This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒമ്മേഗാങ്ക്, ബൽതാസർ പോള്‍ (1755 - 1826)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഒമ്മേഗാങ്ക്, ബൽതാസർ പോള്‍ (1755 - 1826) == == Ommeganck, Balthasar Paul == ഫ്ളമിഷ് ചി...)
അടുത്ത വ്യത്യാസം →
06:47, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒമ്മേഗാങ്ക്, ബൽതാസർ പോള്‍ (1755 - 1826)
Ommeganck, Balthasar Paul
ഫ്ളമിഷ് ചിത്രകാരന്. 1755-ൽ ആന്റ്വർപ്പിൽ ജനിച്ചു. പ്രകൃതിദൃശ്യ ചിത്രകാരനായിരുന്ന ജോസഫ് അന്റോണി സെന്നിന്റെ കൂടെ ചിത്രരചന അഭ്യസിച്ചു. പ്രകൃതി ദൃശ്യങ്ങള്‍ ചിത്രകരിക്കുന്നതിലാണ് ഇദ്ദേഹം പ്രാഗല്ഭ്യം നേടിയതും പ്രശസ്തി ആർജിച്ചതും. മേച്ചിൽപ്പുറങ്ങളിൽ കന്നുകാലികളും ആടുകളും മേയുന്ന ദൃശ്യം, ആടുകളും അജപാലന്മാരും ചേർന്ന ദൃശ്യം തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രശസ്തിനേടിയിട്ടുള്ളവയാണ്. കാല്പനികശൈലിയിലുള്ള പ്രകൃതിദൃശ്യ ചിത്രണത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിട്ട് പല കലാചരിത്രകാരന്മാരും ഇദ്ദേഹത്തെ പരിഗണിച്ചു വരുന്നു. ചിത്രരചനയ്ക്കു പ്രകൃതിയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തിന്റെ തനതായ കാവ്യാത്മകതയിൽ നിന്നു ലഭിക്കാവുന്നതിൽ കവിഞ്ഞ ഒരനുഭൂതി വിശേഷം നിഴലും വെളിച്ചവും വേണ്ടവണ്ണം വിന്യസിച്ചു കൊണ്ടുള്ള ചിത്രണത്തിൽക്കൂടി ആ പ്രകൃതി ദൃശ്യങ്ങളുടെ ആവിഷ്കാരങ്ങളിൽ വിജയകരമായി പകരുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. "ആന്റ്വർപ്പ് സൊസൈറ്റി ഒഫ് ആർട്ടിസ്റ്റ്സ്' എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായിരുന്ന ഇദ്ദേഹം 1826-ൽ ആന്റ്വർപ്പിൽ നിര്യാതനായി.