This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദയഗിരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഉദയഗിരി) |
Mksol (സംവാദം | സംഭാവനകള്‍) (→ഉദയഗിരി) |
||
വരി 1: | വരി 1: | ||
== ഉദയഗിരി == | == ഉദയഗിരി == | ||
- | [[ചിത്രം:Vol4p588_Udayagirikkotta.jpg|thumb|]] | + | [[ചിത്രം:Vol4p588_Udayagirikkotta.jpg|thumb|ഡിലനായിയുടെ ശവകുടീരം: ഉദയഗിരിക്കോട്ട]] |
1. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം-നാഗർകോവിൽ റോഡിന് അരികിലുള്ള ചരിത്രപ്രസിദ്ധമായ സ്ഥലം. തക്കല നിന്ന് 3 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന ഉദയഗിരി മുമ്പ് തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 18-ാം നൂറ്റാണ്ടിൽ നിർമിതമായതും വലുതായ കേടുപാടുകള്‍ കൂടാതെ നിലനിന്നുപോരുന്നതുമായ ദുർഗമാണ് ഉദയഗിരിയുടെ പ്രശസ്‌തിക്ക് ഹേതു. ഉദ്ദേശം 80 കി.മീ. ഉയരമുള്ള ഒരു കുന്നിനെ ചുറ്റിയാണ് പ്രാകാരം നിർമിക്കപ്പെട്ടിട്ടുള്ളത്; ഇതിന്റെ കരിങ്കൽഭിത്തികള്‍ക്ക് 5.5 മീ. ഉയരവും 4.5 മീ. കനവും ഉണ്ട്. കോട്ടയ്‌ക്കുള്ളിൽനിന്ന് ദൂരെയുള്ള ഏതോ രക്ഷാസങ്കേതത്തോളം നിർമിക്കപ്പെട്ടിട്ടുള്ള ഒരു ഗുഹാമാർഗം കാണപ്പെടുന്നുണ്ട്. ഈ തുരങ്കം ഒട്ടുമുക്കാലും മൂടിപ്പോയിരിക്കുന്നു. ഉദയഗിരിക്കോട്ടയുടെ സൂത്രധാരനും ആദ്യത്തെ അധിനായകനും തിരുവിതാംകൂറിലെ വലിയകപ്പിത്താനുമായിരുന്ന ഡച്ച് സേനാനി യൂസ്റ്റസ് ഡിലനായി ആയിരുന്നു: ഡിലനായി ദമ്പതിമാരുടെയും മകന്റെയും ശവകുടീരങ്ങള്‍ ഉദയഗിരിക്കോട്ടയിൽ സുരക്ഷിതമായി സ്ഥിതിചെയ്യുന്നു. ഇവയുടെ സംരക്ഷണം ആർക്കിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇന്ത്യയിൽ നിക്ഷിപ്‌തമാണ്. സമീപകാലത്ത് കോട്ട ഉള്‍പ്പെട്ട പ്രദേശത്തെ ഒരു ബയോഡൈവേഴ്‌സിറ്റി പാർക്കായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. | 1. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം-നാഗർകോവിൽ റോഡിന് അരികിലുള്ള ചരിത്രപ്രസിദ്ധമായ സ്ഥലം. തക്കല നിന്ന് 3 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന ഉദയഗിരി മുമ്പ് തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 18-ാം നൂറ്റാണ്ടിൽ നിർമിതമായതും വലുതായ കേടുപാടുകള്‍ കൂടാതെ നിലനിന്നുപോരുന്നതുമായ ദുർഗമാണ് ഉദയഗിരിയുടെ പ്രശസ്‌തിക്ക് ഹേതു. ഉദ്ദേശം 80 കി.മീ. ഉയരമുള്ള ഒരു കുന്നിനെ ചുറ്റിയാണ് പ്രാകാരം നിർമിക്കപ്പെട്ടിട്ടുള്ളത്; ഇതിന്റെ കരിങ്കൽഭിത്തികള്‍ക്ക് 5.5 മീ. ഉയരവും 4.5 മീ. കനവും ഉണ്ട്. കോട്ടയ്‌ക്കുള്ളിൽനിന്ന് ദൂരെയുള്ള ഏതോ രക്ഷാസങ്കേതത്തോളം നിർമിക്കപ്പെട്ടിട്ടുള്ള ഒരു ഗുഹാമാർഗം കാണപ്പെടുന്നുണ്ട്. ഈ തുരങ്കം ഒട്ടുമുക്കാലും മൂടിപ്പോയിരിക്കുന്നു. ഉദയഗിരിക്കോട്ടയുടെ സൂത്രധാരനും ആദ്യത്തെ അധിനായകനും തിരുവിതാംകൂറിലെ വലിയകപ്പിത്താനുമായിരുന്ന ഡച്ച് സേനാനി യൂസ്റ്റസ് ഡിലനായി ആയിരുന്നു: ഡിലനായി ദമ്പതിമാരുടെയും മകന്റെയും ശവകുടീരങ്ങള്‍ ഉദയഗിരിക്കോട്ടയിൽ സുരക്ഷിതമായി സ്ഥിതിചെയ്യുന്നു. ഇവയുടെ സംരക്ഷണം ആർക്കിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇന്ത്യയിൽ നിക്ഷിപ്‌തമാണ്. സമീപകാലത്ത് കോട്ട ഉള്‍പ്പെട്ട പ്രദേശത്തെ ഒരു ബയോഡൈവേഴ്‌സിറ്റി പാർക്കായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. | ||
Current revision as of 05:16, 21 ജൂണ്‍ 2014
ഉദയഗിരി
1. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം-നാഗർകോവിൽ റോഡിന് അരികിലുള്ള ചരിത്രപ്രസിദ്ധമായ സ്ഥലം. തക്കല നിന്ന് 3 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന ഉദയഗിരി മുമ്പ് തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 18-ാം നൂറ്റാണ്ടിൽ നിർമിതമായതും വലുതായ കേടുപാടുകള്‍ കൂടാതെ നിലനിന്നുപോരുന്നതുമായ ദുർഗമാണ് ഉദയഗിരിയുടെ പ്രശസ്‌തിക്ക് ഹേതു. ഉദ്ദേശം 80 കി.മീ. ഉയരമുള്ള ഒരു കുന്നിനെ ചുറ്റിയാണ് പ്രാകാരം നിർമിക്കപ്പെട്ടിട്ടുള്ളത്; ഇതിന്റെ കരിങ്കൽഭിത്തികള്‍ക്ക് 5.5 മീ. ഉയരവും 4.5 മീ. കനവും ഉണ്ട്. കോട്ടയ്‌ക്കുള്ളിൽനിന്ന് ദൂരെയുള്ള ഏതോ രക്ഷാസങ്കേതത്തോളം നിർമിക്കപ്പെട്ടിട്ടുള്ള ഒരു ഗുഹാമാർഗം കാണപ്പെടുന്നുണ്ട്. ഈ തുരങ്കം ഒട്ടുമുക്കാലും മൂടിപ്പോയിരിക്കുന്നു. ഉദയഗിരിക്കോട്ടയുടെ സൂത്രധാരനും ആദ്യത്തെ അധിനായകനും തിരുവിതാംകൂറിലെ വലിയകപ്പിത്താനുമായിരുന്ന ഡച്ച് സേനാനി യൂസ്റ്റസ് ഡിലനായി ആയിരുന്നു: ഡിലനായി ദമ്പതിമാരുടെയും മകന്റെയും ശവകുടീരങ്ങള്‍ ഉദയഗിരിക്കോട്ടയിൽ സുരക്ഷിതമായി സ്ഥിതിചെയ്യുന്നു. ഇവയുടെ സംരക്ഷണം ആർക്കിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇന്ത്യയിൽ നിക്ഷിപ്‌തമാണ്. സമീപകാലത്ത് കോട്ട ഉള്‍പ്പെട്ട പ്രദേശത്തെ ഒരു ബയോഡൈവേഴ്‌സിറ്റി പാർക്കായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി.
2. മധ്യപ്രദേശിൽ വിദിഷ (ഭീൽസ) ജില്ലയിൽപ്പെട്ട ഗുഹാക്ഷേത്രകേന്ദ്രം. 23o32' വടക്ക്; 77o46' കിഴക്ക്, മുമ്പ് ഗ്വാളിയർ നാട്ടുരാജ്യത്തിൽ ഉള്‍പ്പെട്ടിരുന്ന ഉദയഗിരി വിദിഷയിൽ നിന്ന് 6 കി.മീ. ദൂരെ ബേത്വ, ബേഷ് എന്നീ നദികള്‍ക്ക് ഇടയ്‌ക്കായി സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള വിവിധ ബൗദ്ധസ്‌മാരകങ്ങളും നിരവധി ഗുഹാക്ഷേത്രങ്ങളും ആണ് ഈ പ്രദേശത്തെ പ്രശസ്‌തമാക്കിയിട്ടുള്ളത്.
സമുദ്രനിരപ്പിൽനിന്ന് 107 മീ. ഉയരത്തിലുള്ള ഉദയഗിരിഗുഹകള്‍ അതിപ്രധാനങ്ങളായ ചരിത്രലിഖിതങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട് അനുസരിച്ച് 3,4,9,10 എന്നീ നമ്പരുകളിലുള്ള ഗുഹകള്‍ താരതമ്യേന കൂടുതൽ പ്രാധാന്യമർഹിക്കുന്നവയാണ്. 4.3 മീ. നീളവും 3.7 മീ. വീതിയുമുള്ള 3-ാം നമ്പർ ഗുഹയുടെ കവാടം ശില്‌പാലങ്കാരങ്ങളാൽ മനോഹരമാണ്; ഇതിന്റെ പുരോഭാഗത്തുണ്ടായിരുന്ന ശില്‌പസുഭഗമായ എടുപ്പ് ജീർണിച്ചുപോയതായി കരുതുവാന്‍ ന്യായം കാണുന്നു. ഈ ഗുഹയ്‌ക്കുള്ളിൽ അഷ്‌ടമാതാക്കളുടെ ബിംബങ്ങളാണ് കൊത്തിയിട്ടുള്ളത്. 4-ാം നമ്പർ ഗുഹയിൽ വരാഹമൂർത്തിയുടെ ഭീമാകാരമായ പ്രതിഷ്‌ഠ കാണാം; സമുദ്രാന്തർഗതമായ ഭൂമിയെ പൊക്കിയെടുക്കുന്ന മട്ടിലാണ് വിഗ്രഹം നിർമിച്ചിട്ടുള്ളത്. ഇതേ ഗുഹയിൽ ഗംഗോദ്‌ഭവവും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 9-ാം ഗുഹ 6.7 x 5.8 മീ. ഉള്ളളവോടുകൂടിയതാണ്. ശില്‌പസമൃദ്ധങ്ങളായ താങ്ങുകളുള്ള നാലു കനത്ത സ്‌തംഭങ്ങളിൽ അമർന്നിരിക്കുന്ന മട്ടിലാണ് ഈ ഗുഹയുടെ മേൽത്തട്ട് സംവിധാനം ചെയ്‌തിരിക്കുന്നത്. 9-ാം ഗുഹയുടെ മുന്നിലും തകർന്നടിഞ്ഞുപോയ എടുപ്പിന്റെ ഭഗ്‌നാവശിഷ്‌ടങ്ങള്‍ കാണാം. 10-ാം നമ്പർ ഗുഹ ജൈനനിർമിതമാണ്. 23-ാമത്തെ തീർഥങ്കരനായ പരശ്‌നാഥിന് അർപ്പിക്കപ്പെട്ട ഒരു ആലയമാണിത്. 15 മീ. നീളവും 5 മീ. വീതിയുമുള്ള ഈ ഗുഹാതലം 5 തളങ്ങളായും തെക്കേ അറ്റത്തെ തളം വീണ്ടും മൂന്നായും വിഭജിക്കപ്പെട്ടു കാണുന്നു. 10-ാം ഗുഹയിലെ ചുവരെഴുത്തുകള്‍ എ.ഡി. 426, 1037 എന്നീ വർഷങ്ങളിലേതാണ്; മഗധയിലെ ചന്ദ്രഗുപ്‌തന്‍ കക മാള്‍വ, ഗുജറാത്ത് എന്നിവിടങ്ങള്‍ പിടിച്ചടക്കിയ കാലത്തെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ മറ്റു ചില ഗുഹകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
3. കട്ടക്കിനു സമീപം ജജ്‌പൂരിൽ അസിയാ നിരകളിൽപ്പെട്ട ഒരു മല. 20o39' വടക്ക്; 86o15' കിഴക്ക് ഏതാണ്ട് അർധചന്ദ്രാകാരമായ ഈ മലയുടെ മധ്യഭാഗത്ത് ചില ബൗദ്ധസ്‌മാരകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ധ്യാനനിഷ്‌ഠയിൽ ഉപവിഷ്‌ടനായ നിലയിലുള്ള ബുദ്ധന്റെ ഭീമാകാരമായ ഒരു പ്രതിഷ്‌ഠയാണ് ഇവയിൽ പ്രധാനപ്പെട്ടത്; വിഗ്രഹത്തിന് പീഠം ഉള്‍പ്പെടെ 3 മീ. ഉയരമുണ്ട്. പ്രതിഷ്‌ഠയെ ചുറ്റി നിലവിലുണ്ടായിരുന്ന ശ്രീകോവിലിന്റെയും അതിനുമുമ്പിലെ മന്ത്രശാലയുടെയും കിഴക്കോട്ടു ദർശനമായുള്ള ദേവാലയ കവാടത്തിന്റെയും ഭഗ്നാവശിഷ്‌ടങ്ങള്‍ ഇപ്പോഴും കാണാം. പ്രധാന ദേവാലയത്തിനു വടക്കുമാറി ബോധിസത്വന്റെ വലുതും ചെറുതുമായ അനേകം ബിംബങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മലയുടെ അടിവാരത്തിൽ നൈസ് (gneiss) ശിലയിൽ 2.4 മീ. ഉയരത്തിൽ കൊത്തിയിട്ടുള്ള പീഠസ്ഥിതമായ പദ്‌മപാണിബോധിസത്വവിഗ്രഹവും കാണപ്പെടുന്നു.