This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കബനി == കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന മൂന്ന്‌ നദികളിലൊന്ന...)
(കബനി)
വരി 1: വരി 1:
== കബനി ==
== കബനി ==
-
 
+
[[ചിത്രം:Vol6p223_kabini river Kruva island.jpg|thumb|]]
കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന മൂന്ന്‌ നദികളിലൊന്ന്‌. ഇടുക്കി ജില്ലയിലെ പമ്പാറും പാലക്കാട്‌ ജില്ലയിലെ ഭവാനിയുമാണ്‌ മറ്റു രണ്ടെണ്ണം. വയനാട്ടില്‍ നിന്ന്‌ കര്‍ണാടകത്തിലൂടെ തമിഴ്‌നാട്ടിലേക്ക്‌ ഒഴുകുന്ന കബനി കാവേരിയില്‍ ലയിക്കുന്നു. പെരിയയിലെ പെരിയപുഴയും തൊണ്ടര്‍ മലയില്‍ നിന്നുദ്‌ഭവിക്കുന്ന കൂടന്‍ പുഴയും വാളാട്‌ എന്ന സ്ഥലത്തുവച്ച്‌ ഒരുമിച്ചു ചേര്‍ന്ന്‌ മാനന്തവാടിപ്പുഴയായിത്തീരുന്നു. മാനന്തവാടിപ്പുഴയും സമുദ്രനിരപ്പില്‍നിന്ന്‌ 1,372 മീ. ഉയരത്തില്‍ ലക്കിടി മലകളില്‍ നിന്നുദ്‌ഭവിക്കുന്ന പനമരം പുഴയും കുപ്പത്തോട്‌ വില്ലേജിന്റെ (മാനന്തവാടി താലൂക്ക്‌) വ. കിഴക്കുഭാഗത്തുവച്ച്‌ സംഗമിച്ചു കബനി നദിയായി ഒഴുകുന്നു.

03:41, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

പ്രസിദ്ധമായ വള്ളിയൂര്‍ക്കാവ്‌ ക്ഷേത്രത്തിന്‌ 5 കി.മീ. മുകളില്‍ വച്ചാണ്‌ കബനി രൂപമെടുക്കുന്നത്‌. കബനിയുടെ പോഷകനദികള്‍ക്ക്‌ വിവിധ ഘട്ടങ്ങളില്‍ പുതുശ്ശേരിപ്പുഴ, മക്കിപ്പുഴ, നിരവില്‍പ്പുഴ എന്നിങ്ങനെ പേരുകളുണ്ട്‌. 8 കി.മീ. ദൂരം കേരളത്തിലൂടെ ഒഴുകുന്ന ഈ നദി കേരളകര്‍ണാടക അതിര്‍ത്തിയില്‍ വച്ച്‌ ബാവലി പ്പുഴയുമായി ചേരുന്നു. പിന്നീട്‌ 12 കി.മീ. കേരളകര്‍ണാടക അതിര്‍ത്തിയിലൂടെ ഒഴുകി കല്‍വള്ളി എന്ന സ്ഥലത്തുവച്ച്‌ കര്‍ണാടകത്തില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന്‌ തമിഴ്‌നാട്ടിലേക്കു കടന്ന്‌ കാവേരിയോടു സംഗമിക്കുന്നു. മാനന്തവാടി, പനമരം, ബാവലി, വള്ളിയൂര്‍ക്കാവ്‌ എന്നീ പ്രധാന സ്ഥലങ്ങള്‍ കബനീനദിയുടെ തീരത്താണ്‌. 433.3 കോടി ഘ.മീ. വാര്‍ഷിക പ്രവാഹമാണ്‌ കബനിക്കുള്ളത്‌. നിര്‍മാണത്തിലിരിക്കുന്ന കാരാപ്പുഴ, ബാണാസുരസാഗര്‍, കുറ്റ്യാടി ഓഗ്‌മെന്റേഷന്‍ എന്നിവയാണ്‌ കബനി നദിയിലെ പ്രധാന അണക്കെട്ടുകള്‍.

(വിളക്കുടി രാജേന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍