This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്റാര്‍ട്ടിക് അഭിസരണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 7: | വരി 7: | ||
- | മധ്യരേഖാമേഖലയില്‍നിന്നും ധ്രുവപ്രദേശങ്ങളിലേക്കു പോകുന്തോറും സമുദ്രങ്ങളിലെ താപനില കുറയുന്നു. പക്ഷേ ക്രമമായ കുറവല്ല അനുഭവപ്പെടുന്നത്. തെ. അക്ഷാ. 40 | + | മധ്യരേഖാമേഖലയില്‍നിന്നും ധ്രുവപ്രദേശങ്ങളിലേക്കു പോകുന്തോറും സമുദ്രങ്ങളിലെ താപനില കുറയുന്നു. പക്ഷേ ക്രമമായ കുറവല്ല അനുഭവപ്പെടുന്നത്. തെ. അക്ഷാ. 40<sup>0</sup>-യിലാണ് വ. നിന്നുള്ള ഉഷ്ണജലവും തെ. നിന്നുള്ള ഉപോഷ്ണജലവും സന്ധിക്കുന്നത്. 50<sup>0</sup>-ക്കും 60<sup>0</sup>-ക്കും ഇടയിലുള്ള മറ്റൊരു അഭിസരണ മേഖലയില്‍ ഉപോഷ്ണജലം തെ. നിന്നുള്ള അതിശീതളജലവുമായി ചേരുന്നു. അന്റാര്‍ട്ടിക് സമുദ്രത്തിന്റെ അതിര്‍ത്തിരേഖയാണ് ഈ അഭിസരണകേന്ദ്രം. പ്രൊ. മെയ്നാര്‍ഡാണ് ഈ മേഖലയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത്. ഈ പരിഗണനയില്‍ അന്റാര്‍ട്ടിക് അഭിസരണത്തെ 'മെയ്നാര്‍ഡ് രേഖ'യെന്നും വിളിക്കുന്നു. |
- | സമുദ്ര-അഭിസരണങ്ങള്‍ പൊതുവേ അസ്ഥായികളാണ്. എന്നാല്‍ അന്റാര്‍ട്ടിക് അഭിസരണം അങ്ങനെയല്ല. ഇതിന്റെ വാര്‍ഷിക വ്യതിചലനം 2 | + | സമുദ്ര-അഭിസരണങ്ങള്‍ പൊതുവേ അസ്ഥായികളാണ്. എന്നാല്‍ അന്റാര്‍ട്ടിക് അഭിസരണം അങ്ങനെയല്ല. ഇതിന്റെ വാര്‍ഷിക വ്യതിചലനം 2<sup>0</sup> അക്ഷാംശത്തില്‍ താഴെയാണ്; അഭിസരണരേഖയുടെ തെ.ഉം വ.ഉം ഉള്ള ജലപിണ്ഡങ്ങളുടെ താപനിലകളില്‍ വ്യക്തമായ അന്തരമുണ്ട്. ഇവയ്ക്കിടയിലുള്ള സമ്മിശ്രമേഖലയുടെ വിസ്തൃതി 100 കി.മീറ്ററോളം വരും. ഇവിടെ അഭിസരണം നിമിത്തം വിക്ഷോഭം അനുഭവപ്പെടുന്നു. ഈ മേഖലയില്‍ രൂപംകൊള്ളുന്ന ചുഴികള്‍ 50 കി. മീറ്ററോളം വ്യാസത്തില്‍ പ്രദക്ഷിണവും (clockwise), അപ്രദക്ഷിണവും (anticlockwise) ആയി അനുഭവപ്പെടുന്നു. ഈ മേഖല തരണംചെയ്യുന്ന കപ്പലുകള്‍ക്ക് ഇത്തരം ചുഴികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. |
10:50, 5 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്റാര്‍ട്ടിക് അഭിസരണം
Antartic convergence
അന്റാര്‍ട്ടിക് സമുദ്രം അത്ലാന്തിക്, പസിഫിക്, ഇന്ത്യന്‍ എന്നീ സമുദ്രങ്ങളുമായി സംഗമിക്കുന്ന മേഖലയില്‍ അനുഭവപ്പെടുന്ന ജലപ്രവാഹം. വിവിധ ദിശകളില്‍ നിന്ന് ഒരേ കേന്ദ്രത്തിലേയ്ക്കുള്ള പ്രവാഹത്തെയാണ് അഭിസരണം എന്നു വിളിക്കുന്നത്.
മധ്യരേഖാമേഖലയില്‍നിന്നും ധ്രുവപ്രദേശങ്ങളിലേക്കു പോകുന്തോറും സമുദ്രങ്ങളിലെ താപനില കുറയുന്നു. പക്ഷേ ക്രമമായ കുറവല്ല അനുഭവപ്പെടുന്നത്. തെ. അക്ഷാ. 400-യിലാണ് വ. നിന്നുള്ള ഉഷ്ണജലവും തെ. നിന്നുള്ള ഉപോഷ്ണജലവും സന്ധിക്കുന്നത്. 500-ക്കും 600-ക്കും ഇടയിലുള്ള മറ്റൊരു അഭിസരണ മേഖലയില്‍ ഉപോഷ്ണജലം തെ. നിന്നുള്ള അതിശീതളജലവുമായി ചേരുന്നു. അന്റാര്‍ട്ടിക് സമുദ്രത്തിന്റെ അതിര്‍ത്തിരേഖയാണ് ഈ അഭിസരണകേന്ദ്രം. പ്രൊ. മെയ്നാര്‍ഡാണ് ഈ മേഖലയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത്. ഈ പരിഗണനയില്‍ അന്റാര്‍ട്ടിക് അഭിസരണത്തെ 'മെയ്നാര്‍ഡ് രേഖ'യെന്നും വിളിക്കുന്നു.
സമുദ്ര-അഭിസരണങ്ങള്‍ പൊതുവേ അസ്ഥായികളാണ്. എന്നാല്‍ അന്റാര്‍ട്ടിക് അഭിസരണം അങ്ങനെയല്ല. ഇതിന്റെ വാര്‍ഷിക വ്യതിചലനം 20 അക്ഷാംശത്തില്‍ താഴെയാണ്; അഭിസരണരേഖയുടെ തെ.ഉം വ.ഉം ഉള്ള ജലപിണ്ഡങ്ങളുടെ താപനിലകളില്‍ വ്യക്തമായ അന്തരമുണ്ട്. ഇവയ്ക്കിടയിലുള്ള സമ്മിശ്രമേഖലയുടെ വിസ്തൃതി 100 കി.മീറ്ററോളം വരും. ഇവിടെ അഭിസരണം നിമിത്തം വിക്ഷോഭം അനുഭവപ്പെടുന്നു. ഈ മേഖലയില്‍ രൂപംകൊള്ളുന്ന ചുഴികള്‍ 50 കി. മീറ്ററോളം വ്യാസത്തില്‍ പ്രദക്ഷിണവും (clockwise), അപ്രദക്ഷിണവും (anticlockwise) ആയി അനുഭവപ്പെടുന്നു. ഈ മേഖല തരണംചെയ്യുന്ന കപ്പലുകള്‍ക്ക് ഇത്തരം ചുഴികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
ഇന്ത്യാസമുദ്രത്തില്‍ ഈ അഭിസരണമേഖല 60ബ്ബ ദക്ഷിണ അക്ഷാംശത്തിലാണ്. കിഴക്കേ അറ്റത്തുമാത്രം അല്പം തെ. മാറിക്കാണുന്നു. പൂര്‍വ പസിഫിക്കില്‍ 62ബ്ബ തെക്കാണ് അഭിസരണം. കിഴക്കന്‍ അത്ലാന്തിക്കില്‍ വടക്കുമാറി 48ബ്ബ അക്ഷാംശത്തിലെത്തുന്നു. അഭിസരണം അനുഭവപ്പെടുന്നത് ഉപരിതലത്തിനാണ്. ഊര്‍ധ്വാധരമായി നോക്കുമ്പോള്‍ വ്യത്യസ്ത താപനിലയുള്ള പല അടുക്കുകളായി സമുദ്രജലം വിഭക്തമാവുന്നതു കാണാം. വന്‍തോതിലുള്ള ഹിമദ്രാവം അന്റാര്‍ട്ടിക് സമുദ്രജലത്തിന്റെ സാന്ദ്രത കുറയ്ക്കുന്നു. കുറഞ്ഞ ലവണതകാരണമാണ് ഇതു സംഭവിക്കുന്നത്. അങ്ങനെ തെക്കന്‍ ജലപിണ്ഡങ്ങള്‍ തണുത്തതെങ്കിലും ഉപരിതലത്തില്‍തന്നെ തങ്ങുന്നു. ഈ ക്രമീകരണം ആവര്‍ത്തിക്കപ്പെട്ട് അഭിസരണമേഖലയില്‍ ശീതജലത്തിന്റെയും ഉഷ്ണജലത്തിന്റെയും ഒന്നിടവിട്ടുള്ള വിന്യാസം സാധിതമാവുന്നു.
അഭിസരണമേഖലയുടെ ഇരുവശത്തും ലവണത, താപനില എന്നിവയില്‍ സാരമായ അന്തരം അനുഭവപ്പെടുന്നു. തത്ഫലമായി സമുദ്രജീവികളുടെ പ്രവാസം ദുഃസാധ്യമായിരിക്കുന്നു. അന്തരീക്ഷനിലയിലും അഭിസരണമേഖല സ്വാധീനം ചെലുത്തുന്നുണ്ട്. തന്‍മൂലം ഈ മേഖലയുടെ വശങ്ങളില്‍ പരസ്പരവിരുദ്ധങ്ങളായ കാലാവസ്ഥാപ്രകാരങ്ങള്‍ അനുഭവപ്പെടുന്നു.
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)