This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർതോപ്‌റ്റെറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Orthoptera) |
Mksol (സംവാദം | സംഭാവനകള്‍) (→Orthoptera) |
||
വരി 12: | വരി 12: | ||
Image: Vol5p825_mantis.jpg | Image: Vol5p825_mantis.jpg | ||
Image: Vol5p825_stick insects.jpg | Image: Vol5p825_stick insects.jpg | ||
- | Image Vol5p825_walking and leaf insects.jpg | + | Image: Vol5p825_walking and leaf insects.jpg |
</gallery> | </gallery> | ||
04:16, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓർതോപ്‌റ്റെറ
Orthoptera
പാറ്റ, മാന്റിസ്, സ്റ്റിക് ഇന്‍സെക്‌റ്റ്, പുൽച്ചാടി, കാറ്റിഡിസ്, ചീവീട്, വെട്ടുക്കിളി (locust) തുടങ്ങിയ ഷഡ്‌പദങ്ങള്‍ ഉള്‍പ്പെടുന്ന ജന്തുഗോത്രം. ഈ ജീവികളുടെ ശരീരത്തിൽ മൂന്നു ഭാഗങ്ങള്‍ വ്യക്തമാണ്: (1) തല: വലുപ്പമേറിയ തലയിൽ ബലമുള്ളതും കടിക്കാന്‍ പറ്റിയ തരത്തിലുള്ളതുമായ "ഹനു'(jaw)ക്കളും നേർത്തതും നീളമുള്ളതുമായ ആന്റെന(സ്‌പർശിനി)കളും കാണപ്പെടുന്നു. ആന്റെനകള്‍ അപൂർവമായി നീളം കുറഞ്ഞതുമാകാം; (2) വക്ഷസ്: മൂന്നുഖണ്ഡങ്ങളാൽ രൂപീകൃതമായിട്ടുള്ള വക്ഷസ്സിലെ ആദ്യഖണ്ഡമായ പ്രാതോറാക്‌സ് വളർന്നിറങ്ങി മീസോതോറാക്‌സിനെ ഭാഗികമായി മറച്ചിരിക്കുന്നു; (3) ഉദരം: നീണ്ട ഉദരം, ആണ്‍പ്രാണികളിൽ "കൊളുത്തു'കള്‍ പോലെയുള്ള രണ്ട് "ക്ലാസ്‌പറു'കളിൽ അവസാനിക്കുന്നു. പെണ്ണിലാകട്ടെ, ഇവയ്‌ക്കുപകരം സാമാന്യം വ്യക്തമായ ഒരു ഓവിപോസിറ്ററാണ് കാണുന്നത്. രണ്ടു ജോടി ചിറകുകള്‍ ഉള്ളതിൽ കട്ടിയുള്ള മുന്‍ചിറകുകള്‍ പറക്കുന്നതിന് സഹായകമല്ല. ചർമതുല്യവും വീതികൂടിയതും പറക്കുന്നതിനുള്ളതുമായ ചിറകുകള്‍ക്ക് ഒരു ആവരണമായി ഇത് വർത്തിക്കുന്നു. പറക്കാതിരിക്കുന്ന സമയങ്ങളിൽ പ്രാണികള്‍ ഈ ചിറകുകള്‍ നീളത്തിൽ മടക്കി വിശറികള്‍പോലെ മുന്‍ചിറകിനു താഴെയായി വച്ചിരിക്കും. പല ജീനസ്സുകളിലുമുള്ള ജീവികള്‍ക്ക് വളരെ ചെറിയ ചിറകുകളേ കാണാനുള്ളു. ചിറകില്ലാത്തവയും അപൂർവമല്ല. മിക്കവാറും എല്ലാ ഗോത്രാംഗങ്ങളും കരയിൽ കാണുന്നവയാണെങ്കിലും ചതുപ്പു പ്രദേശങ്ങളിൽ കഴിയുന്നവയുമുണ്ട്. നന്നായി ഓടുകയും അപൂർവമായി ചാടുകയും ശക്തിയായി പറക്കുകയും ചെയ്യാന്‍ കഴിവുള്ളവയുമാണ് മിക്കവാറും എല്ലാ ഓർതോപ്‌റ്റെറകളും.
ഷഡ്‌പദങ്ങള്‍ക്കിടയിലെ വലുപ്പം കൂടിയ പലതും ഈ ഗോത്രാംഗങ്ങളാണ്. ഇക്കൂട്ടത്തിൽ മിക്കതിനും ഏതെങ്കിലും തരത്തിലുള്ള ശബ്‌ദങ്ങളുണ്ടാക്കാന്‍ കഴിവുണ്ട്. ശബ്‌ദോത്‌പാദനത്തിനുള്ള അവയവങ്ങള്‍ ഇല്ലാത്ത ജീവികള്‍ പറക്കുമ്പോള്‍ ചിറകടിച്ചോ കാലുരുമ്മിയോ വിവിധതരത്തിൽ പല ശബ്‌ദങ്ങള്‍(crackling noises) പുറപ്പെടുവിക്കുന്നു. ശബ്‌ദം പുറപ്പെടുവിക്കുന്നതിനും ശബ്‌ദം തിരിച്ചറിയുന്നതിനും സഹായിക്കുന്ന അവയവങ്ങള്‍ എല്ലാ ഓർതോപ്‌റ്റെറകളിലുമുണ്ട്. ലോക്കസ്റ്റിഡേ ഗ്രൂപ്പിൽ ഉള്‍പ്പെടുന്ന ജീവികളുടെ കാലിന്റെ ഉള്ളിലായി കാണപ്പെടുന്ന ചെറുമുള്ളുകള്‍ ചിറകുകളുമായി കൂട്ടിയുരച്ചാണ് ശബ്‌ദമുണ്ടാക്കുന്നത്. ഉദരത്തിന്റെ അവസാനഭാഗത്ത് ഇരുവശങ്ങളിലുമായി "ശ്രവണാവയവ'ങ്ങള്‍ കാണപ്പെടുന്നു.
ഇവ കൂടുതൽ സമയവും കരയിൽ കഴിയുകയും ഏറെദൂരം പറക്കാതിരിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഇവയിൽ മിക്കതിന്റെയും കാലുകള്‍ ബലമുള്ളവയാണ്. നന്നായി ഓടുന്നതിനും, വളരെ ദൂരത്തേക്ക് ചാടുന്നതിനും, അപൂർവം ജീവികളിൽ തറ കുഴിക്കുന്നതിനും (ഉദാ.mole-cricket) ഈ കാലുകള്‍ ഉപകരിക്കുന്നു. മിക്കവാറും എല്ലാ ഓർതോപ്‌റ്റെറകളും സസ്യഭുക്കുകളാണ്. മാന്റിഡുകള്‍ മാത്രമാണ് ഇതിനൊരപവാദം. ഇവയിൽ പലതും ചെടികളും മറ്റും തിന്നു നശിപ്പിക്കുന്നതിനാൽ മനുഷ്യന് ഉപദ്രവകാരികളായിത്തീരാറുണ്ട്.
തറയിലാണ് സാധാരണയായി ഇവ മുട്ടയിടുന്നത്. അപൂർവമായി ഇലകളിലും കൂടുകളിലും മുട്ടയിടാറുണ്ട്. മുട്ട വിരിഞ്ഞു പുറത്തുവരുന്ന ലാർവയും പൂർണവളർച്ചയെത്തിയ ജീവിയും തമ്മിൽ കാഴ്‌ചയിൽ വലിയ വ്യത്യാസമൊന്നുമില്ല. ഇവയുടെ ജീവിതചക്രത്തിൽ രൂപാന്തരണം (metamorphosis) കാണുന്നില്ല എന്നുതന്നെ പറയാം. പ്യൂപ്പാവസ്ഥ മറ്റു ജീവികളിൽനിന്നു വ്യത്യസ്‌തമായി വളരെ കർമനിരതമാണ്. വളർച്ചയെത്തിയ ജീവിക്കും "പ്യൂപ്പ'യ്‌ക്കും തമ്മിലുള്ള വ്യത്യാസം പ്യൂപ്പയുടെ ചിറകുകളും ഉത്‌പാദനേന്ദ്രിയങ്ങളും അവികസിതങ്ങളായിരിക്കും എന്നതുമാത്രമാണ്. ലാർവയും കാഴ്‌ചയിൽ മറ്റുള്ളവയിൽനിന്ന് ഭിന്നമല്ല.
ഓർതോപ്‌റ്റെറകളുടെ സ്വാഭാവിക വാസസ്ഥാനങ്ങള്‍ (habi-tats) വ്യത്യസ്‌തമായിരിക്കും. മിക്കവാറും എല്ലാ കുടുംബങ്ങളുടെയും പ്രതിനിധികളെ തറയിൽത്തന്നെ കണ്ടെത്താം. എന്നാൽ ഗ്രില്ലോബ്രാറ്റിഡേ കുടുംബാംഗങ്ങള്‍ കല്ലുകള്‍ക്കിടയിലും ഇളകിയ മണ്ണിലുമാണ് കഴിഞ്ഞുകൂടുന്നത്. ട്രഡാക്‌റ്റിലിഡേ കുടുംബാംഗങ്ങള്‍ മണലിലോ ചെളിയിലോ ജീവിക്കുമ്പോള്‍ മാന്റിഡുകള്‍ പുല്ലിന്റെയും കുറ്റിച്ചെടികളുടെയും ഇടയിൽ കഴിയുന്നു.
ഇപ്പറഞ്ഞവയ്‌ക്കൊന്നിനും സാമ്പത്തിക പ്രാധാന്യമില്ല. എന്നാൽ മനുഷ്യന് ഉപദ്രവകാരികളായ ഓർതോപ്‌റ്റൊകളാണ് ലോക്കസ്റ്റിഡേ, ടെറ്റിഗോണിയിഡേ, ഗ്രില്ലിഡേ, ഗ്രില്ലോറ്റാൽപിഡേ, ഫാസ്‌മിഡേ, ബ്ലാറ്റിഡേ, എന്നീ കുടുംബാംഗങ്ങള്‍. ഫാസ്‌മിഡേ(walking and leaf insects), ബ്ലൊറ്റിഡേ (cockroac-hes) മാന്റിഡേ(praying mantis), ലോക്കസ്റ്റിഡേ (locusts and grass- hoppers) ടെറ്റ്രിഗിഡേ(grouse locusts and pygmy grass-hoppers) ടെറ്റിഗോണിയിഡേ (catydids, mormon crickets, camel crickets and meadow grasshoppers), ഗ്രില്ലിഡേ(true crickets), ഗ്രില്ലോ റ്റാൽപിഡേ (mole-crickets) ട്രഡാക്‌റ്റിലിഡേ (Pygmy mole cricket), ഗ്രില്ലോബ്ലാറ്റിഡേ (grylloblata) എന്നിവയാണ് ഓർതോപ്‌റ്റെറ ഗോത്രത്തിലെ മുഖ്യ കുടുംബാംഗങ്ങള്‍. ഇവയിൽ ഗ്രില്ലോബ്ലാറ്റിഡേയിൽ മാത്രം ഒറ്റയൊരു ജീനസേയുള്ളൂ-ഗ്രില്ലോബ്‌ളാറ്റ. വടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗങ്ങളിലും ജപ്പാനിലുമുള്ള പർവതപ്രദേശങ്ങളിൽ കഴിയുന്ന ഇവയ്‌ക്ക് തണുപ്പുകൂടിയ കാലാവസ്ഥയാണിഷ്‌ടം. ഇക്കൂട്ടത്തിലൊന്നായ ഗ്രില്ലോബ്‌ളാറ്റ കാംബോഡിഫോർമീസിന് 4ഛഇ ചൂടുള്ള ചുറ്റുപാടുകളാണ് ഏറ്റവും അനുകൂലം. ശരത്‌കാലത്തും വസന്തകാലത്തും ഇവയെ തറനിരപ്പിൽ കണ്ടെത്താം. എന്നാൽ വേനൽക്കാലമാകുമ്പോഴേക്ക് ഇവ മണ്ണിനടിയിലേക്കോ പാറയിടുക്കുകളിലേക്കോ ഇറങ്ങിപ്പോകുന്നു.