This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒലിവിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒലിവിന്‍ == == Olivine == ഇരുമ്പ്, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ പ്രമു...)
അടുത്ത വ്യത്യാസം →
07:01, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒലിവിന്‍
Olivine
ഇരുമ്പ്, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ പ്രമുഖ ഘടകങ്ങളായുള്ള ഒരു ശിലാകാരക സിലിക്കേറ്റ് ധാതുസമൂഹം. ഫോർമുല (MgFe)2 SiO4. ആപേക്ഷിക സാന്ദ്രത 3.08-4.39. കാഠിന്യം 5.5-7.0. കാചാഭദ്യുതിയും സമചതുർഭുജാകൃതിയുമുള്ള പരലുകള്‍ക്ക് ഒലീവ് ഹരിതനിറമായതിനാലാണ് ഈ പേര് സിദ്ധിച്ചത്. പരലുകള്‍ പാരഭാസകമോ പാരദർശകമോ ആയിരിക്കും.
മൗലികമായി മഗ്നീഷ്യം ഓർതോസിലിക്കേറ്റ് ധാതു ആണെങ്കിലും ഒലിവിന്‍ മഗ്നീഷ്യത്തിന്റെയും ഇരുമ്പിന്റെയും അനുപാതം പ്രസക്തമായി വ്യതിചലിക്കുന്നതിനുപുറമേ കാൽസിയം, മാന്‍ഗനീസ്, കറുത്തീയം, നാകം എന്നീ സദൃശ ധന-അയോണുകളും കാണപ്പെടുന്നു. തന്മൂലം ഞ2ടശഛ4 എന്ന പൊതു ഫോർമുലയോടുകൂടിയ നിയോസിലിക്കേറ്റുകളായ ഒരു ശിലാകാരക സിലിക്കേറ്റു ഖനിജ സമൂഹമെന്നാണ് പേരിന് വിവക്ഷ; ഞ മഗ്നീഷ്യം, ഫെറസ് ഇരുമ്പ് തുടങ്ങി മേല്‌പറഞ്ഞ മൂലകങ്ങളെ പ്രതിനിധീകരിക്കുന്നു.
ഫോർസ്റ്റെറൈറ്റ് (Mg2SiO4), ഫായലൈറ്റ് (Fe2SiO4) എന്നീ അന്ത്യാംഗങ്ങളാൽ പൂർണമാക്കപ്പെട്ടിരിക്കുന്ന ഒരു ഘനലായനിശ്രണി (solid solution series)ഉള്‍ക്കൊള്ളുന്ന ക്രസൊലൈറ്റ്, ഹയ്‌ലോസിഡെറൈറ്റ്, ഹോർട്ടൊണലൈറ്റ്; ഫെറോഹോർട്ടൊണലൈറ്റ് എന്നിവയാണ് പ്രമുഖ ഒലിവിന്‍ ധാതുക്കള്‍. മാധ്യമിക ഖനിജങ്ങളിലുള്ള ഫായലൈറ്റ് ഘടകത്തിന്റെ വ്യത്യാസമനുസരിച്ചാണ് ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നത്. ഒലിവിന്‍ എന്നുമാത്രം പറഞ്ഞാൽ 10-30 ശ.മാ. ഫായലൈറ്റ് ഉള്‍ക്കൊള്ളുന്ന ക്രസോലൈറ്റ് എന്നാണ് അർഥം. സവർണ സുതാര്യ ക്രസോലൈറ്റ് ഒലിവിന്‍, പെരിഡോട്ട് എന്നുകൂടി അറിയപ്പെടുന്ന രത്‌നക്കല്ലാണ്. ഇതിനുപുറമെ രാസപരമായി വ്യത്യസ്‌തമായ ടെഫ്രായിറ്റ് (Mn2 SiO4); മോണ്ടിസെലൈറ്റ് (Ca Mg SiO4); ഗ്ലാകോക്രായിറ്റ് (Ca Mn SiO4); കിർസ്റ്റെനൈറ്റ് (Ca Fe SiO4); ലാർസെനൈറ്റ് (Pb Zn SiO4)എന്നീ ധാതുക്കളും ഘടനാപരമായി മുമ്പു പറഞ്ഞവയോട് സദൃശമായതിനാൽ ഒലിവിന്‍ സമൂഹത്തിൽ പെടുന്നു. ഫായലൈറ്റ്, ടെഫ്രായിറ്റ് എന്നിവ ചേർന്നുള്ള മറ്റൊരു സമ്പൂർണഘനലായനി ശ്രണിയിൽ നെബിലൈറ്റ് (Fe Mn SiO4)ഒരു മാധ്യമിക ധാതുവാണ്.
ഒലിവിന് 1,5000ഇൽ കൂടിയ ഊഷ്‌മാവുപോലും താങ്ങുവാനുള്ള കഴിവുള്ളതിനാൽ ഉച്ചതാപസഹമായി ഉപയോഗിക്കുന്നു. ഉന്നതമർദത്തിൽ ഭാരം കൂടിയ സ്‌പൈനൽധാതുവായി രൂപാന്തരം പ്രാപിക്കുന്നതിനാൽ ഭൗമപ്രാവാര(mantle)ത്തിനുള്ളിൽ, 350 കിലോമീറ്ററിൽ കൂടിയ ആഴത്തിൽ, ഒലിവിന്റെ അസ്‌തിത്വം നശിക്കുന്നു. താഴ്‌ന്ന താപനിലകളിൽ ജലവുമായി പ്രതിപ്രവർത്തിച്ച് സെർപെന്റൈന്‍ എന്ന ജലയോജിത മഗ്നീഷ്യം സിലിക്കേറ്റായി എളുപ്പത്തിൽ പരിവർത്തിതമാകുന്നതിനാൽ ബൃഹത്തായ സെർപെന്‍റ്റൈന്‍ ശിലാപിണ്ഡങ്ങള്‍ നൈസർഗികരൂപത്തിൽ തന്നെ കാണപ്പെടുന്നു.
സിലിക്കണിന്റെ അംശം കുറഞ്ഞ് ഒപ്പം മഗ്നീഷ്യത്തിന്റെ ആധിക്യമുള്ള മാഗ്മയിൽ നിന്ന് ഉരുത്തിരിയുന്ന ഗാബ്രാ, നോറൈറ്റ്, ബസാള്‍ട്ട് പെരിഡൊട്ടൈറ്റ് തുടങ്ങിയ അല്‌പസിലിക-അത്യല്‌പസിലികശിലകളിലെ പ്രമുഖധാതുവെന്നതിനു പുറമെ, പ്രാവാരവും, ഭൂവല്‌കത്തിലെ സിമ(sima) പടലവും മുഖ്യമായി ഒലിവിന്‍ ഉള്‍ക്കൊള്ളുന്നു. ഊഷ്‌മാവു കുറയുന്നതനുസരിച്ച് ദ്രവമാഗ്മയിൽ നിന്നു പരൽരൂപം പ്രാപിക്കുന്ന ധാതുശ്രണിയിലെ ആദ്യാംഗമാണ് ഒലിവിന്‍; പ്രതേ്യകിച്ചും ഫോർസ്റ്റെറൈറ്റ്. പ്രത്യേക പരിതഃസ്ഥിതികളിൽ ഇരുമ്പിന്റെ അംശം കൂടുതലായുള്ളവ സ്വതന്ത്രരൂപത്തിലുള്ള സിലിക്കയോടനുബന്ധിച്ച് അവസ്ഥിതമാകാമെങ്കിലും, ഒലിവിന്‍ സിലികാപരമായി ഒരു അപൂരിത ധാതുവായതിനാൽ ഇത് സാധാരണമല്ല. ഉൽക്കാശിലയിലും സ്ലാഗിലും ചാന്ദ്രശിലയിലും ഒലിവിന്‍ ധാതുക്കള്‍ കാണപ്പെടുന്നു.
മാലിന്യം കലർന്ന ഡോളമൈറ്റ്, SiO2 കുറഞ്ഞ MgO4 ന്റെ ആധിക്യമുള്ള അവസാദശിലകള്‍ എന്നിവയുടെ കായന്തരണംമൂലം രൂപം കൊള്ളുന്നതിനാൽ, ഡോളമിറ്റിക് മാർബിള്‍, ഷിറ്റ്‌സ് തുടങ്ങിയവയിലും ഒലിവിന്‍ കാണപ്പെടുന്നു. രാസാപക്ഷയത്തിനു എളുപ്പം വിധേയമാവുന്നതിനാൽ അവസാദങ്ങളിൽ കാണപ്പെടാറില്ല. എങ്കിലും ബലകൃത അപക്ഷയംമൂലം ഒലിവിന്‍ പരലുകള്‍ ശിലകളിൽ നിന്നു സ്വതന്ത്രമാക്കപ്പെട്ട്, മണൽരൂപത്തിൽ സഞ്ചയിക്കപ്പെടാം; ഹാവായ് തീരങ്ങളിൽ ഇത്തരം ഒലിവിന്‍ നിക്ഷേപങ്ങള്‍ കാണാം.