This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഫ്ഗാനികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഫ്ഗാനികള്‍)
വരി 4: വരി 4:
അഫ്ഗാനികളില്‍ 60 ശ.മാ-ത്തോളം പത്താന്‍ വര്‍ഗക്കാരാണ്. അഫ്ഗാനിസ്താന്റെ തെ.കിഴക്കുഭാഗത്തും ഹിരേത്തിലും സീസ്താനിലുമാണ് പത്താന്‍ വര്‍ഗക്കാര്‍ താമസിക്കുന്നത്. യൂറോപ്പിഫോം മെഡിറ്ററേനിയന്‍ ഗോത്രത്തില്‍പെട്ടവരാണ് പത്താന്‍ വര്‍ഗക്കാര്‍. ഇളംമഞ്ഞനിറവും ഇരുണ്ട മുടിയും ഇരുണ്ട കണ്ണുകളുമുള്ളവരാണ് ഇക്കൂട്ടര്‍. ഇടത്തരം ഉയരമുള്ള ഇവര്‍ക്ക് ഉയര്‍ന്ന വലിയ തലകളും ഇന്തിനില്ക്കുന്ന കപാലപൃഷ്ഠാസ്ഥികളും പുഷ്ടിയുള്ള കണ്‍പുരികങ്ങളും വിശാലമായ ഗരുഡച്ചുണ്ടന്‍ മൂക്കുകളുമുണ്ട്.

-
[[Image:p.no.722.jpg|thumb|300x200px|right|aadu meikkuna]]
+
[[Image:p.no.722.jpg|thumb|300x200px|right|ആടുമേയ്ക്കുന്ന പ​ഷ്തൂണ്‍
 +
വനിത]]
പത്താന്‍ വര്‍ഗക്കാര്‍ പുഷ്തു ഭാഷയും പേര്‍ഷ്യന്‍ ഭാഷയും സംസാരിക്കുന്നു. പുഷ്തു പത്താന്‍കാരുടെ മാതൃഭാഷയാണ്. 1936-ല്‍ പുഷ്തു രാഷ്ട്രഭാഷയായി അംഗീകരിച്ചിട്ടുണ്ട്. ഒരിടത്ത് സ്ഥിരതാമസമില്ലാതെ കാലിമേച്ചു നടക്കുന്ന കൂട്ടരായിരുന്നു പത്താന്‍ വര്‍ഗക്കാര്‍. കാലാവസ്ഥയനുസരിച്ച്, കന്നുകാലികളെ വേനല്ക്കാലതീറ്റിസ്ഥലങ്ങളില്‍നിന്ന് വര്‍ഷകാലതീറ്റിസ്ഥലങ്ങളിലേക്കോ, മറിച്ചോ മാറ്റാറുണ്ട്.

05:19, 7 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്ഗാനികള്‍

അഫ്ഗാനിസ്താനിലെ ജനത. അഫ്ഗാനികളെ നാലു വിഭാഗങ്ങളായി തരംതിരിക്കാം: പഷ്തുണ്‍ (പത്താന്‍), താഡ്ഷിക് (താജിക്), ഉസ്ബെക്, ഹസാറാ.

അഫ്ഗാനികളില്‍ 60 ശ.മാ-ത്തോളം പത്താന്‍ വര്‍ഗക്കാരാണ്. അഫ്ഗാനിസ്താന്റെ തെ.കിഴക്കുഭാഗത്തും ഹിരേത്തിലും സീസ്താനിലുമാണ് പത്താന്‍ വര്‍ഗക്കാര്‍ താമസിക്കുന്നത്. യൂറോപ്പിഫോം മെഡിറ്ററേനിയന്‍ ഗോത്രത്തില്‍പെട്ടവരാണ് പത്താന്‍ വര്‍ഗക്കാര്‍. ഇളംമഞ്ഞനിറവും ഇരുണ്ട മുടിയും ഇരുണ്ട കണ്ണുകളുമുള്ളവരാണ് ഇക്കൂട്ടര്‍. ഇടത്തരം ഉയരമുള്ള ഇവര്‍ക്ക് ഉയര്‍ന്ന വലിയ തലകളും ഇന്തിനില്ക്കുന്ന കപാലപൃഷ്ഠാസ്ഥികളും പുഷ്ടിയുള്ള കണ്‍പുരികങ്ങളും വിശാലമായ ഗരുഡച്ചുണ്ടന്‍ മൂക്കുകളുമുണ്ട്.

ആടുമേയ്ക്കുന്ന പ​ഷ്തൂണ്‍ വനിത

പത്താന്‍ വര്‍ഗക്കാര്‍ പുഷ്തു ഭാഷയും പേര്‍ഷ്യന്‍ ഭാഷയും സംസാരിക്കുന്നു. പുഷ്തു പത്താന്‍കാരുടെ മാതൃഭാഷയാണ്. 1936-ല്‍ പുഷ്തു രാഷ്ട്രഭാഷയായി അംഗീകരിച്ചിട്ടുണ്ട്. ഒരിടത്ത് സ്ഥിരതാമസമില്ലാതെ കാലിമേച്ചു നടക്കുന്ന കൂട്ടരായിരുന്നു പത്താന്‍ വര്‍ഗക്കാര്‍. കാലാവസ്ഥയനുസരിച്ച്, കന്നുകാലികളെ വേനല്ക്കാലതീറ്റിസ്ഥലങ്ങളില്‍നിന്ന് വര്‍ഷകാലതീറ്റിസ്ഥലങ്ങളിലേക്കോ, മറിച്ചോ മാറ്റാറുണ്ട്.

അഫ്ഗാനികളില്‍30 ശ.മാ. താഡ്ഷിക് വര്‍ക്കാരാണ്. ഹിരേത്തിലും കാബൂളിലുമാണ് ഇവര്‍ വസിക്കുന്നത്. യൂറോപ്പിഫോം പമീറിയന്‍ ഗോത്രത്തില്‍പെട്ടവരാണ് താജിക് വര്‍ഗക്കാര്‍. വിളറിയനിറമുള്ള ഇക്കൂട്ടര്‍ക്ക് ഇളംനിറമുള്ള മുടിയും കണ്ണുകളുമാണുള്ളത്. ഇടത്തരം ഉയരമുള്ള ഈ വര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന ചെറിയ തലയും പരന്ന കപാലപൃഷ്ഠാസ്ഥികളും സുദൃഢമായ കണ്‍പുരികങ്ങളും ഇടുങ്ങിയ മൂക്കുമാണുള്ളത്. താജിക് വര്‍ഗക്കാര്‍ കൃഷിക്കാരാണ്. അവര്‍ കൃഷിവിളകള്‍ക്ക് ജലസേചനം നടത്താറുണ്ട്. അവരുടെ കൂട്ടത്തില്‍ വ്യാപാരികളുമുണ്ട്. ഹുങ്കുഷിനു വടക്കുള്ള പ്രദേശത്തെ പ്രധാന നഗരവാസികള്‍ താജിക് വര്‍ഗക്കാരാണ്.

അഫ്ഗാനികളില്‍ 5 ശ.മാ ഉസ്ബെക്കുകളാണ്. യൂറോപ്പിഫോം, മംഗോളിഫോം, സങ്കരഗോത്രക്കാരാണ് ഉസ്ബെക്കുകള്‍. 3 ശ.മാ വരുന്ന ഹസാറാ വര്‍ഗക്കാരും മംഗോളിയന്‍ ഗോത്രത്തില്‍പ്പെട്ടവരാണ്. രോമരഹിതരായ ഈ കൂട്ടര്‍ക്ക് ചെറിയ തലയും ഇടത്തരം ഉയരവും നീണ്ടമുഖവും ഉന്തിനില്ക്കുന്ന കപാലാസ്ഥികളും സാമാന്യം വീതിയുള്ളതും ഉന്തിനില്ക്കുന്നതുമായ മൂക്കുമാണുള്ളത്. ഇവര്‍ ഉസ്ബെക്കുഭാഷ സംസാരിക്കുന്നു. ഹസാറാവര്‍ഗക്കാര്‍ കന്നുകാലിമേച്ചു നടക്കുന്നവരാണ്.

അഫ്ഗാനികളില്‍ നല്ലൊരുവിഭാഗം യോദ്ധാക്കളാണ്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ താഴ്ന്ന സ്ഥാനമേയുള്ളു. അവര്‍ മുഖാവരണം ധരിക്കണമെന്ന് നിര്‍ബന്ധമില്ല. സ്ത്രീകള്‍ തൊഴിലിന് പോകാറുണ്ട്.

'ഘോസായ്' എന്നു പേരുള്ള മല്പിടിത്തം ഇവരുടെ ഒരു കായികവിനോദമാണ്. കുതിരപ്പുറത്ത് ഇരുന്നുകൊണ്ട് ശിരച്ഛേദം ചെയ്ത പശുക്കുട്ടികളുടെ ശരീരം കുഴിയില്‍നിന്ന് തിരഞ്ഞുപിടിച്ച് എടുത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതും ഇവരുടെ ഒരു വിനോദമാണ്. ഈ മത്സരത്തില്‍ നൂറുകണക്കിന് കുതിരക്കാര്‍ പങ്കെടുക്കുന്നു. ഇവര്‍ 'പോളോ' കളിക്കാറുണ്ട്. അഫ്ഗാനികള്‍ക്ക് 'അത്തന്‍' എന്ന ഒരു ദേശീയ നൃത്തവുമുണ്ട്.

അഫ്ഗാനികളില്‍ ഭൂരിഭാഗവും ഹനൂഫി ആചാരക്രമങ്ങള്‍ അനുഷ്ഠിക്കുന്നു. 'സുന്നി' വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. ഹസാരികള്‍ 'ഷിയാ' വിഭാഗത്തില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍