This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കിയൂറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Echiura)
(Echiura)
വരി 4: വരി 4:
== Echiura ==
== Echiura ==
-
[[ചിത്രം:Vol5p17_echiura.jpg|thumb|]]
+
[[ചിത്രം:Vol5p17_echiura.jpg|thumb|എക്കിയൂറ]]
സ്‌പൂണ്‍വിരകള്‍ എന്നറിയപ്പെടുന്ന സമുദ്രജലജീവികളുടെ ഒരു ചെറിയ വർഗം. ആദ്യം പയറുമണികള്‍ക്കൊപ്പവും (സൈപന്‍കുലിഡുകള്‍) പിന്നീട്‌ അനെലിഡ്‌ വിരകള്‍ക്കൊപ്പവും ചേർക്കപ്പെട്ടു. ഭ്രൂണകോശ പഠനത്തിന്റെ വെളിച്ചത്തിൽ 1940-ൽ ന്യൂബി (Newby) ഇവയ്‌ക്ക്‌ ഒരു പ്രത്യേക ഫൈലത്തിന്റെ പദവി നൽകി. 1990-കളിൽ നടത്തിയ തന്മാത്രാപഠനം, അനെലിഡുകളും സ്‌പൂണ്‍ വിരകളും ഒരേ മുന്‍ഗാമിയിൽ നിന്ന്‌ ഉദയം ചെയ്‌തതാണെന്ന്‌ വെളിവാക്കി. എന്നാൽ അനെലിഡുകളെപ്പോലെ അറകളായി തിരിച്ച ശരീരഭാഗങ്ങള്‍ ഇവയ്‌ക്കില്ല. ശൂകങ്ങളുടെ എണ്ണവും കുറവാണ്‌. അതിനാൽ ചില ശാസ്‌ത്രജ്ഞർ ഫൈലം അനെലിഡയിൽപ്പെടുന്ന ഒരു പ്രത്യേകവർഗമായി സ്‌പൂണ്‍വിരകളെ പരിഗണിക്കുന്നു.
സ്‌പൂണ്‍വിരകള്‍ എന്നറിയപ്പെടുന്ന സമുദ്രജലജീവികളുടെ ഒരു ചെറിയ വർഗം. ആദ്യം പയറുമണികള്‍ക്കൊപ്പവും (സൈപന്‍കുലിഡുകള്‍) പിന്നീട്‌ അനെലിഡ്‌ വിരകള്‍ക്കൊപ്പവും ചേർക്കപ്പെട്ടു. ഭ്രൂണകോശ പഠനത്തിന്റെ വെളിച്ചത്തിൽ 1940-ൽ ന്യൂബി (Newby) ഇവയ്‌ക്ക്‌ ഒരു പ്രത്യേക ഫൈലത്തിന്റെ പദവി നൽകി. 1990-കളിൽ നടത്തിയ തന്മാത്രാപഠനം, അനെലിഡുകളും സ്‌പൂണ്‍ വിരകളും ഒരേ മുന്‍ഗാമിയിൽ നിന്ന്‌ ഉദയം ചെയ്‌തതാണെന്ന്‌ വെളിവാക്കി. എന്നാൽ അനെലിഡുകളെപ്പോലെ അറകളായി തിരിച്ച ശരീരഭാഗങ്ങള്‍ ഇവയ്‌ക്കില്ല. ശൂകങ്ങളുടെ എണ്ണവും കുറവാണ്‌. അതിനാൽ ചില ശാസ്‌ത്രജ്ഞർ ഫൈലം അനെലിഡയിൽപ്പെടുന്ന ഒരു പ്രത്യേകവർഗമായി സ്‌പൂണ്‍വിരകളെ പരിഗണിക്കുന്നു.

04:44, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എക്കിയൂറ

Echiura

എക്കിയൂറ

സ്‌പൂണ്‍വിരകള്‍ എന്നറിയപ്പെടുന്ന സമുദ്രജലജീവികളുടെ ഒരു ചെറിയ വർഗം. ആദ്യം പയറുമണികള്‍ക്കൊപ്പവും (സൈപന്‍കുലിഡുകള്‍) പിന്നീട്‌ അനെലിഡ്‌ വിരകള്‍ക്കൊപ്പവും ചേർക്കപ്പെട്ടു. ഭ്രൂണകോശ പഠനത്തിന്റെ വെളിച്ചത്തിൽ 1940-ൽ ന്യൂബി (Newby) ഇവയ്‌ക്ക്‌ ഒരു പ്രത്യേക ഫൈലത്തിന്റെ പദവി നൽകി. 1990-കളിൽ നടത്തിയ തന്മാത്രാപഠനം, അനെലിഡുകളും സ്‌പൂണ്‍ വിരകളും ഒരേ മുന്‍ഗാമിയിൽ നിന്ന്‌ ഉദയം ചെയ്‌തതാണെന്ന്‌ വെളിവാക്കി. എന്നാൽ അനെലിഡുകളെപ്പോലെ അറകളായി തിരിച്ച ശരീരഭാഗങ്ങള്‍ ഇവയ്‌ക്കില്ല. ശൂകങ്ങളുടെ എണ്ണവും കുറവാണ്‌. അതിനാൽ ചില ശാസ്‌ത്രജ്ഞർ ഫൈലം അനെലിഡയിൽപ്പെടുന്ന ഒരു പ്രത്യേകവർഗമായി സ്‌പൂണ്‍വിരകളെ പരിഗണിക്കുന്നു. ഒട്ടുമിക്ക സമുദ്രങ്ങളിലും സ്‌പൂണ്‍വിരകളെ കാണാനാകും. ചില സ്‌പീഷിസുകള്‍ പാറയിടുക്കുകളിൽ വസിക്കുന്നു. ഓരുവെള്ളത്തിൽ ജീവിക്കുന്നവയും ഉണ്ട്‌. ജലാശയങ്ങളുടെ അടിത്തട്ടിൽ ‘U’ ആകൃതിയിലുള്ള കുഴികളിലാണ്‌ വാസം. ശരീരത്തിന്റെ അനുതരംഗചലനത്തിലൂടെ കുഴിക്കുള്ളിലേക്ക്‌ ജലം കടത്തുന്നു.

കോവൽക്കായുടെ ആകൃതിയിലുള്ള ഉരുണ്ട ഉടലാണ്‌ ഇവയ്‌ക്ക്‌. ഉടലിനു മുന്നിലുള്ള പരന്ന ഭാഗം വശങ്ങളിൽ നിന്ന്‌ ഉള്ളിലേക്ക്‌ വളഞ്ഞ്‌ കുഴൽപോലെ, നീണ്ട തുമ്പികൈ(probocis) യായി മാറിയിരിക്കുന്നു. ഇതിന്റെ ആധാരത്തിലുള്ള സുഷിരമാണ്‌ വായ. തുമ്പികൈയുടെ അഗ്രഭാഗത്താണ്‌ തലച്ചോറി. ആഹാരസമ്പാദനമാണ്‌ തുമ്പികൈയുടെ ധർമം. യൂറെക്കിസി(urechis)ൽ ഉടലിനെ അപേക്ഷിച്ച്‌ തുമ്പികൈ വളരെ ചെറുതാണ്‌. എന്നാൽ ഐക്കഡ(ikeda)യിൽ ഉടലിന്റെ പത്തിരട്ടി നീളമുണ്ട്‌. സഞ്ചി പോലെയാണ്‌ ഉടൽ. ശരീരഭിത്തിക്ക്‌ പേശീനിർമിതമായ മൂന്നു പാളികളുണ്ട്‌. വായ്‌ക്കു പിന്നിലായി ഒരു ജോഡി ശൂക(seta)മുണ്ട്‌. എക്കിയൂറസ്‌, യൂറെക്കിസ്‌ എന്നിവയിൽ പിന്‍ഭാഗത്തെ ഗുദത്തിനു ചുറ്റുമായി ഒന്നിൽക്കൂടുതൽ ശൂകവലയങ്ങള്‍ കാണാം. മാളം നിർമിക്കുകയും വൃത്തിയാക്കുകയുമാണ്‌ ഇവയുടെ ധർമം.

വായ, ഉടലിന്റെ മുഴുനീളത്തിലുള്ള ആഹാരനാളിയിലേക്ക്‌ തുറന്നിരിക്കുന്നു. നാളിയുടെ പിന്നറ്റത്താണ്‌ ഗുദം. ആഹാരനാളിക്ക്‌ ഒട്ടേറെ ചുളിവുകളുണ്ട്‌. ശരീരത്തിനുള്ളിൽ മുന്‍ഭാഗത്തായി നെഫ്രിഡിയകള്‍ കാണാം. കുടലിന്റെ ഒടുവിലായി ഗുദത്തോട്‌ ചേർന്ന്‌ ശാഖിതമായ ഒരു ജോഡി കുമിളകളുണ്ട്‌. വിസർജനാവയവങ്ങളാണിവ.

സിരാവ്യൂഹം അനെലിഡ്‌ വിരകളിലേതിനു സമാനമാണ്‌. രക്തത്തിന്‌ നിറമില്ലെങ്കിലും ഹീമോഗ്ലോബിന്‍ അടങ്ങിയ കോശങ്ങള്‍ ഉണ്ട്‌. ഇവ ശരീരദര(body cavity)ത്തിലെ സീലോമിക്‌ ദ്രവ(coelomic fluid)ത്തിൽ കാണപ്പെടുന്നു. ശരീരഭിത്തിയിലൂടെ നേരിട്ടാണ്‌ ഓക്‌സിജന്‍ ആഗിരണം നടക്കുന്നത്‌.

സ്‌പൂണ്‍വിരകള്‍ പ്ലവകഭോജികളാണ്‌. കുഴിയുടെ കവാടത്തിൽ അടിയുന്ന ഭക്ഷ്യവസ്‌തുക്കളെ തുമ്പികൈ ചലിപ്പിച്ച്‌ ശേഖരിക്കുന്നു. ശ്ലേഷ്‌മദ്രവമാണ്‌ ആഹാരത്തെ വായിലെത്തിക്കുന്നത്‌. യൂറെച്ചിസിനെപ്പോലെ കുറിയ തുമ്പികൈയുള്ളവ കുഴിയുടെ കവാടത്തിൽ ത്രികോണാകൃതിയിൽ ശ്ലേഷ്‌മവലയൊരുക്കിയാണ്‌ ആഹാരം ശേഖരിക്കുന്നത്‌.

സ്‌പൂണ്‍വിരകളിൽ പ്രകടമായ ലിംഗഭേദമില്ല. അനെലിഡ്‌ വിരകളിലേതുപോലെ വികാസം പ്രാപിച്ച ബീജഗ്രന്ഥിയും കാണാനാവില്ല. ശരീരദരത്തിനുചുറ്റുമുള്ള പെരിറ്റോണിയൽ പാളിയിലെ കോശങ്ങളിൽനിന്നാണ്‌ അണ്ഡവും ബീജവും ഉണ്ടാകുന്നത്‌. ശരീരദരത്തിലേക്ക്‌ സ്വതന്ത്രമാക്കപ്പെടുന്ന ബീജകോശങ്ങള്‍ പൂർണ വളർച്ചയെത്തുന്നതുവരെ അവിടെ കഴിയുന്നു. തുടർന്ന്‌ അവ നെഫ്രിഡിയകള്‍ വഴി പുറത്തെത്തുന്നു. ബീജസങ്കലനം ബാഹ്യമാണ്‌. ബോണലിയ വിറിഡിസിൽ ലിംഗവ്യത്യാസം സ്‌പഷ്‌ടമാണ്‌. ഇണയെ അപേക്ഷിച്ച്‌ വളരെ ചെറിയ ആണ്‍ജീവികള്‍, പെണ്‍ജീവിയുടെ ലൈഗിംകാവയവങ്ങളിൽ പറ്റിപ്പിടിച്ചുകഴിയുന്നു. എക്കിയൂറ വർഗത്തിൽ 23 സ്‌പീഷിസുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

(ബി. പ്രസാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍