This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അജ്ഞാനകുഠാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അജ്ഞാനകുഠാരം = റവ. ജോസഫ് ഫെന്നിന്റെ (1785-1835; ക്രിസ്തുമതം സ്വീകരിച്ച ചെറു...)
അടുത്ത വ്യത്യാസം →
13:01, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അജ്ഞാനകുഠാരം
റവ. ജോസഫ് ഫെന്നിന്റെ (1785-1835; ക്രിസ്തുമതം സ്വീകരിച്ച ചെറുശ്ശേരി ചാത്തുനായര്‍) പ്രധാന കൃതി. ക്രിസ്തുമത പ്രചാരണാര്‍ഥം രചിച്ചിട്ടുള്ള ഒരു ഭാഷാഗാനമാണിത് (1835). ബാലന്‍മാര്‍ക്കുപോലും മനസ്സിലാകണമെന്ന ഉദ്ദേശ്യത്തോടെ ലളിതമായ ഭാഷയിലാണ് രചന. അന്യമതങ്ങളിലെ, പ്രത്യേകിച്ചും ഹിന്ദുമതത്തിലെ പല അനാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കവി ഇതില്‍ നിശിതമായി വിമര്‍ശിച്ചിരിക്കുന്നു. അയിത്താചാരം, കെട്ടുകല്യാണം, ശുദ്ധികലശം തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടും. ഈ വക അനാചാരങ്ങള്‍ക്കു കാരണമായ അജ്ഞാനവൃക്ഷത്തെ വെട്ടിനീക്കുന്നതിനുള്ള ഒരു കോടാലിയായിട്ടാണ് ഈ കൃതി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് ഗ്രന്ഥനാമം സൂചിപ്പിക്കുന്നു. സത്യവേദം പഠിക്കാതെയും നിത്യജീവന്റെ വഴി ആരായാതെയും ക്രിസ്ത്യാനി എന്ന പേരും ധരിച്ച് നടക്കുന്ന 'നാമമാത്രക്രിസ്ത്യാനി'കളെ സാത്താന്റെ ഭക്തന്‍മാരായി ചിത്രീകരിക്കാനും ഇദ്ദേഹം മടിച്ചിട്ടില്ല. എഴുത്തച്ഛനെ അനുകരിച്ച് കൃതിയില്‍ ഇടയ്ക്കിടെ ചില തത്ത്വോപദേശങ്ങളും നിബന്ധിച്ചിട്ടുണ്ട്. ഉദാ.
'ചിത്തമേകാഗ്രമായ് നിന്നിതെന്നാകിലോ
സത്വരം ജ്ഞാനാഗ്നി തന്നില്‍ ദുരിതങ്ങള്‍ കത്തിയെരിഞ്ഞുപോം, കൈത്തിരികൊണ്ടൊരു പത്തനമെല്ലാം ദഹിക്കുന്നതുപോലെ'
പ്രചാരണോദ്ദേശ്യത്തോടെ എഴുതപ്പെട്ടതാകയാല്‍ ഇതിന് കാവ്യഗുണം കുറയും; എങ്കിലും നല്ല ഒഴുക്കും ഫലിതവും ഉണ്ട്. ആദ്യകാലത്ത് ഇതിന് നല്ല പ്രചാരം ലഭിച്ചിരുന്നു. റവ. ഹെന്റി ബേക്കര്‍ 1840-ല്‍ എഴുതിയ ഒരു കത്തില്‍ ഈ കൃതിയെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: 'മുമ്പ് ഈ മിഷനില്‍പെട്ടിരുന്ന ഒരു നാട്ടുകാരന്‍ എഴുതിയ ഈ കവിതയ്ക്ക് ഏറ്റവും കൂടുതല്‍ പ്രചാരം ഉണ്ടായിരുന്നു. ഹിന്ദുമതത്തിന്റെ വൈകൃതങ്ങളെയും മോക്ഷസാധകത്വത്തില്‍ യഹൂദമുഹമ്മദുമതങ്ങളുടെ അപര്യാപ്തതയെയും വെളിപ്പെടുത്തുന്ന ഒരു കൃതിയാണിത്' (തിരു-കൊച്ചി ആംഗ്ളിക്കന്‍ സഭ, ഭാഗം 1 - പുറം 181). ഫാദര്‍ ജെറാര്‍ഡ്, തകടിയേല്‍ മാത്തന്‍ ഇട്ടിയവിര എന്നിവരും അജ്ഞാനകുഠാരം എന്ന പേരില്‍ കവിതകള്‍ രചിച്ചിട്ടുള്ളതായി ഭാഷാസാഹിത്യചരിത്രങ്ങളില്‍ കാണുന്നു.