This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒറ്റമൂലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒറ്റമൂലി == രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒറ്റമരുന്ന്‌. ...)
അടുത്ത വ്യത്യാസം →

06:54, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റമൂലി

രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒറ്റമരുന്ന്‌. ഇത്‌ മിക്കവാറും സസ്യലബ്‌ധങ്ങളായ പദാർഥങ്ങളിൽപ്പെടുന്നു. കാസശ്വാസത്തിനും വിഷത്തിനും കയ്യോന്നി(കഞ്ഞുണ്ണി)യും, വിഷത്തിനും ഗർഭച്ഛിദ്രത്തിനും ശംഖുപുഷ്‌പവും, മഞ്ഞപ്പിത്തത്തിനു കീഴാർനെല്ലിയും, അർശസിനു മണത്തക്കാളിയും; മൂലക്കുരുവിന്‌ ഉങ്ങിന്‍തളിരും ശാസ്‌ത്രസമ്മതങ്ങളായ ഒറ്റമൂലികള്‍ക്കു ദൃഷ്‌ടാന്തങ്ങളാണ്‌. എന്നാൽ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതും പാരമ്പര്യനാട്ടുവൈദ്യകുടുംബങ്ങളിൽ രഹസ്യമായ അറിവായി സൂക്ഷിക്കപ്പെടുന്നതുമായ പല ഒറ്റമൂലികളുമുണ്ട്‌. അനവസരങ്ങളിൽ പ്രയോഗിക്കുന്നതുകൊണ്ട്‌ വിപരീതഫലങ്ങളുണ്ടാക്കുന്നവയാണ്‌ ചില ഒറ്റമൂലികള്‍. സിദ്ധന്മാരായ ചില ആളുകളുടെ കൈയിൽ ഗുപ്‌തമായി വച്ചിട്ടുള്ള ഒറ്റമൂലികളുണ്ടെന്ന വസ്‌തുത ഐതിഹ്യങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും ബോധ്യമായിട്ടുണ്ട്‌. ഒറ്റമൂലിപ്രയോഗം നടത്തുന്നവരിൽ പലരും ആ ഔഷധങ്ങളെപ്പറ്റിയുള്ള വിവരം വെളുപ്പെടുത്താതിരിക്കുന്നതിനാൽ അവരോടൊപ്പം ആ അറിവും മണ്‍മറഞ്ഞുപോകുന്ന സന്ദർഭങ്ങളും വിരളമല്ല. സാധാരണ മരുന്നുകള്‍ ഫലിക്കാതെ വരുമ്പോഴാണ്‌ പലപ്പോഴും ഒറ്റമൂലിപ്രയോഗിച്ചു ചികിത്സിക്കാറുള്ളത്‌. ചില ഒറ്റമൂലികളുടെ പ്രയോഗത്തിന്‌ വിദഗ്‌ധോപദേശം അത്യന്താപേക്ഷിതമാണ്‌. ഒറ്റമൂലി ഔഷധങ്ങളെക്കുറിച്ച്‌ അറിവുള്ളവർ കുറയുന്നതുമൂലവും ഇവ സംരക്ഷിക്കപ്പെടാത്തതിനാലും ഈ വിലപ്പെട്ട ഔഷധങ്ങളിൽ നല്ലൊരു പങ്കും അപ്രത്യക്ഷമാവുകയാണ്‌. ചികിത്സാരംഗത്തുനിന്ന്‌ ഈ പദം ഒരു ശൈലിയായി ഭാഷയിലേക്കു കടന്നുവരികയും വ്യവഹാരത്തിൽ സാർവത്രികത നേടുകയും ചെയ്‌തിട്ടുണ്ട്‌. വൈഷമ്യം നിറഞ്ഞ ദുർഘടഘട്ടങ്ങള്‍ തരണം ചെയ്യുന്നതിന്‌ "ഏറ്റവും നല്ല പ്രതിവിധി' എന്ന അർഥത്തിലാണ്‌ ഭാഷയിൽ ഇതിന്റെ പ്രയോഗം.

""എങ്കിലുമുണ്ടൊരു ഭേഷജമെന്‍ കൈയിൽ

എന്‍ഗദങ്ങള്‍ക്കെല്ലാമൊറ്റമൂലി എന്ന കർണഭൂഷണ വരികള്‍ സാഹിത്യത്തിൽ ഈ ശൈലിയുടെ പ്രയോഗത്തിന്‌ ഒരു ദൃഷ്‌ടാന്തമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍