This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒൽബേഴ്‌സ്‌, ഹെന്‌റിഷ്‌ വില്യം (1758-1840)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒൽബേഴ്‌സ്‌, ഹെന്‌റിഷ്‌ വില്യം (1758-1840) == == Olbers, Heinrich William == ജർമന്‍ ജ്യ...)
അടുത്ത വ്യത്യാസം →

07:02, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒൽബേഴ്‌സ്‌, ഹെന്‌റിഷ്‌ വില്യം (1758-1840)

== Olbers, Heinrich William ==

ജർമന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. 1758 ഒ. 11-ന്‌ അർബെർഗണിൽ ജനിച്ചു. ഗോട്ടിങ്‌ഗണ്‍ സർവകലാശാലയിൽ നിന്ന്‌ വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം ബ്രമണിൽ പ്രാക്‌റ്റീസ്‌ ആരംഭിച്ചു. ബ്രമണിൽ ജോലിയിലിരിക്കെ, ഇദ്ദേഹം രാത്രിസമയങ്ങള്‍ ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചു. 1779-ൽ ധൂമകേതുക്കളുടെ സഞ്ചാരപഥം നിർണയിക്കുന്നതിനുള്ള ഒരു രീതി ഒൽബേഴ്‌സ്‌ ആവിഷ്‌കരിക്കുകയുണ്ടായി. ഇന്നും ഈ രീതി ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു. ഒരു ധൂമകേതു എന്നു തെറ്റിദ്ധരിക്കപ്പെട്ടിരുന്ന യുറാനസ്‌ എന്ന ഗ്രഹത്തെ 1781-ൽ ഒൽബേഴ്‌സ്‌ പുനർനിർണയിച്ചു. പിന്നീട്‌ 1802-ൽ സീറസ്‌ (Ceres)എന്ന ക്ഷുദ്രഗ്രഹത്തിന്റെ (asteroid) കണ്ടുപിടിത്തത്തെ സ്ഥിരീകരിക്കുകയും പല്ലാസ്‌, വെസ്റ്റാ എന്നീ ക്ഷുദ്രഗ്രഹങ്ങളെ കണ്ടു പിടിക്കുകയും ചെയ്‌തു. 1815-ൽ ഒൽബേഴ്‌സ്‌ കണ്ടുപിടിച്ച ധൂമകേതുവിന്‌ ഇദ്ദേഹത്തിന്റെ പേര്‌ നല്‌കപ്പെട്ടു. 1840 മാ. 2-ന്‌ ബ്രമണിൽ ഇദ്ദേഹം നിര്യാതനായി. നോ. അസ്റ്ററോയ്‌ഡ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍