This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓനീൽ, ഹെന്‌റി നെൽസണ്‍ (1817 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓനീൽ, ഹെന്‌റി നെൽസണ്‍ (1817 - 80) == == O'Neil, Henry Nelson == ഇംഗ്ലീഷ്‌ ചിത്രകാരനാ...)
അടുത്ത വ്യത്യാസം →

09:42, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓനീൽ, ഹെന്‌റി നെൽസണ്‍ (1817 - 80)

O'Neil, Henry Nelson

ഇംഗ്ലീഷ്‌ ചിത്രകാരനായി അറിയപ്പെടുന്ന ഇദ്ദേഹം, റഷ്യയിൽ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ 1817-ൽ ജനിച്ചു. കൗമാരപ്രായം കടക്കുന്നതിനുമുമ്പായി കുടുംബാംഗങ്ങളോടൊപ്പം ഇംഗ്ലണ്ടിലേക്ക്‌ കുടിയേറി. 1836-ൽ ലണ്ടനിലെ റോയൽ അക്കാദമി സ്‌കൂളിൽ ചിത്രരചനാഭ്യസനത്തിനായി ചേർന്നു. സമകാലികരായ മറ്റു പല ചിത്രകാരന്മാരെയുംപോലെ ഇദ്ദേഹവും കൂടുതൽ വിവരണാത്മകവും പലപ്പോഴും വികാരപ്രധാനവുമായ ഷെനർ (genre) ചിത്രങ്ങള്‍ വരയ്‌ക്കുന്നതിൽ പ്രാഗല്‌ഭ്യംനേടി. റാഫേലിന്റെ അന്ത്യനിമിഷങ്ങള്‍ (The Last Moments of Raphael, 1866) ഇതിനുദാഹരണമാണ്‌. 1850-കളുടെ ആദ്യഘട്ടത്തിൽത്തന്നെ റാഫേലിന്റെ മുന്‍ഗാമികളുടെ ശൈലികളിൽ വൈദഗ്‌ധ്യം പ്രകടിപ്പിച്ച ഓനീൽ ആധുനിക വിഷയങ്ങളിലേക്കുതിരിഞ്ഞു. 1858-ൽ ഇദ്ദേഹം രചിച്ച ഈസ്റ്റ്‌ വേഡ്‌ ഹോ! ആഗസ്റ്റ്‌ 1857 എന്ന വിശ്വവിഖ്യാതചിത്രം, 1857-ലെ ശിപായി ലഹളയിൽ പങ്കെടുക്കാന്‍ ബ്രിട്ടീഷ്‌ പടയാളികള്‍ ഇന്ത്യയിലേക്ക്‌ പുറപ്പെടുന്ന സന്ദർഭത്തിന്റെ ചിത്രീകരണമാണ്‌. ഇതിന്‌ തുല്യമായി ഇദ്ദേഹം വരച്ച ഹോം എഗെന്‍ എന്നൊരു ചിത്രം 1959-ൽ റോയൽ അക്കാദമി സ്‌കൂളിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന്‌ പല ചിത്രങ്ങളും ഇദ്ദേഹം വിജയപ്രദമായി രചിച്ചിട്ടുണ്ടെങ്കിലും അവയുടെ മേന്മയിൽ പല ഏറ്റമിറക്കങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്‌. ശിപായിലഹള പശ്ചാത്തലമാക്കി ഇദ്ദേഹം വരച്ച രണ്ടു ചിത്രങ്ങളും മധ്യവിക്‌ടോറിയന്‍ കാലഘട്ടത്തിലെ ചിത്രാസ്വാദകരുടെ അഭിരുചി വ്യഞ്‌ജിപ്പിക്കുന്നവയാണ്‌. സംഭവങ്ങളെയും സന്ദർഭങ്ങളെയും ചിത്രീകരിക്കുന്നതിലാണ്‌ ഇദ്ദേഹത്തിനു താത്‌പര്യം. 1880-ൽ ലണ്ടനിൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍