This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓട്ടിസം == == Autism == ഒരു മാനസിക വൈകല്യം. യാഥാർഥ്യത്തിൽ നിന്നകന്ന...)
അടുത്ത വ്യത്യാസം →

08:37, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓട്ടിസം

Autism

ഒരു മാനസിക വൈകല്യം. യാഥാർഥ്യത്തിൽ നിന്നകന്ന്‌ സ്വന്തം ഭാവനാലോകത്തു മുഴുകുന്ന മാനസികാവസ്ഥയാണിത്‌. കുട്ടിക്കാലത്തുതന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ഇതാണ്‌ ഇന്‍ഫന്റൈൽ ഓട്ടിസം. ഓട്ടിസം ആണ്‍കുട്ടികളിലാണ്‌ സാധാരണയായി കണ്ടുവരുന്നത്‌. ഏകദേശം 3 വയസ്സുമുതൽ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. അസാധാരണമായി നിശ്ശബ്‌ദനായിരിക്കുക, ഏകാന്തത ഇഷ്‌ടപ്പെടുക, ആശയവിനിമയത്തിനു വിമുഖതയുണ്ടാവുക, മറ്റുള്ളവരോടു സഹകരിക്കാനിഷ്‌ടപ്പെടാതിരിക്കുക, നിരർഥകമായ അംഗവിക്ഷേപങ്ങള്‍ കാണിക്കുക തുടങ്ങിയവയാണ്‌ പ്രകടമായ രോഗലക്ഷണങ്ങള്‍. എല്ലാ രോഗികളിലും ഒരേ രോഗലക്ഷണങ്ങള്‍ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല. അധികം രോഗികളിലും ബുദ്ധിശക്തിക്ക്‌ കുറവുള്ളതായി അനുഭവപ്പെടാറില്ല. രോഗത്തിന്റെ യഥാർഥ കാരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ജനനസമയത്ത്‌ കുട്ടിയുടെ തലച്ചോറിനോ, ഞരമ്പുകള്‍ക്കോ സംഭവിക്കുന്ന ക്ഷതം രോഗകാരണമായേക്കാം. ജനിതക തകരാറുകളും രോഗകാരണമായി ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു. ക്രാമസോം-11(Chromosome-11) ന്യൂറെക്‌സിന്‍-11 (Neurexin-1)എന്നിവയിലെ തകരാറുകളാണ്‌ കാരണമെന്ന്‌ അഭിപ്രായമുണ്ട്‌. പ്രായക്കൂടുതലുള്ള മാതാപിതാക്കള്‍ക്കു ജനിക്കുന്ന കുട്ടികള്‍, പ്രമേഹരോഗമുള്ളവർ, ഗർഭകാലത്ത്‌ മാനസികരോഗ ചികിത്സാമരുന്നുകള്‍ കഴിക്കേണ്ടിവരുന്നവർ എന്നിവരുടെ കുട്ടികളിലും രോഗസാധ്യത കാണുന്നുണ്ട്‌.

ഓട്ടിസത്തിന്‌ കൃത്യമായ ചികിത്സാവിധികളില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള മരുന്നുകളാണ്‌ നിർദേശിക്കാറുള്ളത്‌. മാനസിക സമ്മർദ ശമനൗഷധങ്ങള്‍ ഒരളവുവരെ ഫലപ്രദമാണ്‌. പെരുമാറ്റ ചികിത്സ(Behaviour therapy)യും പ്രത്യേകതരം സ്‌കൂളുകളിലെ പരിശീലനങ്ങളും ചില കുട്ടികളിൽ ഫലം കണുന്നുണ്ട്‌. അധികംപേരിലും സ്വഗൃഹങ്ങളിലെ പ്രത്യേകപരിപാലനവും ശ്രുശ്രൂഷയുമാണ്‌ ഗുണപ്രദമാകാറുള്ളത്‌.

(ഡോ. അനുഷ മുഹമ്മദ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍