This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋഷഭന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഋഷഭന്‍ == ഈ പേരിൽ അറിയപ്പെടുന്ന ഒന്നിലേറെ കഥാപാത്രങ്ങള്‍ വി...)
(ഋഷഭന്‍)
 
വരി 18: വരി 18:
5. സ്വാരോചിഷമന്വന്തരത്തിലെ സപ്‌തർഷിമാരിൽ ഒരാള്‍; ഊർജന്‍, സ്‌തംഭന്‍, പ്രാണന്‍, വാതന്‍, നിരയന്‍, പരീവാന്‍ എന്നിവരാണ്‌ ബാക്കിയുള്ളവർ (വിഷ്‌ണുപുരാണം).
5. സ്വാരോചിഷമന്വന്തരത്തിലെ സപ്‌തർഷിമാരിൽ ഒരാള്‍; ഊർജന്‍, സ്‌തംഭന്‍, പ്രാണന്‍, വാതന്‍, നിരയന്‍, പരീവാന്‍ എന്നിവരാണ്‌ ബാക്കിയുള്ളവർ (വിഷ്‌ണുപുരാണം).
-
(പ്രാഫ. അമ്പലത്തറ ഉച്ചിക്കൃഷ്‌ണന്‍നായർ; സ.പ.)
+
(പ്രാഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍നായർ; സ.പ.)

Current revision as of 15:34, 20 ജൂണ്‍ 2014

ഋഷഭന്‍

ഈ പേരിൽ അറിയപ്പെടുന്ന ഒന്നിലേറെ കഥാപാത്രങ്ങള്‍ വിവിധ പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.

1. ജൈനമത വിശ്വാസമനുസരിച്ച്‌ ആദ്യത്തെ തീർഥങ്കരനായ ഇദ്ദേഹത്തെക്കുറിച്ച്‌ അവിശ്വസനീയങ്ങളായ പല കഥകളും പ്രചാരത്തിലുണ്ട്‌. ആദിനാഥന്‍ എന്നും ഇദ്ദേഹത്തിനൊരു പേരുണ്ട്‌.

നാഭി എന്ന രാജാവിന്‌ മേരുദേവിയിൽ ഉണ്ടായ പുത്രനാണ്‌ ഋഷഭന്‍. തന്മൂലം ഇദ്ദേഹത്തെ നാഭേയന്‍ എന്നും പറഞ്ഞുവരുന്നു. ഋഷഭന്റെ ജനനത്തെക്കുറിച്ച്‌ ഭാഗവതത്തിൽ പറഞ്ഞിരിക്കുന്ന കഥ ഇതാണ്‌: സന്താനമില്ലാതെ സങ്കടപ്പെട്ടിരുന്ന നാഭിയും മേരുദേവിയും പുത്രലബ്‌ധിക്കായി മഹാവിഷ്‌ണുവിനെ പ്രാർഥിച്ചു. പ്രാർഥനയിൽ സന്തുഷ്‌ടനായ മഹാവിഷ്‌ണു ശംഖചക്രഗദാപദ്‌മധാരിയായി അവർക്കു ദർശനം നല്‌കി. മഹാവിഷ്‌ണുവിനു സദൃശനായ ഒരു പുത്രനെ കാമിച്ചാണ്‌ നാഭിയും പത്‌നിയും ആരാധന നടത്തിയതെന്നു മനസ്സിലാക്കിയ വിഷ്‌ണു അഗ്നീധ്രന്റെ പൗത്രനായി തന്റെ അംശകല അവതരിക്കുന്നുണ്ടെന്നു അനുഗ്രഹം നല്‌കി മറഞ്ഞു. അങ്ങനെ ഭഗവദനുഗ്രഹത്താൽ നാഭിക്കു പിറന്ന പുത്രനാണ്‌ ഋഷഭന്‍. എല്ലാ ഐശ്വര്യങ്ങളോടും കൂടി പിറന്ന ഋഷഭനിൽ അസൂയാലുവായിത്തീർന്ന ദേവേന്ദ്രന്‍ നാഭിയുടെ രാജ്യത്ത്‌ മഴപെയ്യിച്ചില്ല; എന്നാൽ ഋഷഭനാകട്ടെ ആത്മനിയോഗം കൊണ്ട്‌ മഴ പെയ്യിച്ചു. ഇദ്ദേഹത്തിന്‌ ജയന്തി എന്ന ഭാര്യയിൽ നൂറ്‌ പുത്രന്മാർ ജനിച്ചു. അവരിൽ മൂത്തപുത്രനായ ഭരതനെ രാജ്യം ഏല്‌പിച്ച്‌ ഋഷഭന്‍ വനത്തിൽച്ചെന്ന്‌ പുലഹാശ്രമത്തിൽ തപസ്സുചെയ്‌തു. ഈ ഭരതനിൽനിന്നാണ്‌ രാജ്യത്തിന്‌ ഭാരതം എന്ന പേർ ലഭിച്ചതെന്ന്‌ ഭാഗവതം പഞ്ചമസ്‌കന്ധത്തിൽ പറഞ്ഞിരിക്കുന്നു. എ. ഡി. 13-ാം ശതകത്തിൽ ഗുജറാത്തിൽ ജീവിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്ന അഭയചന്ദ്രന്‍ എന്ന ജൈനകവി ഋഷഭന്റെ ജീവിതകഥ വർണിച്ചുകൊണ്ട്‌ പദ്‌മാനന്ദം എന്നപേരിൽ ഒരു മഹാകാവ്യം എഴുതിയിട്ടുണ്ട്‌. ആദിനാഥചരിതം (12-ാം നൂറ്റാണ്ട്‌) എന്ന പ്രാകൃത മഹാകാവ്യവും ഋഷഭന്‍നാഭേയനെക്കുറിച്ചുള്ള വർണനാത്മകമായ ഒരു ദീർഘ കാവ്യമാണ്‌. ഇദ്ദേഹം തപസ്സനുഷ്‌ഠിച്ചതായി പറയുന്ന പർവതത്തിന്‌ ഋഷഭതീർഥം, ഋഷഭദീപം, ഋഷഭകൂടം എന്നീ പേരുകള്‍ കിട്ടിയിട്ടുണ്ട്‌. മഹാഭാരതം, ഭാഗവതം, ശിവപുരാണം എന്നിവയിൽ ഋഷഭകഥ സൂചിതമായിട്ടുണ്ട്‌.

2. ഉപരിചരവസുവിന്റെ പ്രപൗത്രനായ ഋഷഭന്‍ എന്ന ഒരു ചന്ദ്രവംശരാജാവിനെക്കുറിച്ച്‌ മഹാഭാരതം അനുസ്‌മരിക്കുന്നു (ദ്രാണപർവം 20-ാം അധ്യായം).

3. കശ്യപ പ്രജാപതിയുടെ പുത്രനായ ധൃതരാഷ്‌ട്രനാഗത്തിന്റെ വംശത്തിൽ ജനിച്ച ഒരു സർപ്പം. ജനമേജയന്റെ സർപ്പസത്രത്തിൽ ഈ ഋഷഭന്‍ വെന്തുവെച്ചീറായ കഥ മഹാഭാരതത്തിലുണ്ട്‌ (ആദിപർവം, 57-ാം അധ്യായം).

3. ഈ പേരിലുള്ള അസുരനെപ്പറ്റിയും മഹാഭാരതത്തിൽ പരാമർശിച്ചു കാണുന്നു (ശാന്തിപർവം, 227-ാം അധ്യായം).

4. യുധാജിത്തെന്ന രാജാവിന്റെ ഒരു പുത്രന്‌ ഋഷഭന്‍ എന്ന പേരുണ്ടായിരുന്നതായി പദ്‌മപുരാണത്തിൽ പരാമർശമുണ്ട്‌.

5. സ്വാരോചിഷമന്വന്തരത്തിലെ സപ്‌തർഷിമാരിൽ ഒരാള്‍; ഊർജന്‍, സ്‌തംഭന്‍, പ്രാണന്‍, വാതന്‍, നിരയന്‍, പരീവാന്‍ എന്നിവരാണ്‌ ബാക്കിയുള്ളവർ (വിഷ്‌ണുപുരാണം).

(പ്രാഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍നായർ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8B%E0%B4%B7%E0%B4%AD%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍