This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉറക്കംതൂങ്ങി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഉറക്കംതൂങ്ങി) |
Mksol (സംവാദം | സംഭാവനകള്‍) (→ഉറക്കംതൂങ്ങി) |
||
വരി 1: | വരി 1: | ||
== ഉറക്കംതൂങ്ങി == | == ഉറക്കംതൂങ്ങി == | ||
- | [[ചിത്രം:Vol4p732_Samanea_saman-tree.jpg|thumb|]] | + | [[ചിത്രം:Vol4p732_Samanea_saman-tree.jpg|thumb|ഉറക്കംതൂങ്ങിമരം. ഉള്‍ച്ചിത്രം: പൂവും വിത്തും]] |
ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു മരം. ശാ.നാ.: സമാനിയ സമാന് (Samanea saman, Merr). ഇംഗ്ലീഷിൽ ഇതിനെ "റെയിന്‍ട്രീ' (മഴവൃക്ഷം) എന്നുവിളിക്കുന്നു. പന്തലിച്ചു വളരുന്ന ഈ മരത്തിന്റെ ചുവട്ടിൽ സദാ ഈർപ്പമുള്ളതിനാലാണ് ഇത് മഴവൃക്ഷം എന്ന് അറിയപ്പെടുന്നത്. ഈ വൃക്ഷത്തിന്റെ സ്വദേശം തെക്കേ അമേരിക്കയാണെങ്കിലും വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി ഇതു നട്ടു വളർത്തുന്നുണ്ട്. ഇന്ത്യയിൽ പല സ്ഥലത്തും ഇതിനെ ഒരു തണൽമരമായി നട്ടുവളർത്തുന്നുണ്ട്. 60 മീ. വരെ പൊക്കത്തിൽ വളരുന്ന ഈ മരത്തിന്റെ പത്രവിതാനത്തിന് ഏതാണ്ട് 80 മീ. വ്യാസമുണ്ടാകും. | ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു മരം. ശാ.നാ.: സമാനിയ സമാന് (Samanea saman, Merr). ഇംഗ്ലീഷിൽ ഇതിനെ "റെയിന്‍ട്രീ' (മഴവൃക്ഷം) എന്നുവിളിക്കുന്നു. പന്തലിച്ചു വളരുന്ന ഈ മരത്തിന്റെ ചുവട്ടിൽ സദാ ഈർപ്പമുള്ളതിനാലാണ് ഇത് മഴവൃക്ഷം എന്ന് അറിയപ്പെടുന്നത്. ഈ വൃക്ഷത്തിന്റെ സ്വദേശം തെക്കേ അമേരിക്കയാണെങ്കിലും വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി ഇതു നട്ടു വളർത്തുന്നുണ്ട്. ഇന്ത്യയിൽ പല സ്ഥലത്തും ഇതിനെ ഒരു തണൽമരമായി നട്ടുവളർത്തുന്നുണ്ട്. 60 മീ. വരെ പൊക്കത്തിൽ വളരുന്ന ഈ മരത്തിന്റെ പത്രവിതാനത്തിന് ഏതാണ്ട് 80 മീ. വ്യാസമുണ്ടാകും. | ||
Current revision as of 10:47, 21 ജൂണ്‍ 2014
ഉറക്കംതൂങ്ങി
ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു മരം. ശാ.നാ.: സമാനിയ സമാന് (Samanea saman, Merr). ഇംഗ്ലീഷിൽ ഇതിനെ "റെയിന്‍ട്രീ' (മഴവൃക്ഷം) എന്നുവിളിക്കുന്നു. പന്തലിച്ചു വളരുന്ന ഈ മരത്തിന്റെ ചുവട്ടിൽ സദാ ഈർപ്പമുള്ളതിനാലാണ് ഇത് മഴവൃക്ഷം എന്ന് അറിയപ്പെടുന്നത്. ഈ വൃക്ഷത്തിന്റെ സ്വദേശം തെക്കേ അമേരിക്കയാണെങ്കിലും വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി ഇതു നട്ടു വളർത്തുന്നുണ്ട്. ഇന്ത്യയിൽ പല സ്ഥലത്തും ഇതിനെ ഒരു തണൽമരമായി നട്ടുവളർത്തുന്നുണ്ട്. 60 മീ. വരെ പൊക്കത്തിൽ വളരുന്ന ഈ മരത്തിന്റെ പത്രവിതാനത്തിന് ഏതാണ്ട് 80 മീ. വ്യാസമുണ്ടാകും.
ഈ മരത്തിന്റെ ഇല സംയുക്തപർണമാണ്. ഇടതൂർന്ന ഇലകള്‍ നല്ല സൂര്യപ്രകാശമുള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നില്ക്കുന്നതിനാൽ സൂര്യരശ്മി ഒട്ടും തന്നെ മരത്തിന്റെ അടിയിലേക്കെത്തുകയില്ല. എന്നാൽ ഇരുട്ടു വീഴുമ്പോഴും, മഴയുള്ള സമയത്തും ഇലകള്‍ മടങ്ങി തണ്ടിന്റെ വശങ്ങളിലേക്കു കിടക്കുന്നു. തന്മൂലം ഈ മരത്തിനെ ഉറക്കംതൂങ്ങി എന്നുവിളിക്കുന്നു. ഇളംതണ്ടുകളും ഇലയുടെ അടിഭാഗവും മൃദുവായ ചെറിയ രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഏതാണ്ട് 3-4 സെ.മീ. നീളമുള്ള പർണകത്തിന്റെ മുകള്‍വശം മിനുമിനുത്തതാണ്.
മാർച്ച് മുതൽ സെപ്തംബർ വരെയാണ് പൂക്കാലം. ശിഖരങ്ങളുടെ അഗ്രങ്ങളിൽ പൂങ്കുലകള്‍ കാണപ്പെടുന്നു. പൂക്കള്‍ക്ക് പാടലവർണമാണുള്ളത്. പൂങ്കുലവൃന്തത്തിന് 5-6 സെ.മീ. നീളമുണ്ട്. ബാഹ്യദലപുഞ്ജത്തിന് 4-6 മി.മീ. നീളവും, മഞ്ഞനിറത്തോടുകൂടിയ ദളപുടത്തിന് ഏതാണ്ട് 10-12 മി.മീ. നീളവും ഉണ്ടായിരിക്കും. ഓരോ പൂവിലും പാടലവർണത്തിലുള്ള 20 കേസരങ്ങള്‍ ഉണ്ട്. പൂവിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗവും വെള്ളയും പിങ്കും നിറമുള്ള കേസരങ്ങള്തന്നെ. ഇതിന്റെ കായ്ക്ക് 15-20 സെ.മീ. നീളവും 15-25 മി.മീ. വീതിയുമുണ്ടായിരിക്കും. കട്ടിയുള്ള അരികോടുകൂടിയ കായ് ഒരു അസ്ഫുടന (indehiscent) ഫലമാണ്. ഏതാണ്ട് 25-ഓളം വിത്തുകള്‍ ഒരു ഫലത്തിൽ ഉണ്ടാകും. അല്പം മധുരരസമുള്ള ഫലം അച്ചാന് തുടങ്ങിയ ജീവികള്‍ ഭക്ഷിക്കുന്നു. കന്നുകാലികള്‍ക്കും കുതിരയ്ക്കും ഇത് ഭക്ഷണമായി കൊടുക്കാറുണ്ട്. പശുവിന് ഇതിന്റെ കായ് കൊടുത്താൽ കൂടുതൽ പാലുകിട്ടുമെന്ന് കരുതപ്പെടുന്നു.