This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉരുള്‍പൊട്ടൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഉരുള്‍പൊട്ടൽ) |
Mksol (സംവാദം | സംഭാവനകള്‍) (→ഉരുള്‍പൊട്ടൽ) |
||
വരി 1: | വരി 1: | ||
== ഉരുള്‍പൊട്ടൽ == | == ഉരുള്‍പൊട്ടൽ == | ||
- | [[ചിത്രം:Vol4p732_URULPOTTAL570.jpg|thumb|]] | + | [[ചിത്രം:Vol4p732_URULPOTTAL570.jpg|thumb|ഉരുള്‍പൊട്ടൽ: മാങ്കുളം, ഇടുക്കി (2013 ജൂണ്‍ 26)]] |
ശക്തമായ മഴയുടെ ഫലമായി മേൽമച്ചിലൂടെ താഴേക്ക് ഊർന്നിറങ്ങുന്ന ജലം മണ്‍പാളികള്‍ക്കടിയിലെ ശിലാപ്രതലത്തിലും ശിലകളിലെ വിള്ളലുകളിലും മറ്റും കെട്ടിനിൽക്കുകയും തുടർന്നുണ്ടാകുന്ന ആന്തരികജല സമ്മർദത്തിന്റെ ഫലമായി ഉപരിസ്‌തരങ്ങളെ പൊട്ടിപ്പിളർത്തി, മേൽമച്ചിനെയും വ്യവസ്ഥയെയും നശിപ്പിച്ച് കുത്തിയൊഴുക്കിക്കൊണ്ടുപോകുന്ന ഭൗമപ്രതിഭാസം. കേരളത്തിലെ മലമ്പ്രദേശങ്ങളിലെ ചരിഞ്ഞ പ്രദേശങ്ങളിലാണ് മഴക്കാലത്ത് ഉരുള്‍പൊട്ടൽ സർവസാധാരണമായി സംഭവിക്കുന്നത്. | ശക്തമായ മഴയുടെ ഫലമായി മേൽമച്ചിലൂടെ താഴേക്ക് ഊർന്നിറങ്ങുന്ന ജലം മണ്‍പാളികള്‍ക്കടിയിലെ ശിലാപ്രതലത്തിലും ശിലകളിലെ വിള്ളലുകളിലും മറ്റും കെട്ടിനിൽക്കുകയും തുടർന്നുണ്ടാകുന്ന ആന്തരികജല സമ്മർദത്തിന്റെ ഫലമായി ഉപരിസ്‌തരങ്ങളെ പൊട്ടിപ്പിളർത്തി, മേൽമച്ചിനെയും വ്യവസ്ഥയെയും നശിപ്പിച്ച് കുത്തിയൊഴുക്കിക്കൊണ്ടുപോകുന്ന ഭൗമപ്രതിഭാസം. കേരളത്തിലെ മലമ്പ്രദേശങ്ങളിലെ ചരിഞ്ഞ പ്രദേശങ്ങളിലാണ് മഴക്കാലത്ത് ഉരുള്‍പൊട്ടൽ സർവസാധാരണമായി സംഭവിക്കുന്നത്. | ||
ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങുന്ന ജലം കടന്നുകൂടി അസംസ്‌കൃതം (incoherent) ആയിത്തീരുന്ന സരന്ധ്രശിലാപിണ്ഡങ്ങള്‍ ദ്രവസ്ഥിതികബലം, ഗുരുത്വാകർഷണം എന്നിവമൂലം ഉപരിസ്‌തരങ്ങളെ പൊട്ടിപ്പിളർന്നു പ്രവഹിക്കുന്ന പ്രക്രിയ; തൂക്കായ ചരിവുകളിലാണ് ഈ പ്രതിഭാസം സാധാരണ സംഭവിക്കുന്നത്. വിവിധയിനം ഭൂസ്‌ഖലനങ്ങളിൽ ഒന്നാണ് ഉരുള്‍പൊട്ടൽ. കേരളത്തിലെ മലമ്പ്രദേശങ്ങളിൽ കാലവർഷത്തോടനുബന്ധിച്ച് മിക്കപ്പോഴും ഉണ്ടായിക്കാണാറുള്ള ഭൂസ്‌ഖലനപ്രക്രിയയെ വ്യഞ്‌ജിപ്പിക്കുവാന്‍ ഉപയോഗിച്ചു വരുന്നതാണ് ഈ പദം. നോ. ഭൂസ്‌ഖലനം | ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങുന്ന ജലം കടന്നുകൂടി അസംസ്‌കൃതം (incoherent) ആയിത്തീരുന്ന സരന്ധ്രശിലാപിണ്ഡങ്ങള്‍ ദ്രവസ്ഥിതികബലം, ഗുരുത്വാകർഷണം എന്നിവമൂലം ഉപരിസ്‌തരങ്ങളെ പൊട്ടിപ്പിളർന്നു പ്രവഹിക്കുന്ന പ്രക്രിയ; തൂക്കായ ചരിവുകളിലാണ് ഈ പ്രതിഭാസം സാധാരണ സംഭവിക്കുന്നത്. വിവിധയിനം ഭൂസ്‌ഖലനങ്ങളിൽ ഒന്നാണ് ഉരുള്‍പൊട്ടൽ. കേരളത്തിലെ മലമ്പ്രദേശങ്ങളിൽ കാലവർഷത്തോടനുബന്ധിച്ച് മിക്കപ്പോഴും ഉണ്ടായിക്കാണാറുള്ള ഭൂസ്‌ഖലനപ്രക്രിയയെ വ്യഞ്‌ജിപ്പിക്കുവാന്‍ ഉപയോഗിച്ചു വരുന്നതാണ് ഈ പദം. നോ. ഭൂസ്‌ഖലനം |
Current revision as of 10:47, 21 ജൂണ്‍ 2014
ഉരുള്‍പൊട്ടൽ
ശക്തമായ മഴയുടെ ഫലമായി മേൽമച്ചിലൂടെ താഴേക്ക് ഊർന്നിറങ്ങുന്ന ജലം മണ്‍പാളികള്‍ക്കടിയിലെ ശിലാപ്രതലത്തിലും ശിലകളിലെ വിള്ളലുകളിലും മറ്റും കെട്ടിനിൽക്കുകയും തുടർന്നുണ്ടാകുന്ന ആന്തരികജല സമ്മർദത്തിന്റെ ഫലമായി ഉപരിസ്‌തരങ്ങളെ പൊട്ടിപ്പിളർത്തി, മേൽമച്ചിനെയും വ്യവസ്ഥയെയും നശിപ്പിച്ച് കുത്തിയൊഴുക്കിക്കൊണ്ടുപോകുന്ന ഭൗമപ്രതിഭാസം. കേരളത്തിലെ മലമ്പ്രദേശങ്ങളിലെ ചരിഞ്ഞ പ്രദേശങ്ങളിലാണ് മഴക്കാലത്ത് ഉരുള്‍പൊട്ടൽ സർവസാധാരണമായി സംഭവിക്കുന്നത്. ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങുന്ന ജലം കടന്നുകൂടി അസംസ്‌കൃതം (incoherent) ആയിത്തീരുന്ന സരന്ധ്രശിലാപിണ്ഡങ്ങള്‍ ദ്രവസ്ഥിതികബലം, ഗുരുത്വാകർഷണം എന്നിവമൂലം ഉപരിസ്‌തരങ്ങളെ പൊട്ടിപ്പിളർന്നു പ്രവഹിക്കുന്ന പ്രക്രിയ; തൂക്കായ ചരിവുകളിലാണ് ഈ പ്രതിഭാസം സാധാരണ സംഭവിക്കുന്നത്. വിവിധയിനം ഭൂസ്‌ഖലനങ്ങളിൽ ഒന്നാണ് ഉരുള്‍പൊട്ടൽ. കേരളത്തിലെ മലമ്പ്രദേശങ്ങളിൽ കാലവർഷത്തോടനുബന്ധിച്ച് മിക്കപ്പോഴും ഉണ്ടായിക്കാണാറുള്ള ഭൂസ്‌ഖലനപ്രക്രിയയെ വ്യഞ്‌ജിപ്പിക്കുവാന്‍ ഉപയോഗിച്ചു വരുന്നതാണ് ഈ പദം. നോ. ഭൂസ്‌ഖലനം
തുടർച്ചയായ മഴ ഭൂമിക്കടിയിലേക്ക് കൂടുതൽ ജലം അടിഞ്ഞുതാഴുന്നതിന് ഇടയാക്കുന്നു. ഈ ജലം താഴത്തെ അടരുകളിലെ ശിലാരന്ധ്രങ്ങളിൽ തങ്ങിനില്‌ക്കുന്നു. കൂടുതൽ കൂടുതൽ ജലം തിങ്ങിക്കൂടുന്നതുമൂലം ഇത്തരം ശിലകള്‍ ചെലുത്തുന്ന ക്രമാതീതമായ അപരൂപകപ്രതിബലം (shear stress) സമീപസ്ഥശിലകളെ ഉലയ്‌ക്കുകയും അവയ്‌ക്ക് സ്ഥാനഭ്രംശം വരുത്തുവാന്‍ പോന്ന സമ്മർദമുളവാക്കുകയും ചെയ്യും. തൂക്കായുള്ള ചരിവുകളിൽ ഈദൃശമായ സ്ഥിതിവിശേഷമുണ്ടാകുമ്പോള്‍ സമ്മർദവിധേയമായ ഉപരിഭാഗം പൊളിഞ്ഞടർന്ന്, ഗുരുത്വബലത്തിനടിമപ്പെട്ട് താഴേയ്‌ക്കു നീങ്ങുന്നു. ഇതിനു ഹേതുകമായ അസംസ്‌കൃതശിലാപിണ്ഡം സമാന്തരമായ ലയനപ്രവർത്തനങ്ങളിലൂടെ വിഘടിതാവസ്ഥയിൽ എത്തിയിട്ടുണ്ടാകും. മച്ചും ചെളിയും മുതൽ സാമാന്യം വലുപ്പമുള്ള ശിലാഖണ്ഡങ്ങള്‍ വരെ ഉള്‍ക്കൊണ്ട് ഏതാണ്ട് ശ്യാനാ(viscose)വസ്ഥയിലെത്തിയിട്ടുള്ള ഈ ശിലാദ്രവ്യം സ്‌ഖലനവിധേയമായ ഉപരിശിലയ്‌ക്കു തൊട്ടു പുറകെ ബഹിർഗമിക്കുന്നു. ഇതോടൊപ്പം ഭൂഗർഭത്തിൽ ഊറിക്കൂടിയിട്ടുള്ള ജലപിണ്ഡങ്ങളും ഉണ്ടാകാം. വലിയ മലനിരകളിലെ ഒരു ചരിവ് ഒന്നാകെത്തന്നെ ഈ രീതിയിൽ അടർന്നു നീങ്ങുന്നത് അസാധാരണമല്ല. ചലനാത്മകത കൂടുതലുള്ളതിനാൽ അടിയിലുള്ള അസംസ്‌കൃതപദാർഥങ്ങള്‍ക്ക് ഉപരിശിലാഭാഗങ്ങളെക്കൂടി വഹിച്ചുനീക്കുവാന്‍ സാധിക്കുന്നു. ഉരുള്‍പൊട്ടലിനു വിധേയമായ ശിലാപദാർഥങ്ങള്‍ മണിക്കൂറിൽ 500 കി.മീ. വരെ വേഗത്തിൽ ഒഴുകിനീങ്ങുന്നത് അസാധാരണമല്ല.
കേരളത്തിൽ മലമ്പ്രദേശത്ത് മിക്കവാറും എല്ലാ വർഷവും തന്നെ കാലവർഷത്തോടനുബന്ധിച്ച് ഉരുള്‍പൊട്ടൽ ഉണ്ടാകാറുണ്ട്. ഭൂദ്രവ്യത്തിന്റെ സ്വഭാവം, പരസ്‌പരമുള്ള ആസഞ്‌ജനം (cohesion), അധഃസഞ്ചിതമാകുന്ന ജലത്തിന്റെ അളവ്, ചരിവുതലങ്ങളുടെ അടിവാരത്ത് നൈസർഗികമോ കൃത്രിമമോ ആയി ഉണ്ടാകുന്ന അധോരദനം (under cutting), പ്രവണത (slope), ആപേക്ഷിക ചലനത്തിന്റെ തോത്, സ്‌ഖലനവിധേയമാകുന്ന ശിലാദ്രവ്യത്തിന്റെ പരിമാണം തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചുണ്ടാകുന്ന ഉരുള്‍പൊട്ടൽ പൂർണമായും നിയന്ത്രിക്കുവാന്‍ പോന്ന സാങ്കേതികജ്ഞാനം ഇനിയും നേടേണ്ടതായാണ് ഇരിക്കുന്നത്. എങ്കിലും ഉരുള്‍പൊട്ടലിനുള്ള സാധ്യത ഒരു പരിധിവരെ ഒഴിവാക്കാവുന്നതേ ഉള്ളൂ. ചരിവുതലങ്ങളിൽ വന്‍വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് നിവാരണമാർഗങ്ങളിലൊന്നാണ്. ആഴങ്ങളിലേക്കിറങ്ങിനില്‌ക്കുന്ന വേരുകളും ലോമപടലവും ചരിവുതലങ്ങള്‍ക്ക് ബലം നല്‌കി അവയെ ഉറപ്പിച്ചു നിർത്തുവാന്‍ സഹായിക്കുന്നു. കുറേയേറെ ജലം വൃക്ഷങ്ങള്‍ ആഗിരണം ചെയ്യുന്നതു വഴി, താഴോട്ടിറങ്ങുന്ന ജലം കുറയുന്നുണ്ട്. മഴവെള്ളം അടിഞ്ഞുതാഴുവാന്‍ അനുവദിക്കാതെ, എളുപ്പം വാർന്നുപോകുന്നതിനുള്ള സംവിധാനവും ഉണ്ടാക്കാവുന്നതാണ്. തൂമ്പുകളും ഓവുചാലുകളും വഴി ഭൂജലം ചോർത്തിക്കളയുന്നത് മറ്റൊരു മാർഗമാണ്. ഭൂമിക്കടിയിൽ വെള്ളം തളംകെട്ടുന്ന അസംസ്‌കൃതപടലങ്ങളിലേക്ക് കുഴലുകള്‍ ഇറക്കി, അവയിലൂടെ ഉന്നത താപനിലയിലെത്തിച്ച വായു അടിച്ചുകയറ്റി താഴെയുള്ള ജലാംശത്തെ നീരാവിയാക്കി ബഹിഷ്‌കരിക്കുന്നതാണ് തികച്ചും ശാസ്‌ത്രീയമായ മാർഗം; ഉഷ്‌ണവായുവിനുപകരം കുഴലിലൂടെ പ്രശീതകങ്ങള്‍ (refrigerants) കടത്തുകയുമാകാം. അധഃസ്‌തരങ്ങളിലുള്ള ജലം ഖരീഭവിക്കുന്നതോടെ അതിന്റെ ചാലകത നഷ്‌ടപ്പെടുകയും തുടർന്നുള്ള പ്രക്രിയകള്‍ നിലയ്‌ക്കുകയും ചെയ്യുന്നു.