ മീ. വീതിയിൽ തടികൊണ്ടുണ്ടാക്കിയ ചട്ടക്കൂടും ഉണ്ട്‌. രണ്ടോ മൂന്നോ പ്രാവശ്യം ഫ്‌ളോട്ടുപയോഗിക്കുമ്പോള്‍ നിലം നല്ലപോലെ നിരപ്പായി കിട്ടും. ജലസേചനം നടത്തുന്നതിനു മുമ്പ്‌ നിലം നിരപ്പാക്കാന്‍ ഇത്‌ പറ്റിയതാണ്‌. ചുളുക്കുറോളർ (Corrugated roller). കലപ്പ ഉപയോഗിച്ചശേഷം ഇത്‌ പ്രയോഗിക്കുന്നു. ചുളുക്കുള്ള പ്രതലത്തോടുകൂടിയ രണ്ടു റോളർ ഇതിനുണ്ട്‌. മുമ്പിലത്തെ റോളറിനു പിന്നിലുള്ള റോളറിനെക്കാള്‍ 7.5 സെ.മീ. വ്യാസം കൂടുതലായിരിക്കും. മുമ്പിലത്തെ റോളർ വിട്ടുപോയ വരമ്പുകളെ പിറകിലുള്ളത്‌ പിളർന്നു ശരിയാക്കുന്നു. കട്ടപൊടിക്കുന്നതോടൊപ്പം നിലം നിരപ്പാക്കുന്നതിനും ഇളകിയ മേൽമച്ച്‌ ഇളകാത്ത മേൽമച്ചിനോടു ചേർത്തമർത്തി അതിലെ ജലാംശം ബാഷ്‌പീകരണംമൂലം നഷ്‌ടപ്പെടാതെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഗോതമ്പ്‌ വിതച്ച നിലത്ത്‌ വിത്തിനുചുറ്റും മച്ച്‌ സാന്ദ്രീകരിച്ചെടുക്കുവാന്‍ ഉതകുന്നു. നിലത്തുണ്ടാകുന്ന ചുളുക്കുകള്‍ കാറ്റുകൊണ്ട്‌ മച്ച്‌ പറക്കാതിരിക്കുവാന്‍ സഹായകമാകുന്നു. 90 സെ.മീ. മുതൽ 300 സെ.മീ. വരെയാണ്‌ ഈ ഉപകരണത്തിന്റെ പ്രവർത്തനരീതി. ട്രാക്‌ടർകൊണ്ടും പ്രവർത്തിപ്പിക്കാം.

മച്ചുനീക്കി. നിലം നിരപ്പാക്കിയതിനുശേഷം ജലസേചനത്തിനുദ്ദേശിക്കപ്പെട്ടിട്ടുള്ള ചാലുകളിലെ മച്ചു നീക്കം ചെയ്യുന്നതിന്‌ മച്ചുനീക്കി ഉപയോഗിക്കുന്നു. മുന്‍വശത്ത്‌ ഉറപ്പിച്ചിരിക്കുന്ന ഒരു ബ്ലെയിഡ്‌ മച്ചു മുറിച്ചു ഒരു പാത്രത്തിലാക്കുന്നു. ഈ മച്ച്‌ ഉയർന്ന സ്ഥലത്തുനിന്നും താഴ്‌ന്ന സ്ഥലത്തേക്കു മറിക്കാം. മൃഗങ്ങളെക്കൊണ്ടു വലിപ്പിച്ചാണ്‌ ഇത്‌ പ്രവർത്തിപ്പിച്ചിരുന്നത്‌.

വരമ്പുകോരി. കണ്ടങ്ങളായി തിരിക്കുവാന്‍ വരമ്പുമടയൽ, മച്ചൊലിപ്പു തടയാന്‍ ചരിവിനെതിരെ ബണ്ടുണ്ടാക്കൽ എന്നീ പ്രവർത്തനങ്ങള്‍ക്ക്‌ ഇതുപയോഗിച്ചിരുന്നു. രണ്ടു മോള്‍ഡ്‌ബോർഡുകള്‍ ഒന്നിനൊന്നഭിമുഖമായി ഘടിപ്പിച്ചതാണ്‌ പ്രധാനഭാഗം. അവ തമ്മിലുള്ള അകലം മുന്‍ഭാഗത്ത്‌ കൂടുതലും പിന്‍ഭാഗത്ത്‌ കുറവുമാണ്‌. പിന്‍ഭാഗ അകലത്തിനനുസരിച്ചായിരിക്കും വരമ്പുവീതി. മുന്നോട്ടുവലിക്കുമ്പോള്‍ ഇളകിയ മച്ച്‌ അവയ്‌ക്കുള്ളിൽ പ്രവേശിക്കുകയും പിന്‍ഭാഗത്തെ അകലത്തിനു തുല്യമായി വരമ്പുണ്ടാക്കുകയും ചെയ്യുന്നു. 27 മുതൽ 60 വരെ സെ.മീ. വീതിയുള്ള ബണ്ടുണ്ടാക്കാം. മൃഗങ്ങളെയാണ്‌ ഇതു വലിക്കാനുപയോഗിച്ചിരുന്നത്‌.

ബേസിന്‍ ലിസ്റ്റർ. മഴ കുറവുള്ള പ്രദേശങ്ങളിൽ ലഭിക്കുന്ന മഴവെള്ളം ഒലിച്ചുപോകാതെ കെട്ടിനിർത്തുന്നതിന്‌ ചെറിയ തടങ്ങളുണ്ടാക്കാന്‍ ഇതുപകരിക്കുന്നു. ഇരുവശങ്ങളിൽ രണ്ടു മോള്‍ഡ്‌ബോർഡുകളുമായി ബന്ധിച്ചിരിക്കുന്ന ഒരു കൊഴു അടിയിലുള്ള ക്യാം(cam) ലിസ്റ്ററിനെ ഇടവിട്ടിടവിട്ടു മച്ചിൽനിന്നു ഉയർത്തുന്നു. തത്‌ഫലമായി തുടർച്ചയായ ചാലുകള്‍ ഉണ്ടാകാതെ ഇടവിട്ടു ചെറിയ തടങ്ങള്‍ രൂപപ്പെട്ടുകിട്ടുന്നു.

ടില്ലർ (Tiller). ട്രാക്‌ടർകൊണ്ടുവലിക്കുന്ന ഉഴവുയന്ത്രം. ഒരു ഷാഫ്‌റ്റിൽ അനേകം ചെറിയ ടൈനുകള്‍ വരിയായി ഉറപ്പിച്ചിരിക്കും. മച്ചിൽ തുളച്ചിറങ്ങുന്ന അഗ്രം അല്‌പം വളഞ്ഞിരിക്കും. അതിനെ ഷവൽ എന്നുപറയുന്നു. മുന്‍വരിയിലെ ടൈനുകളുടെ മധ്യത്തിലായിരിക്കും പിന്‍വരിയിലെ ടൈനുകള്‍. രണ്ടു ടൈനുകള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 22 സെ.മീ. ആണ്‌. ഒരു വരിയിൽ ടൈനുകളുടെ എച്ചം 7 മുതൽ 13 വരെയായിരിക്കും. ടില്ലറിന്റെ രണ്ടറ്റത്തു ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങള്‍ അതിനെ വലിച്ചുകൊണ്ടു പോകുന്നതിനും ടൈനുകള്‍ മച്ചിലിറങ്ങുന്ന താഴ്‌ച ക്രമപ്പെടുത്തുന്നതിനും സഹായകമാണ്‌. ട്രാക്‌ടർ ടില്ലറിനെ മുന്നോട്ടു വലിക്കുമ്പോള്‍ ഷവർ മച്ചിൽ തുളച്ചിറങ്ങി ചാലുകള്‍ ഉണ്ടാക്കുന്നു. ചാലുമച്ച്‌ അധികഭാഗവും ചാലിൽത്തന്നെ വീഴുന്നു. കളകള്‍ അധികമില്ലാത്ത നിലങ്ങളിൽ പ്രാരംഭ കൃഷിപ്പണിചെയ്യുവാനും വരിയായി നട്ടിട്ടുള്ള വിളകളുടെ ഇടയിളക്കുവാനും ടില്ലർ ഉപയോഗിക്കാം. 15 സെ.മീ. വരെ താഴ്‌ചയുണ്ടാകും. ക്രമീകരിക്കാവുന്ന കൊളുത്തുമൂലം ട്രാക്‌ടറിൽ ടില്ലറിനെ ബന്ധിക്കുന്നു. തിരശ്ചീനത്തിലുള്ള ക്രമീകരണം മുറിക്കുന്ന മുന്‍ചാലിനെ ശരിയായ വീതിയുള്ളതാക്കുകയും ചെയ്യുന്നു. കലപ്പബിന്ദുക്കള്‍ തറയിൽ കുത്തിനീങ്ങുന്നതു തടയുവാന്‍ ലംബമായ സംവിധാനം ഉതകുന്നു. നീങ്ങുമ്പോള്‍ ബിന്ദുക്കള്‍ കുത്തിനിൽക്കുന്നതായാൽ കൊഴുവിന്റെ അടിഭാഗം വളരെയധികം തേഞ്ഞുപോകുന്നതുമൂലം ചാൽക്കഷണങ്ങള്‍ നന്നായി മറിച്ചിടപ്പെടുന്നതല്ല.

റോട്ടറി ടില്ലർ (Rotary tiller). കറങ്ങുന്ന അക്ഷത്തിൽ 14 മുതൽ 20 വരെ വളഞ്ഞ ടൈനുകള്‍ ഉറപ്പിച്ചിരിക്കുന്നു. അക്ഷവും ടൈനുകളും ചേർത്തതിനെ റോട്ടവേറ്റർ എന്നു വിളിക്കുന്നു. റോട്ടവേറ്റർ അതിവേഗത്തിൽ കറങ്ങുമ്പോള്‍ ടൈനുകള്‍ തറയിലുള്ള കളകള്‍, മുന്‍വിളയിലുള്ള അവശിഷ്‌ടങ്ങള്‍ മുതലായവ അരിഞ്ഞു മേൽമച്ചിളക്കി പൊടിച്ചതിനോടു കൂട്ടിക്കലർത്തുന്നു. 22 സെ.മീ. ആഴത്തിൽ മച്ചിളക്കുന്നു. 7 മുതൽ 10 വരെ കുതിരശക്തി(H.P)യുള്ള എന്‍ജിന്‍കൊണ്ടു പ്രവർത്തിക്കുന്ന ഇത്‌ എല്ലാത്തരം മച്ചിലും പ്രവർത്തിപ്പിക്കാം. ടയർ ചക്രത്തിനുപകരം ഉരുക്കുചക്രം ഉറപ്പിച്ചാൽ വെള്ളമുള്ള നിലത്തിൽ ചെളികലക്കുന്നതിനും റോട്ടറി ടില്ലർ ഉപയോഗപ്പെടുത്താം. ശാസ്‌ത്രം വളരെയേറെ വികാസം പ്രാപിക്കുകയും ആധുനിക കൃഷി സമ്പ്രദായങ്ങള്‍ക്ക്‌ ഏറെ പ്രചാരം ലഭിക്കുകയും ചെയ്‌ത ഈ കാലഘട്ടത്തിൽ പഴയകാല ഉഴവുപകരണങ്ങള്‍ പിന്തള്ളപ്പെട്ടിട്ടുണ്ട്‌. നോ. കാർഷിക എന്‍ജിനീയറിങ്ങും ടെക്‌നോളജിയും

(പി.വി. ദേവീദാസ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍