This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപയർ സ്റ്റേറ്റ്‌ ബിൽഡിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Empire State Building)
(Empire State Building)
വരി 6: വരി 6:
ആധുനികലോകത്തിലെ ഏഴ്‌ അദ്‌ഭുതങ്ങളിൽ ഒന്ന്‌. ന്യൂയോർക്ക്‌ സിറ്റിയിൽ ഫിഫ്‌ത്ത്‌ അവന്യൂവും വെസ്റ്റ്‌ 34വേ സ്‌ട്രീറ്റും യോജിക്കുന്നിടത്ത്‌ സ്ഥിതിചെയ്യുന്ന വാസ്‌തുവിദ്യയുടെ അദ്‌ഭുതമായി നിർമിച്ചിട്ടുള്ള, 102 നിലകളുള്ള അംബരചുംബിയായ കെട്ടിടമാണ്‌ എംപയർ സ്റ്റേറ്റ്‌ ബിൽഡിങ്‌. 1931-ൽ ഇതിന്റെ പണി കഴിഞ്ഞതുമുതൽ, 1972-ൽ വേള്‍ഡ്‌ ട്രയ്‌ഡ്‌ സെന്ററിന്റെ വടക്കു ഗോപുരം നിർമിക്കുന്നതുവരെയുള്ള 40 വർഷക്കാലം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ഇത്‌ നിലകൊണ്ടു. 2001-ൽ വേള്‍ഡ്‌ ട്രയ്‌ഡ്‌ സെന്റർ തകർക്കപ്പെട്ടതോടെ വീണ്ടും ന്യൂയോർക്ക്‌ സിറ്റിയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി മാറി ഈ അംബരചുംബി.

-
[[ചിത്രം:Vol5p218_Empire-State-Building.jpg|thumb|]]
+
[[ചിത്രം:Vol5p218_Empire-State-Building.jpg|thumb|എംപയർ സ്റ്റേറ്റ്‌ ബിൽഡിങ്‌]]
ആധുനികലോകത്തിലെ 7 അദ്‌ഭുതങ്ങളിൽ ഒന്നായി അമേരിക്കന്‍ സൊസൈറ്റി ഒഫ്‌ സിവിൽ എന്‍ജിനിയേഴ്‌സ്‌ ഈ സൗധത്തെ രേഖപ്പെടുത്തിയിരിക്കുന്നു. 1986-ൽ അമേരിക്ക അവരുടെ ചരിത്രപ്രധാനമായ നാഴികക്കല്ലായി ഈ സൗധത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഡബ്ല്യൂ ആന്‍ഡ്‌ എച്ച്‌ പ്രാപ്പർട്ടീസ്‌ ആണ്‌ ഇതിന്റെ ഉടമസ്ഥരും നടത്തിപ്പുകാരും. ഇപ്പോള്‍ എംപയർസ്റ്റേറ്റ്‌ ബിൽഡിങ്‌ നിർമിച്ചിരിക്കുന്ന സ്ഥലം 18-ാം നൂറ്റാണ്ടിൽ കൃഷിഭൂമി ആയിരുന്നുവെന്നും അതിന്‌ കുറുകേ ഒരു ചെറിയ അരുവി ഒഴുകിയിരുന്നതായും കരുതപ്പെടുന്നു. എന്നാൽ 19-ാം നൂറ്റാണ്ടിൽ ഇവിടെ ഒരു ഹോട്ടൽ നിലനിന്നതായും പറയപ്പെടുന്നു.

09:29, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എംപയർ സ്റ്റേറ്റ്‌ ബിൽഡിങ്‌

Empire State Building

ആധുനികലോകത്തിലെ ഏഴ്‌ അദ്‌ഭുതങ്ങളിൽ ഒന്ന്‌. ന്യൂയോർക്ക്‌ സിറ്റിയിൽ ഫിഫ്‌ത്ത്‌ അവന്യൂവും വെസ്റ്റ്‌ 34വേ സ്‌ട്രീറ്റും യോജിക്കുന്നിടത്ത്‌ സ്ഥിതിചെയ്യുന്ന വാസ്‌തുവിദ്യയുടെ അദ്‌ഭുതമായി നിർമിച്ചിട്ടുള്ള, 102 നിലകളുള്ള അംബരചുംബിയായ കെട്ടിടമാണ്‌ എംപയർ സ്റ്റേറ്റ്‌ ബിൽഡിങ്‌. 1931-ൽ ഇതിന്റെ പണി കഴിഞ്ഞതുമുതൽ, 1972-ൽ വേള്‍ഡ്‌ ട്രയ്‌ഡ്‌ സെന്ററിന്റെ വടക്കു ഗോപുരം നിർമിക്കുന്നതുവരെയുള്ള 40 വർഷക്കാലം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ഇത്‌ നിലകൊണ്ടു. 2001-ൽ വേള്‍ഡ്‌ ട്രയ്‌ഡ്‌ സെന്റർ തകർക്കപ്പെട്ടതോടെ വീണ്ടും ന്യൂയോർക്ക്‌ സിറ്റിയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി മാറി ഈ അംബരചുംബി.

എംപയർ സ്റ്റേറ്റ്‌ ബിൽഡിങ്‌

ആധുനികലോകത്തിലെ 7 അദ്‌ഭുതങ്ങളിൽ ഒന്നായി അമേരിക്കന്‍ സൊസൈറ്റി ഒഫ്‌ സിവിൽ എന്‍ജിനിയേഴ്‌സ്‌ ഈ സൗധത്തെ രേഖപ്പെടുത്തിയിരിക്കുന്നു. 1986-ൽ അമേരിക്ക അവരുടെ ചരിത്രപ്രധാനമായ നാഴികക്കല്ലായി ഈ സൗധത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഡബ്ല്യൂ ആന്‍ഡ്‌ എച്ച്‌ പ്രാപ്പർട്ടീസ്‌ ആണ്‌ ഇതിന്റെ ഉടമസ്ഥരും നടത്തിപ്പുകാരും. ഇപ്പോള്‍ എംപയർസ്റ്റേറ്റ്‌ ബിൽഡിങ്‌ നിർമിച്ചിരിക്കുന്ന സ്ഥലം 18-ാം നൂറ്റാണ്ടിൽ കൃഷിഭൂമി ആയിരുന്നുവെന്നും അതിന്‌ കുറുകേ ഒരു ചെറിയ അരുവി ഒഴുകിയിരുന്നതായും കരുതപ്പെടുന്നു. എന്നാൽ 19-ാം നൂറ്റാണ്ടിൽ ഇവിടെ ഒരു ഹോട്ടൽ നിലനിന്നതായും പറയപ്പെടുന്നു.

ഗൃഗറി ജോണ്‍സന്റെ(Gregory Johnson) വാസ്‌തുശില്‌പ(Architectural) സ്ഥാപനമാണ്‌ എംപയർ സ്റ്റേറ്റ്‌ ബിൽഡിങ്‌ രൂപകല്‌പന ചെയ്‌തത്‌. ഒഹിയോ (Ohio)യിലെ സിന്‍സിനാറ്റിയിലെ കാര്യു ടവറിന്റെ മാതൃക ആധാരമാക്കി വെറും രണ്ടാഴ്‌ചകൊണ്ടാണ്‌ ഇവർ ഇതിന്റെ വരപ്പ്‌ പൂർത്തിയാക്കിയത്‌. മുകളിൽനിന്നും താഴോട്ടാണ്‌ ഇതിന്റെ മാതൃക ഉണ്ടാക്കിയതെന്ന്‌ പറയപ്പെടുന്നു. നിർമാണപ്രവർത്തനങ്ങള്‍ 1930, ജനു. 22-ന്‌ തുടങ്ങി. യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ഇതിനുവേണ്ടി പണിയെടുത്ത 3400 തൊഴിലാളികളിൽ ഭൂരിഭാഗവും. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടത്തിനുവേണ്ടി ന്യൂയോർക്കിൽത്തന്നെ 40 വാള്‍സ്‌ട്രീറ്റ്‌, ക്രിസ്‌ലർ ബിൽഡിങ്‌ എന്നീ മറ്റു രണ്ടു കെട്ടിടങ്ങളുമായി മത്സരിച്ചാണ്‌ ഇതിന്റെ പണി പുരോഗമിച്ചത്‌. 1931 മേയ്‌ 1-ന്‌ ഈ സൗധം ഔദ്യോഗികമായി തുറന്നു. അന്നത്തെ യു.എസ്‌. പ്രസിഡന്റായിരുന്ന ഹെർബർട്ട്‌ ഹുവർ, വാഷിങ്‌ടണ്‍ ഡിസിയിൽ ഇരുന്നുകൊണ്ട്‌ സ്വിച്ചമർത്തി ഈ കെട്ടിടത്തിന്റെ വിളക്കുകള്‍ തെളിച്ചു.

102 നിലകളിൽ 381 മീ. ഉയരത്തിൽ നില്‌ക്കുന്ന കെട്ടിടമാണ്‌ എംപയർ സ്റ്റേറ്റ്‌ ബിൽഡിങ്‌. ഇതിന്റെ 62 മീ. ഗോപുരാഗ്രവും കൂടി കൂട്ടിയാൽ ഉയരം 443 മീ. ആകും. 85 നിലകള്‍ വാണിജ്യാവശ്യങ്ങള്‍ക്കും ഓഫീസിനുമായി ഉപയോഗിക്കുന്നു. 86-ാം നിലയിൽ ആന്തരികവും ബാഹ്യവുമായ നിരീക്ഷണത്തിനായി ഒരു"ഒബ്‌സർവേഷന്‍ ഡെക്‌' ഉണ്ട്‌. പിന്നീടുള്ള 16 നിലകള്‍ ആർട്ട്‌ ഡെക്കോ രീതിയിലുള്ള നിർമാണമാണ്‌. 102-ാം നില ജ്യോതിർനിരീക്ഷണശാലയാണ്‌. ഇതിനുമുകളിൽ 62 മീ. ഗോപുരം. ഇതിൽ നിറയെ പ്രക്ഷേപണത്തിനുള്ള ആന്റിനകളാണ്‌. ഇതിനുമുകളിൽ ഒരു "ലൈറ്റ്‌നിങ്‌ റോഡും' ഉണ്ട്‌. നൂറുനിലകളിൽ കൂടുതലുള്ള ആദ്യത്തെ കെട്ടിടമാണ്‌ എംപയർ സ്റ്റേറ്റ്‌ ബിൽഡിങ്‌. 6500 ജനലുകളും 73 "എലിവേറ്ററു' (Elevator)കളും ഈ കെട്ടിടത്തിനുണ്ട്‌. തറനിരപ്പിൽ നിന്നും 102-ാം നിലവരെ 1860 പടികളുണ്ട്‌. തറ വിസ്‌തീർണം (257211 ച.മീ.). അടിത്തട്ടിന്റെ (base)വിസ്‌തീർണം ഉദ്ദേശം 8094 മീ. ഇവിടെ ആയിരത്തോളം വാണിജ്യസ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നു. 2007-ലെ കണക്കുപ്രകാരം ഇവിടെ ദിവസവും ജോലി ചെയ്യുന്നവരുടെ എണ്ണം 21000 വരും. പെന്റഗണിനുശേഷം ഏറ്റവും വലിയ ഓഫീസ്‌ സമുച്ചയം ഇവിടെയാണ്‌. 1 കൊല്ലവും 45 ദിവസവുംകൊണ്ടാണ്‌ ഈ കൂറ്റന്‍ കെട്ടിടത്തിന്റെ പണിതീർന്നത്‌. ഇതിന്റെ നിരീക്ഷണ (observator)നിലയിലേക്ക്‌ (86-ാം നില) 1 മിനിട്ട്‌ സമയംകൊണ്ട്‌ എത്തിച്ചേരാന്‍ കഴിയും. ഈ കെട്ടിടത്തിന്റെ നിർമാണത്തിൽ 113 കി.മീ. നീളം പൈപ്പുകളും 760000 മീ. ഇലക്‌ട്രിക്‌ വയറുകളും ഉപയോഗിച്ചിട്ടുണ്ട്‌. 1931-ൽ ഇതിന്റെ നിർമാണച്ചെലവ്‌ നാലുകോടിയിലേറെ അമേരിക്കന്‍ ഡോളറാണ്‌.

(എം.ആർ.കെ. മോഹന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍