This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒലാഹ്‌, ജോർജ്‌ ആന്‍ഡ്രൂ (1927 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒലാഹ്‌, ജോർജ്‌ ആന്‍ഡ്രൂ (1927 - ) == == Olah, George Andrew == നോബൽ സമ്മാനാർഹനായ (1994...)
അടുത്ത വ്യത്യാസം →

06:58, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒലാഹ്‌, ജോർജ്‌ ആന്‍ഡ്രൂ (1927 - )

Olah, George Andrew

നോബൽ സമ്മാനാർഹനായ (1994) അമേരിക്കന്‍ രസതന്ത്രശാസ്‌ത്രജ്ഞന്‍. ഹംഗറിയിലെ ബുഡാപെസ്റ്റിൽ 1927 മേ. 22-ന്‌ ജനിച്ചു. ഹംഗേറിയന്‍ ഭാഷാരൂപത്തിലുള്ള ഇദ്ദേഹത്തിന്റെ യഥാർഥ പേര്‌ ഒലാഹ്‌ ഗ്യോർഗി എന്നാണ്‌.

ബുഡാപെസ്റ്റ്‌ പിയാറിസ്റ്റ ജിംനാസിയം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം ഇദ്ദേഹം "ബുഡാപെസ്റ്റ്‌ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി ആന്റ്‌ ഇക്കണോമിക്‌സ്‌' എന്ന സ്ഥാപനത്തിൽ അധ്യാപകനായി. 1956-ലെ ഹംഗേറിയന്‍ വിപ്ലവത്തെത്തുടർന്ന്‌ ഇദ്ദേഹം കുടുംബസമേതം ചെറിയൊരു കാലയളവിലേക്കായി ഇംഗ്ലണ്ടിലേക്കും പിന്നീട്‌ കാനഡയിലേക്കും കുടിയേറുകയുണ്ടായി. കാനഡയിലെ ഒന്റാറിയോ പ്രദേശത്തെ സാമിയായിലുള്ള "ഡൗ കെമിക്കൽസ്‌' കമ്പനിയിൽ ചേർന്ന ഇദ്ദേഹം മറ്റൊരു ഹംഗേറിയന്‍ രസതന്ത്രശാസ്‌ത്രജ്ഞനായ സ്റ്റീഫന്‍ ജെ. കുഹ്‌നുമായി സഹകരിച്ചു പ്രവർത്തിച്ചു. "ഡൗ' കമ്പനിയിലെ 8 വർഷക്കാലത്തെ സേവന കാലഘട്ടത്തിലാണ്‌ കാർബോക്കേഷന്‍സിലെ മാർഗദർശകസൂചകമായ ഗവേഷണപ്രവർത്തനത്തിനു തുടക്കം കുറിച്ചത്‌. കമ്പനിയുടെ ആസ്ഥാന ശാസ്‌ത്രജ്ഞനെന്ന പദവിയും നേടി. 1965-ൽ ഒലാഹ്‌ കേസ്‌ വെസ്റ്റേണ്‍ റിസർവ്‌ യൂണിവേഴ്‌സിറ്റിയിൽ മടങ്ങിയെത്തുകയും തുടർന്ന്‌ കാലിഫോർണിയ സർവകലാശാലയിലെ അക്കാദമിക വിഭാഗത്തിൽ പ്രവേശിക്കുകയും ചെയ്‌തു. 1971-ൽ അമേരിക്കന്‍ പൗരനായി.

1994-ൽ രസതന്ത്രവിഭാഗത്തിലെ നോബൽ സമ്മാനത്തിന്‌ ഇദ്ദേഹം അർഹനായി. കാർബൊക്കേഷന്‍ രസതന്ത്ര ഗവേഷണത്തിനും പെട്രാളിയം വ്യവസായരംഗത്ത്‌ ഹൈഡ്രാകാർബണിന്റെ നൂതനോപയോഗസാധ്യത വെളിവാക്കുന്നതിനുമായിരുന്നു നോബൽസമ്മാനം ഇദ്ദേഹത്തിനു ശുപാർശ ചെയ്യപ്പെട്ടത്‌. അമേരിക്കന്‍ കെമിക്കൽ സൊസൈറ്റിയുടെ പ്രീസ്റ്റ്‌ലി മെഡലും ഒലാഹ്‌ നേടിയിട്ടുണ്ട്‌.

ഒലാഹ്‌ പതിനായിരത്തിലേറെ ഗവേഷണ പ്രബന്ധങ്ങളും 15 ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. 2005-ൽ മെതനോള്‍ എക്കണോമിയുടെ പ്രചരണാർഥം ഉപന്യാസരചനയും നിർവഹിച്ചു. പിന്നീട്‌ യൂണിവേഴ്‌സിറ്റി ഒഫ്‌ സതേണ്‍ കാലിഫോർണിയയിലെ സമുന്നതനായ പ്രാഫസറും ലോക്കർ ഹൈഡ്രാകാർബണ്‍ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടറുമായി. ആത്മകഥയായി പുറത്തുവന്ന ഒലാഹിന്റെ "ഒരു രസതന്ത്രമാന്ത്രിക ജീവിതം; ഒരു നോബൽ സമ്മാനജേതാവിന്റെ പ്രതിഫലനങ്ങള്‍' ശ്രദ്ധേയമാണ്‌.

(ഡോ. ബി. സുകുമാരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍