This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറ്റോ, സാമുവൽ (1981 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Eto'o, Samuel) |
Mksol (സംവാദം | സംഭാവനകള്‍) (→Eto'o, Samuel) |
||
വരി 4: | വരി 4: | ||
== Eto'o, Samuel == | == Eto'o, Samuel == | ||
- | [[ചിത്രം:Vol5p329_Eto'o, Samuel.jpg|thumb|]] | + | [[ചിത്രം:Vol5p329_Eto'o, Samuel.jpg|thumb|സാമുവൽ എറ്റോ]] |
കാമറൂണ്‍ വംശജനായ മുന്‍നിര ദേശീയഫുട്‌ബോള്‍ താരം. 1981 മാ. 10-ന് കാമറൂണിലെ ന്‌കോണ്‍ എന്ന സ്ഥലത്തു ജനിച്ചു. ഇപ്പോഴത്തെ (2011) കാമറൂണ്‍ ദേശീയടീമിന്റെ ക്യാപ്‌റ്റന്‍ പദവി വഹിക്കുന്നു. | കാമറൂണ്‍ വംശജനായ മുന്‍നിര ദേശീയഫുട്‌ബോള്‍ താരം. 1981 മാ. 10-ന് കാമറൂണിലെ ന്‌കോണ്‍ എന്ന സ്ഥലത്തു ജനിച്ചു. ഇപ്പോഴത്തെ (2011) കാമറൂണ്‍ ദേശീയടീമിന്റെ ക്യാപ്‌റ്റന്‍ പദവി വഹിക്കുന്നു. | ||
കദ്‌ജി സ്‌പോർട്‌സ് അക്കാദമിയിൽ നിന്നായിരുന്നു എറ്റോ ആദ്യകാലപരിശീലനം നേടിയത്. എഫ്. സി. ബാഴ്‌സിലോണയിൽ അഞ്ചു സീസണുകളിൽ കളിച്ച് 1000 ത്തിലേറെ ഗോളുകള്‍ നേടിയെന്ന ഖ്യാതി എറ്റോയ്‌ക്കു സ്വന്തമാണ്. | കദ്‌ജി സ്‌പോർട്‌സ് അക്കാദമിയിൽ നിന്നായിരുന്നു എറ്റോ ആദ്യകാലപരിശീലനം നേടിയത്. എഫ്. സി. ബാഴ്‌സിലോണയിൽ അഞ്ചു സീസണുകളിൽ കളിച്ച് 1000 ത്തിലേറെ ഗോളുകള്‍ നേടിയെന്ന ഖ്യാതി എറ്റോയ്‌ക്കു സ്വന്തമാണ്. |
04:11, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എറ്റോ, സാമുവൽ (1981 - )
Eto'o, Samuel
കാമറൂണ്‍ വംശജനായ മുന്‍നിര ദേശീയഫുട്‌ബോള്‍ താരം. 1981 മാ. 10-ന് കാമറൂണിലെ ന്‌കോണ്‍ എന്ന സ്ഥലത്തു ജനിച്ചു. ഇപ്പോഴത്തെ (2011) കാമറൂണ്‍ ദേശീയടീമിന്റെ ക്യാപ്‌റ്റന്‍ പദവി വഹിക്കുന്നു. കദ്‌ജി സ്‌പോർട്‌സ് അക്കാദമിയിൽ നിന്നായിരുന്നു എറ്റോ ആദ്യകാലപരിശീലനം നേടിയത്. എഫ്. സി. ബാഴ്‌സിലോണയിൽ അഞ്ചു സീസണുകളിൽ കളിച്ച് 1000 ത്തിലേറെ ഗോളുകള്‍ നേടിയെന്ന ഖ്യാതി എറ്റോയ്‌ക്കു സ്വന്തമാണ്. 1997-ൽ റിയൽ മാഡ്‌റിഡിനുവേണ്ടി കളിച്ച ഇദ്ദേഹം സീസണ്‍ അവസാനിച്ചതോടെ 4.4 ലക്ഷം പൗണ്ട് പ്രതിഫലമായി സ്വീകരിച്ചുകൊണ്ട് മല്ലോർക്കയിൽ കുടിയേറി. പിന്നീട്, 54 ഗോളുകള്‍ നേടിയെന്ന ബഹുമതിയോടെ മല്ലോർക്കയിൽനിന്നും വിടപറഞ്ഞ എറ്റോ 2004-ൽ എഫ്.സി. ബാഴ്‌സിലോണയിൽ ചേർന്നു. 24 ലക്ഷം യൂറോയാണ് ഈ മാറ്റത്തിനു പ്രതിഫലമായി എറ്റോയ്‌ക്കു ലഭിച്ചത്. 2005-06-ൽ ആഫ്രിക്കന്‍ പ്ലേയർ ഒഫ് ദി ഇയർ അവാർഡിന് മൂന്നാം തവണയും എറ്റോ അർഹനായി. 2009 ന. 29-ന് എല്ലാ മത്സരങ്ങളിൽനിന്നുമായി ഇദ്ദേഹം 111-ാമത്തെ ഗോള്‍ നേടുന്ന കളിക്കാരനായിത്തീർന്നു. ശാരീരികനിലവാരം ഉറപ്പുവരുത്തുന്ന വൈദ്യപരിശോധനയിൽ വിജയിച്ച ശേഷം അഞ്ചുവർഷത്തെ കരാറടിസ്ഥാനത്തിൽ ഇദ്ദേഹം "ഇന്റർനാസനേലി'ൽ ചേരുകയുണ്ടായി. മ്യൂണിക്കിലും മറ്റും അനിതരസാധാരണമായ വൈഭവം പ്രകടമാക്കിയ ഫുട്‌ബോള്‍ ഇതിഹാസമെന്ന ഖ്യാതിതന്നെ എറ്റോ കൈവരിച്ചു.
2011 ഒ. 23-ന് " ഇന്റർനാസനേലു'മായി ഒപ്പിട്ട ധാരണയുടെ അടിസ്ഥാനത്തിൽ മൂന്നുവർഷക്കാലത്തേക്ക് റഷ്യന്‍ ടീമായ "അന്‍സി മാഖചികല'യുമായി ഒരു ഫുട്‌ബോള്‍ താരത്തിനു ലഭിക്കാവുന്ന സർവകാലറെക്കോർഡു പ്രതിഫലമായ 10 ദശലക്ഷം യൂറോയ്‌ക്ക് ഇദ്ദേഹം കരാറിലേർപ്പെട്ടു. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മത്സരങ്ങളായ ഫിഫ ലോകകപ്പ് (1998), ലോകകപ്പ് (2002), ആഫ്രിക്ക കപ്പ് (2000-2002) തുടങ്ങിയവയിലൊക്കെ തിളക്കമാർന്ന പ്രകടനമാണ് എറ്റോ കാഴ്‌ചവച്ചത്.
ബാഴ്‌സിലോണയ്‌ക്കു പുറത്തുള്ള ചില കളിക്കളങ്ങളിൽ എറ്റോയ്‌ക്ക് വംശീയാവഹേളനം നേരിടേണ്ടിവന്നിട്ടുണ്ട്. 2003, 04, 05, 10 വർഷങ്ങളിലായി നാലുതവണ ഏറ്റവും മികച്ച ആഫ്രിക്കന്‍ കളിക്കാരനെന്ന ബഹുമതി എറ്റോ നേടുകയുണ്ടായി. കോപ്പഡെൽ റേ, ലാലിഗ, കോപ്പ ഇറ്റാലിയ, ഫിഫ ലോകകപ്പ്, ആഫ്രിക്കന്‍ കപ്പ് ഒഫ് നേഷന്‍സ് എന്നിവയിലൊക്കെ എറ്റോ മികവു തെളിയിച്ചിട്ടുണ്ട്. കാമറൂണ്‍ ഒളിമ്പിക്‌സ് ടീമിന്റെ ഭാഗമായി കളിച്ച എറ്റോയ്‌ക്ക് 2000-ത്തിലെ ഒളിമ്പിക് സ്വർണമെഡൽ ലഭിച്ചു. 2011-ൽ 3,10,00,000 മുതൽ 3,50,00,000 വരെ യൂറോയാണ് എറ്റോയുടെ കമ്പോളമൂല്യമായി ഫുട്‌ബോള്‍ മേഖലയിൽ കണക്കാക്കപ്പെട്ടിട്ടുള്ളത്.
(ഡോ. ബി. സുകുമാരന്‍നായർ)