This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌ പക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓക്‌ പക്ഷി == == Great Auk == ആൽസിഡേ പക്ഷികുടുംബത്തിലെ ആൽകാ ജീനസ്സിൽ...)
(Great Auk)
വരി 7: വരി 7:
ആൽസിഡേ പക്ഷികുടുംബത്തിലെ ആൽകാ ജീനസ്സിൽപ്പെട്ട കടൽപ്പക്ഷികള്‍. ആർട്ടിക്‌ സമുദ്രം, അത്‌ലാന്തിക്‌-പസിഫിക്‌ സമുദ്രങ്ങളുടെ ഉത്തരഭാഗങ്ങള്‍ എന്നിവിടങ്ങളാണ്‌ ഇവയുടെ വാസസ്ഥാനം. "കത്തിക്കൊക്കന്‍' എന്നു പേരുപറയാവുന്ന "റേസർബിൽ' (Alca torda), ഇന്ന്‌ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്ന "ഗ്രറ്റ്‌ ഓക്‌' (Alca Pinguinus-impennis)എന്നിവയാണ്‌ ആൽകാ ജീനസ്സിലെ പ്രധാനാംഗങ്ങള്‍.

ഉദ്ദേശം മുക്കാൽ മീറ്റർ നീളമുണ്ടായിരുന്ന ഗ്രറ്റ്‌ ഓക്‌ നേരെ നിവർന്നു നില്‌ക്കുന്നതും, പറക്കാന്‍ കഴിവില്ലാത്തതുമായിരുന്നു. ചിറകുകള്‍ ചുരുങ്ങി "തുഴ' (paddle) പോലെയായിത്തീർന്നിരുന്നതാണ്‌ ഇതിനുകാരണം. ഈ ചിറകുകള്‍ വെള്ളത്തിൽ നീന്തുന്നതിന്‌ സഹായകമായിരുന്നു.

-
 
+
<gallery>
 +
Image:Vol5p729_Great Auk (Pinguinis_impennis)_specimen,_Kelvingrove Glasgow geograph.org.jpg
 +
Image:Vol5p729_Alca torda.jpg
 +
</gallery>
കാഴ്‌ചയിൽ പെന്‍ഗ്വിനുകളോട്‌ സാദൃശ്യമുണ്ടായിരുന്ന ഈ പക്ഷി ആദ്യകാലങ്ങളിൽ ഉത്തരാർധഗോളത്തിൽ ധാരാളമായി കാണപ്പെട്ടിരുന്നു. എന്നാൽ, പറക്കാന്‍ കഴിവില്ലാതിരുന്ന ഈ പക്ഷികളെ സഞ്ചാരികളും മീന്‍ പിടിത്തക്കാരും തൂവലിനും മറ്റും വേണ്ടി ധാരാളമായി പിടികൂടി കൊന്നൊടുക്കിയതിന്റെ ഫലമായി 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇവ നാമാവശേഷമായിത്തീർന്നു.

ഇന്നു ജീവിച്ചിരിക്കുന്ന ആൽകാ സ്‌പീഷീസുകളെല്ലാം തന്നെ ലഘുദൂരത്തിൽ പറക്കാന്‍ കഴിവുള്ളവയാണെങ്കിലും, പറക്കുന്നതിനുള്ള കഴിവ്‌ പരിമിതമാകുന്നു. വീതികുറഞ്ഞ്‌, കുറുകിയ ചിറകുകളാണ്‌ ഇതിനുകാരണം. ഇവയുടെ ശരീരഘടന പൊതുവേ വെള്ളത്തിൽ മുങ്ങുന്നതിനും നീന്തുന്നതിനും പറ്റിയ വിധത്തിലുള്ളതാണ്‌. ചിറകുകള്‍ ഈ സമയത്ത്‌ ഏറെ സഹായകമാകുന്നു.

ഒരു കുരുവിയെക്കാള്‍ അല്‌പം മാത്രം വലുപ്പക്കൂടുതലുള്ള "ഡവ്‌കൈ' (Plautus alle)മറ്റൊരിനം ഓക്‌ പക്ഷിയാണ്‌. ഉത്തരപസിഫിക്കിൽ "ഓക്‌ലെറ്റ്‌' എന്നറിയപ്പെടുന്ന അഞ്ചിനങ്ങളുണ്ട്‌. ഇവയിൽ ചിലത്‌ ഡവ്‌കൈയെക്കാളും ചെറുതായിരിക്കും. ഇവയെല്ലാം സമൂഹജീവികളാണ്‌. ഇണചേരലും അടയിരിക്കലും എല്ലാം കൂട്ടമായിത്തന്നെ. ചെറിയ "പ്ലവക'(plankton)ങ്ങളെയും ക്രസ്റ്റേഷ്യകളെയും ഭക്ഷണമാക്കുന്ന ഡവ്‌കൈയും ഓക്‌ലെറ്റുകളും അവയുടെ മുട്ടകളും എസ്‌കിമോകളുടെ ആഹാരത്തിന്റെ ഒരു പ്രധാനഭാഗമാണ്‌. നോ. കത്തിക്കൊക്കന്‍

06:18, 16 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓക്‌ പക്ഷി

Great Auk

ആൽസിഡേ പക്ഷികുടുംബത്തിലെ ആൽകാ ജീനസ്സിൽപ്പെട്ട കടൽപ്പക്ഷികള്‍. ആർട്ടിക്‌ സമുദ്രം, അത്‌ലാന്തിക്‌-പസിഫിക്‌ സമുദ്രങ്ങളുടെ ഉത്തരഭാഗങ്ങള്‍ എന്നിവിടങ്ങളാണ്‌ ഇവയുടെ വാസസ്ഥാനം. "കത്തിക്കൊക്കന്‍' എന്നു പേരുപറയാവുന്ന "റേസർബിൽ' (Alca torda), ഇന്ന്‌ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്ന "ഗ്രറ്റ്‌ ഓക്‌' (Alca Pinguinus-impennis)എന്നിവയാണ്‌ ആൽകാ ജീനസ്സിലെ പ്രധാനാംഗങ്ങള്‍. ഉദ്ദേശം മുക്കാൽ മീറ്റർ നീളമുണ്ടായിരുന്ന ഗ്രറ്റ്‌ ഓക്‌ നേരെ നിവർന്നു നില്‌ക്കുന്നതും, പറക്കാന്‍ കഴിവില്ലാത്തതുമായിരുന്നു. ചിറകുകള്‍ ചുരുങ്ങി "തുഴ' (paddle) പോലെയായിത്തീർന്നിരുന്നതാണ്‌ ഇതിനുകാരണം. ഈ ചിറകുകള്‍ വെള്ളത്തിൽ നീന്തുന്നതിന്‌ സഹായകമായിരുന്നു.

കാഴ്‌ചയിൽ പെന്‍ഗ്വിനുകളോട്‌ സാദൃശ്യമുണ്ടായിരുന്ന ഈ പക്ഷി ആദ്യകാലങ്ങളിൽ ഉത്തരാർധഗോളത്തിൽ ധാരാളമായി കാണപ്പെട്ടിരുന്നു. എന്നാൽ, പറക്കാന്‍ കഴിവില്ലാതിരുന്ന ഈ പക്ഷികളെ സഞ്ചാരികളും മീന്‍ പിടിത്തക്കാരും തൂവലിനും മറ്റും വേണ്ടി ധാരാളമായി പിടികൂടി കൊന്നൊടുക്കിയതിന്റെ ഫലമായി 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇവ നാമാവശേഷമായിത്തീർന്നു. ഇന്നു ജീവിച്ചിരിക്കുന്ന ആൽകാ സ്‌പീഷീസുകളെല്ലാം തന്നെ ലഘുദൂരത്തിൽ പറക്കാന്‍ കഴിവുള്ളവയാണെങ്കിലും, പറക്കുന്നതിനുള്ള കഴിവ്‌ പരിമിതമാകുന്നു. വീതികുറഞ്ഞ്‌, കുറുകിയ ചിറകുകളാണ്‌ ഇതിനുകാരണം. ഇവയുടെ ശരീരഘടന പൊതുവേ വെള്ളത്തിൽ മുങ്ങുന്നതിനും നീന്തുന്നതിനും പറ്റിയ വിധത്തിലുള്ളതാണ്‌. ചിറകുകള്‍ ഈ സമയത്ത്‌ ഏറെ സഹായകമാകുന്നു. ഒരു കുരുവിയെക്കാള്‍ അല്‌പം മാത്രം വലുപ്പക്കൂടുതലുള്ള "ഡവ്‌കൈ' (Plautus alle)മറ്റൊരിനം ഓക്‌ പക്ഷിയാണ്‌. ഉത്തരപസിഫിക്കിൽ "ഓക്‌ലെറ്റ്‌' എന്നറിയപ്പെടുന്ന അഞ്ചിനങ്ങളുണ്ട്‌. ഇവയിൽ ചിലത്‌ ഡവ്‌കൈയെക്കാളും ചെറുതായിരിക്കും. ഇവയെല്ലാം സമൂഹജീവികളാണ്‌. ഇണചേരലും അടയിരിക്കലും എല്ലാം കൂട്ടമായിത്തന്നെ. ചെറിയ "പ്ലവക'(plankton)ങ്ങളെയും ക്രസ്റ്റേഷ്യകളെയും ഭക്ഷണമാക്കുന്ന ഡവ്‌കൈയും ഓക്‌ലെറ്റുകളും അവയുടെ മുട്ടകളും എസ്‌കിമോകളുടെ ആഹാരത്തിന്റെ ഒരു പ്രധാനഭാഗമാണ്‌. നോ. കത്തിക്കൊക്കന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍