This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓക്‌സാലോ അസറ്റിക് അമ്ലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓക്‌സാലോ അസറ്റിക് അമ്ലം == == Oxalo acetic acid == കീറ്റൊ ആസിഡ് ഗ്രൂപ്പി...)
അടുത്ത വ്യത്യാസം →
07:34, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓക്‌സാലോ അസറ്റിക് അമ്ലം
Oxalo acetic acid
കീറ്റൊ ആസിഡ് ഗ്രൂപ്പിൽപ്പെട്ട ഒരു അലിഫാറ്റിക കാർബണിക യൗഗികം. സംരചനാഫോർമുല: HOOC - CO - CH2 - COOH.ഇതിനെ കീറ്റൊസക്‌സിനിക് അമ്ലം എന്നും പറയാം. ഫെന്റണ്‍ റിയേജന്റ് (ഹൈഡ്രജന്‍ പെറോക്‌സൈഡും ഫെറസ് സള്‍ഫേറ്റും) ഉപയോഗിച്ച് മാലിക് അമ്ലം ഓക്‌സിഡൈസ് ചെയ്യുമ്പോള്‍ ഓക്‌സാലോ അസറ്റിക് അമ്ലം ഉണ്ടാകുന്നു. HOOC - CH(OH) - CH2 - COOH[O]HOOC - CO- CH2 - COOH. ® എഥിൽ ഓക്‌സലേറ്റും എഥിൽ അസറ്റേറ്റും ഉപയോഗിച്ചുള്ള ക്ലേയ്‌സന്‍ സംഘനനം (condensation)വഴിയായും ഓക്‌സാലോ അസറ്റിക് അമ്ലം നിർമിക്കാം. സംഘനനം കഴിഞ്ഞുകിട്ടുന്ന ഓക്‌സാലോ അസറ്റിക് എസ്റ്റർ സാന്ദ്ര ഹൈഡ്രാക്ലോറിക് അമ്ലമുപയോഗിച്ച് സാധാരണ താപത്തിൽ ജലവിശ്ലേഷണം നടത്തുമ്പോള്‍ ഓക്‌സാലോ അസറ്റിക് അമ്ലം ഉണ്ടാകുന്നു.
C2H5OOC - COOC2H5 + CH3 - COOC2H5 C2H5OOC - CO - CH2 - COOC2H2 HOOC - CO - CH2 - COOH ഓക്‌സാലോഅസറ്റിക് അമ്ലം ഒരുവിധം സ്ഥിരതയുള്ളതും വെള്ളത്തിൽ ലേയവുമാണ്. അതിന്റെ ലായനിയിലേക്ക് ഫെറിക് ക്ലോറൈഡ് ലായനി ചേർക്കുമ്പോള്‍ ചുവന്നനിറം കിട്ടുന്നത് അതിന്റെ തന്മാത്രയിൽ ഈനോള്‍ ഗ്രൂപ്പുണ്ടെന്നു തെളിയിക്കുന്നു. അതുകൊണ്ട് അതിന് ഹൈഡ്രാക്‌സിഫോർമുലയാണുള്ളതെന്നും രണ്ടുരൂപങ്ങളിൽ [1,2] സ്ഥിതിചെയ്യുന്നുവെന്നും നിർദേശിക്കപ്പെട്ടിട്ടുണ്ട്. വാസ്‌തവത്തിൽ (1) ഹൈഡ്രാക്‌സി മ്യലിയിക് അമ്ലവും (2) ഹൈഡ്രാക്‌സി ഫ്യൂമറിക് അമ്ലവും ആകുന്നു.
H-C- COOH HOOC-C- H HO-C-COOH HO-C-COOH (1) (2) ശരീരത്തിൽ നടക്കുന്ന ഉപാപചയ(metabolic) പ്രക്രിയകളിൽ ഓക്‌സാലോ അസറ്റിക് അമ്ലത്തിന് ഒരു പ്രധാന പങ്കുണ്ട്. നോ. ഉപാപചയം
(ഡോ.പി.എസ്. രാമന്‍)