This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജീവജീവോത്പത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.219 (സംവാദം)
(New page: = അജീവജീവോത്പത്തി = അയശീഴലിലശെ ജീവികളുടെ ഉദ്ഭവം അജൈവവസ്തുക്കളില്‍നി...)
അടുത്ത വ്യത്യാസം →

12:53, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അജീവജീവോത്പത്തി

അയശീഴലിലശെ

ജീവികളുടെ ഉദ്ഭവം അജൈവവസ്തുക്കളില്‍നിന്നാണ് എന്ന സിദ്ധാന്തം. സ്വതഃജീവോത്പത്തി (ുീിമിേലീൌ ഴലിലൃമശീിേ) എന്നും പറയാറുണ്ട്. അരിസ്റ്റോട്ടലിന്റെ കാലം മുതല്‍തന്നെ പ്രകൃതിശാസ്ത്രജ്ഞന്‍മാര്‍ അജീവജീവോത്പത്തിസിദ്ധാന്തം ഒരംഗീകൃതവസ്തുതയായി സ്വീകരിച്ചിരുന്നു. വലിയ ജീവികളുടെ കാര്യത്തില്‍ ഈ സിദ്ധാന്തം പലര്‍ക്കും സ്വീകാര്യമായിരുന്നില്ലെങ്കിലും ചെറിയ ജീവികളെല്ലാം ഈ വിധത്തിലാണ് ഉടലെടുക്കുന്നതെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ചീഞ്ഞഴുകുന്ന വസ്തുക്കളില്‍നിന്നും മണ്ണില്‍നിന്നും മറ്റുമാണ് പലതരം പുഴുക്കളും ഈച്ചകളും ജന്‍മമെടുക്കുന്നതെന്ന വിശ്വാസം 17-ാം ശ.-ത്തിന്റെ മധ്യംവരെ നിലനിന്നുപോന്നു.

സൂക്ഷ്മദര്‍ശിനിയുടെ ആവിര്‍ഭാവത്തോടെ സൂക്ഷ്മജീവികളുടെ ഒരു ലോകം അനാവരണം ചെയ്യപ്പെട്ടപ്പോള്‍ സ്വതഃജീവോത്പത്തിസിദ്ധാന്തത്തെക്കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. 17-ാം ശ.-ത്തിന്റെ മധ്യത്തില്‍ വില്യം ഹാര്‍വി ഒട്ടേറെ പരീക്ഷണങ്ങളുടെ ഫലമായി ഓരോ ജന്തുവും ഓരോ അണ്ഡത്തില്‍നിന്നാണുണ്ടാകുന്നത് എന്ന അടിസ്ഥാനതത്ത്വം ആവിഷ്കരിച്ചു. അഴുകുന്ന മാംസത്തില്‍ കാണുന്ന പുഴുക്കള്‍ ഈച്ചകളുടെ മുട്ടകളില്‍നിന്നാണ് ഉണ്ടാകുന്നതെന്ന് 17-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഫ്രാന്‍സെസ്കോ റീഡി തെളിയിച്ചു. 18-ാം ശ.-ത്തില്‍ സസ്തനികളില്‍ പ്രത്യുത്പാദനം നടക്കുന്നതിന് ബീജാണുക്കള്‍ അനിവാര്യമാണെന്ന് ലാസറോ സ്പല്ലന്‍സാനി സമര്‍ഥിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും, ഏകകോശജീവികള്‍ തുടങ്ങിയ സൂക്ഷ്മജീവികള്‍ അജൈവവസ്തുക്കളില്‍ നിന്നുതന്നെയാണ് ഉദ്ഭവിക്കുന്നതെന്ന ചിന്താഗതി പിന്നെയും നിലനിന്നു.

1861-ല്‍ ലൂയിപാസ്ചര്‍ പ്രസിദ്ധീകരിച്ച ഏതാനും പ്രബന്ധങ്ങളില്‍ അജീവജീവോത്പത്തിസിദ്ധാന്തം തികച്ചും തെറ്റാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുകയുണ്ടായി. ലഹരിപാനീയങ്ങളിലും മറ്റും നടക്കുന്ന കിണ്വന(ളലൃാലിമേശീിേ)ത്തിന് നിദാനമായ അണുജീവികള്‍ ലായനികളില്‍ത്തന്നെ സ്വയമേവ ഉണ്ടാകുന്നതാണെന്ന നിഗമനം തെറ്റാണെന്നും ബാഹ്യാന്തരീക്ഷത്തില്‍നിന്ന് അണുജീവികള്‍ പ്രവേശിക്കാനിടയായാല്‍ മാത്രമേ കിണ്വനം നടക്കുകയുള്ളു എന്നും തികച്ചും ലളിതമായ ഒരു പരീക്ഷണംവഴി അദ്ദേഹം തെളിയിച്ചു. അങ്ങനെ ഒരു ജീവിയില്‍നിന്നുമാത്രമേ മറ്റൊരു ജീവി ഉടലെടുക്കുകയുള്ളു എന്ന ആധുനിക ജീവശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വം (ആശീഴലിലശെ) ഏറ്റവും സമര്‍ഥമായ വിധത്തില്‍ പാസ്ചര്‍ ആവിഷ്കരിച്ചു. അതോടെ അജീവജീവോത്പത്തിസിദ്ധാന്തം അടിസ്ഥാനരഹിതമാണെന്ന് അംഗീകരിക്കപ്പെട്ടു.

പക്ഷേ ഇതുകൊണ്ടും പ്രശ്നമവസാനിച്ചില്ല. ഈ കാലത്തുതന്നെയാണ് ചാള്‍സ് ഡാര്‍വിന്‍ തന്റെ പരിണാമസിദ്ധാന്തം ആവിഷ്കരിച്ചത്. ഈ രണ്ടു സിദ്ധാന്തങ്ങളും ഏറ്റവും പ്രാഥമികമായ ജീവികള്‍ ആദ്യമായി ഭൂമുഖത്ത് എങ്ങനെ ഉടലെടുത്തു എന്ന പ്രശ്നത്തിന് ഉത്തരം നല്കിയില്ല. ആ പ്രശ്നത്തിന്റെ പരിഹാരം അപ്രാപ്യമാണെന്ന ധാരണയാണ് അന്ന് പല ശാസ്ത്രജ്ഞരും പുലര്‍ത്തിപ്പോന്നത്. എന്നാല്‍ തോമസ് ഹെന്റി, ഹക്സിലി, ജോണ്‍ ടിന്‍ഡല്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍ അജൈവപദാര്‍ഥങ്ങളില്‍നിന്നാണ് ആദ്യമായി ജീവികള്‍ ഉദ്ഭവിച്ചതെന്ന വാദഗതി ഉയര്‍ത്തിപ്പിടിച്ചു. പക്ഷേ എങ്ങനെയാണ് അതുസംഭവിച്ചതെന്ന് വിശദീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

രാസപരിണാമസിദ്ധാന്തം. അതിസങ്കീര്‍ണമായ ഈ പ്രശ്നത്തിനുള്ള ഉത്തരം ലഭിച്ചത് 20-ാം ശ.-ത്തിന്റെ ആദ്യത്തില്‍ ഗൌലാന്‍ഡ് ഹോപ്കിന്‍സ് ജന്‍മമേകിയ ജൈവരസതന്ത്രത്തില്‍നിന്നാണ്. 1920-കളില്‍ ഒരു റഷ്യന്‍ ജൈവരസതന്ത്രജ്ഞനായ എ.ഐ. ഒപാരിനും ബ്രിട്ടിഷ് ജീവശാസ്ത്രജ്ഞനായ ജെ.ബി.എസ്. ഹാല്‍ഡേനും പരസ്പരം അറിയാതെ, രാസവസ്തുക്കളുടെ ക്രമികമായ പരിണാമംവഴി എങ്ങനെ ആദ്യജീവികള്‍ ഉടലെടുത്തു എന്ന് വിശദീകരിച്ചു. ഇവര്‍ രണ്ടുപേരുടെയും സിദ്ധാന്തങ്ങള്‍ക്ക് അടിസ്ഥാനപരമായ സാദൃശ്യമുണ്ട്. ചില പരിഷ്കാരങ്ങളോടെയാണെങ്കിലും ഈ വിഷയത്തില്‍ സ്വീകാര്യമായ സിദ്ധാന്തം ഇവരുടേതാണ്. ഈ സിദ്ധാന്തപ്രകാരം, പ്രാചീനസമുദ്രാന്തരീക്ഷത്തില്‍വച്ചുനടന്ന രാസപരിണാമത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം: അണുവില്‍നിന്ന് തന്‍മാത്രയിലേക്ക് തന്‍മാത്രയില്‍നിന്ന് പോളിമറിലേക്ക്പോളിമറില്‍നിന്ന് ജീവിയിലേക്ക്. ഇവരുടെ സിദ്ധാന്തം വെറും പരികല്പനയായിട്ടാണ് ആദ്യം നിലനിന്നിരുന്നത്. 1953-ല്‍ എസ്.എന്‍. മില്ലര്‍ ശ്രദ്ധേയമായ ഒരു പരീക്ഷണത്തിലൂടെ ഈ സിദ്ധാന്തത്തിന് പരീക്ഷണപരമായ അടിസ്ഥാനമിട്ടു. അമോണിയ, മീഥേന്‍, ജലം, ഹൈഡ്രജന്‍ എന്നിവ വിവിധ രൂപത്തിലുള്ള വൈദ്യുതോത്തേജനത്തിന് വിധേയമാക്കിയപ്പോള്‍ അമിനോ അമ്ളങ്ങള്‍, പഞ്ചസാരകള്‍ തുടങ്ങിയ ജൈവസംയുക്തങ്ങള്‍ രൂപംകൊണ്ടു. ഇപ്പോള്‍ ഏറ്റവും സങ്കീര്‍ണമായ ന്യൂക്ളിയിക്കമ്ളങ്ങള്‍ വരെയുള്ള ജൈവസംയുക്തങ്ങള്‍ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയുന്നുണ്ട്.

നിരവധി പരീക്ഷണങ്ങളുടെ ഫലമായി അജൈവവസ്തുക്കളില്‍നിന്ന് ജൈവവസ്തുക്കള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് തെളിഞ്ഞു. എന്നാല്‍ ജീവികളുടെ ആവിര്‍ഭാവത്തിന് ഉതകുംവിധം ഇത്തരം രാസപരിണാമങ്ങള്‍ ഇന്ന് ഭൂമിയില്‍ നടക്കുന്നില്ല. ഭൂമിയുടെ അന്തരീക്ഷത്തെ ആവരണം ചെയ്യുന്ന ഓസോണ്‍ (ീ്വീില) വലയവും ജീവികളുടെ സാന്നിധ്യവും ഇതിന് കാരണമാണ്. തന്‍മൂലം രാസപരിണാമംവഴിയുള്ള അജീവജീവോത്പത്തി ഭൂമിയുടെ പ്രാഥമിക ദശയില്‍മാത്രമേ നടന്നിട്ടുള്ളു എന്ന് കരുതപ്പെടുന്നു. അങ്ങനെ ജീവികള്‍ ആദ്യമായി ഉടലെടുത്തത് അജീവജീവോത്പത്തി വഴിയും പിന്നീടുള്ള ജീവലോകത്തിന്റെ നിലനില്‍പ് ജൈവജീവജനനം (ആശീഴലിലശെ) വഴിയുമാണ് എന്ന നിഗമനമാണ് ആധുനികജീവശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. (കെ. വേണു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍